അത് നമ്മളെ കൂടുതൽ സമ്മർദത്തിൽ ആക്കുവാനും സഹായിക്കും. പിന്നെ അടുത്ത കിഡ്നാപ്പിംഗ് ഉടനെ ഉണ്ടാകും എന്നതും ഒരു ഗസ് ആണ്. നമ്മൾ ഇപ്പോൾ, അതായത് ഞാൻ ഇപ്പോൾ മിസ്സ് ആയ ആളുകൾ ഇൻവോൾവ് ആയ കേസിന്റെ വിക്ടിംസിന്റെ പിന്നാലെ ആയിരുന്നു. അവർക്ക് ഇതുമായി ബന്ധം ഉണ്ടോ എന്നതിന് ഒരു ചെറിയ ക്ലാരിഫിക്കേഷൻ വരുത്താൻ. ശരിയായ മാറ്ററിൽ നിന്നും അത്യാവശ്യം അകന്നു കഴിഞ്ഞിരുന്നു.
മാത്രമല്ല സത്യസന്ധമായി പറഞ്ഞാൽ ഞാൻ അൽപ്പം മടുത്തു തുടങ്ങിയിരുന്നു. പോകുന്നവഴി ശരിയല്ല എന്ന് എനിക്ക് തന്നെ ചെറുതായി തോന്നി തുടങ്ങിയ സമയം. ശ്വേതയും ഏകദേശം ഇതേ അവസ്ഥയിൽ ആയിരുന്നപ്പോൾ ആണ് ലാസ്റ്റ് കിഡ്നാപ്പിംഗ് നടക്കുന്നത്. ആ ഒരു അവസ്ഥയിൽ സസ്‌പെൻഷൻ കിട്ടിയില്ലായിരുന്നു എങ്കിലും അവൾ മാനസികമായി വളരെ തകർന്നു പോയിട്ട് ഉണ്ടാവണം… “
“ഓക്കേ, ഇതൊക്കെ ശരിയാണെങ്കിൽ തന്നെ അടുത്തതായി ആരെ ആണ് കിഡ്നാപ്പ് ചെയ്യാൻ പോകുന്നത് എന്ന് എങ്ങനെ അറിയും? “
“യെസ്, ഐ ആം കമിങ് ടു ദാറ്റ്. ഇവർ ഇന്നുവരെ കിഡ്നാപ്പ് ചെയ്ത ആളുകളെ എടുത്താൽ, അവർക്കിടയിൽ കോമൺ ആയ ചില കാര്യങ്ങൾ ഉണ്ട്. പണക്കാർ, സമൂഹത്തിൽ നല്ല നിലയിൽ ഉള്ളവർ, എന്നാൽ വളരെ പ്രധാനമായി… പല കേസുകളിൽ നിന്നും തെളിവുകളുടെയും സാക്ഷികളുടെയും ആഭാവത്തിൽ സുഖമായി മോചിതരായവർ.
ഇതൊക്കെ കൺസിഡർ ചെയ്താൽ നറുക്ക് വീഴുന്നത് നിലവിൽ 2 പേർക്ക് ആണ്. എക്സ് കളക്ടർ സാമുവൽ സാം, പൊളിറ്റിഷ്യൻ ടോമി ചാക്കോ. രണ്ടാളും കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു അഴിമതി കേസിൽ പെട്ടിരുന്നു. പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചു രണ്ടും പുറത്തെത്തി. ഇവരുടെ രണ്ടുപേരുടെയും വീടിനു നമ്മൾ സീക്രെട് ആയി കാവൽ ഏർപ്പെടുത്തുന്നു. വീടിനു മാത്രമല്ല അയാൾക്ക് ചുറ്റും എപ്പോഴും നമ്മുടെ ഒരു കണ്ണുണ്ടാവണം. അതിനു ചില പ്ലാൻസ് ഒക്കെ ഞാൻ അറേഞ്ച് ചെയ്തിട്ട് ഉണ്ട്. പ്രൊട്ടക്ഷൻ എന്നതിനേക്കാൾ നമ്മൾ ഫോക്കസ് ചെയ്യേണ്ടത് കിഡ്നാപ്പ് നടത്താൻ വരുന്നവരിൽ ആയിരിക്കണം. “
“മിനിമം 5 ആളുകൾ എങ്കിലും ഓരോ വീടും ഷാഡോ ചെയ്തിരിക്കണം. വിവരങ്ങൾ അപ്പപ്പോൾ എന്നെ അറിയിക്കണം. ഞാൻ ഓർഡർ ചെയ്യാതെ ഒരുവിധ ആക്ഷനും എടുക്കാൻ പാടില്ല. ഇന്ന് തന്നെ ജോബ് തുടങ്ങിക്കോളൂ… “
