മെർവിൻ 4 (Dead, but lives in another body) [Vickey wick] 99

 

അവർ ആ സ്ഥലം അന്വേഷിച്ച് കാടുകയറി. കൂട്ടത്തിൽ ജെനിക്ക് മാത്രമാണ് കാട്ടിൽ നിന്നും തിരിച്ചിറങ്ങാനുള്ള വഴി കണ്ടെത്താൻ അറിവുണ്ടായിരുന്നത്.

ഒരുപാട് കാട്ടിലൂടെ അലഞ്ഞു. പലപ്പോഴും ചെന്നായ്ക്കളുടെ കണ്ണിൽ പെടാതെ രക്ഷപെട്ടത് വളരെ വിഷമിച്ച് ആയിരുന്നു.

 

എങ്കിലും ഒന്നും തന്നെ അവരെ പിന്തിരിപ്പിച്ചില്ല. പക്വതയിലായ്മ അവർ ധൈര്യമായി തെറ്റിദ്ധരിച്ചതാവാം. ഒരു തോക്ക് ജെനിയുടെ കയ്യിലും ഒരെണ്ണം ലിന്റയുടെ കൈയിലും ഉണ്ടായിരുന്നു. ഒടുവിൽ ലിന്റ തന്നെയാണ് അത് പറഞ്ഞത്.

 

 

“നോക്കൂ… ”

 

 

കാടിന്റെ താഴ്ഭാഗത്തു, ചെറിയ ഉയർച്ചകളും താഴ്ചകളുമുള്ള പുൽത്തകിടിയിലെ ശവപ്പറമ്പ്. ആ കല്ലറകൾക്ക് ഒക്കെ അപ്പുറം പഴയ ഒരു കല്ലിൽ തീർത്ത പള്ളിയും. അവർ പതിയെ നടന്നു താഴേക്ക് ഇറങ്ങി. ചെറിയ ഭയത്തോടെ തന്നെ കല്ലറകൾക്ക് ഇടയിലൂടെ നടന്നു. ഓരോ കല്ലറയും കാണുമ്പോൾ എല്ലാവരുടെയും മനസ്സിൽ മരണത്തിന്റെ മരവിപ്പ് പടർന്നു. അങ്ങനെ അവർ പള്ളിക്കെട്ടിടത്തിന്റെ മുൻപിലെത്തി നിന്നു.


ലിന്റ തന്നെ മുൻകയെടുത്തു. അവൾ പള്ളിയുടെ വാതിൽ പതിയെ തുറന്നു. തുറന്നത് തീരെ ഇഷ്ടമാകാത്ത പോലെ ഒരു പ്രേത്യേക ശബ്ദത്തിൽ കരഞ്ഞുകൊണ്ട് വാതിൽ തുറന്നു. അവർ ഉള്ളിലേക്ക് കടന്നു. വളരെ പഴയ രീതിയിലുള്ള ഒരു പള്ളിയായിരുന്നു. അതിന്റെയുള്ളിൽ പലതരം എല്ലിൻ കഷ്ണങ്ങളും തലയോട്ടികളും നിരന്നിരുന്നു. അവർ അതിനിടയിലൂട, പള്ളിയുടെ നടുവിലൂടെ നടന്നു.

 

 

അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ മാത്രമല്ല, മന്ത്രവാദത്തിനു ഉപയോഗിക്കാറുള്ള പല വസ്തുക്കളും പള്ളിയുടെ ഇരുവശത്തെയും ഭീത്തിയിലെ തന്നെ ഷെൽഫുകളിൽ അടുക്കി വെച്ചിരിക്കുന്നു. അവർ പള്ളിയുടെ അൾത്താര വരെയെത്തി. അവിടെ പ്രത്യേകമായി ഒരു രൂപവും ഉണ്ടായിരുന്നില്ല. ഒരു അത്യാവശ്യം വലിയ കുരിശുമാത്രമേയുള്ളു.

 

 

അവർ വളരെ പതുക്കെ രണ്ടുമൂന്നു അടികൂടി മുന്നോട്ട് വെച്ചു. ഉടനെ മൂന്നു പേർക്കും തങ്ങളുടെ പിന്നിൽ ആരോ ഉള്ളപോലെ തോന്നി. തിരിഞ്ഞു നോക്കാതെ തന്നെ അവർ മൂന്നു പേർക്കും ആ സാന്നിധ്യം അനുഭവപ്പെട്ടു.

 

 

” ഹ്… മംമംമം ….”

 

 

ഒരു നിശ്വാസം മൂന്നാളുടെയും പുറത്ത് തട്ടി. ജെനി പേടിച്ച് വളരെ പതുക്കെ തിരിഞ്ഞു. പിന്നാലെ മറ്റുള്ളവരും. ഒന്നും തന്നെയില്ല. വെറും ശൂന്യത മാത്രം. ഉടനെ ഒരു പതിഞ്ഞ മുരൾച്ചപോലത്തെ ശബ്ദം.

 

 

“എന്തിനിവിടെ വന്നു ? ”

 

 

അവർ ചുറ്റും നോക്കി. പള്ളികകം മുഴുവൻ നോക്കിയിട്ടും ഒന്നുമില്ല.

