മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 103

Views : 2866

“പീരീഡ്സ് എന്താണെന്നറിയാത്ത സാധനം. ഡാ നീ മെൻസസ് എന്നു കേട്ടിട്ടുണ്ടോ?”
ഞാൻ ഇല്ലെന്ന് തലകുലുക്കി.
“ഡാ നീ സ്‌കൂളിൽ ആർത്തവം എന്താണെന്നു പഠിച്ചിട്ടില്ലേ?”
അതുപറയുമ്പോൾ അജിത്തിന്റെ മുഖത്ത് അല്പം ചമ്മലുണ്ടായിരുന്നു.
“ഉവ്വ” ഇതുപറയുമ്പോൾ എന്റെ മുഖത്തും ഒരു ചമ്മലും ചിരിയും ഉണ്ടായിരുന്നു.
“അവൾക്ക് അതുണ്ടെന്നാ പറഞ്ഞത്.”
“അതിനെന്തിനാ അവൾ ദേഷ്യപ്പെടുന്നത്?”
“ഡാ ഫൈസലേ, പൊന്നുമോനെ നീ ഞങ്ങളെ വല്ലാതെ ആക്കല്ലേ” ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മനോജ്  പറഞ്ഞു.
“ഇല്ലടാ മനോജേ , ഞാൻ ആക്കിയതല്ല. ഇതെന്താണെന്നു എനിക്കറിയാം. സത്യമായിട്ടും ദേഷ്യം വരുന്നതിനെന്തിനാണെന്ന് എനിക്കറിയില്ല.”
“ഡാ ഇവർക്ക് ഈ പീരീഡ്സ് വരുന്ന സമയത്ത് പലർക്കും പല ബുദ്ധിമുട്ടുകളുണ്ടാവും. വയറുവേദന, ഛർദി, ഓക്കാനം, തലവേദന എന്നിങ്ങനെ പലതും. ഈ സമയത്ത് അവരിലെ ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുന്നത് കൊണ്ട് ഈ സമയത്ത് മനസ്സ് അസ്വസ്ഥമായിരിക്കും. അതുകൊണ്ടു തന്നെ പലർക്കും പെട്ടെന്ന് ദേഷ്യം വരും. നീ ചില ടീച്ചർമാരെ ശ്രദ്ധിച്ചിട്ടില്ലേ, അവർ ചില ദിവസം നല്ല കൂൾ ആയിരിക്കും. മറ്റു ചില ദിവസങ്ങളിൽ നിസാര കാര്യങ്ങൾക്കു പോലും ചീത്ത പറയും.”
“ആ ശരിയാണ്. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.”
“അതവർക്ക് ഇതിന്റെ ടെൻഷൻ കൂടി ഉള്ളത് കൊണ്ടാണ്.”
അതെനിക്കൊരു പുത്തൻ അറിവായിരുന്നു. ആർത്തവം എന്നത് പറഞ്ഞു കളിയാക്കി ചിരിക്കാൻ ഉള്ള സംഗതി മാത്രമായിരുന്നു അതുവരെ. വളരെ അപൂർവമാണ് സാനിറ്ററി നാപ്കിനുകളെങ്കിലും, ആരുടെയെങ്കിലും ബാഗിലോ കയ്യിലോ അതിന്റെ പാക്കറ്റ് കണ്ടാൽ കളിയാക്കി ചിരിക്കാൻ മറ്റൊന്നും വേണ്ടായിരുന്നു. എല്ലാ മാസവും ഇതുണ്ടാവും എന്നല്ലാതെ വേറെ കൂടുതലൊന്നും അറിയില്ലായിരുന്നു. ഇത്തരം കാര്യങ്ങൾ ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല. പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ഇത്തരം കാര്യങ്ങൾ ഒന്നും പറയാൻ പാടില്ല, കേൾക്കാൻ പാടില്ല എന്ന ചിന്താഗതിയായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ സ്‌കൂളിലെ കൂട്ടുകാർക്കിടയിൽ ഇത്തരം സംസാരങ്ങൾ വരുമ്പോൾ മാറിനിൽക്കുകയായിരുന്നു പതിവ്. അജിത്ത് ഒരു അഞ്ചു മിനിറ്റ് കൂടി ഇതിനെക്കുറിച്ച് സംസാരിച്ചു.
“ഈയൊരു അസ്വസ്ഥതയും പിന്നെ  വിനോദ് വന്ന് പറഞ്ഞതിന്റെ ഷോക്കും. അതുകൊണ്ടാ അവൾ പെട്ടെന്ന് ചൂടായത്. പിന്നെ നിനക്കറിയാല്ലോ അവൾക്ക് തോൽവി തീരെ സഹിക്കാൻ പറ്റില്ലെന്നും.”
ഞാൻ തിരിഞ്ഞു നോക്കി. അപ്പുറത്തെ വേറൊരു മരച്ചുവട്ടിൽ അവർ മൂന്നുപേരും സംസാരിച്ചിരിപ്പുണ്ട്.

Recent Stories

The Author

ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

9 Comments

  1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    ഓരോ സംഭാഷണങ്ങൾക്കിടയിലും ആവശ്യത്തിന് Space കൊടുത്താണ് ഞാൻ ഓരോ തവണയും കഥ സബ്മിറ്റ് ചെയ്തത്. കൂടാതെ Paragraph കൾ ഓരോന്നും പ്രത്യേകം തിരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പബ്ലിഷ് ചെയ്ത് വരുമ്പോൾ എല്ലാം ഒന്നിച്ചാണ് വരുന്നത്. എന്താണിങ്ങനെ? ആർക്കെങ്കിലും അറിയുമോ?

  2. നിധീഷ്

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ,💞💞💞

  3. എന്നത്തേയും പോലെ ഉഷാറായിട്ടുണ്ട് ഫൈസലിന്റെ മുമ്പുള്ളത് അറിയാൻ കാത്തിരിക്കുന്നു

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      വളരെ വളരെ സന്തോഷം ഇങ്ങനെ ഒരു കമൻ്റ് കണ്ടതിൽ. താങ്ക് യൂ

  4. Super waiting for next part

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you for your motivating comment. 😍

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      🤚🤚🤚💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com