മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 103

Views : 2866

“ഉപ്പാ ഇങ്ങനെ കയറുന്നതിന്റെ രസം ഉപ്പാക്ക് പറഞ്ഞാൽ മനസ്സിലാവില്ല. “
“നിന്നോട് സംസാരിച്ചു ജയിക്കാൻ എന്നെക്കൊണ്ടാവില്ല….”
“എന്നാ എന്നെ കെട്ടിച്ചുവിട്ടോ. എന്നാ പിന്നെ സഹിക്കേണ്ടല്ലോ”
“എന്നിട്ടു വേണം അവരെനിക്കെതിരെ കേസ് കൊടുക്കാൻ.. ഇങ്ങനെ ഒരു മരംകേറിയെ വളർത്തിയതിന്…”
“ഡീ പതുക്കെ പോയാൽ മതിയിട്ടോ…”
അത് പറഞ്ഞു കഴിഞ്ഞതും അവൾ വണ്ടി ഒന്ന് പെരുപ്പിച്ചു റോഡിലേക്കെടുത്തതും ഒരുമിച്ചായിരുന്നു. എല്ലാ കുട്ടികളെ പോലെയും അവൾക്കും ഉപദേശം ഇഷ്ടമല്ല. ഉപദേശിക്കരുത് എത്ര വിചാരിച്ചാലും എന്തെങ്കിലും അറിയാതെ പറഞ്ഞു പോവും. ആ പറഞ്ഞതിനോടുള്ള പ്രതികരണം മാത്രമാണ് ആ കാണിച്ചത്. അവൾ ഇപ്പോഴും തികഞ്ഞ നിയന്ത്രണത്തിൽ മാത്രമാണ് വണ്ടിയോടിക്കാറുള്ളത്. ഞാൻ സീറ്റിലേക്ക് ചാരി.
“അന്നൊരു നാളിൽ….. നിന്നനുരാഗം …പൂ പോലെയെന്നെ തഴുകി……. “
ദിലുവിന്  ഡ്രൈവ് ചെയ്യാൻ  മ്യൂസിക് നിർബന്ധമാണ്.  അധികം സംഗീതമില്ലാത്ത കവർ സോങ്സ് ആണ് അവൾക്കിഷ്ടം.  അഞ്ജു ജോസഫ്, ഇഷാൻ ദേവ്, പാട്രിക് മിഖായേൽ, ഹരീഷ് ശിവരാമകൃഷ്ണൻ ഇങ്ങനെ കുറെ പേരുകൾ അവൾ പറയുന്നത് കേൾക്കാം.   ഇത്തരം കുറെ ഗാനങ്ങൾ അവൾ പെൻ ഡ്രൈവിലാക്കി കാറിൽ വെച്ചിട്ടുണ്ട്. അവൾ പറയുന്നത് അമിതമായ സംഗീതം പാട്ടിന്റെ ഫീലിനെയും സൗന്ദര്യത്തെയും  ഇല്ലാതാക്കുന്നുണ്ടെന്നാണ്. ശരിയാണോ ആവോ.
“പല നാളലഞ്ഞ മരുയാത്രയിൽ…….
                                   ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ….
മിഴികൾക്കു മുമ്പിൽ ഇതളാർന്നു നീ…. “
അടുത്ത ഗാനം വന്നു.
എത്ര നാളായി ആതിരയെ ഒന്നു കാണണമെന്ന് ആഗ്രഹിക്കുന്നു. കോളേജ് വാട്സ് ആപ്പ്  ഗ്രൂപ്പിൽ എത്ര പേരോട് അന്വേഷിച്ചു. ആർക്കും അറിയില്ലായിരുന്നു. നിനക്കറിയില്ലെങ്കിൽ പിന്നെ ആർക്കാ അറിയുക എന്ന ചോദ്യമാണ് എല്ലാവരും ചോദിച്ചത്. മുല്ലശ്ശേരിയിലുള്ള ആതിരയുടെ വീട് അന്വേഷിച്ചു പോയെങ്കിലും നിരാശയായിരുന്നു ഫലം.  ഇപ്പോൾ തീർത്തും അവിചാരിതമായി കൺമുന്നിൽ എത്തിയപ്പോൾ രണ്ടു പേരും സ്തബ്ധരായി എന്നതാണ് സത്യം. സ്വന്തം മകന്റെ വിവാഹമായതിനാൽ അധികസമയം സംസാരിക്കാൻ സാധിച്ചില്ലെങ്കിലും ആശ്ചര്യവും ആനന്ദവും അലയടിക്കുകയായിരുന്നു ഇരുവരുടെയും മനസ്സിൽ. ഹൃദയത്തിന്റെ അടിത്തട്ടിൽ അടച്ചുറപ്പോടെ സൂക്ഷിച്ചുവെച്ചിരുന്ന ഓർമപ്പിറാവുകൾ കൂടു തുറന്നു പറക്കുകയാണ്.
