യാഹൂ റെസ്റ്റോറന്റ് 5 [VICKEY WICK] 104

വൈകാതെ അവർ സ്റ്റേഷനിൽ എത്തി. അശ്വതി ലഞ്ച് കഴിച്ച് കുറച്ച് നേരം മൊബൈലിൽ പാട്ട് വെച്ച് ഹെഡ്സെറ്റ്ലൂടെ കേട്ടുകൊണ്ട് കിടന്നു. അൽപ്പം കഴിഞ്ഞ് എഴുന്നേറ്റ് ക്യാബിനു പുറത്തെത്തി.

 

“ജയൻ, ജേക്കബ് എവിടെ…? ”

 

“ജേക്കബ് സാർ വീട്ടിൽ വരെ പോയല്ലോ? എന്താ മാഡം? ”

 

“ഡോ, താൻ ശ്വേതയുടെ വീട് അറിയുമോ? ”

 

“ഉവ്വ്, ഒന്ന് രണ്ട് തവണ പോയിട്ട് ഉണ്ട്… ”

 

“അഹ്, എങ്കിൽ വണ്ടിയെടുക്ക് നമുക്ക് അവിടെവരെ ഒന്ന് പോണം. എനിക്ക് ശ്വേതയെ ഒന്ന് മീറ്റ് ചെയ്യണം. അതാണ് ചെയ്യണം എന്ന് വിചാരിച് ബാക്കി കിടക്കുന്ന അവസാനത്തെ കാര്യം… ”

 

“ഓക്കേ മാഡം… ”

 

ജയൻ വണ്ടിയെടുത്തു. അവർ കുറെ ദൂരം മുന്നോട്ട് പോയി. അൽപ്പം കഴിഞ്ഞു വലതുവശത്തേക്ക് തിരിഞ്ഞപ്പോൾ റോഡിൽ ഒരു ഡൈവേർഷൻ ബോർഡ്‌ കണ്ടു എന്തോ പണി നടക്കുന്നത് കൊണ്ട് വണ്ടികൾ മറ്റൊരു വഴിയാണ് വിടുന്നത്. ജയൻ വണ്ടി തടസം ഇല്ലാത്ത വഴിതിരിച്ചു. ആ വഴിയും കുറെ ചെന്നപ്പോൾ ഒരു ഡൈവേർഷൻ. ഇതോടെ ജയന്റെ കിളി പോയി. അയാൾ ഗൂഗിൾ മാപ് ഒക്കെ എടുക്കാൻ തുടങ്ങി. അശ്വതി കാര്യം പിടികിട്ടാതെ ചോദിച്ചു.

 

“എന്താടോ? താൻ എന്താ ചെയ്യുന്നത്? ”

 

“അത് മാഡം, ഞാൻ ഒന്ന് രണ്ട് തവണയേ പോയിട്ട് ഉള്ളൂ. എനിക്ക് വഴി ശെരിക്കും അറിയില്ല. അതിനിടക്ക് ഒടുക്കത്തെ ഡൈവേർഷനും. സാരമില്ല ശ്വേത മാഡത്തിന്റെ വീടിനടുത്തുള്ള ഒരു ഹോട്ടൽ ഗൂഗിൾ മാപ്പിൽ ഉണ്ട്. അവിടെ വരെ ചെന്നാൽ ബാക്കി ഓക്കേ ആ. ”

 

“ആ… എന്തേലും ചെയ്യ്… ”

 

ജയൻ ആ ഹോട്ടൽ ഡെസ്റ്റിനേഷൻ ആക്കി ഇട്ട് വീണ്ടും യാത്ര തുടങ്ങി. പക്ഷെ ഒരുപാട് കയറിയും തിരിഞ്ഞും ഒരു ഡെഡ് എൻഡിൽ ആണ് അവർ എത്തി നിന്നത്. ഒരു മതിലിനു മുൻപിൽ.

 

“കണ്ടിന്യൂ സ്‌ട്രെയ്റ്റ് ഫോർ 400 മീറ്റർ… ”

 

“അഹ്, ചേച്ചി പറഞ്ഞത് കേട്ടില്ലേ ജയാ വണ്ടി എടുക്ക്. ”

 

അശ്വതി ചെറിയ ചിരിയോടെ പറഞ്ഞു.

 

“സോ… സോറി മാഡം… ഞാൻ അത്… ഈ ഗൂഗിൾ ന്റെ കോപ്പിലെ ഒരു ഡയറക്ഷൻ. ഇത്‌ ആൾക്കാരെ വഴിതെറ്റിക്കാൻ ഉള്ളതാണോ? ഹോ… ”

 

അത് കേട്ട് അശ്വതിക്ക് ചിരി വന്നെങ്കിലും അത് പെട്ടെന്നു മാഞ്ഞു.

