അശ്വതിയുടെ മുഖം അത്ഭുതവും നിരാശയും ദേഷ്യവും കൊണ്ട് ചുവന്നു.
“എന്താ മാഡം? വാട്ട് ഹാപ്പെൻഡ്? “
ജേക്കബ് ആകാംഷയോടെ ചോദിച്ചു.
“ആ സിറിഞ്ചിൽ നിന്നും കിട്ടിയ ഫിംഗർപ്രിന്റ്സ് ആന്റോ മാത്യുവിന്റേത് ആണെന്ന്. മാത്രമല്ല ഇവൻ ഉമയുടെ വീട്ടിൽ കയറിയ സമയത്ത് അവരുടെ വീട്ടിലെ സി സി ടിവി ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിൽ ഒന്നും പതിഞ്ഞിട്ട് ഇല്ല. “
“എങ്കിലും നമ്മുടെ കൈയിൽ ഇവൻ വീട്ടിലേക്ക് കയറുന്ന ഫോട്ടോസ് ഉണ്ടല്ലോ? “
ജേക്കബ് അത് പറഞ്ഞെങ്കിലും അശ്വതിയുടെ മുഖം തെളിഞ്ഞില്ല. തൊട്ടടുത്ത നിമിഷം അശ്വതിക്ക് ഒരു കാൾ വന്നു.
“ഹലോ,… “
അശ്വതി അൽപ്പസമയം ഒന്നും സംസാരിച്ചില്ല. അപ്പുറത്തു നിന്നും ലൈൻ കട്ടായെന്നു കരുതി ഹലോ വയ്ക്കുന്ന ശബ്ദം കേൾക്കാം. അശ്വതി കൂടുതൽ സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു.
“എന്താ മാഡം? വാട്ട് ഹാപ്പെൻഡ്? “
“സ്റ്റേഷനിലേക്ക് പോകും വഴിക്കു സെൻട്രലിൽ നിന്ന് വന്ന എന്റെ ടീമിന്റെ വണ്ടി ആക്‌സിഡന്റ് ആയി. സീരിയസ് ആയിട്ട് ഒന്നും ഇല്ല. പക്ഷെ… “
“പക്ഷെ…? “
“അവരുടെ എല്ലാവരുടെയും ഫോൺ മിസ്സിംഗ് ആണ്. ആക്സിഡന്റിന് ശേഷം പാതി ബോധം ഉണ്ടായിരുന്നവർ പറഞ്ഞത്. ബൈക്കിൽ എത്തിയ 6 ഓ 8 ഓ ആളുകൾ നിമിഷ നേരത്തിൽ അവരുടെ ഫോണുകൾ എടുത്ത് കടന്നു കളഞ്ഞു എന്നാണ്. “
“അപ്പൊ… അതായത്… “
ജേക്കബ് വാക്കുകൾക്കായി പരതി. അശ്വതിയുടെ ഉള്ളിൽ ജിനുവിന്റെ വാക്കുകൾ പ്രതിധ്വനിച്ചു. അയാൾ ആകെ സംസാരിച്ച അത്രെയും കാര്യങ്ങൾ അയാൾക്ക് അനുകൂലമാക്കുന്ന ഒരു മന്ത്രമായിരുന്നോ എന്നുപോലും അവൾ സംശയിച്ചു പോയി.
“ഞാൻ ഒരു തെറ്റും ചെയ്തിട്ട് ഇല്ല. എന്റെ പിന്നിൽ ഒരുപാട് ആളുകളും ഇല്ല. ഉമയുടെ വീട്ടിൽ ഞാൻ കയറിയിട്ടില്ല. എന്റെ കൈയിൽ അങ്ങനെ ഒരു സിറിഞ്ചും ഉണ്ടായിട്ട് ഇല്ല. നിങ്ങൾക്ക് നിലവിൽ കൈയിൽ ഉള്ളത് ഒന്നും എന്നെ ശിക്ഷിക്കാൻ ഉതകില്ല. “
തുടരും….
Bro Unique man story next part eppo varum?
I’m waiting
ബ്രോ എന്തായി next പാർട്ട്
Hi bro ഞാൻ കഥകൾക്കു reply കൊടുക്കാത്ത ഒരു ആളാണ്. മച്ചാന്റെ mervin എന്ന കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതിലുപരി ഒരുപാട് ആകർഷണം തോന്നി അത് ഇനി തുടരുവോ. തുടർന്നാൽ നന്നായിരുന്നു.
തുടരണം എന്നുണ്ട്. അതിനു മുൻപ് ഇത് തീർക്കണം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാനും ഉണ്ട്. അതിന്റെ ആശയം ഇങ്ങനെ ഉള്ളിൽ കിടന്ന് മദിക്കുകയാണ്.
കാത്തിരിക്കാമല്ലെ mervinu വേണ്ടി ?
യെസ്
??????
???
കഥയൊക്കെ നല്ലതാണ്
പക്ഷേ മൂന്ന് മാസം കഴിഞ്ഞ് ആകെ എട്ട് ഒൻപത് പേജ് മാത്രം പബ്ലിഷ് ആക്കുമ്പോൾ വായിച്ചാൽ ഒരു വായനസുഖം കിട്ടില്ല…
എത്ര എഴുതിയിട്ടും പേജ് അങ്ങോട്ട് കൂടാത്ത പോലെ. എഴുതി കഴിയുമ്പോ തോന്നും ഇതുകുറെ കാണും എന്ന്. ഗ്യാപ് കുറച്ച് ഇടാൻ ശ്രെമിക്കാം. പേജ് കുറവാണെങ്കിലും.
ഇത്രയും നീണ്ട ഗ്യാപ്പ് ഇട്ടാൽ കഥയിൽ ആൾക്കാർക്ക് ഉള്ള താല്പര്യം പോയി പോകും
അറിയാം ബ്രോ, എന്ത് ചെയ്യാം. എഴുതാൻ ഒരു ഫ്ലോ കിട്ടണ്ടേ. വെറുതെ എന്തെങ്കിലും എഴുതി ഇട്ടാൽ ആൾക്കാർക്ക് താല്പര്യം പോകുക മാത്രമല്ല വെറുപ്പ് തോന്നുകകൂടി ചെയ്യും. ഇനി ഗ്യാപ് വരുത്താതെ ഇടാൻ ശ്രമിക്കാം.
Poli bro
Waiting for next parts soon.. ♥♥
Thanks maan. ?