*******************************************
“നീയെന്തിനാ ഇവിടെ വന്നിരിക്കുന്നത്.” അജിത്താണ്.
 ആതിരയുടെ പെരുമാറ്റത്തിൽ ഷോക്കായി പൊട്ടിക്കരഞ്ഞ ഞാൻ ബാഗുമെടുത്ത് നേരെ പോയത് പച്ചത്തുരുത്തിലേക്കാണ്. പച്ചത്തുരുത്ത് എന്ന് ഞങ്ങൾ വിളിക്കുന്ന ഈ സ്ഥലം കാന്റീനിനും പുറകിലായി ചുറ്റും മരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന പുൽമേടാണ്.  പ്രണയിക്കുന്നവർക്ക് സല്ലാപ കേന്ദ്രവും  വിരഹവേദനയനുഭവിക്കുന്നവർക്ക് ആശ്വാസവുമാണ് ഈ പച്ചത്തുരുത്ത്. കുറച്ചു നേരം ഇവിടെ വന്നിരുന്നാൽ ഏതു വിഷമവും ഇല്ലാതാവും. എല്ലാ ദിവസവും ഞങ്ങൾ ഇവിടെ കുറച്ചു നേരമെങ്കിലും വന്നിരിക്കാറുണ്ട്. ഇപ്പോൾ ഇവിടെ കാര്യമായി ആരും ഇല്ല. ഉച്ചയോടു കൂടിയാണ് പച്ചത്തുരുത്ത് സാധാരണയായി നിറയാറ്.
“ഒന്നുമില്ല…” ഞാൻ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
അവൻ അവിടെ ഇരുന്നു. അവൻ മാത്രമല്ല മറ്റു അഞ്ചുപേരും അവന്റെ കൂടെ ഉണ്ടായിരുന്നു. ആതിരക്ക് എന്റെ മുഖത്ത് നോക്കാൻ മടിയുണ്ടായിരുന്നു.
” ഫൈസൽ, എന്താണ് നിന്റെ പ്രശ്നം ? ഒരു നിസാര കാര്യത്തിന് പൊട്ടിക്കരയാൻ മാത്രം എന്താണ് നിനക്ക്? ”  അജിത്ത് ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല.
ആതിര വന്ന് എന്റടുത്തിരുന്നു.

Recent Stories

The Author

ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

9 Comments

  1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    ഓരോ സംഭാഷണങ്ങൾക്കിടയിലും ആവശ്യത്തിന് Space കൊടുത്താണ് ഞാൻ ഓരോ തവണയും കഥ സബ്മിറ്റ് ചെയ്തത്. കൂടാതെ Paragraph കൾ ഓരോന്നും പ്രത്യേകം തിരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പബ്ലിഷ് ചെയ്ത് വരുമ്പോൾ എല്ലാം ഒന്നിച്ചാണ് വരുന്നത്. എന്താണിങ്ങനെ? ആർക്കെങ്കിലും അറിയുമോ?

  2. നിധീഷ്

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ,💞💞💞

  3. എന്നത്തേയും പോലെ ഉഷാറായിട്ടുണ്ട് ഫൈസലിന്റെ മുമ്പുള്ളത് അറിയാൻ കാത്തിരിക്കുന്നു

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      വളരെ വളരെ സന്തോഷം ഇങ്ങനെ ഒരു കമൻ്റ് കണ്ടതിൽ. താങ്ക് യൂ

  4. Super waiting for next part

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you for your motivating comment. 😍

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      🤚🤚🤚💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com