യാഹൂ റെസ്റ്റോറന്റ് 6 [VICKEY WICK] 101

സോ, ഫൈനലി, ഈ ഗാങ്ങിൽ പെട്ട ഒരുത്തനെ നമ്മുടെ കൈയിൽ കിട്ടിയിരിക്കുകയാണ്. ഇനി അങ്ങോട്ട് കാര്യങ്ങൾ കൂടുതൽ സിമ്പിൾ ആകും എന്ന് തോന്നുന്നു. അത്ര സിമ്പിൾ ആയില്ലെങ്കിലും എല്ലാത്തിനും ഒരു നീക്ക് പോക്ക് ഉണ്ടാകും.

 

ജേക്കബ് അവനെ ജീപ്പിൽ കേറ്റ്. ആ താൻ വന്ന ജീപ്പിന്റെ കീ വേറെ ആർക്കേലും കൊടുത്തിട്ട് സ്റ്റേഷനിൽ കൊണ്ടുപോയി ഇട്ടേക്കാൻ പറ. നമുക്ക് ഒരു പഴയ ഫാക്ടറി ഗോഡൗണിലേക്ക് ആണ് പോകണ്ടത്. അറസ്റ്റ് ഒന്നും ഞാൻ റെക്കോർഡ് ചെയ്തിട്ട് ഇല്ല. ഇത്‌ ഇങ്ങനെ ഡീൽ ചെയ്യുന്നതാണ് ബെറ്റർ. “

 

അശ്വതിയുടെ മുഖത്തെ തിളക്കം ഉള്ളിലെ സന്തോഷം എടുത്ത് കാട്ടുന്നത് ആയിരുന്നു. ഒടുവിലെ ആ വിജത്തിന്റെ എക്‌സൈറ്റ്മെന്റ് കൊണ്ട് ആ ഹൃദയം വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു. പിടിക്കപ്പെട്ട അഞ്ജാതാൻ രഹസ്യങ്ങളുടെ ചുരുളകൾ അഴിക്കുന്നത് കേൾക്കാൻ അവൾ അക്ഷമയായി ആ വണ്ടിയിൽ ഇരുന്നു. എങ്കിലും മറ്റുള്ളവർ തന്റെ ആവേശം കണ്ടുപിടിക്കാതിരിക്കാൻ അവൾ മാക്സിമം ശ്രദ്ധിച്ച് കൊണ്ടിരുന്നു. ഒടുവിൽ വണ്ടി ഒരു പഴയ ഗോഡൗണിലേക്ക് കയറി. മുൻവശത്തുതന്നെ ഒന്ന് രണ്ട് പോലീസുകാർ നിന്നിരുന്നു.

 

അശ്വതിയെ കണ്ടതും അവർ സല്യൂട്ട് അടിച്ചു. അവർ പിടി കിട്ടിയ പ്രതിയെയും കൊണ്ട് അകത്തെത്തി.

 

“ജേക്കബ് ഇവന്റെ ഫോണും മറ്റും ചെക്ക് ചെയ്യണം. എന്തെങ്കിലും ക്ലൂ കിട്ടാതിരിക്കില്ല. ആരുടെ എങ്കിലും കൈയിൽ കൊടുത്തു വിട്ടാൽ മതി. താൻ ഇവിടെ തന്നെ വേണം. രാത്രിയിലേക്കുള്ള ഫുഡ്‌ പുറത്ത് നിന്നും വാങ്ങാം. ചോദ്യം ചെയ്യൽ എത്ര നീണ്ടാലും വേണ്ടില്ല ഇന്ന് തന്നെ മാക്സിമം കാര്യങ്ങൾ ചോദിച്ചു അറിയണം. “

 

“ഓക്കേ മാഡം. “

 

ജേക്കബ് ഒരു പി സിയെ അടുത്തേക്ക് വിളിച്ചു പറഞ്ഞു.

