എന്നെ ഇവിടെ കൊണ്ടുവന്ന ചേട്ടൻ പറഞ്ഞ പെൺകുട്ടി അപ്പോൾ ഇവളായിരിക്കും. എന്റെ ഭാര്യ. അവിടെ കിടക്കുന്നത് എന്റെ കുട്ടിയും ആയിരിക്കും. ഞാൻ അവളുടെ പ്രവർത്തിയിൽ നിന്ന് ഒരു നിഗമനത്തിൽ എത്തി.
ഞാൻ അവളോടൊന്നും തിരിച്ച് പറയാൻ നിന്നില്ല. അവളെ നോക്കി ഒന്ന് ചിരിച്ചു.
ഞാൻ അവളെ ശരിക്കും ഒന്ന് നോക്കി. വട്ടമുഖവും ഉണ്ടക്കണ്ണുകളോടും കൂടിയ വെള്ളുത്ത ഒരു സുന്ദരി പെൺ കുട്ടി. കുട്ടിയെ കാണാൻ ഇവളെ പോലെ തന്നെയുണ്ടായിരുന്നു.
ഞാൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. ഞാൻ ആ വീടിനെ ഒന്ന് മൊത്തത്തിൽ നോക്കി. ഒരു ചെറിയ ഓട് വീട്. ഒറ്റമുറി മാത്രമുള്ള വീട്. വീട്ടിൽ വേറെ ആരും തന്നെയുണ്ടായിരുന്നില്ല.
ഞാൻ ബ്രഷും പേസ്റ്റും തപ്പി കണ്ട് പിടിച്ച് പല്ല് തേച്ചു. അടുക്കളയോട് ചേർന്നായിരുന്നു കക്കൂസും കുളിമുറിയും ഞാൻ എന്റെ പ്രഭാത കർമ്മങ്ങൾ അവിടെ തീർത്തു.
മുറിയിൽ വന്ന് ഞാൻ ഒരു ഷർട്ടും മുണ്ടും എടുത്ത് ഇട്ടു. ഷർട്ട് എടുത്ത് ഇട്ടപ്പോൾ അതിൽ നിന്ന് ഒരു സിഗേരറ്റ് കിട്ടി. അവന് വലിയും ഉണ്ടെന്ന് തോന്നുന്നു.
അവളുടെ പറച്ചലിൽ നിന്ന് മനസ്സിലായി ഞാൻ കുടിയൻ ആണെന്ന്.പോക്കറ്റിൽ നിന്ന് സിഗേരറ്റ് കിട്ടിയപ്പോൾ മനസ്സിലായി വലിയുമുണ്ടെന്ന്. ഇനി വേറ വല്ല ദുശ്ശിലങ്ങളും ഉണ്ടാവോ? എനിക്ക് അങ്ങനെ ദുശ്ശിലങ്ങൾ ഒന്നും തന്നെ ഇല്ല. ഇനി ഇതിന്റെ പേരിൽ എന്ത് പ്രശ്നമാവോ വരാൻ പോവുന്നേ.
ഇവിടെ നിൽക്കുമ്പോൾ എന്നെ കുറിച്ച് എല്ലാം അറിയണം. ഇല്ലെങ്കിൽ അത് പ്രശ്നമാവും. അവരിൽ എന്തെങ്കിലും സംശയങ്ങൾ വന്നാൽ അവരോട് എന്താ പറയേണ്ടത് എന്ന് അറിയില്ല. സത്യം പറഞ്ഞാൽ അവർക്ക് വിശ്വസിക്കാൻ പറ്റുകയും ഇല്ല.അവളെ എന്താ വിളിക്കാ എന്ന് പോലും എനിക്ക് അറിയില്ല.
ഞാൻ ചുമരിൽ എന്റെയും അവളുടെയും വിവാഹ ഫോട്ടോ കണ്ടു. അപ്പോൾ ഉറപ്പായി ഞങ്ങൾ ഭാര്യ ഭർത്തക്കാന്മാരാണെന്ന്. വലിയ വിലക്കുടിയ വിവാഹ വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല ഞങ്ങൾക്ക്. കണ്ടിട്ട് ഒളിച്ചോടി കല്യാണം കഴിഞ്ഞ പോലെ. ഞാൻ ഒരു സാധാ മുണ്ടും അവൾ ഒരു സെറ്റ് സാരിയും ഉടുത്ത് തുളസി മാല മാത്രം ധരിച്ച് നിൽക്കുന്ന വിവാഹ ഫോട്ടോ.
അവിടെ ഒരു മൊബൈൽ ഇരിക്കുന്നത് ഞാൻ കണ്ടു. കണ്ടിട്ട് അത് എന്റെ മൊബൈൽ ആണെന്ന് തോന്നുന്നു. ഞാൻ അതിന്റെ ലോക്ക് തുറക്കാൻ നോക്കി. ഫിംഗറോ ഫേസ് ലോക്കോ അല്ലായിരുന്നു അതിന് ഒരു പാട്ടേൺ ലോക്ക് ആയിരുന്നു. ഞാൻ പല തരത്തിലും അത് വരച്ച് നോക്കി. അതിന്റെ ലോക്ക് തുറക്കാൻ മാത്രം കഴിഞ്ഞില്ല.
ആ ലോക്ക് തുറന്നിരുന്നെങ്കിൽ പല വിവരങ്ങളും എനിക്ക് ലഭിക്കുമായിരുന്നു. എന്റെ നമ്പറിലേക്കോ എന്റെ വീട്ടിലേക്കോ എന്നെ വിളിക്കാൻ പറ്റും. എനിക്ക് എന്താ അവിടെ സംഭവിച്ചത് എന്ന് അറിയാനെങ്കിലും കഴിയുമായിരുന്നു.
???
Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️
അത് വേണോ
നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?
കാത്തിരിക്കുന്നു ❣️
നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം
വല്ലാത്ത കൊല ചതി ആയി പോയി ഇത്
അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം
Thanks❤️
Thudakkam Poli eagerly waiting
Thanks❤️
പൊളി അടുത്തത് വേഗം പൊന്നോട്ടെ ?
ഈ ആഴ്ച തന്നെ ഇടാൻ നോക്കാം
നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️
സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്
തുടക്കം കൊള്ളാം adipoliaayittind
Waiting 4 nxt prt❤️
എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ് ചെയ്യാം
❤❤❤❤❤✨️
❤️❤️❤️
Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️
ബാക്കിയുമായി വരാം
കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു
എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്
നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്
ആ വന്ന ആൾ ആരാണ്
എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്
Super
Thanks
കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️
❤️❤️❤️
Kollam?❣️
Thanks
Something new
Happy reading this ?
ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ
Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund
എഴുതി കൊണ്ടിരിക്കുകയാണ്