യാഹൂ റെസ്റ്റോറന്റ് 5 [VICKEY WICK] 104

അവർ അവിടെ നിന്നും ഇറങ്ങി നേരെ ജോസ് പി തോമസ് ആരോപിതനായ റേപ്പ് കേസിലെ വിക്ടിം മരിയ മാത്തന്റെ വീട്ടിലേക്ക് തിരിച്ചു.

 

“ജേക്കബ്, എന്ത് തോന്നി? അവർക്ക് ഇതിൽ പങ്കുണ്ടാകാൻ എനി ചാൻസ്? ”

 

“തോന്നുന്നില്ല മാഡം. അയാളെ കണ്ടാൽ തന്നെ അറിയാം. വലിയ രീതിയിൽ തന്നെകൊണ്ട് പറ്റും പോലെ പോരാടി തോറ്റു പോയ ഒരാൾ. മാത്രമല്ല ഇങ്ങനെയൊരു തട്ടിക്കൊണ്ടു പോകൽ നടക്കണമെങ്കിൽ, ഐ മീൻ ഈ വിക്ടിംസിൽ ഏതൊരാളെ സംശയിച്ചാലും അവർക്കൊക്കെയും അവരുടെ കേസുമായി ബന്ധമുള്ള ഒരാളെ അല്ലെ തട്ടിക്കൊണ്ടു പോകേണ്ടത് ഉള്ളൂ. മറ്റുള്ളവരുടെ കിഡ്നാപ്പിങ്ങും ആയി അവർക്ക് ബന്ധം ഉണ്ടാകണമെന്ന് ഇല്ല. ”

 

“അതും ശരിയാണ്. ബട്ട്‌ ജേക്കബ്, ഈ വിനയ് കിഷോറിനെ പുഷ്പം പോലെ ഇറക്കിയ ആ വക്കീൽ ആരാണെന്നു അറിയാമോ? അന്ന് വളരെ പ്രമാദമായ ആ കേസിലെ വക്കീൽ പോൾ ജേക്കബ് ആയിരുന്നു, ലുക്ക്‌…”

 

ഗൂഗിളിലെ ഒരു റിസൾട്ട്‌ കാട്ടി അശ്വതി പറഞ്ഞു.

 

“അപ്പൊ വേണമെങ്കിൽ നമ്മൾ പെട്ടെന്ന് കണ്ടെത്താത്ത ചില ബന്ധങ്ങൾ ഉണ്ടാകാം അല്ലെ ഡോ… അഹ്, നമുക്ക് നോക്കാം. ”

 

വൈകാതെ അവർ സ്ഥലത്തെത്തി. അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം. രണ്ടുപേരും പുറത്തെത്തി കാളിങ് ബെൽ അമർത്തി.

 

 

മരിയയുടെ അപ്പൻ മാത്തനും ഭാര്യ ലിസയും ഇറങ്ങി വന്നു. അവരുടെ മുഖത്തുവിരിഞ്ഞ അത്ഭുതം മനസിലാക്കി ജേക്കബ് തന്നെ പറഞ്ഞു.

 

“മാത്തൻ സാറേ, ഞാൻ ജേക്കബ്. ഇത്‌ അശ്വതി മാഡം, ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഓഫീസർ ആണ്. ഞങ്ങൾ വന്നത്… ”

 

“ഓഹ്, മനസിലായി സാറേ. ഇനിയേലും ഞങ്ങളെ വെറുതെ വിട്ട് കൂടെ? കർത്താവെ, ഇത്രയും നാള് കഴിഞ്ഞിട്ടും ഈ മാരണം തീർന്നില്ലേ? ”

 

“ഒരു പരിധിവരെ തീർന്നിരുന്നതാ മാത്തൻ ചേട്ടാ. പക്ഷെ ജോസ് പി തോമസ് മിസ്സിംഗ്‌ ആയപ്പോൾ വീണ്ടും അത് പൊന്തി വന്നു. ഇനി അന്വേഷിക്കാതെ നിവൃത്തി ഇല്ല. നിങ്ങളെ അധികം ബുദ്ധിമുട്ടിക്കില്ല. എനിക്ക് ആ കേസിനെക്കുറിച്ച് ഉള്ള കാര്യങ്ങൾ ഒന്നറിഞ്ഞാൽ കൊള്ളാം.”