 

“ഈ ഫോണിലെ കാൾ ഹിസ്റ്ററി ചെക്ക് ചെയ്ത് ഏറ്റവും കൂടുതൽ കാൾ പോയിരിക്കുന്ന നമ്പർ ഉം ഇതിൽ സേവ് ചെയ്തിട്ട് ഇല്ലാത്ത ഏതേലും നമ്പറിൽ നിന്നും ഒന്നിൽ അധികം തവണ കാൾ വന്നിട്ട് ഉണ്ടെങ്കിൽ അതും നോട്ട് ചെയ്ത് അതൊക്കെ ആരുടേതാണെന്ന് ഐഡന്റിഫൈ ചെയ്യണം. സംശയം തോന്നുന്നപോലെ എന്തെങ്കിലും ടെക്സ്റ്റ്‌ മെസ്സേജ് ഉണ്ടെങ്കിൽ അതും നോട്ട് ചെയ്യണം. വാട്സ്ആപ്പ്, ഫേസ്ബുക് ഒക്കെയും ചെക്ക് ചെയ്യണം. ഹിഡൺ ഫയൽസ് എന്തെങ്കിലും ഉണ്ടൊന്നും ചെക്ക് ചെയ്യണം. മ്മ്… തല്ക്കാലം അത് മതി. “

 

“ഓക്കേ സർ…”

 

അയാളുടെ കൈയിൽ ഫോണും കൊടുത്ത് പറഞ്ഞയച്ച ശേഷം ജേക്കബ് തിരിച്ചു ഇന്ററോഗേഷൻ റൂമിലേക്ക് വന്നു. ആ ഗോഡൗണിൽ തന്നെ ഒരു മുറി പ്രേത്യേകമായി സജീകരിച്ചിരുന്നു. അവിടെ ഒരു മേശയുടെ ഒരു വശത്ത് ജിനുവിനെ ഇരുത്തിയിരിക്കുന്നു. മറ്റേവശത്തു ഒരു പോലീസുകാരൻ ഇരുന്ന് അയാളെ പറഞ്ഞേൽപ്പിച്ച കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അതിനു മറുവശത്തെ മുറിയിൽ നിന്നും വൺ വേ മിററിൽ കൂടി അശ്വതിയും മറ്റുകുറച്ചു പേരും അവരെ രണ്ടാളെയും നോക്കികൊണ്ടിരുന്നു. ശബ്ദവും ഇപ്പുറത്തേക്ക് കേൾക്കും വിധമുള്ള സജീകരണം ഉണ്ടായിരുന്നു.

 

“തന്റെ പേര്? “

 

“ജിനു ജെ. എസ്. “

 

“ജിനു, താൻ ഉമയുടെ വീട്ടിൽ കൈയിൽ മയക്കുമരുന്ന് നിറച്ച സിറിഞ്ചുമായി കയറിയതിന് എല്ലാവിധ തെളിവുകളും ഞങ്ങളുടെ കൈയിൽ ഉണ്ട്. കുറെ നാളുകളായി സിറ്റിയിൽ നടന്നുവരുന്ന തട്ടിക്കൊണ്ടുപോകൽ കേസുകളിൽ താനും ഉൾപ്പെട്ടിട്ട് ഉണ്ടെന്നു ഞങ്ങൾക്ക് ഉറപ്പായിക്കഴിഞ്ഞു. തന്നെ അവിടെ നിന്നും കയ്യോടെ പിടിച്ചതിനു ഉമാ മാഡം നേരിട്ടെത്തി സാക്ഷിപറയും. രക്ഷപെടാൻ പ്രേത്യേകിച്ച് വഴിയൊന്നും ഇല്ല. ഇനി തനിക്ക് ആകെ ഉള്ള ഒരു ചോയ്സ് ഇതിനു പിന്നിൽ ഉള്ള മാറ്റളുകൾ ആരൊക്കെ എന്ന് ഞങ്ങളോട് പറയുകയാണ്. ഒപ്പം കുറ്റസമ്മതവും. അങ്ങനെ ചെയ്താൽ കിട്ടാൻ പോകുന്നതിന് ഒരു കുറവ് കിട്ടിയേക്കും. “