“ഇന്ന് തന്നെയോ…? “
“യെസ്, എത്ര വേഗം പറ്റുമോ അത്രെയും വേഗം നമ്മൾ ജോലി തുടങ്ങണം. എപ്പോ വേണമെങ്കിലും കിഡ്നാപ്പിംഗ് ഉണ്ടാകാം. “
ആശ്വതിയുടെ ഓർഡർ അനുസരിച് അന്ന് തന്നെ സാമുവൽ സാമിന്റെയും ടോമി ചാക്കോയുടെയും വീടിനു പോലീസ് കാവൽ നിൽക്കുവാൻ തുടങ്ങി. അശ്വതി ഫോൺ വഴി അവരുടെ നീക്കങ്ങൾ മോണിറ്റർ ചെയ്‌തുകൊണ്ടിരുന്നു. സമയം രാത്രിയോടടുത്തു. എങ്ങും സ്ട്രീറ്റ് ലൈറ്റ്റുകൾ തെളിഞ്ഞു. സാമൂവൽ സാമിന്റെ വീടിനു മുന്പിലെ ഒരു തട്ടുകടയിൽ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്റ്റീഫൻ. സ്റ്റീഫൻ ആണ് ടീമിന്റെ ലീഡർ. ടോമി ചാക്കോയുടെ വീടിനെ മോണിറ്റർ ചെയ്യുന്നത് ജെയിംസ് ന്റെ നേതൃത്വത്തിൽ ഉള്ള ടീം ആയിരുന്നു.
Bro Unique man story next part eppo varum?
I’m waiting
ബ്രോ എന്തായി next പാർട്ട്
Hi bro ഞാൻ കഥകൾക്കു reply കൊടുക്കാത്ത ഒരു ആളാണ്. മച്ചാന്റെ mervin എന്ന കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതിലുപരി ഒരുപാട് ആകർഷണം തോന്നി അത് ഇനി തുടരുവോ. തുടർന്നാൽ നന്നായിരുന്നു.
തുടരണം എന്നുണ്ട്. അതിനു മുൻപ് ഇത് തീർക്കണം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാനും ഉണ്ട്. അതിന്റെ ആശയം ഇങ്ങനെ ഉള്ളിൽ കിടന്ന് മദിക്കുകയാണ്.
കാത്തിരിക്കാമല്ലെ mervinu വേണ്ടി ?
യെസ്
??????
???
കഥയൊക്കെ നല്ലതാണ്
പക്ഷേ മൂന്ന് മാസം കഴിഞ്ഞ് ആകെ എട്ട് ഒൻപത് പേജ് മാത്രം പബ്ലിഷ് ആക്കുമ്പോൾ വായിച്ചാൽ ഒരു വായനസുഖം കിട്ടില്ല…
എത്ര എഴുതിയിട്ടും പേജ് അങ്ങോട്ട് കൂടാത്ത പോലെ. എഴുതി കഴിയുമ്പോ തോന്നും ഇതുകുറെ കാണും എന്ന്. ഗ്യാപ് കുറച്ച് ഇടാൻ ശ്രെമിക്കാം. പേജ് കുറവാണെങ്കിലും.
ഇത്രയും നീണ്ട ഗ്യാപ്പ് ഇട്ടാൽ കഥയിൽ ആൾക്കാർക്ക് ഉള്ള താല്പര്യം പോയി പോകും
അറിയാം ബ്രോ, എന്ത് ചെയ്യാം. എഴുതാൻ ഒരു ഫ്ലോ കിട്ടണ്ടേ. വെറുതെ എന്തെങ്കിലും എഴുതി ഇട്ടാൽ ആൾക്കാർക്ക് താല്പര്യം പോകുക മാത്രമല്ല വെറുപ്പ് തോന്നുകകൂടി ചെയ്യും. ഇനി ഗ്യാപ് വരുത്താതെ ഇടാൻ ശ്രമിക്കാം.
Poli bro
Waiting for next parts soon.. ♥♥
Thanks maan. ?