 

 

 

“എന്തിനിവിടെ വന്നു നിങ്ങൾ? ”

 

 

ഇത്തവണ അൽപ്പം കൂടി ശബ്ദത്തിലായിരുന്നു ചോദ്യം.

 

അവർ ഇത്തവണ ശരിക്കും ഭയന്നു. അതുവരെയുണ്ടായിരുന്ന ധൈര്യം മുഴുവൻ ചോർന്നു പോയി. അതുവരെ വലിയ ധൈര്യശാലിയായിരുന്ന ലിന്റയും നിന്ന് വിയർത്തു.

 

 

നിമിഷങ്ങളുടെ മാത്രം നിശബ്ദതയിൽ വീണ്ടും ആ ശബ്ദം തന്നെ മറുപടിയും പറഞ്ഞു.

 

 

“മരിക്കാൻ… ”

 

 

ഉടനെ തന്നെ വികൃതമായൊരു ചിരിയും.

 

 

“ഇർർർർ… ”

 

17 Comments

  1. വായിച്ചു കഴിഞ്ഞു വല്ലാത്തൊരു മരവിപ്പ്…. ഇതൊക്കെ എങ്ങനെ എഴുതുന്നു…!!! ഒരു കാര്യം മനസ്സിലായി പ്രതീക്ഷ വച്ച് വായിക്കാൻ നിൽക്കരുത്… ആര് എപ്പോ വേണമെങ്കിലും മരിക്കാം… ?
    ഈ പാർട്ട്‌ ഈ സീരിസിലെ ഏറ്റവും ബെസ്റ്റ് പാർട്ട്‌ എന്ന് തന്നെ പറയാം… ? അത്രയ്ക്ക് വേറെ ലെവൽ ആയിരുന്നു… പൊതുവെ ഇത്തരത്തിൽ ഉള്ള സ്റ്റോറിയൊന്നും വായിച്ചു പരിചയം ഇല്ലാത്തയാളാണ് ഞാൻ… നന്നായി തന്നെ ആസ്വദിക്കാൻ കഴിയുന്നുണ്ട്…❤ ഓരോ സിറ്റുവേഷനും അറേഞ്ച് ചെയ്തിരിക്കുന്ന രീതി ആണ് എടുത്തു പറയേണ്ടത്… ഭയവും ആശങ്കയും ആകാംഷയും മനസ്സിനെ തളർത്തുന്ന രീതി.. ??
    മാരിയോയിൽ വല്ലാത്ത ഒരു മിസ്റ്ററി.. ഇനി അഗസ്റ്റസിന്റെ പ്രേതം വല്ലതും ആണോ പുള്ളി ?…കൊടുത്ത ഗിഫ്റ്റിൽ വരെ ഒരു നെഗറ്റീവ് വൈബ്.. മേപ്പിൾ ഇലകൾ… മെർവിൻ മരിച്ചു 16-17 വർഷം ആയില്ലേ… ഏദന് 15 വയസ്സും… ??

    പക്വതയില്ലായ്മ ധൈര്യമായി തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞപ്പോഴേ തോന്നി മരണം ഉറപ്പായി എന്ന്.. അത് എങ്ങനെ എന്ന് കൂടി അറിയേണ്ടതെ ഉണ്ടായിരുന്നുള്ളൂ ?

    സെനോനിന്റെ മരണം വായിച്ചു സങ്കടവും അതിനൊപ്പം വല്ലാത്തൊരു അസ്വസ്ഥതയും തോന്നി… ആ കുടൽമാല പുറത്തു വരുന്ന സീൻ… ? ഒരുതരം അറപ്പും മരവിപ്പും.. അതേ അനുഭവം തന്നെയാണ് ലോണയും ലിന്റയും കൊല്ലപ്പെട്ടപ്പോൾ തോന്നിയതും… ?

    വൈനിന്റെ സീൻ, ലോണ ഊഞ്ഞാലിൽ ആടുന്ന രൂപത്തെ കാണുന്ന സീൻ…. ??

    ഇതിൽ വരുന്ന കഥാപാത്രങ്ങളെല്ലാം നേർച്ചക്കോഴികൾ ആണല്ലേ…. ?

    തുടരൂ.. ആശംസകൾ… ❤?

    1. നേർച്ച കോഴികളെ കൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. നെക്സ്റ്റ് പാർട്ട്‌ ഓടെ കഥ ഫുൾ മറ്റൊരു മോഡിലേക്ക് മാറുകയാണ്. ഇത്ര വിശദമായ ഒരു കമന്റ്‌ പ്രതീക്ഷിച്ചില്ല.

      1. തുടരൂ…?❤?

  2. Vickey നന്നായിട്ടുണ്ട് കഥ വായിച്ചെങ്കിലും അഭിപ്രായം പറയാൻ ഇപ്പോഴാണ് അവസരം കിട്ടിയത്.
    Story background തന്നെയാണ് ഹൈലൈറ്, ഓരോ സീനിലും ഭീതി ഉള്ളവാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് ??