 

“അന്ന് കുറെ ഏമാൻ മാര് വന്ന് അന്വേഷിച് പോയതാണല്ലോ. അതിന്റെ ഡീറ്റെയിൽസ് ഒക്കെ നിങ്ങളുടെ അടുത്ത് കാണില്ലേ? ”

25 Comments

  1. ?????

  2. കൈലാസനാഥൻ

    പോൾ ജേക്കബാണ് കിഡ്നാപ്പർ എന്ന് അയാൾ തന്നെ വെളിപ്പെടുത്തി. അയാൾ എന്തിന് അങ്ങനെ ചെയ്തു എന്നറിയാനും അശ്വതിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടും അറിയാൻ ആകാംക്ഷയുണ്ട്. ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ചെറിയ പാർട്ട് തന്നിട്ട് പറയുന്നോ ഇതിലും ചെറുതായിരിക്കും ഇനിയെന്ന്. അശ്വതി ശ്വേതയെ അന്വേഷിച്ച് അവസാനം ചെന്ന മതിലിനടുത്ത് വെച്ച് ശ്വേത എന്ന് തെറ്റായി ചേർത്തിട്ടുണ്ട്. ഈ ഭാഗം മോശമായില്ല എന്ന് മാത്രം പറയുന്നു. ഭാവുകങ്ങൾ???

    1. വളരെ നന്ദി സഹോ. തെറ്റ് തിരുത്തുന്നത് ആണ്. പേജ് കുറക്കുന്നത് വേറെ ഒന്നും കോണ്ട് അല്ല. എന്റെ മടി കുറക്കാൻ ഞാൻ തന്നെ കണ്ടുപിടിച്ച വഴി ആണ്. ഒരുപാട് എഴുതുന്നതും പിന്നേം വായിച്ച എഡിറ്റ്‌ ചെയ്യുന്നതും ഒക്കെ ഓർത്താൽ മടിപിടിച്ചു എഴുത്ത് മാറ്റി വെക്കും. കുറച്ചേ ഉള്ളൂ എങ്കിൽ അത്രയും പ്രോബ്ലം ഉണ്ടാകില്ല. അതുകൊണ്ടാണ്.

  3. വളരെ നന്നായിരുന്നു ഈ പാർട്ടും❤️
    Waiting for next parts..

    1. താങ്ക് യൂ. ?

  4. നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ….

    1. ഇനി എങ്കിലും വേഗം ഇടാൻ ആണ് ആഗ്രഹം. പേജ് കുറവായിരിക്കും. പക്ഷെ ഒരുപാട് ഗ്യാപ് എടുക്കാതെ ഇടാം.

  5. Vickey,

    വായിക്കാൻ കുറച്ചു മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കഥ നന്നായിട്ട് തന്നെ മുന്നോട്ടു നീങ്ങുന്നുണ്ട്. പോൾ kidnapper ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി അതിന്റെ കാരണം അറിയാൻ ആകാംഷ കൂടുകയാണ്.

    അനന്തന്‍ – ലേഖ ദമ്പതികളുടെ വീട്ടില്‍ അശ്വതിയും ജേക്കബും പോയപ്പോള്‍, പറമ്പിന്റെ വിസ്താരം അശ്വതി ചോദിക്കുന്നത് വായിച്ചപ്പോൾ, അശ്വതിയുടെ മനസിലുള്ള എന്തെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമോ എന്നാണ് എന്റെ ചിന്ത പോയത്…

    പിന്നേ ലാസ്റ്റിൽ അശ്വതിക്ക് എന്താണ് mind il പെട്ടന്ന് ക്ലിക്ക് ആയതെന്നറിയാൻ ഒരു ആകാംഷ.

    എന്തായലും എല്ലാം വളരെ നന്നായിരുന്നു.
    അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

    1. Thank you cyril bro. Ee partil mistake onnum sradhayil pedathath aano atho parayathatho? Enthenkilum undenkil dayavayi thurannu parayanam. Madiyonnum vicharikkaruth.

