യാഹൂ റെസ്റ്റോറന്റ് 6 [VICKEY WICK] 101

ഇരുവരും നല്ല രീതിയിൽ തന്നെ ജോലി നിർവഹിച്ചു വന്നു. കുറെ നേരം കഴിഞ്ഞ് ഒരു 7 മണിക്ക് ശേഷം സാമുവലിന്റെ വീടിന്റെ ഗേറ്റ് തുറന്ന് ഒരു ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് കയറിപ്പോകുന്നത് സ്റ്റീഫൻറെ ശ്രദ്ധയിൽ പെട്ടു. കാളിങ് ബെൽ അമർത്തിയ ശേഷം ആ ഡെലിവറി ബോയ് പുറത്ത് വെയിറ്റ് ചെയുന്നു. അൽപ്പം കഴിഞ്ഞ് സാമൂവൽ വന്നു വാതിൽ തുറന്നു. ഡെലിവറി ബോയ് ചുറ്റും ഒന്ന് നോക്കിയ ശേഷം വേഗം അകത്തുകയറി വാതിൽ അടച്ചു. സ്റ്റീഫന് നല്ല രീതിയിൽ തന്നെ സംശയം തോന്നി. അയാൾ അശ്വതിയെ വിളിച്ചു.

 

“മാഡം, ഇപ്പോൾ ഒരു ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് സാമൂവലിന്റെ വീട്ടിലേക്ക് വന്നിട്ട് ഉണ്ട്. സാധനം കൊടുത്തിട്ട് പോകേണ്ടതിനു പകരം അയാൾ വീടിനുള്ളിലേക്ക് കയറി വാതിൽ അടച്ചു. ഐ ഹാവ് എ ബാഡ് ഫീലിംഗ്. ഷാൾ ഐ മൂവ്? “

 

“വൈ നോട്ട് സ്റ്റീഫൻ. ആക്ട് നൗ. ടൈം വേസ്റ്റ് ചെയ്യരുത്. വേഗം തന്നെ ടീമിനോട് വീട് വളയാൻ പറയൂ. ഒരു 2 പേരെയും കൂട്ടി സ്റ്റീഫൻ അകത്തേക്ക് വേഗം കേറിക്കോളൂ. മേക്ക് ഇറ്റ് ഫാസ്റ്റ്… “

 

സ്റ്റീഫൻ കാൾ ബ്ലൂട്ടൂത്ത് ചെയ്തു. അയാൾ വേഗം അശ്വതിയുടെ ഓർഡർ പ്രകാരം പ്രവർത്തിച്ചു. ടീം മെംബേർസ് വീട് വളഞ്ഞിരിക്കെ അയാൾ 2 പോലീസുകാരെയും കൂട്ടി കൈയിൽ ഗണ്ണും ആയി വേഗം വാതിൽക്കലെത്തി. എന്നിട്ട് 2, 3 തവണ നോക്ക് ചെയ്തു. റെസ്പോൺസ് ഒന്നും ഇല്ല.

 

“മാഡം, നോ റെസ്പോൺസ്. ഉള്ളിൽ എന്തോ കാര്യമായി നടക്കുന്നുണ്ട്. മെയ്‌ ബി സാമൂവൽ ഈസ്‌ ഇൻ ഡെയ്ഞ്ചർ. “

 

“ബ്രേക്ക്‌ ദ ഡോർ… “

 

അയാൾ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി. അവിടെ കണ്ട കാഴ്ച അയാളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഡെലിവറി ബോയും സാമുവലും കൈയിലെ തോക്കുകൾ വാതിൽ പൊളിച്ചു അകത്തുവന്ന പോലീസുകാർക്ക് നേരെ ചൂണ്ടിയിരിക്കുന്നു.

 

“മാഡം, കാര്യങ്ങൾ നമ്മൾ കരുതിയത് പോലെ അല്ല. ഇവർ രണ്ടുപേരും തമ്മിൽ എന്തോ ബിസിനസ്‌ ഉണ്ട്. അത് ഡീൽ ചെയ്യാനാണ് ഈ ഡെലിവറി ബോയ് വന്നത്. അവർ ഒരു ടീം ആണ്. “

 

“ഡാം ഇറ്റ്…”

 

“ഇപ്പൊ എന്താണ് വേണ്ടത് മാഡം? “

 

“ഓക്കേ… ഓക്കേ, ആ പാക്കേജ് എന്താണെന്നു ചെക്ക് ചെയ്യൂ. എന്തെങ്കിലും ഇല്ലീഗൽ ആക്ടിവിറ്റി ആണെങ്കിൽ വിടരുത്. തൊണ്ടി ഉൾപ്പടെ കൈയിൽ കിട്ടിയിരിക്കുകയാണ്. “

 

അയാൾ വേഗം പോലീസുകാരോട് പാക്കേജ് അഴിച് നോക്കാൻ പറഞ്ഞു.

