മെർവിൻ 4 (Dead, but lives in another body) [Vickey wick] 99

അവർ മൂന്നാളും കരച്ചിലിന്റെ വക്കോളമെത്തി. എന്നാൽ കരയുവാൻ കഴിയുന്നതുമില്ല. ആദ്യം ആ ഷോക്കിൽ നിന്നും പുറത്തുവന്നത് ജെനിയാണ്. അവൾ ബാക്കി രണ്ടുപേരെയും ദേഹത്ത് തട്ടി വിളിച്ചു. അവർ പുറത്തേക്കു ഓടാനൊരുങ്ങി.

 

 

ഉടനെ പള്ളിവാതിൽ അടഞ്ഞു. കുട്ടികൾ പുറത്തിറങ്ങാനായി ഓടി ചെന്ന് വാതിലിൽ കരഞ്ഞലറിക്കൊണ്ട് മുട്ടി. പെട്ടെന്നാണ് വാതിൽ തുറന്നത്. ലോണയും ജെനിയും പുറത്തേക്കു തെറിച്ചു വീണു. ലിന്റ അത് കണ്ട് വാതിൽക്കൽ ഒരു നിമിഷം പകച്ചു നിന്നു.

 

 

ജെനി ലിന്റയെ വിളിച്ചു.

 

“ലിന്റ, വരൂ വേഗം പുറത്ത് ഇറങ്ങ്. ”

 

 

“ചേച്ചീ വേഗം… ”

 

 

ലോണയും കരഞ്ഞുകൊണ്ട് പറഞ്ഞു.

 

 

ലിന്റയും തിടുക്കത്തിൽ പുറത്തിറങ്ങാൻ തുടങ്ങി. പെട്ടെന്ന് ആരോ പിടിച്ചു നിർത്തിയതുപോലെ ആവൾ നിന്നു. ഞെട്ടിയതുപോലെ ശ്വാസം ഉള്ളിലേക്ക് എടുത്തു.

 

“ങ്ഹ്…

 

ജെനിയും ലോണയും നിർത്താതെ കിതച്ചുകൊണ്ടിരുന്നു.

 

 

ലിന്റ കരഞ്ഞുകൊണ്ട് നിസ്സഹായാവസ്ഥയിൽ തലയാട്ടി പറഞ്ഞു.

 

 

“നോ… ”

 

“ആ… ആ… ”

 

അടുത്ത നിമിഷം അവൾ പള്ളിക്കകത്തേക്ക് വലിച്ചെടുക്കപ്പെട്ടു. വാതിൽ കൊട്ടിയടഞ്ഞു.

 

 

ലോണ ജെനിയുടെ തോളത്തു മുഖമമർത്തി കരഞ്ഞു. പിന്നെ അവർ അവിടെ നിന്നില്ല. അവർ രണ്ടുപേരും ആകുന്നത്ര വേഗത്തിൽ ഓടി. രണ്ടുപേരും വല്ലാതെ കിതക്കുന്നുണ്ട്. ഓടി മടുത്തപ്പോൾ ലോണ വഴിയിൽ കാലുകുഴഞ്ഞു വീണു. ജെനി അവളെ പിടിച്ചഴുന്നേൽപ്പിച്ചു ഓടാൻ ഒരുങ്ങി.

 

 

 

“വാ ലോണ,… അത് ഇപ്പോഴും… പിറകെ ഉണ്ടാകും.”

 

 

ജെനി കിതച്ചുകൊണ്ട് പറഞ്ഞു.

 

 

“വയ്യ… ഞാൻ മടുത്തു… ഇനി വരുമെന്ന് തോന്നുന്നില്ല… അൽപ്പനേരം ഇരിക്കാം… ”

 

 

അവർ അൽപ്പനേരം വിശ്രമിക്കാൻ തീരുമാനിച്ചു. ലോണ കരഞ്ഞുകൊണ്ട് പറഞ്ഞു.