      1. സത്യത്തിൽ കഥ വളരെ നന്നായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല bro.

        കണ്ട കാര്യങ്ങളെ കണ്ടില്ലെന്ന് എനിക്ക് നടിക്കാനാവില്ല.. അതുകൊണ്ട് തന്നെയാ അങ്ങനെ പറയാൻ ഒന്നുമില്ലാതെ negative ആയിട്ട് ഒന്നും പറയാൻ ഇല്ലാത്തതും.

        1. ഓക്കേ. അല്ലെങ്കിലും ചെറിയ ഭാഗം ആണല്ലോ. ഇനി ഉള്ളതും ചെറിയ ഭാഗങ്ങൾ ആയിരിക്കും. പക്ഷെ ഒരുപാട് നീണ്ട ഇടവേളകൾ ഇല്ലാതെ ഇടും.

    2. അശ്വതിയുടെ ചോദ്യം ചെറിയ സംശയത്തെ മുൻനിർത്തിയും ഒപ്പം അവരുടെ ടെൻഷൻ ഒന്ന് കുറക്കാൻ ഒരു ക്യാഷ്വൽ ടോക്ക് എന്ന പോലെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെയും ആയിരുന്നു എന്ന് വച്ചോളൂ.

      1. ദുരൂഹത നിറഞ്ഞ comment ആണല്ലോ Vickey bro ഇത് ??

        1. അതാണല്ലോ മെയിൻ. ?

  6. Ee Yahoo ennu restaurant nu peridaan enthenkilum kaaram undo? Pandathe ettavum sought after search engine and mail provider aayathu kondo? ???
    Kadha goes good ?

    1. തുടക്കത്തിലെ കിഡ്നാപ്പ് വിവരിക്കുന്നതിനു പിന്നാലെ ആ വണ്ടി ചെന്നു കയറുന്നത് ഒരു റെസ്റ്റോറന്റിലേക്കാണ്. അതിന്റെ പേരാണ് യാഹൂ റെസ്റ്റോറന്റ് എന്നത്. പിന്നീട് ഹർഷയും ശ്വേതയും ആയുള്ള ഒരു സീനും അവിടെയുണ്ട്.

      1. പേരിനു ഒരു കാരണം ഉണ്ട് അമ്മൂ. അത് പറയുന്നത് ആണ്. ?

        1. കഥയിൽ ആ റെസ്റ്റോറന്റ് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മറ്റു കാരണം വല്ലതും ഉണ്ടോ എന്നറിയാൻ കാത്തിരിക്കുന്നു ❤

    2. അതിനു വളരെ specific ആയ ഒരു റീസൺ ഉണ്ട്. അത് പറയുന്നത് ആണ്. പേരിനു വളരെ ഇമ്പോര്ടൻസ് ഉണ്ട്. @സന്തോഷ്‌ നായർ

      1. I doubted so
        Maybe ente ullile James Bond oohichathaavim

  7. വിക്കി ബ്രോ,
    ഈ ഭാഗവും ആകാംഷാഭരിതമായിരുന്നു.❤
    പോൾ ജേക്കബ് അവരെ വിളിക്കുന്നതും താനാണ് വില്ലനെന്ന് പറയുന്നതുമൊക്കെ അമ്പരപ്പുണ്ടാക്കി.
    പിന്നീട് മൂന്നു വീടുകളിലെയും സന്ദർശനം സ്വാഭാവികതയോടെ അവതരിപ്പിച്ചു.
    വീണ്ടുമൊരു കിഡ്നാപ്പ് നടക്കാൻ പോകുവാണല്ലേ. ചിലപ്പോൾ അവരുടെ കൗണ്ട്ഡൌൺ തുടങ്ങിക്കാണും.
    നന്നായി എഴുതി ❤
    ആശംസകൾ ?

    1. താങ്ക് യൂ അമ്മൂ. ? ഇനി എങ്കിലും ഗ്യാപ് കുറച്ച് ഇടാൻ ശ്രമിക്കാം.

  8. Nice broo❣️
    kurache nale wait cheythu adutha part pettane tharanamm

Comments are closed.