ആ ചെറ്റ ഞാൻ വളരെ സുരക്ഷിതമെന്നു കരുതി പിടിച്ചിട്ടിരുന്നിടത് നിന്നും രക്ഷപെട്ടു കളഞ്ഞു. അവൻ എന്നെ കണ്ടപ്പോൾ ഡോക്ടറിന്റെ കോട്ട് ഞാൻ ഇട്ടിരുന്നത് കൊണ്ട് അവനും വിചാരിച്ചത് ഞാൻ വിനയ് ആണെന്ന് ആണ്. മണ്ടൻ… അല്ല മണ്ടൻ അല്ല. അവൻ ആള് കൊള്ളാം എന്റെ ഈ രഹസ്യ സ്ഥലം കണ്ടുപിടിച്ചു കളഞ്ഞല്ലോ. അവൻ കാരണം എസ്കേപ്പ് ആകും മുൻപ് തെളിവുകൾ മുഴുവൻ ഇല്ലാതാക്കാൻ പോലും സമയം ലഭിച്ചില്ല. ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും നിങ്ങളുടെ കണ്ണിൽ കുറ്റവാളി വിനയ് ആകുമായിരുന്നു. എനിക്ക് സേഫ് ആയി കുറേകൂടി മുന്നോട്ട് പോകാമായിരുന്നു. അഹ്, എന്നെങ്കിലും ഇതെല്ലാം ഞാനാണ് ചെയ്യുന്നത് എന്ന് പറയാൻ തന്നെ ആയിരുന്നു പ്ലാൻ. അതല്പം നേരത്തെ ആയി പോയെന്ന് മാത്രം. സാരമില്ല. എന്നാലും എങ്ങനെ അവനിതു പിടി കിട്ടി…?”
അപ്പോഴേക്കും ജേക്കബ് സൈബർ സെല്ലിന്റെ ഇൻഫർമേഷനും ആയെത്തി. സൈബർ സെല്ലിന്റെ ട്രാക്കിങ്ങിൽ നിന്നും അവന്റെ ടവർ ലൊക്കേഷൻ ചേഞ്ച് ചെയ്തു കൊണ്ടിരിക്കുകയാണെന്നു മനസിലായി. ആ ഫോൺ ട്രാവല്ലിങ്ങിൽ ആണ്. ജേക്കബ് ആംഗ്യം കാണിക്കാൻ ശ്രമിച്ചു എങ്കിലും അശ്വതിക്കു വ്യക്തമാക്കാത്തത് കൊണ്ട് അയാൾ ഒരു പേപ്പറിൽ എഴുതി കാണിച്ചു. പോളിന്റെ സംസാരം തുടരവേ അതിൽ നിന്നും ശ്രദ്ധ മാറാതെ തന്നെ അശ്വതി റോഡ് ബ്ലോക്ക് ചെയ്ത് ചെക്കിങ് നടത്താൻ ജേക്കബിനെ എഴുതികാണിച്ചു.
“പോൾ… എന്തിനായിരുന്നു ഇതെല്ലാം? നിങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നില്ലേ? പിന്നെ എന്തിന്? ”
“കാരണം ഉണ്ട്. അത് തല്ക്കാലം വെളിപ്പെടുത്തുന്നില്ല. ഒന്ന് മാത്രമേ പറയാൻ ഉള്ളൂ. എന്റെ പിന്നാലെ ഇനിയും വരരുത്. വന്നാലും എന്നെ കിട്ടാൻ പോകുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ആളെ അല്ല ഞാൻ. നിങ്ങളുടെ ചിന്തകൾ പോലും ഒരു പരിധിവരെ എന്റെ തീരുമാങ്ങൾക്ക് വിധേയമായായിരുന്നു. അത് നിങ്ങൾക്കു തന്നെ ബോധ്യമായല്ലോ. സോ, ഇനിയും എന്നെ അന്വേഷിക്കരുത്. ഇപ്പോൾ എന്നെ ട്രാക്ക് ചെയ്ത് കണ്ടുപിടിച്ചിട്ട് ഉണ്ടാകുമല്ലേ…? വെരി സാഡ്… ഹ്… ഹ്… ”
പുച്ഛം കലർന്ന ഒരു ചിരിയോടെ ആ ഫോൺ കോൾ അവസാനിച്ചു. അധികം വൈകാതെ സിഗ്നൽ കട്ടായത് പറഞ്ഞു സൈബറിന്റെ കോളും വന്നു. അശ്വതിക്കു തന്റെ ഫോൺ എറിഞ്ഞുടക്കുവാൻ തോന്നി.
