യാഹൂ റെസ്റ്റോറന്റ് 5 [VICKEY WICK] 104

“ശരി ചേട്ടാ അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ. ”

 

“ഉവ്വ് മാഡം. അങ്ങനെ ആട്ടെ… ”

 

 

അവസാനമായി ആന്റോ തോമസ് ഇൻവോൾവ് ആയ കേസിലെ വിക്ടിം അഖില എസ് ന്റെ വീട്ടിൽ അവർ എത്തി.

 

അവരും ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി ആയിരുന്നു. അഖിലയുടെ അഛൻ അനന്തനും അയാളുടെ ഭാര്യ ലേഖയും വീടിന്റെ തൊടിയിൽ എന്തോ പണിയിൽ ആയിരുന്നു. പോലീസ് വണ്ടി കണ്ട് ഇരുവരും മുഖത്തും കയ്യിലും പറ്റിയിരുന്ന വിയർപ്പ് തുടച് കൊണ്ട് മുറ്റത്തേക്ക് വന്നു.

 

ജേക്കബ് അവരെ രണ്ടാളെയും വീട്ടുകാർക്ക് പരിചയപ്പെടുത്തി.

 

“ഞാൻ ജേക്കബ് ഇവിടുത്തെ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആണ്. ഇത്‌ അശ്വതി മാഡം ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഓഫീസർ. ഞങ്ങൾക്ക് ചില കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉണ്ടായിരുന്നു. ”

 

“ആ…, വണ്ടി കണ്ടപ്പോഴേ പോലീസ് ആണെന്ന് പിടികിട്ടി. പിന്നെ മാഡത്തിനെ ന്യൂസിൽ ഒക്കെ കണ്ടിട്ട് ഉണ്ട്. ” അനന്തൻ പറഞ്ഞു.

 

“ഈ പറമ്പ് എത്രയുണ്ട് അനന്തൻ? ”

 

അശ്വതി വളരെ ക്യാഷ്വൽ ആയി ചോദിച്ചു.

 

ആ ചോദ്യത്തിന്റെ ആവശ്യകതയെ സംശയിക്കുന്ന മുഖത്തോടെ അയാൾ മറുപടി നൽകി.

 

“ഒരു 50 സെന്റ് വരും മാഡം… ”

 

“മ്മ്… ” അശ്വതി വെറുതെ മൂളി.

 

അടുത്തതായി സംസാരിച്ചത് ജേക്കബ് ആണ്.

 

“അപ്പൊ ഞങ്ങൾ വന്നത് സാറിന്റെ മോൾ ഇൻവോൾവ് ആയ ആന്റോ മാത്യു പ്രതിയായിരുന്ന കേസിനെക്കുറിച്ച് ചില കാര്യങ്ങൾ അറിയാൻ ആണ്. നിങ്ങള്ക്ക് അതിനെക്കുറിച് ഓർക്കുന്നത് തന്നെ ബുദ്ധിമുട്ട് ആയിരിക്കും എന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ ഞങ്ങൾക്ക് ജോലി ചെയ്തല്ലേ പറ്റൂ. ”

 

“ഓഹ്, സാരമില്ല സാറേ. പറയാതെ പറ്റില്ലല്ലോ. പക്ഷെ സാർ ഇതൊക്കെ അറിയുന്നത് ആ നശിച്ചവനെ രക്ഷിക്കാൻ ആണെങ്കിൽ അത് നടക്കില്ല. ഇത്‌ ദൈവത്തിന്റെ നിശ്ചയമാണ്. മനുഷ്യന്റെ കോടതി വെറുതെ വിട്ടാലും മുകളിൽ ഇരിക്കുന്നവൻ അവനെ വിടത്തില്ല… ”

 

അനന്തന്റെ സ്വരം കടുപ്പത്തിൽ തുടങ്ങി ഒരു ഇടർച്ചയോടെ അവസാനിച്ചു. അയാളുടെ പിന്നിൽ നിന്നും ലേഖയുടെ അടക്കിയ ഏങ്ങലടിയും കേൾക്കാമായിരുന്നു.

 

അശ്വതി പതുക്കെ നടന്ന് ലേഖയുടെ അടുത്തെത്തി. അവരുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

 

“വരൂ നമുക്ക് അൽപ്പം മാറി നിന്ന് സംസാരിക്കാം… ”

 

നടക്കുന്നതിനൊപ്പം ജേക്കബിനെ നോക്കി കണ്ണുകൊണ്ട് ആംഗ്യം കാട്ടി. ജേക്കബ് തുടർന്നു.

