രണ്ടാം ജന്മം [അജി] 168

 

ഞാൻ മെല്ലെ കണ്ണ് തുറന്നു.കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി. ഞാൻ ഇരുന്നിടം അല്ലായിരുന്നു ഇത്. ഞാൻ ഇപ്പോൾ ഏതോ വീട്ടിൽ കിടക്കുകയാണ്.

 

ഞാൻ വേഗം ഞെട്ടി എഴുന്നേറ്റു. ഞാൻ എന്നെ നോക്കിയപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.അത്‌ എന്റെ ശരീരം അല്ലായിരുന്നു. അത്‌ മറ്റൊരാളുടെയോ ആയിരുന്നു. എനിക്ക് അത്‌ വിശ്വസിക്കാവുന്നതിനും അപ്പുറമായിരുന്നു. ഞാൻ ഇത് സ്വപ്നം ആയിരിക്കുമോ എന്ന് കരുതി.ഞാൻ സ്വപ്നം ആണോ എന്ന് അറിയാൻ എന്നെ നൂളി നോക്കി. എനിക്ക് അപ്പോൾ വേദന എടുത്തു. എന്നിട്ടും വിശ്വാസം ആവാതെ എന്റെ കൈയിൽ ഞാൻ കടിച്ചു. സർവ്വ ശക്തിയും എടുത്ത് കടിച്ചു. നല്ല വേദന തന്നെ എനിക്ക് എടുത്തു.ഇത് യഥാർത്ഥം തന്നെയാണ് എന്ന് എനിക്ക് ബോദ്യപ്പെട്ടു.അയാൾ പറഞ്ഞത് പോലെ സംഭവിച്ചു.

 

ഞാൻ എന്നെ ഒന്ന് നോക്കി. വിവസ്ത്രനായി കിടക്കയിൽ കിടക്കുകയായിരുന്നു ഞാൻ. എന്റെ മുണ്ട് അവിടെ കിടക്കയിൽ ചുരുണ്ട് കിടക്കുന്നുണ്ടായിരുന്നു.

 

ഞാൻ അടുത്ത് കിടന്നിരുന്ന മുണ്ട് എടുത്ത് ഉടുത്തു.ഞാൻ ആ മുറി പരിശോദിക്കാൻ തുടങ്ങി. ചെറിയൊരു മുറി ആയിരുന്നു അത്‌.തൊട്ടിലിൽ ഒരു കുട്ടി കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ഏകദേശം അഞ്ചേട്ട് മാസം പ്രായമുള്ള കുട്ടി ആയിരുന്നു അത്‌. കണ്ടിട്ട് പെൺകുട്ടി ആണെന്ന് തോന്നുന്നു.

 

ഞാൻ അവിടത്തെ അലമാരയിലെ കണ്ണാടിയിൽ എന്റെ രൂപം ഒന്ന് നോക്കി. വെള്ളുത്ത നല്ല ശരീരം തന്നെ ആയിരുന്നു എനിക്ക്. താടിയും മുടിയും വളർത്തി ഒരു കാടൻ ലുക്ക്‌ ആയിരുന്നു എനിക്ക്. അത്‌ മാത്രമേ എനിക്ക് ഇഷ്ടമാവാതെ ഇരുന്നുള്ളു.ബാക്കി ഒന്നും പ്രശ്നവുമില്ലായിരുന്നു.എന്റെ തന്നെ പ്രായമാണ് അവന് എന്ന് തോന്നുന്നു.

 

ഞാൻ അവൻ ആരെന്ന് അറിയാനുള്ള ശ്രമം നോക്കി.ഞാൻ അവിടെ വല്ല ഐഡന്റിറ്റി കാർഡോ മറ്റ് പല രേഖകളോ ഉണ്ടോന്ന് നോക്കാൻ തുടങ്ങി.

 

ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നോക്കിയപ്പോൾ ഒരു പേഴ്സ് കിട്ടി. അതിൽ കാശൊന്നും ഇല്ലായിരുന്നു. അതിൽ നിന്ന് എനിക്ക് ഒരു ഡ്രൈവിംഗ് ലൈസൻസ് കിട്ടി. ഞാൻ അത്‌ എടുത്ത് നോക്കാൻ തുടങ്ങി.

 

അതിൽ കണ്ട പേര് കിരൺ എന്നായിരുന്നു. അതായത് എന്റെ ഇപ്പോഴത്തെ പേര് കിരൺ എന്നാണ്. ഇനി ഞാൻ നിഖിൽ അല്ല. വയസ്സ് അതിലെ ഡേറ്റ് ഓഫ് ബർത്ത് വെച്ച് നോക്കുമ്പോൾ എനിക്ക് ഇരുപതിനാല് വയസ്സായി കാണും.

 

ഞാൻ എന്തായാലും കിരണായി മാറാൻ തീരുമാനിച്ചു. അതിന് എനിക്ക് കൂടുതൽ വിവരങ്ങൾ വേണമായിരുന്നു.ഞാൻ അതിന് വേണ്ടി അലമാര പരിശോദിക്കാൻ തുടങ്ങി. അതിൽ മറ്റുള്ളവരുടെ എന്തെങ്കിലും വിവരങ്ങൾ കിട്ടുമോ എന്ന് ഞാൻ നോക്കാൻ തുടങ്ങി. ഞാൻ അലമാരയിൽ തിരയാൻ തുടങ്ങിയപ്പോൾ ഒരു പെൺ കുട്ടി വന്ന് എന്നെ തടഞ്ഞു.

 

“രാവിലെ തന്നെ കുടിക്കാനുള്ള കാശിന് വേണ്ടി തിരയുക ആയിരിക്കും അല്ലേ…. നിങ്ങൾക്ക് കുടിക്കാൻ വീട്ടീന്ന് കാക്കണോ…. പണിക്ക് പോയിലെല്ലും കുഴപ്പമില്ല വീട്ടീന്ന് മോഷ്ടിക്കാതിരിക്കാമോ…”

ആ പെൺകുട്ടി കൈ കൂപ്പി കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു.

Updated: January 7, 2022 — 10:45 am

32 Comments

  1. ???

  2. Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️

    1. അത്‌ വേണോ

  3. നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?

    കാത്തിരിക്കുന്നു ❣️

    1. നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം

      1. വല്ലാത്ത കൊല ചതി ആയി പോയി ഇത്

  4. ആഞ്ജനേയദാസ്

    അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം

    1. Thanks❤️

  5. Thudakkam Poli eagerly waiting

    1. Thanks❤️

  6. പൊളി അടുത്തത് വേഗം പൊന്നോട്ടെ ?

    1. ഈ ആഴ്ച തന്നെ ഇടാൻ നോക്കാം

  7. നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️

    1. സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്

  8. തുടക്കം കൊള്ളാം adipoliaayittind
    Waiting 4 nxt prt❤️

    1. എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ്‌ ചെയ്യാം

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤✨️

    1. ❤️❤️❤️

  10. Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️

    1. ബാക്കിയുമായി വരാം

  11. കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു

    എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്

    നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്

    ആ വന്ന ആൾ ആരാണ്

    1. എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്

  12. കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️

    1. ❤️❤️❤️

  13. Kollam?❣️

  14. Something new
    Happy reading this ?

    1. ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ

  15. Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund

    1. എഴുതി കൊണ്ടിരിക്കുകയാണ്

Comments are closed.