പ്രതീക്ഷ തെറ്റിയില്ല.

 

“മാഡം ഡയമണ്ട്സ് ആണ്… “

 

“ഓക്കേ, തല്ക്കാലം അവരെ അവിടെ തന്നെ തടഞ്ഞു വെക്ക്. രണ്ട് പോലീസ്കാരെ കാവൽ നിർത്തണം. ഞാൻ കഴിയുന്നത്രവേഗം വാറൻറ് റെഡി ആക്കാം…. ഓക്കേ, സ്റ്റീഫൻ എനിക്ക് ഒരു കാൾ വരുന്നുണ്ട്. കാൾ യൂ ബാക്ക്… “

 

അശ്വതി ആ ഇൻകമിങ് കാൾ കണക്ട് ചെയ്തു.

 

“ഹലോ… “

 

“മാഡം, ജെയിംസ് ആണ്. ഒരാളെ ഞങ്ങൾ പിടികൂടിയിട്ട് ഉണ്ട്. അയാളുടെ കൈയിൽ നിന്നും ഒരു ഗണ്ണും കിട്ടിയിട്ട് ഉണ്ട്. മതിൽ ചാടി കടക്കാൻ ശ്രമിക്കുന്നതിനിടക്ക് പിടിക്കുകയാണ് ചെയ്തത്… “

 

“ഓക്കേ അറസ്റ്റ് ഹിം. സ്റ്റേഷനിലേക്ക് വേണ്ട നമ്മൾ പ്ലാൻ ചെയ്തിരുന്ന സ്ഥലത്തേക്ക് കൊണ്ടുപോരൂ… “

 

“ഓക്കേ മാഡം… “

 

“മ്മ്… സീ യൂ ദയർ… “

14 Comments

  1. Bro Unique man story next part eppo varum?
    I’m waiting

  2. ബ്രോ എന്തായി next പാർട്ട്‌

  3. Hi bro ഞാൻ കഥകൾക്കു reply കൊടുക്കാത്ത ഒരു ആളാണ്. മച്ചാന്റെ mervin എന്ന കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതിലുപരി ഒരുപാട് ആകർഷണം തോന്നി അത് ഇനി തുടരുവോ. തുടർന്നാൽ നന്നായിരുന്നു.

    1. തുടരണം എന്നുണ്ട്. അതിനു മുൻപ് ഇത്‌ തീർക്കണം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാനും ഉണ്ട്. അതിന്റെ ആശയം ഇങ്ങനെ ഉള്ളിൽ കിടന്ന് മദിക്കുകയാണ്.

      1. കാത്തിരിക്കാമല്ലെ mervinu വേണ്ടി ?

        1. യെസ്

  4. ??????

  5. കഥയൊക്കെ നല്ലതാണ്
    പക്ഷേ മൂന്ന് മാസം കഴിഞ്ഞ് ആകെ എട്ട് ഒൻപത് പേജ് മാത്രം പബ്ലിഷ് ആക്കുമ്പോൾ വായിച്ചാൽ ഒരു വായനസുഖം കിട്ടില്ല…

    1. എത്ര എഴുതിയിട്ടും പേജ് അങ്ങോട്ട് കൂടാത്ത പോലെ. എഴുതി കഴിയുമ്പോ തോന്നും ഇതുകുറെ കാണും എന്ന്. ഗ്യാപ് കുറച്ച് ഇടാൻ ശ്രെമിക്കാം. പേജ് കുറവാണെങ്കിലും.

  6. ജിത്ത്

    ഇത്രയും നീണ്ട ഗ്യാപ്പ് ഇട്ടാൽ കഥയിൽ ആൾക്കാർക്ക് ഉള്ള താല്പര്യം പോയി പോകും

    1. അറിയാം ബ്രോ, എന്ത് ചെയ്യാം. എഴുതാൻ ഒരു ഫ്ലോ കിട്ടണ്ടേ. വെറുതെ എന്തെങ്കിലും എഴുതി ഇട്ടാൽ ആൾക്കാർക്ക് താല്പര്യം പോകുക മാത്രമല്ല വെറുപ്പ് തോന്നുകകൂടി ചെയ്യും. ഇനി ഗ്യാപ് വരുത്താതെ ഇടാൻ ശ്രമിക്കാം.

  7. Poli bro
    Waiting for next parts soon.. ♥♥

    1. Thanks maan. ?

Comments are closed.