 

 

“എന്റെ ചേച്ചി… ”

 

 

ജെനി വിഷമവും സഹതാപവും നിറഞ്ഞ മുഖത്തോടെ അവളെ നോക്കുക മാത്രമാണ് ചെയ്തത്. ലോണ തുടർന്നു.

 

 

“ഞാൻ അവളോട്‌ പറഞ്ഞതാ വരണ്ടാന്നു… അവൾക്കു ഒന്നും പറ്റിക്കാണില്ലല്ലേ?”

 

 

ലോണ ഏങ്ങലടക്കിക്കൊണ്ട് ചോദിച്ചു.

 

 

ജെനി കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

 

 

“ഇല്ല… വാ പോകാം… ”

 

 

“എങ്ങോട്ട്? പപ്പയോടും മമ്മിയോടും ഞാൻ എന്ത് പറയും? ”

 

ലോണ മുട്ടിനുമുകളിൽ തലചായ്ച്ച് കരഞ്ഞുകൊണ്ടിരുന്നു.

 

 

“സാരമില്ല. പറയാതെയിരിക്കുന്നതാണ് അപകടം. എത്രയും വേഗം ഇത്‌ മുതിർന്നവരെ അറിയിക്കണം. ”

 

 

ജെനി കണ്ണുതുടച്ചു കൊണ്ട് എഴുന്നേറ്റു. ലോണയും കരച്ചിൽ നിറുത്തി കണ്ണുനീർതുടച്ചു എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

 

 

“ശരി, വാ… ”

 

17 Comments

  1. വായിച്ചു കഴിഞ്ഞു വല്ലാത്തൊരു മരവിപ്പ്…. ഇതൊക്കെ എങ്ങനെ എഴുതുന്നു…!!! ഒരു കാര്യം മനസ്സിലായി പ്രതീക്ഷ വച്ച് വായിക്കാൻ നിൽക്കരുത്… ആര് എപ്പോ വേണമെങ്കിലും മരിക്കാം… ?
    ഈ പാർട്ട്‌ ഈ സീരിസിലെ ഏറ്റവും ബെസ്റ്റ് പാർട്ട്‌ എന്ന് തന്നെ പറയാം… ? അത്രയ്ക്ക് വേറെ ലെവൽ ആയിരുന്നു… പൊതുവെ ഇത്തരത്തിൽ ഉള്ള സ്റ്റോറിയൊന്നും വായിച്ചു പരിചയം ഇല്ലാത്തയാളാണ് ഞാൻ… നന്നായി തന്നെ ആസ്വദിക്കാൻ കഴിയുന്നുണ്ട്…❤ ഓരോ സിറ്റുവേഷനും അറേഞ്ച് ചെയ്തിരിക്കുന്ന രീതി ആണ് എടുത്തു പറയേണ്ടത്… ഭയവും ആശങ്കയും ആകാംഷയും മനസ്സിനെ തളർത്തുന്ന രീതി.. ??
    മാരിയോയിൽ വല്ലാത്ത ഒരു മിസ്റ്ററി.. ഇനി അഗസ്റ്റസിന്റെ പ്രേതം വല്ലതും ആണോ പുള്ളി ?…കൊടുത്ത ഗിഫ്റ്റിൽ വരെ ഒരു നെഗറ്റീവ് വൈബ്.. മേപ്പിൾ ഇലകൾ… മെർവിൻ മരിച്ചു 16-17 വർഷം ആയില്ലേ… ഏദന് 15 വയസ്സും… ??

    പക്വതയില്ലായ്മ ധൈര്യമായി തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞപ്പോഴേ തോന്നി മരണം ഉറപ്പായി എന്ന്.. അത് എങ്ങനെ എന്ന് കൂടി അറിയേണ്ടതെ ഉണ്ടായിരുന്നുള്ളൂ ?

    സെനോനിന്റെ മരണം വായിച്ചു സങ്കടവും അതിനൊപ്പം വല്ലാത്തൊരു അസ്വസ്ഥതയും തോന്നി… ആ കുടൽമാല പുറത്തു വരുന്ന സീൻ… ? ഒരുതരം അറപ്പും മരവിപ്പും.. അതേ അനുഭവം തന്നെയാണ് ലോണയും ലിന്റയും കൊല്ലപ്പെട്ടപ്പോൾ തോന്നിയതും… ?

