യാഹൂ റെസ്റ്റോറന്റ് 5 [VICKEY WICK] 104

അത് കഴിഞ്ഞു അവർ ചോദിച്ചു മോൾടെ കിഡ്‌നി വല്ലോം നീക്കം ചെയ്തിരുന്നോ എന്ന്. ഞാൻ മരവിച്ചു നിന്ന് പോയി സാറേ. എന്റെ മോൾക്ക്‌ ഒരു കിഡ്‌നിയെ ഉള്ളൂ അത്രേ. ഉള്ള ഒരു കിഡ്‌നി ഓവർ വർക്ക്‌ ചെയ്യേണ്ടി വന്നത് മൂലം അതിനും തകരാറ് ആയി. അതാണ് മോൾക്ക് തളർച്ചയുണ്ടായത്. കുറെ ചികിത്സയെല്ലാം ചെയ്തു. ഒരുവിധം അവൾ പഴയപോലെ ആയി. ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. ജീവിതകാലം മുഴുവൻ അത് വേണ്ടി വരുകയും ചെയ്യും.

 

അവൾ ഒന്ന് നേരെ ആയപ്പോൾ തന്നെ ഞാൻ വിനയ് കിഷോറിനെതിരെ പരാതിപ്പെട്ടു. പണം ഓഫർ ചെയ്തും ഭീഷണിപ്പെടുത്തിയും ഒക്കെ എന്നെ പിന്തിരിപ്പിക്കാൻ അയാൾ നോക്കി. ഞാൻ വഴങ്ങിയില്ല. ഇനി ഒരാൾക്കും എന്റെ മോളുടെയും എന്റെയും അവസ്ഥ വരാതിരിക്കാൻ ഞാൻ എന്റെ സ്റ്റാൻഡിൽ ഉറച്ചു നിന്നു. അങ്ങനെ കേസ് കോടതിയിൽ എത്തി. പക്ഷെ അവിടെ സംഭവിച്ചത് മുഴുവൻ ഒരു ദുഃസ്വപ്നം ആയിരുന്നു മാഡം. വളരെ നിസ്സാരമായി അയാൾ കോടതിയിൽ നിന്നും പുറത്തെത്തി. ആക്സിഡന്റിന്റെ ഭാഗമായി കിഡ്‌നിക്ക് ക്ഷതം ഏറ്റിരുന്നു എന്നും അത് നീക്കം ചെയ്തില്ലെങ്കിൽ എന്റെ മോൾ മരണപെടുമായിരുന്നു എന്നും അയാളുടെ വക്കീൽ വാദിച്ചു തെളിയിച്ചു. എന്നാൽ അങ്ങനെ എന്തേലും ഉള്ളതായി ഡോക്ടർ ഞങ്ങളോട് പറഞ്ഞിട്ടേ ഇല്ല.

 

വളരെ നിസ്സാരമായി അയാൾ രക്ഷപെട്ടു. ഞാൻ കള്ളകഥയുണ്ടാക്കി നഷ്ടപരിഹാരമായി പണം തട്ടാൻ ശ്രമിച്ചതാണെന്നു അയാൾ വരുത്തി. അങ്ങനെ അവസാനം ആ ചെകുത്താൻ എന്റെ മോളുടെ ജീവൻ രക്ഷിച്ച മാലാഖയായി. എന്റെ പേരിൽ ഒരു പുതിയ കേസും വന്നു. എന്റെ മനസുമടുത്തു പോയി മാഡം. ദയവു ചെയ്ത് ഇനി ഒന്നിലും ഞങ്ങളെ ഇൻവോൾവ് ചെയ്യരുത്. ”

 

“ഇല്ല ജോസി ചേട്ടാ. പേടിക്കണ്ട. എനിക്ക് ഇതൊക്കെ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാ. ഈ കേസ് ഫയൽ എടുത്ത് നോക്കിയാലും കുറെയൊക്കെ കിട്ടും. പക്ഷെ അതൊക്കെ ഇനി വല്യ മെനക്കെടാ, അതുകൊണ്ടാ. ”

 

“ഓഹ്, സാരമില്ല മാഡം. ”

 

“ശരിയപ്പോ, ഞങ്ങൾ ഇറങ്ങുവാ. ആ… പിന്നെ, വിനയ് കിഷോരിനെ കാണാതായ കാര്യം നിങ്ങൾ അറിഞ്ഞിട്ട് ഉണ്ടാകുമല്ലോ? ”

 