“ജയൻ ചെക്കിങ് പിൻവലിച്ചുകൊള്ളാൻ പറയൂ. ഇനി അവനെ കിട്ടില്ല. അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ വെള്ളത്തിലോ മറ്റോ എറിയുകയോ ചെയ്ത ശേഷം എസ്കേപ്പ് ആയിട്ട് ഉണ്ടാകും. ആ… അല്ലെങ്കിൽ അവൻ ട്രാവലിങ്ങിൽ ആയിരുന്ന സ്ഥലത്തിന് മുൻപിൽ ആയിരിക്കുമല്ലോ ചെക്കിങ് ആ സ്ഥലത്തിന് ഓപ്പോസിറ്റ് നിന്നും ഒരു വെഹിക്കിൾ ചെക്കിങ് കൂടി വേഗം അറേഞ്ച് ചെയ്യു. വല്യ ഹോപ്പ് ഒന്നും ഇല്ല. എന്നാലും… ”
“ആഹ് ജേക്കബ്, പലപ്പോഴും എന്തേലും തുടങ്ങി വെക്കുമ്പോ ഇതുപോലെ ഓരോ മാരണങ്ങൾ വന്നു അതിനു തടയിടും. ഇത്തവണ അങ്ങനെയായാൽ പറ്റില്ല. പോളിനെ പിടിക്കാൻ ഫോഴ്സ് ഉണ്ടല്ലോ. നമുക്ക് തല്ക്കാലം ഈ പ്രമുഖന്മാർ ഇൻവോൾവ് ആയ കേസുകളിലെ ബാക്കി ഉള്ള വിക്ടിമ്സിനെ കൂടി പോയി കാണാം. കം ഓൺ… ”
?????
???
പോൾ ജേക്കബാണ് കിഡ്നാപ്പർ എന്ന് അയാൾ തന്നെ വെളിപ്പെടുത്തി. അയാൾ എന്തിന് അങ്ങനെ ചെയ്തു എന്നറിയാനും അശ്വതിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടും അറിയാൻ ആകാംക്ഷയുണ്ട്. ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ചെറിയ പാർട്ട് തന്നിട്ട് പറയുന്നോ ഇതിലും ചെറുതായിരിക്കും ഇനിയെന്ന്. അശ്വതി ശ്വേതയെ അന്വേഷിച്ച് അവസാനം ചെന്ന മതിലിനടുത്ത് വെച്ച് ശ്വേത എന്ന് തെറ്റായി ചേർത്തിട്ടുണ്ട്. ഈ ഭാഗം മോശമായില്ല എന്ന് മാത്രം പറയുന്നു. ഭാവുകങ്ങൾ???
വളരെ നന്ദി സഹോ. തെറ്റ് തിരുത്തുന്നത് ആണ്. പേജ് കുറക്കുന്നത് വേറെ ഒന്നും കോണ്ട് അല്ല. എന്റെ മടി കുറക്കാൻ ഞാൻ തന്നെ കണ്ടുപിടിച്ച വഴി ആണ്. ഒരുപാട് എഴുതുന്നതും പിന്നേം വായിച്ച എഡിറ്റ് ചെയ്യുന്നതും ഒക്കെ ഓർത്താൽ മടിപിടിച്ചു എഴുത്ത് മാറ്റി വെക്കും. കുറച്ചേ ഉള്ളൂ എങ്കിൽ അത്രയും പ്രോബ്ലം ഉണ്ടാകില്ല. അതുകൊണ്ടാണ്.
വളരെ നന്നായിരുന്നു ഈ പാർട്ടും❤️
Waiting for next parts..
താങ്ക് യൂ. ?
നന്നായിട്ടുണ്ട്. അടുത്ത പാർട്ട് വേഗം പോന്നോട്ടെ….
ഇനി എങ്കിലും വേഗം ഇടാൻ ആണ് ആഗ്രഹം. പേജ് കുറവായിരിക്കും. പക്ഷെ ഒരുപാട് ഗ്യാപ് എടുക്കാതെ ഇടാം.
Vickey,
വായിക്കാൻ കുറച്ചു മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കഥ നന്നായിട്ട് തന്നെ മുന്നോട്ടു നീങ്ങുന്നുണ്ട്. പോൾ kidnapper ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി അതിന്റെ കാരണം അറിയാൻ ആകാംഷ കൂടുകയാണ്.
അനന്തന് – ലേഖ ദമ്പതികളുടെ വീട്ടില് അശ്വതിയും ജേക്കബും പോയപ്പോള്, പറമ്പിന്റെ വിസ്താരം അശ്വതി ചോദിക്കുന്നത് വായിച്ചപ്പോൾ, അശ്വതിയുടെ മനസിലുള്ള എന്തെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമോ എന്നാണ് എന്റെ ചിന്ത പോയത്…
പിന്നേ ലാസ്റ്റിൽ അശ്വതിക്ക് എന്താണ് mind il പെട്ടന്ന് ക്ലിക്ക് ആയതെന്നറിയാൻ ഒരു ആകാംഷ.