 

“നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം. ഇവനൊന്നും വല്യ പുണ്യാളൻ ഒന്നും അല്ലെന്നു എനിക്കും അറിയാം. എന്ത് ചെയ്യാനാ. ജോലി ഇതായിരുന്നു പോയില്ലേ… പ്ലീസ് നിങ്ങൾക്ക് അറിയാവുന്ന ഡീറ്റെയിൽസ് പറയൂ. എന്താണ് അന്ന് സംഭവിച്ചത്? ”

 

“ഹം… മോള് ചെന്നൈയിൽ പഠിക്കുന്ന സമയം. മിക്കപ്പോഴും അവധിക്ക് നാട്ടിൽ എത്തുമ്പോൾ രാത്രി ആകുമെങ്കിലും അന്ന് അൽപ്പം കൂടുതൽ വൈകി. ബസ് സ്റ്റാൻഡിൽ ഇറങ്ങിയതും എന്നെ വിളിച്ചു. ഞാൻ കൂട്ടികൊണ്ട് പോരാൻ ഇറങ്ങി. എന്നാൽ ഞാൻ അൽപ്പ ദൂരം ബൈക്ക് ഓടിച്ചപ്പോൾ മഴതുടങ്ങി. നല്ല ബക്കറ്റിൽ കോരിഒഴിക്കും പോലെ ഉള്ള മഴ. എവിടേലും കേറി നിന്നെ പറ്റൂ എന്നായപ്പോ ഒരു കടയുടെ തിണ്ണയിൽ കയറി പറ്റി. എന്നിട്ട് മോളെ വിളിച്ചു. പക്ഷെ…

25 Comments

  1. ?????

  2. കൈലാസനാഥൻ

    പോൾ ജേക്കബാണ് കിഡ്നാപ്പർ എന്ന് അയാൾ തന്നെ വെളിപ്പെടുത്തി. അയാൾ എന്തിന് അങ്ങനെ ചെയ്തു എന്നറിയാനും അശ്വതിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടും അറിയാൻ ആകാംക്ഷയുണ്ട്. ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ചെറിയ പാർട്ട് തന്നിട്ട് പറയുന്നോ ഇതിലും ചെറുതായിരിക്കും ഇനിയെന്ന്. അശ്വതി ശ്വേതയെ അന്വേഷിച്ച് അവസാനം ചെന്ന മതിലിനടുത്ത് വെച്ച് ശ്വേത എന്ന് തെറ്റായി ചേർത്തിട്ടുണ്ട്. ഈ ഭാഗം മോശമായില്ല എന്ന് മാത്രം പറയുന്നു. ഭാവുകങ്ങൾ???

    1. വളരെ നന്ദി സഹോ. തെറ്റ് തിരുത്തുന്നത് ആണ്. പേജ് കുറക്കുന്നത് വേറെ ഒന്നും കോണ്ട് അല്ല. എന്റെ മടി കുറക്കാൻ ഞാൻ തന്നെ കണ്ടുപിടിച്ച വഴി ആണ്. ഒരുപാട് എഴുതുന്നതും പിന്നേം വായിച്ച എഡിറ്റ്‌ ചെയ്യുന്നതും ഒക്കെ ഓർത്താൽ മടിപിടിച്ചു എഴുത്ത് മാറ്റി വെക്കും. കുറച്ചേ ഉള്ളൂ എങ്കിൽ അത്രയും പ്രോബ്ലം ഉണ്ടാകില്ല. അതുകൊണ്ടാണ്.

  3. വളരെ നന്നായിരുന്നു ഈ പാർട്ടും❤️
    Waiting for next parts..

    1. താങ്ക് യൂ. ?

  4. നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ….

    1. ഇനി എങ്കിലും വേഗം ഇടാൻ ആണ് ആഗ്രഹം. പേജ് കുറവായിരിക്കും. പക്ഷെ ഒരുപാട് ഗ്യാപ് എടുക്കാതെ ഇടാം.

  5. Vickey,

    വായിക്കാൻ കുറച്ചു മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കഥ നന്നായിട്ട് തന്നെ മുന്നോട്ടു നീങ്ങുന്നുണ്ട്. പോൾ kidnapper ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി അതിന്റെ കാരണം അറിയാൻ ആകാംഷ കൂടുകയാണ്.

    അനന്തന്‍ – ലേഖ ദമ്പതികളുടെ വീട്ടില്‍ അശ്വതിയും ജേക്കബും പോയപ്പോള്‍, പറമ്പിന്റെ വിസ്താരം അശ്വതി ചോദിക്കുന്നത് വായിച്ചപ്പോൾ, അശ്വതിയുടെ മനസിലുള്ള എന്തെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമോ എന്നാണ് എന്റെ ചിന്ത പോയത്…

    പിന്നേ ലാസ്റ്റിൽ അശ്വതിക്ക് എന്താണ് mind il പെട്ടന്ന് ക്ലിക്ക് ആയതെന്നറിയാൻ ഒരു ആകാംഷ.

