രക്തസാക്ഷി (ജ്വാല ) 1414

Views : 2022

Martyr

 

രക്തസാക്ഷി

Raktha sakshi | Author : Jwala

നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി കണ്ട് മനം മടുത്തിട്ടായിരുന്നു ഞാന്‍ വിപ്ലവകാരി ആയത് .

ഞാന്‍ വിശ്വസിച്ച പ്രസ്ത്ഥാനത്തിലൂടെ
സഞ്ചരിച്ച് സാമൂഹിക നീതി നടത്താം എന്നു വിചാരിച്ചു .
പക്ഷെ വമ്പന്‍ പരാജയം ആയിരുന്നു പരിണിത ഫലം.
നടന്നു പോയ ഗ്രാമ വീഥികളിൽ രക്തസാക്ഷിത്വം വരിച്ചവരുടെ വിധവയായ ഭാര്യമാരെയും അമ്മമാരുടെയും കണ്ണുനീർ കണ്ട് മനസ്സ് മരവിച്ചു പോയി.

എന്റെ വീക്ഷണത്തിലൂടെ പിന്‍ഗാമികള്‍ ഉണ്ടാകണം എന്ന്‍ ആഗ്രഹിച്ചു അതിന്റെ പരിശ്രമഫലം എന്റെ കുട്ടികളില്‍ തുടങ്ങി.ഞാൻ സ്വയം ഒരു വിശുദ്ധനായി പരകായ പ്രവേശം നടത്തി.

ആദ്യ കുട്ടി ജനിച്ചപ്പോള്‍ ഞാന്‍ അതിന്റെ “കണ്ണുകള്‍ ചൂഴ്ന്നെടുത്തു.”
നീതിമാനായി അവന്‍ വളരണമെങ്കിൽ തെറ്റുകള്‍ക്ക് ഒരിക്കലും അടിമയാകരുത്,

കണ്ണ്‍ ഇല്ല എങ്കില്‍ കാണില്ല ഒന്നും,
കണ്ടില്ല എങ്കില്‍ തെറ്റുകാരനാകില്ലല്ലോ?
നീതി ദേവതയ്ക്കും കണ്ണില്ലല്ലോ?
എന്റെ ഒന്നാമത്തെ വിശ്വാസപ്രമാണം.

രണ്ടാമത്തെ മകന്‍ ജനിച്ചയുടനെ ഞാനവന്റെ “നാവ് ചെത്തിയെടുത്തു”.
എന്റെ ന്യായീകരണം വ്യക്തവും അചഞ്ചലിതവും ആയിരുന്നു.

ഒരിക്കല്‍ വേണ്ടതിനും,വേണ്ടാത്തതിനും പ്രതികരിച്ചതിനു ധാരാളം പീഢനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണു ഞാന്‍.

എന്റെ പ്രസ്ഥാനം പരാജയമടയാനും ഇതു കാരണമായി.ഇവനാകട്ടെ പ്രതികരിക്കാത്ത പുതു ജനതയുടെ പ്രതീകം.
എന്റെ രണ്ടാമത്തെ വിശ്വാസപ്രമാണം.

മൂന്നാമതും മകന്‍ ജനിച്ചു,എന്റെ കാഴ്ചപ്പാടും വ്യത്യസ്ഥമല്ലായിരുന്നു.
“അവന്റെ ചെവികള്‍ കുത്തിപ്പൊട്ടിച്ചു”
പിന്‍ കാലത്തെ അനുഭവം തന്നെ
അതിനു കാരണം .
ക്രൂരമ്പുപോലെ കേട്ട വാക്കുകള്‍ മറ്റൊന്നും ചിന്തിക്കാതെ മഹാവിപത്തിലേക്ക് എടുത്തു ചാടാന്‍ എന്നെ പ്രേരിപ്പിച്ചത്.

