രണ്ടാം ജന്മം [അജി] 168

ഞാൻ അത്താഴം കഴിക്കൽ കഴിഞ്ഞ് മുറിയിൽ പോയി കിടന്നു. അനു അടുക്കളയിലെ പണികൾ ഒതുക്കി വെച്ച് മുറിയിലേക്ക് വന്നു. അവൾ ലൈറ്റ് ഓഫാക്കി എന്റെ അരികിൽ വന്ന് കിടന്നു.

 

അവൾ എന്റെ ഒപ്പമാണ് കിടക്കുന്നത് എന്ന് അറിഞ്ഞപ്പോൾ എന്റെ നെഞ്ച് പട പട എന്നിടിക്കാൻ തുടങ്ങി. ആദ്യമായാണ് എനിക്ക് ഇത്തരം ഒരു അനുഭവം.

 

അനു എന്നെ കെട്ടിപിടിച്ച് കിടക്കുവാൻ തുടങ്ങി. അവൾ എന്റെ കവിളിൽ ഉമ്മ വെച്ചു. അവളുടെ കൈ എന്റെ നെഞ്ചിൽ ഇഴയുവാൻ തുടങ്ങി. ഞാൻ അവളെ തടഞ്ഞു. അവൾ എന്നെ ഭർത്താവായാണ് കാണുന്നത്. സത്യത്തിൽ ഞാൻ അവളുടെ ഭർത്താവ് അല്ലല്ലോ.

 

“ഇന്ന് എന്ത് പറ്റി. മൊത്തത്തിൽ ആകെ ഒരു മാറ്റം. അല്ലെങ്കിൽ കട്ടിലിൽ കിടന്നാൽ എന്നെ എന്തൊക്ക ചെയ്യുന്ന ആളാ…. ഇന്ന് ഇപ്പോ എന്ത് പറ്റി….?”

അവൾ എന്നോട് ചോദിച്ചു.

 

“വേണ്ടാ… ഇപ്പോൾ വേണ്ടാ ഒരു മൂട് ഇല്ല…”

 

ഞാൻ ഒഴിഞ്ഞു മാറി. ആദ്യമായി ഒരു പെണ്ണ് ചാരെ കിടക്കുമ്പോൾ പലതും ചെയ്യാൻ തോന്നിയെങ്കിലും ഞാൻ അത്‌ വേണ്ടെന്ന് വെച്ചു. എന്തോ അതിൽ ശരി കേട് ഉണ്ടെന്ന് എനിക്ക് തോന്നി. അന്യന്റെ ഭാര്യയെ അവൻ എന്ന് പറഞ്ഞ് അവളെ പ്രാപിക്കാൻ എനിക്ക് തോന്നിയില്ല.

 

“ഇന്ന് മൊത്തത്തിൽ കിച്ചുവേട്ടൻ എന്നെ ഞെട്ടിക്കുകയാണല്ലോ…”

അവൾ എനിക്ക് നേരേ തിരിഞ്ഞു കിടന്ന് പറഞ്ഞു.

 

“ഇന്ന് കിച്ചുവേട്ടൻ കടയിൽ വന്നിരുന്നപ്പോൾ എനിക്ക് എന്തോരം സന്തോഷമായെന്നോ…. ഇനി എന്നും ഇത് പോലെ കുടിക്കാതെ എന്നെ സഹായിച്ച് കടയിൽ ഇരിക്കോ….”

അവൾ അപേക്ഷ എന്നോണം എന്നോട് പറഞ്ഞു.

 

“ഞാൻ ഇനി ഒരിക്കലും കുടിക്കില്ല വലിക്കില്ല. യാതൊരു ദുശിലങ്ങളില്ലാതെ കടയും നോക്കി നിന്നെയും മോളെയും നോക്കി ഇവിടെ കഴിയാം ”

 

ഞാൻ അവൾക്ക് വാക്ക് കൊടുത്തു. എനിക്ക് എന്തോ അപ്പോൾ അങ്ങനെ പറയണം എന്ന് തോന്നി. ഞാൻ കാരണം അവൾ ദുരിതം അനുഭവിക്കരുത് എന്ന് തോന്നി. ഞാൻ കണ്ട സ്വപ്നവും അതായിരുന്നലോ.

Updated: January 7, 2022 — 10:45 am

32 Comments

  1. ???

  2. Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️

    1. അത്‌ വേണോ

  3. നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?

    കാത്തിരിക്കുന്നു ❣️

    1. നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം

      1. വല്ലാത്ത കൊല ചതി ആയി പോയി ഇത്

  4. ആഞ്ജനേയദാസ്

    അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം

    1. Thanks❤️

  5. Thudakkam Poli eagerly waiting

    1. Thanks❤️

  6. പൊളി അടുത്തത് വേഗം പൊന്നോട്ടെ ?

    1. ഈ ആഴ്ച തന്നെ ഇടാൻ നോക്കാം

  7. നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️

    1. സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്

  8. തുടക്കം കൊള്ളാം adipoliaayittind
    Waiting 4 nxt prt❤️

    1. എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ്‌ ചെയ്യാം

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤✨️

    1. ❤️❤️❤️

  10. Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️

    1. ബാക്കിയുമായി വരാം

  11. കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു

    എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്

    നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്

    ആ വന്ന ആൾ ആരാണ്

    1. എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്

  12. കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️

    1. ❤️❤️❤️

  13. Kollam?❣️

  14. Something new
    Happy reading this ?

    1. ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ

  15. Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund

    1. എഴുതി കൊണ്ടിരിക്കുകയാണ്

Comments are closed.