 

“ജയൻ, വണ്ടി തിരിക്ക്. നേരെ സ്റ്റേഷനിലേക്ക് തന്നെ പോട്ടെ. നൗ ഐ നോ വാട്ട്‌ ഈസ്‌ ആക്ച്വലി ഹാപനിങ്. ശ്ശേ, ഞാൻ എന്ത് കൊണ്ട് ഇതുവരെ ഇത്‌ ചിന്തിച്ചില്ല. കം ഓൺ മിഴിച്ചിരിക്കാതെ വണ്ടിതിരിക്ക്. ”

 

“എന്താ മാഡം, എന്താ പെട്ടെന്ന്… എന്താ കാര്യം. ”

 

“പറയാം, താൻ വണ്ടിതിരിക്ക്. ഇപ്പോഴാണ് ഇതുവരെ അവർ എന്താണ് ചെയ്തിരുന്നത് എന്ന് ഏകദേശം ഐഡിയ കിട്ടുന്നത്. ഒരുപക്ഷെ അടുത്ത കിഡ്നാപ്പിംഗ് ഉടനെ ഉണ്ടായേക്കും. അത് നടക്കും മുൻപേ ആരായിരിക്കും അവരുടെ ടാർഗറ്റ് എന്ന് എനിക്ക് കണ്ടുപിടിക്കണം. ”

 

ഇത്രയും കേട്ടത്തോടെ ജയനും ആവേശമായി.

 

“ഓക്കേ മാഡം. ഇതാ തിരിച്ചു കഴിഞ്ഞു… ”

 

(തുടരും… )

 

25 Comments

  1. ?????

  2. കൈലാസനാഥൻ

    പോൾ ജേക്കബാണ് കിഡ്നാപ്പർ എന്ന് അയാൾ തന്നെ വെളിപ്പെടുത്തി. അയാൾ എന്തിന് അങ്ങനെ ചെയ്തു എന്നറിയാനും അശ്വതിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടും അറിയാൻ ആകാംക്ഷയുണ്ട്. ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ചെറിയ പാർട്ട് തന്നിട്ട് പറയുന്നോ ഇതിലും ചെറുതായിരിക്കും ഇനിയെന്ന്. അശ്വതി ശ്വേതയെ അന്വേഷിച്ച് അവസാനം ചെന്ന മതിലിനടുത്ത് വെച്ച് ശ്വേത എന്ന് തെറ്റായി ചേർത്തിട്ടുണ്ട്. ഈ ഭാഗം മോശമായില്ല എന്ന് മാത്രം പറയുന്നു. ഭാവുകങ്ങൾ???

    1. വളരെ നന്ദി സഹോ. തെറ്റ് തിരുത്തുന്നത് ആണ്. പേജ് കുറക്കുന്നത് വേറെ ഒന്നും കോണ്ട് അല്ല. എന്റെ മടി കുറക്കാൻ ഞാൻ തന്നെ കണ്ടുപിടിച്ച വഴി ആണ്. ഒരുപാട് എഴുതുന്നതും പിന്നേം വായിച്ച എഡിറ്റ്‌ ചെയ്യുന്നതും ഒക്കെ ഓർത്താൽ മടിപിടിച്ചു എഴുത്ത് മാറ്റി വെക്കും. കുറച്ചേ ഉള്ളൂ എങ്കിൽ അത്രയും പ്രോബ്ലം ഉണ്ടാകില്ല. അതുകൊണ്ടാണ്.

  3. വളരെ നന്നായിരുന്നു ഈ പാർട്ടും❤️
    Waiting for next parts..

    1. താങ്ക് യൂ. ?

  4. നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ….

    1. ഇനി എങ്കിലും വേഗം ഇടാൻ ആണ് ആഗ്രഹം. പേജ് കുറവായിരിക്കും. പക്ഷെ ഒരുപാട് ഗ്യാപ് എടുക്കാതെ ഇടാം.

  5. Vickey,

    വായിക്കാൻ കുറച്ചു മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കഥ നന്നായിട്ട് തന്നെ മുന്നോട്ടു നീങ്ങുന്നുണ്ട്. പോൾ kidnapper ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി അതിന്റെ കാരണം അറിയാൻ ആകാംഷ കൂടുകയാണ്.

    അനന്തന്‍ – ലേഖ ദമ്പതികളുടെ വീട്ടില്‍ അശ്വതിയും ജേക്കബും പോയപ്പോള്‍, പറമ്പിന്റെ വിസ്താരം അശ്വതി ചോദിക്കുന്നത് വായിച്ചപ്പോൾ, അശ്വതിയുടെ മനസിലുള്ള എന്തെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമോ എന്നാണ് എന്റെ ചിന്ത പോയത്…

    പിന്നേ ലാസ്റ്റിൽ അശ്വതിക്ക് എന്താണ് mind il പെട്ടന്ന് ക്ലിക്ക് ആയതെന്നറിയാൻ ഒരു ആകാംഷ.