കൂടാതെ പരദൂഷണം എന്ന മഹാവിപത്തിനെ ഉന്മൂലനം ചെയ്യാം എന്നതായിരുന്നു
എന്റെ മൂന്നാ​‍മത്തെ വിശ്വാസ പ്രമാണം.

നാലാമതു ജനിച്ചതാകട്ടെ ഒരു മകള്‍,
“പ്രായപൂര്‍ത്തിയായപ്പോള്‍ ഞാനവളുടെ മാറിടം ചീന്തിയെറിഞ്ഞു”

മുല കൊടുത്തവള്‍ അറിയുന്നില്ല ഞാന്‍ പാലു കൊടുത്തത് ഒരു അസുര വിത്തിനാണെന്ന്‍,
പാലു കൊടുത്ത കൈക്കു കൊത്തുമെന്നാണല്ലോ നമ്മുടെ പൂർവീകർ പറഞ്ഞു തന്ന കാര്യങ്ങൾ…
പാലു കൊടുക്കാതിരുന്നാല്‍ കൊത്തില്ലല്ലോ?അതായിരുന്നു എന്റെ
നാലാമത്തെ വിശ്വാസ പ്രമാണം.

അഞ്ചാമത്തെ കുട്ടി ഉണ്ടായപ്പോൾ തന്നെ ഞാൻ അതിന്റെ
“ലിംഗം ഞാന്‍ വിച്ഛേദിച്ചു”

അതിനും ന്യായമായ കാരണം ഉണ്ടായിരുന്നു.
ഇവനിലൂടെ ഒരു പീഢനം ഉണ്ടാകാന്‍ പാടില്ല. അവിവാഹിതരായ അമ്മമാര്‍ ഭൂമിക്ക് ഒരു ഭാരം ആണ്,സമൂഹത്തിനു കളിച്ചു ചിരിക്കാൻ
ഒരു നേരമ്പോക്ക് അവിടെ എന്റെ
അഞ്ചാമത്തെ വിശ്വാസപ്രമാണം ഊട്ടിയുറപ്പിച്ചു.

Recent Stories

The Author

66 Comments

  1. ജ്വാല ചേച്ചി

    അടിപൊളി 👌,.

    ഈ ഒറ്റ പേജിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

    കൂടുതൽ ഒന്നും പറയാൻ അറിയില്ല,.

    സ്നേഹത്തോടെ
    ZAYED ❤

  2. 🗡 വാളെടുത്തവന്‍ വാളാലെ 🗡…

    ഒറ്റപ്പേജ് വിപ്ലവത്തെ അങ്ങിനെ വിശേഷിപ്പിക്കാം അല്ലേ? 😊😊😊 പ്രസ്ഥാനത്തിലുള്ള വിശ്വസം നഷ്ടപ്പെട്ടപ്പോള്‍ ഉന്‍മൂലനത്തിന്റെ പാത തിരഞ്ഞെടുക്കുന്നത്തിലെ ശരിതെറ്റുകള്‍ എന്തു തന്നെയായാലും ആ വഴിയിലേക്ക് കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തില്‍ എഴുത്തിന് നല്ല പ്രസക്തിയുണ്ട്. 🔥🔥🔥

    പ്രത്യയശാസ്ത്രത്തില്‍ നിന്നും മാറി വ്യക്തികളെയും പ്രസ്ഥാനങ്ങളേയും പിന്തുടരാന്‍ തുടങ്ങുമ്പോഴാണല്ലോ ബിംബങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യനിര്‍മിതമായ ബിംബങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും തെറ്റുപറ്റാം. ആ തെറ്റുകള്‍ മനസിലാക്കി സ്വയം വിമര്‍ശിച്ചു തിരുത്തി ഓരോ നിമിഷവും സ്വയം പരിഷ്കരിച്ച് മുന്നോട്ട് പോകുന്നതാണ് ബിംബങ്ങള്‍ ചീന്തിയെറിയലല്ല നല്ല സംസര്‍ഗമാണ് ശരിയിലേക്കുള്ള വഴി എന്നത് കൊണ്ട് ഉദേശിച്ചതെന്ന് കരുതുന്നു 😊😊😊