    എന്തായലും എല്ലാം വളരെ നന്നായിരുന്നു.
    അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

    1. Thank you cyril bro. Ee partil mistake onnum sradhayil pedathath aano atho parayathatho? Enthenkilum undenkil dayavayi thurannu parayanam. Madiyonnum vicharikkaruth.

      1. സത്യത്തിൽ കഥ വളരെ നന്നായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല bro.

        കണ്ട കാര്യങ്ങളെ കണ്ടില്ലെന്ന് എനിക്ക് നടിക്കാനാവില്ല.. അതുകൊണ്ട് തന്നെയാ അങ്ങനെ പറയാൻ ഒന്നുമില്ലാതെ negative ആയിട്ട് ഒന്നും പറയാൻ ഇല്ലാത്തതും.

        1. ഓക്കേ. അല്ലെങ്കിലും ചെറിയ ഭാഗം ആണല്ലോ. ഇനി ഉള്ളതും ചെറിയ ഭാഗങ്ങൾ ആയിരിക്കും. പക്ഷെ ഒരുപാട് നീണ്ട ഇടവേളകൾ ഇല്ലാതെ ഇടും.

    2. അശ്വതിയുടെ ചോദ്യം ചെറിയ സംശയത്തെ മുൻനിർത്തിയും ഒപ്പം അവരുടെ ടെൻഷൻ ഒന്ന് കുറക്കാൻ ഒരു ക്യാഷ്വൽ ടോക്ക് എന്ന പോലെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെയും ആയിരുന്നു എന്ന് വച്ചോളൂ.

      1. ദുരൂഹത നിറഞ്ഞ comment ആണല്ലോ Vickey bro ഇത് ??

        1. അതാണല്ലോ മെയിൻ. ?

  6. Ee Yahoo ennu restaurant nu peridaan enthenkilum kaaram undo? Pandathe ettavum sought after search engine and mail provider aayathu kondo? ???
    Kadha goes good ?

    1. തുടക്കത്തിലെ കിഡ്നാപ്പ് വിവരിക്കുന്നതിനു പിന്നാലെ ആ വണ്ടി ചെന്നു കയറുന്നത് ഒരു റെസ്റ്റോറന്റിലേക്കാണ്. അതിന്റെ പേരാണ് യാഹൂ റെസ്റ്റോറന്റ് എന്നത്. പിന്നീട് ഹർഷയും ശ്വേതയും ആയുള്ള ഒരു സീനും അവിടെയുണ്ട്.

      1. പേരിനു ഒരു കാരണം ഉണ്ട് അമ്മൂ. അത് പറയുന്നത് ആണ്. ?

        1. കഥയിൽ ആ റെസ്റ്റോറന്റ് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മറ്റു കാരണം വല്ലതും ഉണ്ടോ എന്നറിയാൻ കാത്തിരിക്കുന്നു ❤

    2. അതിനു വളരെ specific ആയ ഒരു റീസൺ ഉണ്ട്. അത് പറയുന്നത് ആണ്. പേരിനു വളരെ ഇമ്പോര്ടൻസ് ഉണ്ട്. @സന്തോഷ്‌ നായർ

      1. I doubted so
        Maybe ente ullile James Bond oohichathaavim

  7. വിക്കി ബ്രോ,
    ഈ ഭാഗവും ആകാംഷാഭരിതമായിരുന്നു.❤
    പോൾ ജേക്കബ് അവരെ വിളിക്കുന്നതും താനാണ് വില്ലനെന്ന് പറയുന്നതുമൊക്കെ അമ്പരപ്പുണ്ടാക്കി.
    പിന്നീട് മൂന്നു വീടുകളിലെയും സന്ദർശനം സ്വാഭാവികതയോടെ അവതരിപ്പിച്ചു.
    വീണ്ടുമൊരു കിഡ്നാപ്പ് നടക്കാൻ പോകുവാണല്ലേ. ചിലപ്പോൾ അവരുടെ കൗണ്ട്ഡൌൺ തുടങ്ങിക്കാണും.
    നന്നായി എഴുതി ❤
    ആശംസകൾ ?

    1. താങ്ക് യൂ അമ്മൂ. ? ഇനി എങ്കിലും ഗ്യാപ് കുറച്ച് ഇടാൻ ശ്രമിക്കാം.

  8. Nice broo❣️
    kurache nale wait cheythu adutha part pettane tharanamm

Comments are closed.