യാഹൂ റെസ്റ്റോറന്റ് 5 [VICKEY WICK] 104

“ഉവ്വ് ചേട്ടാ, എങ്കിലും അവരൊക്കെ സ്വാധീനം ഉള്ളവർ അല്ലെ. കേസ് ഫയലിൽ കറക്റ്റ് ആയിട്ട് ഉള്ള ഡീറ്റെയിൽസ് ആകണമെന്നില്ല ഉണ്ടാകുക. സത്യത്തിൽ നടന്നത് അറിയാൻ നിങ്ങളോട് നേരിട്ട് ചോദിക്കുന്നതാണ് നല്ലതെന്ന് തോന്നി. ”

 

“ഹാ… നിങ്ങളെപ്പോലുള്ളവർ ചോദിച്ചാൽ ഓർക്കാൻ പോലും ഇഷ്ടപെടാത്ത കാര്യമാണെലും പറഞ്ഞല്ലേ പറ്റൂ. പറയാം… ഒന്നൂടി പറയാം… ഒരു കണക്കിൽ നോക്കിയാൽ എന്റെ ഭാഗത്തും തെറ്റുണ്ട്. മക്കളെ നോക്കിയും കണ്ടും വളർത്തിയില്ലേൽ ഇതും ഇതിലപ്പുറവും വരും. അല്ല, ഇതിലപ്പുറം ഇനി എന്ത് വരാൻ അല്ലെ? അവൾ ഫ്രണ്ട്‌സിന്റെ കൂടെ നൈറ്റ്‌ പാർട്ടികൾക്കും മറ്റും പോകുമായിരുന്നു. പൊതുവെ പണക്കാരായ ആളുകളുടെ മക്കൾ എല്ലാവരും അങ്ങനെ ആയിരുന്നു. അതൊക്കെ ഒരു സ്റ്റാറ്റസ് ആയിട്ടാണ് ഞാനും കണ്ടിരുന്നത്.

 

എന്റെ സുഹൃത്തുക്കളുടെ മക്കളും ഇങ്ങനെ പോകാറുണ്ടയിരുന്നു. അവർ ഒക്കെ അവളുടെയും സുഹൃത്തുക്കളും ആയിരുന്നു. അങ്ങനെ അവരെല്ലാം ഒരുമിച്ചാണല്ലോ, കൂടെ ആളുണ്ടല്ലോ എന്നൊക്കെയുള്ള ധൈര്യത്തിൽ ഇത്‌ മിക്ക വീക്ക്‌ എന്റിലും തുടർന്നു പോന്നു. ജോസ് പി തോമസും ഈ പാർട്ടികളിൽ വരാറുണ്ടായിരുന്നു. അയാൾ വരുന്നത് തന്നെ പെൺകുട്ടികളെ നോട്ടമിടാൻ കൂടി വേണ്ടിയായിരുന്നു. കുടിച് പാതിബോധത്തിലോ ബോധമില്ലാത്ത അവസ്ഥയിലോ ആയ പെൺകുട്ടികളെ അയാൾ ദുരുപയോഗം ചെയ്തിരുന്നു. പിറ്റേദിവസം ബോധം വരുമ്പോൾ മങ്ങിയ ഒരു ദുസ്വപ്നത്തിന്റെ ചില മിന്നലുകൾ പോലെ എന്തെങ്കിലും മാത്രമേ അവർക്ക് ഓർമപോലും ഉണ്ടാകൂ.

 

അങ്ങനെ ഒരു ദിവസം എന്റെ മോളും… എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് അവളുടെ സംരക്ഷകരായി ഞാൻ കരുതിയ അവളുടെ സുഹൃത്തുക്കളായ ചില പെൺകുട്ടികൾ പോലും അയാളുടെ കൂട്ടാളികളായിരുന്നു എന്നതാണ്. പണത്തിന്റെയും മദ്യത്തിന്റെയും ലഹരിയിൽ സെക്സ് പോലും ഒരു എന്ജോയ്മെന്റ് ആയി കാണുന്ന പെൺകുട്ടികൾ.