    വൈനിന്റെ സീൻ, ലോണ ഊഞ്ഞാലിൽ ആടുന്ന രൂപത്തെ കാണുന്ന സീൻ…. ??

    ഇതിൽ വരുന്ന കഥാപാത്രങ്ങളെല്ലാം നേർച്ചക്കോഴികൾ ആണല്ലേ…. ?

    തുടരൂ.. ആശംസകൾ… ❤?

    1. നേർച്ച കോഴികളെ കൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. നെക്സ്റ്റ് പാർട്ട്‌ ഓടെ കഥ ഫുൾ മറ്റൊരു മോഡിലേക്ക് മാറുകയാണ്. ഇത്ര വിശദമായ ഒരു കമന്റ്‌ പ്രതീക്ഷിച്ചില്ല.

      1. തുടരൂ…?❤?

  2. Vickey നന്നായിട്ടുണ്ട് കഥ വായിച്ചെങ്കിലും അഭിപ്രായം പറയാൻ ഇപ്പോഴാണ് അവസരം കിട്ടിയത്.
    Story background തന്നെയാണ് ഹൈലൈറ്, ഓരോ സീനിലും ഭീതി ഉള്ളവാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് ??

    മരിച്ചെങ്കിലും മറ്റൊരു ശരീരത്തിൽ ജീവിക്കുന്നു, ടാഗ് ലൈൻ പോലെ മെർവിൻ വരാന്നുള്ള സമയമായി. മെർവിൻ തന്റെ 14 വയസിൽ മരണപ്പെട്ടു എന്നാണെന്റെ ഓർമ അങ്ങനെയെങ്കിൽ ഏദൻ ആ വയസ് പിന്നിട്ടല്ലോ. മാരിയോ ആയി വന്നത് മെർവിനാന്നോ, അത്പോലെ 15 മേപ്പിൾ ഇലകൾ ചേർത്തുവെച്ച സമ്മാനം, ലോണ ഏദൻ നെ രാത്രി കണ്ടതായി പറഞ്ഞാലോ എന്തായാലും മറ്റു കുട്ടികളെ ക്രൂരമായി കൊന്നതിനും ഏദനെ വിട്ടു വെച്ചതിനും വ്യക്തമായ കാരണമുണ്ടാകുമെന്നറിയാം.

    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. Mervin marichath 16 vayasu poorthi aayappozhanu bro. Athu oru valare important point aanu. Kooduthal njan parayunnilla. Next part valare important aanu.

      1. ഏദൻ 15 വയസായിലെ

        1. Aayi. Kooduthal chothikkaruth. Please wait…

  3. Superb. Waiting for next part…

    1. Next part important aanu. Miss aakkaruthe. Thank you. ?

  4. കൈലാസനാഥൻ

    പുതിയ കഥാപാത്രങ്ങളുടെ രംഗപ്രവേശനവും അവരുടെ ദാരുണമായ കൊലയും ഒക്കെ ആയി ഒരു ഭീതിദത്തമായ അന്തരീക്ഷം സംജാതമാക്കാൻ സാധിച്ചിട്ടുണ്ട്. കൊലകൾ ഇവിടെ അനിവാര്യമാണ് എങ്കിലും മുൻഭാഗങ്ങളുടെ ഒരു തുടർച്ചയായിട്ട് അത് എനിക്ക് അനുഭവപ്പെട്ടില്ല. എൻജിൻ വേർപെട്ട് പോയിട്ട് ബോഗികൾ ഓടി വന്നുകൊണ്ടിരുന്ന ഗതിവേഗത്തിന്റെ ശക്തിയാൽ മാത്രം ചലിക്കുന്നതായിട്ടാണ് തോന്നിയത് . ഇനിയത് മറിയാതെ എൻജിൻ തിരികെ കൊണ്ടുവന്ന് യോജിപ്പിക്കുമോ ആർക്കറിയാം ? മുൻഭാഗത്ത് ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചിരുന്നു അതിനൊന്നും ഒരു സൂചന പോലും എനിക്ക് കിട്ടിയില്ല. വിമർശനം നല്ല അർത്ഥത്തിൽ എടുക്കുമെന്ന് വിചാരിക്കുന്നു. തുറന്നു പറച്ചിലുകൾ എന്റെ ഒരു രീതിയാണ് അല്ലാതെ പ്രത്യേകിച്ച് ആരോടും വിരോധമുണ്ടായില്ല. താങ്കൾ എങ്ങനെ എടുക്കുമെന്നറിയില്ല എന്തായാലും പറയാം . അടുത്ത ഭാഗത്ത് എന്റെ സംശയങ്ങൾ ദുരീകരിക്കപ്പെടും എന്ന് കരുതുന്നു. ആശംസകൾ

