അതിനു ശേഷം? ആദ്യത്തെ മിസ്സിങ്ങും ആയി അൽപ്പം എങ്കിലും കണക്റ്റഡ് ആയിരുന്ന ആളിൽ നിന്നും ഒരുപാട് അകന്നു പോയി. എന്തെങ്കിലും ഒന്ന് അന്വേഷിച് വരുമ്പോഴേക്കും മറ്റൊന്നിലേക്ക് നയിക്കുന്ന എന്തെങ്കിലും ഒരു ഇൻസിഡന്റ് ഉണ്ടായിക്കൊണ്ടിരുന്നു. ഇതെല്ലാം, ഇതുവരെ നടന്നത് എല്ലാം ആരുടെയോ പ്ലാനിങ് ആയിരുന്നോ…?
ഗൂഗിൾ മാപ് നയിക്കുന്ന പോലെ പോയി എവിടെയും എത്താതെ പോയ തങ്ങളുടെ യാത്രപോലെ, അതിനിടയിൽ റോഡിൽ വന്ന ഡൈവേഴ്‌ഷൻസ് പോലെ എവിടെയെങ്കിലും എത്തും എന്നാകുമ്പോ മറ്റൊങ്ങോട്ടോ ആരോ വഴിതിരിച്ചു വിടുമ്പോലെ. എന്റെ ഈ ഊഹം ശരിയാണെങ്കിൽ എല്ലാം അധികം വൈകാതെ ശരിയാകും. ഇനി ഏതുവഴിക്ക് പോണമെന്നു ഞാൻ തീരുമാനിക്കും. അവൾ ആലോചനയിൽ മുഴുകിയിരിക്കെ അവർ സ്റ്റേഷനിൽ എത്തി.
“മാഡം, നമ്മൾ എത്തി. “
“മ്മ്… “
അശ്വതി പതുക്കെ കണ്ണുകൾ തുറന്നു. അവൾ പുറത്തേക്ക് ഇറങ്ങി കാബിനിലേക്ക് നടക്കാൻ ഒരുങ്ങി. വണ്ടിതിരിക്കാൻ പറയുമ്പോൾ ഉള്ള ഉത്സാഹം കാണാത്തത്കൊണ്ട് ജയൻ ചോദിച്ചു.
“മാഡം, കാര്യം പറഞ്ഞില്ല… “
അശ്വതി അപ്പോഴും എന്തൊക്കെയോ ചിന്തയിൽ ആയിരുന്നു. ചുളിഞ്ഞ നെറ്റിയും കൂർപ്പിച്ച മിഴികളുമായി നിലത്തേക്ക് നോക്കി കൊണ്ട് അവൾ മറുപടിപറഞ്ഞു.
“ഞാൻ പറയാം ജയൻ… ഞാൻ ഇപ്പോഴും കാര്യങ്ങൾ ഫിഗർ ഔട്ട് ചെയ്യുന്നതേ ഉള്ളൂ. സമയമാകുമ്പോൾ പറയാം. “
ഇത്രയും പറഞ്ഞു അവൾ ക്യാബിനിനുള്ളിൽ കയറി ആലോചന തുടർന്നു.
“ഇത്ര പെർഫെക്ട് ആയി കാര്യങ്ങൾ ചെയ്യണമെങ്കിൽ അത്യാവശ്യം നല്ല നെറ്റ്‌വർക്ക് തന്നെ ഇവർക്ക് ഉണ്ടാകും. ഹർഷ ആരോരും അറിയാതെ നടത്തിയ അന്വേഷണമാണ് അവനെ പോൾ ജേക്കബിന്റെ അരുകിൽ വരെ എത്തിച്ചത്. അങ്ങനെയെങ്കിൽ ഡിപ്പാർട്ട്മെന്റിലും ഈ സ്റ്റേഷനിൽ തന്നെയും നെറ്റ്‌വർക്കിലെ ആളുകൾ ഉണ്ടാകും… “
അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി. രാത്രി മുഴുവൻ അശ്വതി പ്ലാനിംഗിൽ ആയിരുന്നു. പിറ്റേ ദിവസം അശ്വതി എഴുന്നേറ്റ് ബ്രെഷ് ചെയ്യുന്നതിനിടയിൽ ജേക്കബിന്റെ കാൾ വന്നു.
“മാഡം, ഡി എൻ എ റിസൾട്ട് വന്നിട്ട് ഉണ്ട്. ഇറ്റ് ഈസ് എ സർപ്രൈസ്. അതിൽ ഉള്ളത് പോൾ ജേക്കബിന്റെ ഡി എൻ എ ആണ്. അതായത് കസേരയിൽ കെട്ടി ഇട്ടിരുന്ന രണ്ടുപേരിൽ ഒരാൾ പോൾ ജേക്കബ് ആയിരുന്നു…! “
Bro Unique man story next part eppo varum?
I’m waiting
ബ്രോ എന്തായി next പാർട്ട്
Hi bro ഞാൻ കഥകൾക്കു reply കൊടുക്കാത്ത ഒരു ആളാണ്. മച്ചാന്റെ mervin എന്ന കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതിലുപരി ഒരുപാട് ആകർഷണം തോന്നി അത് ഇനി തുടരുവോ. തുടർന്നാൽ നന്നായിരുന്നു.
തുടരണം എന്നുണ്ട്. അതിനു മുൻപ് ഇത് തീർക്കണം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാനും ഉണ്ട്. അതിന്റെ ആശയം ഇങ്ങനെ ഉള്ളിൽ കിടന്ന് മദിക്കുകയാണ്.
കാത്തിരിക്കാമല്ലെ mervinu വേണ്ടി ?
യെസ്
??????
???
കഥയൊക്കെ നല്ലതാണ്
പക്ഷേ മൂന്ന് മാസം കഴിഞ്ഞ് ആകെ എട്ട് ഒൻപത് പേജ് മാത്രം പബ്ലിഷ് ആക്കുമ്പോൾ വായിച്ചാൽ ഒരു വായനസുഖം കിട്ടില്ല…
എത്ര എഴുതിയിട്ടും പേജ് അങ്ങോട്ട് കൂടാത്ത പോലെ. എഴുതി കഴിയുമ്പോ തോന്നും ഇതുകുറെ കാണും എന്ന്. ഗ്യാപ് കുറച്ച് ഇടാൻ ശ്രെമിക്കാം. പേജ് കുറവാണെങ്കിലും.
ഇത്രയും നീണ്ട ഗ്യാപ്പ് ഇട്ടാൽ കഥയിൽ ആൾക്കാർക്ക് ഉള്ള താല്പര്യം പോയി പോകും
അറിയാം ബ്രോ, എന്ത് ചെയ്യാം. എഴുതാൻ ഒരു ഫ്ലോ കിട്ടണ്ടേ. വെറുതെ എന്തെങ്കിലും എഴുതി ഇട്ടാൽ ആൾക്കാർക്ക് താല്പര്യം പോകുക മാത്രമല്ല വെറുപ്പ് തോന്നുകകൂടി ചെയ്യും. ഇനി ഗ്യാപ് വരുത്താതെ ഇടാൻ ശ്രമിക്കാം.
Poli bro
Waiting for next parts soon.. ♥♥
Thanks maan. ?