 

“ഞാൻ ഒരു തെറ്റും ചെയ്തിട്ട് ഇല്ല. എന്റെ പിന്നിൽ ഒരുപാട് ആളുകളും ഇല്ല. ഉമയുടെ വീട്ടിൽ ഞാൻ കയറിയിട്ടില്ല. എന്റെ കൈയിൽ അങ്ങനെ ഒരു സിറിഞ്ചും ഉണ്ടായിട്ട് ഇല്ല. നിങ്ങൾക്ക് നിലവിൽ കൈയിൽ ഉള്ളത് ഒന്നും എന്നെ ശിക്ഷിക്കാൻ ഉതകില്ല. “

 

ഇത്രയും പറഞ്ഞ് അവൻ ഗൂഢമായി ചിരിച്ച് കൊണ്ടിരുന്നു.

 

ഉടനെ തന്നെ ഒരു പിസി അശ്വതിയും ജേക്കബും നിൽക്കുന്ന മുറിയിലേക്ക് വന്നു. അയാൾ അശ്വതിയുടെ ചെവിയിൽ എന്തോ അടക്കം പറഞ്ഞു.

 

“വാട്ട്‌…? ഇമ്പോസ്സിബിൾ… “

14 Comments

  1. Bro Unique man story next part eppo varum?
    I’m waiting

  2. ബ്രോ എന്തായി next പാർട്ട്‌

  3. Hi bro ഞാൻ കഥകൾക്കു reply കൊടുക്കാത്ത ഒരു ആളാണ്. മച്ചാന്റെ mervin എന്ന കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതിലുപരി ഒരുപാട് ആകർഷണം തോന്നി അത് ഇനി തുടരുവോ. തുടർന്നാൽ നന്നായിരുന്നു.

    1. തുടരണം എന്നുണ്ട്. അതിനു മുൻപ് ഇത്‌ തീർക്കണം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാനും ഉണ്ട്. അതിന്റെ ആശയം ഇങ്ങനെ ഉള്ളിൽ കിടന്ന് മദിക്കുകയാണ്.

      1. കാത്തിരിക്കാമല്ലെ mervinu വേണ്ടി ?

        1. യെസ്

  4. ??????

  5. കഥയൊക്കെ നല്ലതാണ്
    പക്ഷേ മൂന്ന് മാസം കഴിഞ്ഞ് ആകെ എട്ട് ഒൻപത് പേജ് മാത്രം പബ്ലിഷ് ആക്കുമ്പോൾ വായിച്ചാൽ ഒരു വായനസുഖം കിട്ടില്ല…

    1. എത്ര എഴുതിയിട്ടും പേജ് അങ്ങോട്ട് കൂടാത്ത പോലെ. എഴുതി കഴിയുമ്പോ തോന്നും ഇതുകുറെ കാണും എന്ന്. ഗ്യാപ് കുറച്ച് ഇടാൻ ശ്രെമിക്കാം. പേജ് കുറവാണെങ്കിലും.

  6. ജിത്ത്

    ഇത്രയും നീണ്ട ഗ്യാപ്പ് ഇട്ടാൽ കഥയിൽ ആൾക്കാർക്ക് ഉള്ള താല്പര്യം പോയി പോകും

    1. അറിയാം ബ്രോ, എന്ത് ചെയ്യാം. എഴുതാൻ ഒരു ഫ്ലോ കിട്ടണ്ടേ. വെറുതെ എന്തെങ്കിലും എഴുതി ഇട്ടാൽ ആൾക്കാർക്ക് താല്പര്യം പോകുക മാത്രമല്ല വെറുപ്പ് തോന്നുകകൂടി ചെയ്യും. ഇനി ഗ്യാപ് വരുത്താതെ ഇടാൻ ശ്രമിക്കാം.

  7. Poli bro
    Waiting for next parts soon.. ♥♥

    1. Thanks maan. ?

Comments are closed.