    1. തീർച്ചയായിയും സുഹൃത്തേ. എഴുത്ത് നന്നാക്കാൻ വിമർശനം അനിവാര്യമാണ്. തുടർച്ചയായുള്ള ഈ കൊലകൾക്ക് എല്ലാം കാരണം അടുത്ത ഭാഗത്തോടെ വ്യക്തമാകുമെന്ന് കരുതുന്നു. എന്ത് ചോദ്യങ്ങൾക്ക് ആണ് താങ്കൾ ഉത്തരം തേടുന്നത് എന്ന് വ്യക്തമായില്ല. ഒരു പക്ഷെ അടുത്ത ഭാഗത്തോടെ അതിനുള്ള ഉത്തരം നിങ്ങൾക്കു കിട്ടിയേക്കാം. എന്നിട്ടും എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പറയാൻ മടിക്കരുത്. ഒരുപക്ഷെ ഞാൻ വിട്ടുപോയത് എന്തെങ്കിലും തിരിച്ചറിയാൻ അത് സഹായിച്ചേക്കാം. അടുത്ത ഭാഗം വളരെ പ്രധാനമാണ്. മിസ്സ്‌ ആക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ.

  5. സൂപ്പർ… അടിപൊളി ആയിട്ടുണ്ട്… നേരത്തെ പറഞ്ഞത് പോലെ കഥയുടെ പശ്ചാത്തലം ആണ് കിടിലം … എനിക്ക് മനസ്സിലാവാത്തത് ഈ കൊച്ച് പിള്ളേർ എന്തും വിശ്വസിച്ചാണ് ഈ കാട്ടിൽ പോകുന്നത്… ഒരാൾക്കു അപകടം പറ്റിയാൽ എങ്കിലും പഠിക്കണ്ടേ… മരണ സീൻ എല്ലാം അടിപൊളി… ആദ്യത്തെ ചെക്കന്റെയും ലിന്റയുടേം lonayudem.. പക്ഷെ ലോണയെ കൊല്ലണ്ടാരുന്നു… അടുത്ത ഭാഗം വേഗം പോരട്ടെ… പിന്നെ പിക്സ് എല്ലാം നന്നായിരുന്നു… താങ്കളുടെ ബാക്കി സ്റ്റോറീസ് കണ്ടു… തുടർകഥ ആയോണ്ട് പിന്നെ vaikkam എന്ന് വച്ചു… സമയം കുറവാണ് ❤️

    1. എല്ലാത്തിനേം കൊല്ലാൻ ഒരു റീസൺ ഉണ്ട് ബ്രോ. നെക്സ്റ്റ് പാർട്ടോടെ അത് ക്ലിയർ ആകും. നെക്സ്റ്റ് പാർട്ട്‌ വളരെ ക്രൂഷ്യൽ ആണ്. കഥ ഫുൾ മറ്റൊരു മോഡിലേക്ക് ഡൈവേർട്ട് ആകും. കൂടുതൽ പറയുന്നില്ല.

  6. ❣️❣️❣️

  7. ❣️

Comments are closed.