    എന്തായലും എല്ലാം വളരെ നന്നായിരുന്നു.
    അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

    1. Thank you cyril bro. Ee partil mistake onnum sradhayil pedathath aano atho parayathatho? Enthenkilum undenkil dayavayi thurannu parayanam. Madiyonnum vicharikkaruth.

      1. സത്യത്തിൽ കഥ വളരെ നന്നായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല bro.

        കണ്ട കാര്യങ്ങളെ കണ്ടില്ലെന്ന് എനിക്ക് നടിക്കാനാവില്ല.. അതുകൊണ്ട് തന്നെയാ അങ്ങനെ പറയാൻ ഒന്നുമില്ലാതെ negative ആയിട്ട് ഒന്നും പറയാൻ ഇല്ലാത്തതും.

        1. ഓക്കേ. അല്ലെങ്കിലും ചെറിയ ഭാഗം ആണല്ലോ. ഇനി ഉള്ളതും ചെറിയ ഭാഗങ്ങൾ ആയിരിക്കും. പക്ഷെ ഒരുപാട് നീണ്ട ഇടവേളകൾ ഇല്ലാതെ ഇടും.

    2. അശ്വതിയുടെ ചോദ്യം ചെറിയ സംശയത്തെ മുൻനിർത്തിയും ഒപ്പം അവരുടെ ടെൻഷൻ ഒന്ന് കുറക്കാൻ ഒരു ക്യാഷ്വൽ ടോക്ക് എന്ന പോലെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെയും ആയിരുന്നു എന്ന് വച്ചോളൂ.

      1. ദുരൂഹത നിറഞ്ഞ comment ആണല്ലോ Vickey bro ഇത് ??

        1. അതാണല്ലോ മെയിൻ. ?

  6. Ee Yahoo ennu restaurant nu peridaan enthenkilum kaaram undo? Pandathe ettavum sought after search engine and mail provider aayathu kondo? ???
    Kadha goes good ?

    1. തുടക്കത്തിലെ കിഡ്നാപ്പ് വിവരിക്കുന്നതിനു പിന്നാലെ ആ വണ്ടി ചെന്നു കയറുന്നത് ഒരു റെസ്റ്റോറന്റിലേക്കാണ്. അതിന്റെ പേരാണ് യാഹൂ റെസ്റ്റോറന്റ് എന്നത്. പിന്നീട് ഹർഷയും ശ്വേതയും ആയുള്ള ഒരു സീനും അവിടെയുണ്ട്.

      1. പേരിനു ഒരു കാരണം ഉണ്ട് അമ്മൂ. അത് പറയുന്നത് ആണ്. ?

        1. കഥയിൽ ആ റെസ്റ്റോറന്റ് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മറ്റു കാരണം വല്ലതും ഉണ്ടോ എന്നറിയാൻ കാത്തിരിക്കുന്നു ❤

    2. അതിനു വളരെ specific ആയ ഒരു റീസൺ ഉണ്ട്. അത് പറയുന്നത് ആണ്. പേരിനു വളരെ ഇമ്പോര്ടൻസ് ഉണ്ട്. @സന്തോഷ്‌ നായർ

      1. I doubted so
        Maybe ente ullile James Bond oohichathaavim

  7. വിക്കി ബ്രോ,
    ഈ ഭാഗവും ആകാംഷാഭരിതമായിരുന്നു.❤
    പോൾ ജേക്കബ് അവരെ വിളിക്കുന്നതും താനാണ് വില്ലനെന്ന് പറയുന്നതുമൊക്കെ അമ്പരപ്പുണ്ടാക്കി.
    പിന്നീട് മൂന്നു വീടുകളിലെയും സന്ദർശനം സ്വാഭാവികതയോടെ അവതരിപ്പിച്ചു.
    വീണ്ടുമൊരു കിഡ്നാപ്പ് നടക്കാൻ പോകുവാണല്ലേ. ചിലപ്പോൾ അവരുടെ കൗണ്ട്ഡൌൺ തുടങ്ങിക്കാണും.
    നന്നായി എഴുതി ❤
    ആശംസകൾ ?

    1. താങ്ക് യൂ അമ്മൂ. ? ഇനി എങ്കിലും ഗ്യാപ് കുറച്ച് ഇടാൻ ശ്രമിക്കാം.

  8. Nice broo❣️
    kurache nale wait cheythu adutha part pettane tharanamm

Comments are closed.