രണ്ടാം ജന്മം [അജി] 168

 

“അനു… ദേ അവിടെ കുട്ടി കിടന്നു കരയുന്നു… നി പോയി കുട്ടിയെ നോക്ക്. ഞാൻ ഇവിടെ കട നോക്കാം…”

ഞാൻ അവളോട് പറഞ്ഞു.

 

അവൾ ഞാൻ പറയുന്നത് കേട്ട് അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. ശരി എന്നാ രീതിയിൽ തലയാട്ടി അവൾ അകത്തേക്ക് പോയി. ഞാൻ അവിടെ സാധനങ്ങൾ എടുത്ത് കൊടുക്കുവാൻ തുടങ്ങി. വിലകൾ അവിടെ എഴുതി വെച്ചിരുന്നു ഞാൻ അത്‌ നോക്കി എടുത്ത് കൊടുക്കുവാൻ തുടങ്ങി. സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുവാനേ ഇത്തിരി പ്രശ്നമുണ്ടായിരുന്നുള്ളു. അത്‌ ഞാൻ ഒരു വിധത്തിൽ പൊതിഞ്ഞ് കൊടുത്ത് അഡ്ജസ്റ്റ് ചെയ്തു.

 

എന്നിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഒരു അമ്മുമ്മ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

 

“എന്താ മോനെ നന്നാവാനുള്ള ഉദ്ദേശമാണോ ഇത്…. ഇനിയെങ്കിലും ആ പെൺ കുട്ടിയെ കരയിപ്പിക്കല്ലെടാ….”

ആ അമ്മുമ്മ ഉപദേശം എന്നോണം എന്നോട് പറഞ്ഞു.

 

ഞാൻ അമ്മുമ്മക്ക് തലയാട്ടി ശരിയെന്ന് കാട്ടി. ആ അമ്മുമ്മ അവിടെ നിന്നും പോയി. അപ്പോഴേക്കും അനു കൈയിൽ കുട്ടിയുമായി വന്നു. പെട്ടിയിൽ കാശുണ്ടോ എന്ന് അവൾ വന്ന് നോക്കി. ഞാൻ അതും കൊണ്ട് പോയിട്ടില്ല എന്ന് കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

 

അവളുടെ കൈയിൽ ആ കുട്ടി ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു. ആ കുട്ടി എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ച് ചിരിച്ചു കാണിച്ചു. ആ കുട്ടിയെ ഒന്ന് എടുക്കണം എന്ന് എനിക്കുണ്ടായിരുന്നു. ആ കുട്ടിയെ എന്ത് പേര് വിളിച്ച് കൊഞ്ചിക്കണം എന്ന് പോലും എനിക്കറയില്ല. ആ കുട്ടി ആൺ കുട്ടിയാണോ പെൺ കുട്ടിയാണോ എന്ന് പോലും എനിക്ക് അറിയില്ല. അതു കൊണ്ട് ഞാൻ കുട്ടിയെ എടുക്കാൻ പോയില്ല.

 

കുട്ടിയെ അവൾ പൊന്നു എന്നും മോളെ എന്നുമൊക്ക വിളിക്കുന്നുണ്ട്. കടയിൽ വരുന്നവരും അവളെ പൊന്നു എന്നൊക്കെ വിളിക്കുന്നുണ്ട്. അപ്പോ പേര് പൊന്നു എന്നാണ്. യഥാർത്ഥ പേര് അതല്ല എന്ന് അറിയാം. ശരിയായ പേര് എന്താവോ? അത്‌ പെൺ കുട്ടി ആണെന്ന് എനിക്ക് മനസ്സിലായി.

Updated: January 7, 2022 — 10:45 am

32 Comments

  1. ???

  2. Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️

    1. അത്‌ വേണോ

  3. നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?

    കാത്തിരിക്കുന്നു ❣️

    1. നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം

      1. വല്ലാത്ത കൊല ചതി ആയി പോയി ഇത്

  4. ആഞ്ജനേയദാസ്

    അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം

    1. Thanks❤️

  5. Thudakkam Poli eagerly waiting

    1. Thanks❤️

  6. പൊളി അടുത്തത് വേഗം പൊന്നോട്ടെ ?

    1. ഈ ആഴ്ച തന്നെ ഇടാൻ നോക്കാം

  7. നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️

    1. സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്

  8. തുടക്കം കൊള്ളാം adipoliaayittind
    Waiting 4 nxt prt❤️

    1. എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ്‌ ചെയ്യാം

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤✨️

    1. ❤️❤️❤️

  10. Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️

    1. ബാക്കിയുമായി വരാം

  11. കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു

    എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്

    നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്

    ആ വന്ന ആൾ ആരാണ്

    1. എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്

  12. കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️

    1. ❤️❤️❤️

  13. Kollam?❣️

  14. Something new
    Happy reading this ?

    1. ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ

  15. Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund

    1. എഴുതി കൊണ്ടിരിക്കുകയാണ്

Comments are closed.