എന്തായലും എല്ലാം വളരെ നന്നായിരുന്നു.
അടുത്ത പാര്ട്ടിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Thank you cyril bro. Ee partil mistake onnum sradhayil pedathath aano atho parayathatho? Enthenkilum undenkil dayavayi thurannu parayanam. Madiyonnum vicharikkaruth.
സത്യത്തിൽ കഥ വളരെ നന്നായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങള് ഉള്ളതായി എനിക്ക് കാണാന് കഴിഞ്ഞില്ല bro.
കണ്ട കാര്യങ്ങളെ കണ്ടില്ലെന്ന് എനിക്ക് നടിക്കാനാവില്ല.. അതുകൊണ്ട് തന്നെയാ അങ്ങനെ പറയാൻ ഒന്നുമില്ലാതെ negative ആയിട്ട് ഒന്നും പറയാൻ ഇല്ലാത്തതും.
ഓക്കേ. അല്ലെങ്കിലും ചെറിയ ഭാഗം ആണല്ലോ. ഇനി ഉള്ളതും ചെറിയ ഭാഗങ്ങൾ ആയിരിക്കും. പക്ഷെ ഒരുപാട് നീണ്ട ഇടവേളകൾ ഇല്ലാതെ ഇടും.
അശ്വതിയുടെ ചോദ്യം ചെറിയ സംശയത്തെ മുൻനിർത്തിയും ഒപ്പം അവരുടെ ടെൻഷൻ ഒന്ന് കുറക്കാൻ ഒരു ക്യാഷ്വൽ ടോക്ക് എന്ന പോലെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെയും ആയിരുന്നു എന്ന് വച്ചോളൂ.
ദുരൂഹത നിറഞ്ഞ comment ആണല്ലോ Vickey bro ഇത് ??
അതാണല്ലോ മെയിൻ. ?
Ee Yahoo ennu restaurant nu peridaan enthenkilum kaaram undo? Pandathe ettavum sought after search engine and mail provider aayathu kondo? ???
Kadha goes good ?
തുടക്കത്തിലെ കിഡ്നാപ്പ് വിവരിക്കുന്നതിനു പിന്നാലെ ആ വണ്ടി ചെന്നു കയറുന്നത് ഒരു റെസ്റ്റോറന്റിലേക്കാണ്. അതിന്റെ പേരാണ് യാഹൂ റെസ്റ്റോറന്റ് എന്നത്. പിന്നീട് ഹർഷയും ശ്വേതയും ആയുള്ള ഒരു സീനും അവിടെയുണ്ട്.
പേരിനു ഒരു കാരണം ഉണ്ട് അമ്മൂ. അത് പറയുന്നത് ആണ്. ?
കഥയിൽ ആ റെസ്റ്റോറന്റ് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മറ്റു കാരണം വല്ലതും ഉണ്ടോ എന്നറിയാൻ കാത്തിരിക്കുന്നു ❤
അതിനു വളരെ specific ആയ ഒരു റീസൺ ഉണ്ട്. അത് പറയുന്നത് ആണ്. പേരിനു വളരെ ഇമ്പോര്ടൻസ് ഉണ്ട്. @സന്തോഷ് നായർ
I doubted so
Maybe ente ullile James Bond oohichathaavim
വിക്കി ബ്രോ,
ഈ ഭാഗവും ആകാംഷാഭരിതമായിരുന്നു.❤
പോൾ ജേക്കബ് അവരെ വിളിക്കുന്നതും താനാണ് വില്ലനെന്ന് പറയുന്നതുമൊക്കെ അമ്പരപ്പുണ്ടാക്കി.
പിന്നീട് മൂന്നു വീടുകളിലെയും സന്ദർശനം സ്വാഭാവികതയോടെ അവതരിപ്പിച്ചു.
വീണ്ടുമൊരു കിഡ്നാപ്പ് നടക്കാൻ പോകുവാണല്ലേ. ചിലപ്പോൾ അവരുടെ കൗണ്ട്ഡൌൺ തുടങ്ങിക്കാണും.
നന്നായി എഴുതി ❤
ആശംസകൾ ?
താങ്ക് യൂ അമ്മൂ. ? ഇനി എങ്കിലും ഗ്യാപ് കുറച്ച് ഇടാൻ ശ്രമിക്കാം.
Nice broo❣️
kurache nale wait cheythu adutha part pettane tharanamm
Sure?