    ആക്ഷേപഹാസ്യമാണോ ആത്മരോഷമാണോ എന്നു വേര്‍തിരിച്ചറിയാനാവാത്ത രീതിയിലുള്ള ചിന്തോദ്ദീപകമായ എഴുത്ത്.. 💖💖💖 🔥🔥🔥

    💖💖💖

    1. ഋഷി ഭായ്,
      ഞാൻ മുൻപ് ഒരിടത്ത് ജോലി ചെയ്തിരുന്നപ്പോൾ കണ്ട ഒരു ചിത്രം ആണ് ഈ കഥ എഴുതാനുണ്ടായ പ്രചോദനം, കാണരുത്, മിണ്ടരുത്, പറയരുത് എന്ന ക്യാപ്ഷൻ അതിനനുസരിച്ചുള്ള ചിത്രവും,എന്റെ ആത്മരോക്ഷം ആണ് അന്ന് അങ്ങനെ ഒരു കഥയായി രൂപാന്തരം പ്രാപിച്ചത്.
      എന്റെ എഴുത്തിനെ മനസ്സിലാക്കി വായിച്ചതിനും, കമന്റിനും വലിയ നന്ദി ഒപ്പം സ്നേഹവും 💞💞💞

  3. Eth ella pathrangalilum achadich varanam…. ennalum aalukalk manasilavonn samshayamanu….

    1. B*AJ* bro,
      വളരെ നന്ദി… 💕💕💕

  4. ജ്വാല…

    വാക്കുകൾ കൊണ്ട് ഒന്നും പറയാൻ കഴിയാത്തതിനാൽ….

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. സ്നേഹം മാത്രം പപ്പൻ ബ്രോ 💞💞💞

  5. രാഹുൽ പിവി

    ഇതിന് എന്ത് പറയണം എന്ന് പോലും അറിയില്ല

    കുറഞ്ഞ വാക്കുകൾ കൊണ്ട് അനേകം അർത്ഥങ്ങൾ കൊണ്ടുവരുന്ന ജ്വാല ചേച്ചി ഇത്തവണയും പതിവ് തെറ്റിച്ചില്ല

    ഇതിനെ ഒരു കഥയായി കാണാൻ കഴിയുന്നില്ല.അമ്മാതിരി എഴുത്ത് ആയിരുന്നു.നമ്മുടെ സമൂഹത്തോട് വിളിച്ച് പറയുന്ന അനേകം സന്ദേശങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു കുറിപ്പ്.അതാണ് ഈ എഴുത്തിനെ വിളിക്കാൻ പറ്റുന്നത് 🔥🔥🔥

    1. രാഹുൽ ബ്രോ,
      ചില ഭ്രാന്തൻ ചിന്തകളുടെ പിന്നാലെ പോയതാണ്, മുൻപ് ജോലി ചെയ്ത സ്ഥലത്ത് ഒരിക്കൽ ഒരു ഫോട്ടോ ഒട്ടിക്കുകയുണ്ടായി, കണ്ണടച്ച്, ചെവിയിൽ വിരൽ കയറ്റി വായുടെ ഭാഗത്ത് ടേപ്പ് ഒട്ടിച്ചു ഒരു ഫോട്ടോ കാണരുത്, പറയരുത്, മിണ്ടരുത് എന്നൊരു ക്യാപ്ഷൻ ഒക്കെ ഇട്ട് അതിന്റെ പിന്നാലെ ചിന്തിച്ചു എഴുതിയതാണ് ഇത്…
      വായനയ്ക്ക് പെരുത്തിഷ്ടം 💕💕💕

  6. ജ്വാലേച്ചി,

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല… ഒന്ന് പറയാം… അതെ പറയാൻ അറിയാവൂ…

    സൂപ്പർ!!!!

    1. കുട്ടി ബ്രോ,
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ സന്തോഷം 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com