 

പിറ്റേദിവസമാണ് എന്താണ് സംഭവിച്ചത് എന്ന ബോധം അവൾക്കുണ്ടായത്. അന്ന് അവൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. താഴേക്ക് വന്നതേ ഇല്ല. ലിസ പോയി കുറെ വിളിച്ചു ഒക്കെ നോക്കി. ഒരു പ്രതികരണവും ഉണ്ടായില്ല. അന്നേ ദിവസം രാത്രി ഞങ്ങൾ രണ്ടാളും ഉറങ്ങിയിട്ട് ഇല്ല സാർ. പിറ്റേ ദിവസം മുറിയുടെ വാതിൽ അൽപ്പം തുറന്നു കിടക്കുന്നത് കണ്ട് ലിസയാണ് ആദ്യം മോൾടെ അടുത്തെത്തി കാര്യങ്ങൾ തിരക്കിയത്. അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് പൊട്ടികരഞ്ഞു കൊണ്ട് ഇവൾ എന്റെയടുത്തേക്ക് ഓടിയെത്തി. എനിക്ക് പക്ഷെ കരയാൻ കഴിഞ്ഞില്ല. കേട്ട കാര്യം വിശ്വാസം വന്നാൽ അല്ലെ അതിനു പറ്റൂ. പക്ഷെ ഞാൻ തളർന്നു ഇരുന്നില്ല. എന്റെ എല്ലാ മണിപവറും മസ്സിൽ പവറും ഒക്കെ വെച്ച് ഞാൻ അയാൾക്കെതിരെ പൊരുതി. പക്ഷെ… അയാളുടെ അടുത്ത് അതൊന്നും ഒന്നുമായിരുന്നില്ല.

 

ഇനിയൊന്നിനും വയ്യ. അല്ല, ഇനി അല്ലേലും അതിന്റെ ആവശ്യമില്ലല്ലോ. അവന് ഏതോ ഒരുത്തൻ നല്ല ഒരു പണി കൊടുത്തിട്ട് ഉണ്ട്. ഇത്രയും പവർഫുൾ ആയ ജോസിനെ തട്ടിക്കൊണ്ടു പോകുക ഇത്രനാളായിട്ടും അതിനെക്കുറിച് ഒരു വിവരും ലഭിക്കാതിരിക്കുക… കൊച്ചിയിലും ആണ്പിള്ളേര് ഉണ്ടെന്നു മനസിലായി. ”

 

25 Comments

  1. ?????

  2. കൈലാസനാഥൻ

    പോൾ ജേക്കബാണ് കിഡ്നാപ്പർ എന്ന് അയാൾ തന്നെ വെളിപ്പെടുത്തി. അയാൾ എന്തിന് അങ്ങനെ ചെയ്തു എന്നറിയാനും അശ്വതിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടും അറിയാൻ ആകാംക്ഷയുണ്ട്. ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ചെറിയ പാർട്ട് തന്നിട്ട് പറയുന്നോ ഇതിലും ചെറുതായിരിക്കും ഇനിയെന്ന്. അശ്വതി ശ്വേതയെ അന്വേഷിച്ച് അവസാനം ചെന്ന മതിലിനടുത്ത് വെച്ച് ശ്വേത എന്ന് തെറ്റായി ചേർത്തിട്ടുണ്ട്. ഈ ഭാഗം മോശമായില്ല എന്ന് മാത്രം പറയുന്നു. ഭാവുകങ്ങൾ???

    1. വളരെ നന്ദി സഹോ. തെറ്റ് തിരുത്തുന്നത് ആണ്. പേജ് കുറക്കുന്നത് വേറെ ഒന്നും കോണ്ട് അല്ല. എന്റെ മടി കുറക്കാൻ ഞാൻ തന്നെ കണ്ടുപിടിച്ച വഴി ആണ്. ഒരുപാട് എഴുതുന്നതും പിന്നേം വായിച്ച എഡിറ്റ്‌ ചെയ്യുന്നതും ഒക്കെ ഓർത്താൽ മടിപിടിച്ചു എഴുത്ത് മാറ്റി വെക്കും. കുറച്ചേ ഉള്ളൂ എങ്കിൽ അത്രയും പ്രോബ്ലം ഉണ്ടാകില്ല. അതുകൊണ്ടാണ്.

  3. വളരെ നന്നായിരുന്നു ഈ പാർട്ടും❤️
    Waiting for next parts..

    1. താങ്ക് യൂ. ?

  4. നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ….

    1. ഇനി എങ്കിലും വേഗം ഇടാൻ ആണ് ആഗ്രഹം. പേജ് കുറവായിരിക്കും. പക്ഷെ ഒരുപാട് ഗ്യാപ് എടുക്കാതെ ഇടാം.

  5. Vickey,

    വായിക്കാൻ കുറച്ചു മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കഥ നന്നായിട്ട് തന്നെ മുന്നോട്ടു നീങ്ങുന്നുണ്ട്. പോൾ kidnapper ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി അതിന്റെ കാരണം അറിയാൻ ആകാംഷ കൂടുകയാണ്.

    അനന്തന്‍ – ലേഖ ദമ്പതികളുടെ വീട്ടില്‍ അശ്വതിയും ജേക്കബും പോയപ്പോള്‍, പറമ്പിന്റെ വിസ്താരം അശ്വതി ചോദിക്കുന്നത് വായിച്ചപ്പോൾ, അശ്വതിയുടെ മനസിലുള്ള എന്തെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമോ എന്നാണ് എന്റെ ചിന്ത പോയത്…

    പിന്നേ ലാസ്റ്റിൽ അശ്വതിക്ക് എന്താണ് mind il പെട്ടന്ന് ക്ലിക്ക് ആയതെന്നറിയാൻ ഒരു ആകാംഷ.