“ഉവ്വ്, അറിഞ്ഞു മാഡം. കർമ ഫലം. ചെയ്തതിന്റെയൊക്കെ അനുഭവിക്കാതെ ഒരുത്തനും ഭൂമി വിട്ട് പോകില്ല മാഡം. മനുഷ്യന്റെ കോടതി വെറുതെ വിട്ടാലും ദൈവ നീതി എന്നൊന്ന് ഉണ്ടല്ലോ. അത് ചെയ്തത് ആരായാലും വെറും പേപ്പർ കഷ്ണങ്ങൾക്ക് വേണ്ടിയാവരുതേ എന്നൊരു പ്രാർത്ഥനയെ ഉള്ളൂ. അവനെയൊക്കെ അങ്ങ്…”

 

ഇത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകൾ ചുവന്നു കണ്ണുനീര് നിറഞ്ഞിരുന്നു. ദേഷ്യവും ദുഖവും ഇടകലർന്ന മിഴികൾ എങ്ങോട്ടെന്നില്ലാതെ തുറിച്ചു നോക്കി നിന്നു. എന്നാൽ ഉടനെ തന്നെ കണ്ണുകൾ തുടച് കൊണ്ട് അയാൾ പറഞ്ഞു.

 

“അല്ല, പെട്ടെന്ന് നിങ്ങളെ കണ്ടപ്പോ ഞാൻ അങ്ങ്… ഒരു ചായ കുടിച്ചിട്ട് പോകാം. മേരിയെ… ”

 

“ഏയ്‌, വേണ്ട ചേട്ടാ, ഇനിയും ഒന്ന് രണ്ടിടത്തു പോകാൻ ഉണ്ട്. ശെരി… ”

25 Comments

  1. ?????

  2. കൈലാസനാഥൻ

    പോൾ ജേക്കബാണ് കിഡ്നാപ്പർ എന്ന് അയാൾ തന്നെ വെളിപ്പെടുത്തി. അയാൾ എന്തിന് അങ്ങനെ ചെയ്തു എന്നറിയാനും അശ്വതിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടും അറിയാൻ ആകാംക്ഷയുണ്ട്. ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ചെറിയ പാർട്ട് തന്നിട്ട് പറയുന്നോ ഇതിലും ചെറുതായിരിക്കും ഇനിയെന്ന്. അശ്വതി ശ്വേതയെ അന്വേഷിച്ച് അവസാനം ചെന്ന മതിലിനടുത്ത് വെച്ച് ശ്വേത എന്ന് തെറ്റായി ചേർത്തിട്ടുണ്ട്. ഈ ഭാഗം മോശമായില്ല എന്ന് മാത്രം പറയുന്നു. ഭാവുകങ്ങൾ???

    1. വളരെ നന്ദി സഹോ. തെറ്റ് തിരുത്തുന്നത് ആണ്. പേജ് കുറക്കുന്നത് വേറെ ഒന്നും കോണ്ട് അല്ല. എന്റെ മടി കുറക്കാൻ ഞാൻ തന്നെ കണ്ടുപിടിച്ച വഴി ആണ്. ഒരുപാട് എഴുതുന്നതും പിന്നേം വായിച്ച എഡിറ്റ്‌ ചെയ്യുന്നതും ഒക്കെ ഓർത്താൽ മടിപിടിച്ചു എഴുത്ത് മാറ്റി വെക്കും. കുറച്ചേ ഉള്ളൂ എങ്കിൽ അത്രയും പ്രോബ്ലം ഉണ്ടാകില്ല. അതുകൊണ്ടാണ്.

  3. വളരെ നന്നായിരുന്നു ഈ പാർട്ടും❤️
    Waiting for next parts..

    1. താങ്ക് യൂ. ?

  4. നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ….

    1. ഇനി എങ്കിലും വേഗം ഇടാൻ ആണ് ആഗ്രഹം. പേജ് കുറവായിരിക്കും. പക്ഷെ ഒരുപാട് ഗ്യാപ് എടുക്കാതെ ഇടാം.

  5. Vickey,

    വായിക്കാൻ കുറച്ചു മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കഥ നന്നായിട്ട് തന്നെ മുന്നോട്ടു നീങ്ങുന്നുണ്ട്. പോൾ kidnapper ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി അതിന്റെ കാരണം അറിയാൻ ആകാംഷ കൂടുകയാണ്.

    അനന്തന്‍ – ലേഖ ദമ്പതികളുടെ വീട്ടില്‍ അശ്വതിയും ജേക്കബും പോയപ്പോള്‍, പറമ്പിന്റെ വിസ്താരം അശ്വതി ചോദിക്കുന്നത് വായിച്ചപ്പോൾ, അശ്വതിയുടെ മനസിലുള്ള എന്തെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമോ എന്നാണ് എന്റെ ചിന്ത പോയത്…

    പിന്നേ ലാസ്റ്റിൽ അശ്വതിക്ക് എന്താണ് mind il പെട്ടന്ന് ക്ലിക്ക് ആയതെന്നറിയാൻ ഒരു ആകാംഷ.