    എന്തായലും എല്ലാം വളരെ നന്നായിരുന്നു.
    അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

    1. Thank you cyril bro. Ee partil mistake onnum sradhayil pedathath aano atho parayathatho? Enthenkilum undenkil dayavayi thurannu parayanam. Madiyonnum vicharikkaruth.

      1. സത്യത്തിൽ കഥ വളരെ നന്നായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല bro.

        കണ്ട കാര്യങ്ങളെ കണ്ടില്ലെന്ന് എനിക്ക് നടിക്കാനാവില്ല.. അതുകൊണ്ട് തന്നെയാ അങ്ങനെ പറയാൻ ഒന്നുമില്ലാതെ negative ആയിട്ട് ഒന്നും പറയാൻ ഇല്ലാത്തതും.

        1. ഓക്കേ. അല്ലെങ്കിലും ചെറിയ ഭാഗം ആണല്ലോ. ഇനി ഉള്ളതും ചെറിയ ഭാഗങ്ങൾ ആയിരിക്കും. പക്ഷെ ഒരുപാട് നീണ്ട ഇടവേളകൾ ഇല്ലാതെ ഇടും.

    2. അശ്വതിയുടെ ചോദ്യം ചെറിയ സംശയത്തെ മുൻനിർത്തിയും ഒപ്പം അവരുടെ ടെൻഷൻ ഒന്ന് കുറക്കാൻ ഒരു ക്യാഷ്വൽ ടോക്ക് എന്ന പോലെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെയും ആയിരുന്നു എന്ന് വച്ചോളൂ.

      1. ദുരൂഹത നിറഞ്ഞ comment ആണല്ലോ Vickey bro ഇത് ??

        1. അതാണല്ലോ മെയിൻ. ?

  6. Ee Yahoo ennu restaurant nu peridaan enthenkilum kaaram undo? Pandathe ettavum sought after search engine and mail provider aayathu kondo? ???
    Kadha goes good ?

    1. തുടക്കത്തിലെ കിഡ്നാപ്പ് വിവരിക്കുന്നതിനു പിന്നാലെ ആ വണ്ടി ചെന്നു കയറുന്നത് ഒരു റെസ്റ്റോറന്റിലേക്കാണ്. അതിന്റെ പേരാണ് യാഹൂ റെസ്റ്റോറന്റ് എന്നത്. പിന്നീട് ഹർഷയും ശ്വേതയും ആയുള്ള ഒരു സീനും അവിടെയുണ്ട്.

      1. പേരിനു ഒരു കാരണം ഉണ്ട് അമ്മൂ. അത് പറയുന്നത് ആണ്. ?

        1. കഥയിൽ ആ റെസ്റ്റോറന്റ് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മറ്റു കാരണം വല്ലതും ഉണ്ടോ എന്നറിയാൻ കാത്തിരിക്കുന്നു ❤

    2. അതിനു വളരെ specific ആയ ഒരു റീസൺ ഉണ്ട്. അത് പറയുന്നത് ആണ്. പേരിനു വളരെ ഇമ്പോര്ടൻസ് ഉണ്ട്. @സന്തോഷ്‌ നായർ

      1. I doubted so
        Maybe ente ullile James Bond oohichathaavim

  7. വിക്കി ബ്രോ,
    ഈ ഭാഗവും ആകാംഷാഭരിതമായിരുന്നു.❤
    പോൾ ജേക്കബ് അവരെ വിളിക്കുന്നതും താനാണ് വില്ലനെന്ന് പറയുന്നതുമൊക്കെ അമ്പരപ്പുണ്ടാക്കി.
    പിന്നീട് മൂന്നു വീടുകളിലെയും സന്ദർശനം സ്വാഭാവികതയോടെ അവതരിപ്പിച്ചു.
    വീണ്ടുമൊരു കിഡ്നാപ്പ് നടക്കാൻ പോകുവാണല്ലേ. ചിലപ്പോൾ അവരുടെ കൗണ്ട്ഡൌൺ തുടങ്ങിക്കാണും.
    നന്നായി എഴുതി ❤
    ആശംസകൾ ?

    1. താങ്ക് യൂ അമ്മൂ. ? ഇനി എങ്കിലും ഗ്യാപ് കുറച്ച് ഇടാൻ ശ്രമിക്കാം.

  8. Nice broo❣️
    kurache nale wait cheythu adutha part pettane tharanamm

Comments are closed.