    എന്തായലും എല്ലാം വളരെ നന്നായിരുന്നു.
    അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

    1. Thank you cyril bro. Ee partil mistake onnum sradhayil pedathath aano atho parayathatho? Enthenkilum undenkil dayavayi thurannu parayanam. Madiyonnum vicharikkaruth.

      1. സത്യത്തിൽ കഥ വളരെ നന്നായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല bro.

        കണ്ട കാര്യങ്ങളെ കണ്ടില്ലെന്ന് എനിക്ക് നടിക്കാനാവില്ല.. അതുകൊണ്ട് തന്നെയാ അങ്ങനെ പറയാൻ ഒന്നുമില്ലാതെ negative ആയിട്ട് ഒന്നും പറയാൻ ഇല്ലാത്തതും.

        1. ഓക്കേ. അല്ലെങ്കിലും ചെറിയ ഭാഗം ആണല്ലോ. ഇനി ഉള്ളതും ചെറിയ ഭാഗങ്ങൾ ആയിരിക്കും. പക്ഷെ ഒരുപാട് നീണ്ട ഇടവേളകൾ ഇല്ലാതെ ഇടും.

    2. അശ്വതിയുടെ ചോദ്യം ചെറിയ സംശയത്തെ മുൻനിർത്തിയും ഒപ്പം അവരുടെ ടെൻഷൻ ഒന്ന് കുറക്കാൻ ഒരു ക്യാഷ്വൽ ടോക്ക് എന്ന പോലെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെയും ആയിരുന്നു എന്ന് വച്ചോളൂ.

      1. ദുരൂഹത നിറഞ്ഞ comment ആണല്ലോ Vickey bro ഇത് ??

        1. അതാണല്ലോ മെയിൻ. ?

  6. Ee Yahoo ennu restaurant nu peridaan enthenkilum kaaram undo? Pandathe ettavum sought after search engine and mail provider aayathu kondo? ???
    Kadha goes good ?

    1. തുടക്കത്തിലെ കിഡ്നാപ്പ് വിവരിക്കുന്നതിനു പിന്നാലെ ആ വണ്ടി ചെന്നു കയറുന്നത് ഒരു റെസ്റ്റോറന്റിലേക്കാണ്. അതിന്റെ പേരാണ് യാഹൂ റെസ്റ്റോറന്റ് എന്നത്. പിന്നീട് ഹർഷയും ശ്വേതയും ആയുള്ള ഒരു സീനും അവിടെയുണ്ട്.

      1. പേരിനു ഒരു കാരണം ഉണ്ട് അമ്മൂ. അത് പറയുന്നത് ആണ്. ?

        1. കഥയിൽ ആ റെസ്റ്റോറന്റ് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മറ്റു കാരണം വല്ലതും ഉണ്ടോ എന്നറിയാൻ കാത്തിരിക്കുന്നു ❤

    2. അതിനു വളരെ specific ആയ ഒരു റീസൺ ഉണ്ട്. അത് പറയുന്നത് ആണ്. പേരിനു വളരെ ഇമ്പോര്ടൻസ് ഉണ്ട്. @സന്തോഷ്‌ നായർ

      1. I doubted so
        Maybe ente ullile James Bond oohichathaavim

  7. വിക്കി ബ്രോ,
    ഈ ഭാഗവും ആകാംഷാഭരിതമായിരുന്നു.❤
    പോൾ ജേക്കബ് അവരെ വിളിക്കുന്നതും താനാണ് വില്ലനെന്ന് പറയുന്നതുമൊക്കെ അമ്പരപ്പുണ്ടാക്കി.
    പിന്നീട് മൂന്നു വീടുകളിലെയും സന്ദർശനം സ്വാഭാവികതയോടെ അവതരിപ്പിച്ചു.
    വീണ്ടുമൊരു കിഡ്നാപ്പ് നടക്കാൻ പോകുവാണല്ലേ. ചിലപ്പോൾ അവരുടെ കൗണ്ട്ഡൌൺ തുടങ്ങിക്കാണും.
    നന്നായി എഴുതി ❤
    ആശംസകൾ ?

    1. താങ്ക് യൂ അമ്മൂ. ? ഇനി എങ്കിലും ഗ്യാപ് കുറച്ച് ഇടാൻ ശ്രമിക്കാം.

  8. Nice broo❣️
    kurache nale wait cheythu adutha part pettane tharanamm

Comments are closed.