    മരിച്ചെങ്കിലും മറ്റൊരു ശരീരത്തിൽ ജീവിക്കുന്നു, ടാഗ് ലൈൻ പോലെ മെർവിൻ വരാന്നുള്ള സമയമായി. മെർവിൻ തന്റെ 14 വയസിൽ മരണപ്പെട്ടു എന്നാണെന്റെ ഓർമ അങ്ങനെയെങ്കിൽ ഏദൻ ആ വയസ് പിന്നിട്ടല്ലോ. മാരിയോ ആയി വന്നത് മെർവിനാന്നോ, അത്പോലെ 15 മേപ്പിൾ ഇലകൾ ചേർത്തുവെച്ച സമ്മാനം, ലോണ ഏദൻ നെ രാത്രി കണ്ടതായി പറഞ്ഞാലോ എന്തായാലും മറ്റു കുട്ടികളെ ക്രൂരമായി കൊന്നതിനും ഏദനെ വിട്ടു വെച്ചതിനും വ്യക്തമായ കാരണമുണ്ടാകുമെന്നറിയാം.

    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. Mervin marichath 16 vayasu poorthi aayappozhanu bro. Athu oru valare important point aanu. Kooduthal njan parayunnilla. Next part valare important aanu.

      1. ഏദൻ 15 വയസായിലെ

        1. Aayi. Kooduthal chothikkaruth. Please wait…

  3. Superb. Waiting for next part…

    1. Next part important aanu. Miss aakkaruthe. Thank you. ?

  4. കൈലാസനാഥൻ

    പുതിയ കഥാപാത്രങ്ങളുടെ രംഗപ്രവേശനവും അവരുടെ ദാരുണമായ കൊലയും ഒക്കെ ആയി ഒരു ഭീതിദത്തമായ അന്തരീക്ഷം സംജാതമാക്കാൻ സാധിച്ചിട്ടുണ്ട്. കൊലകൾ ഇവിടെ അനിവാര്യമാണ് എങ്കിലും മുൻഭാഗങ്ങളുടെ ഒരു തുടർച്ചയായിട്ട് അത് എനിക്ക് അനുഭവപ്പെട്ടില്ല. എൻജിൻ വേർപെട്ട് പോയിട്ട് ബോഗികൾ ഓടി വന്നുകൊണ്ടിരുന്ന ഗതിവേഗത്തിന്റെ ശക്തിയാൽ മാത്രം ചലിക്കുന്നതായിട്ടാണ് തോന്നിയത് . ഇനിയത് മറിയാതെ എൻജിൻ തിരികെ കൊണ്ടുവന്ന് യോജിപ്പിക്കുമോ ആർക്കറിയാം ? മുൻഭാഗത്ത് ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചിരുന്നു അതിനൊന്നും ഒരു സൂചന പോലും എനിക്ക് കിട്ടിയില്ല. വിമർശനം നല്ല അർത്ഥത്തിൽ എടുക്കുമെന്ന് വിചാരിക്കുന്നു. തുറന്നു പറച്ചിലുകൾ എന്റെ ഒരു രീതിയാണ് അല്ലാതെ പ്രത്യേകിച്ച് ആരോടും വിരോധമുണ്ടായില്ല. താങ്കൾ എങ്ങനെ എടുക്കുമെന്നറിയില്ല എന്തായാലും പറയാം . അടുത്ത ഭാഗത്ത് എന്റെ സംശയങ്ങൾ ദുരീകരിക്കപ്പെടും എന്ന് കരുതുന്നു. ആശംസകൾ

    1. തീർച്ചയായിയും സുഹൃത്തേ. എഴുത്ത് നന്നാക്കാൻ വിമർശനം അനിവാര്യമാണ്. തുടർച്ചയായുള്ള ഈ കൊലകൾക്ക് എല്ലാം കാരണം അടുത്ത ഭാഗത്തോടെ വ്യക്തമാകുമെന്ന് കരുതുന്നു. എന്ത് ചോദ്യങ്ങൾക്ക് ആണ് താങ്കൾ ഉത്തരം തേടുന്നത് എന്ന് വ്യക്തമായില്ല. ഒരു പക്ഷെ അടുത്ത ഭാഗത്തോടെ അതിനുള്ള ഉത്തരം നിങ്ങൾക്കു കിട്ടിയേക്കാം. എന്നിട്ടും എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പറയാൻ മടിക്കരുത്. ഒരുപക്ഷെ ഞാൻ വിട്ടുപോയത് എന്തെങ്കിലും തിരിച്ചറിയാൻ അത് സഹായിച്ചേക്കാം. അടുത്ത ഭാഗം വളരെ പ്രധാനമാണ്. മിസ്സ്‌ ആക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ.

  5. സൂപ്പർ… അടിപൊളി ആയിട്ടുണ്ട്… നേരത്തെ പറഞ്ഞത് പോലെ കഥയുടെ പശ്ചാത്തലം ആണ് കിടിലം … എനിക്ക് മനസ്സിലാവാത്തത് ഈ കൊച്ച് പിള്ളേർ എന്തും വിശ്വസിച്ചാണ് ഈ കാട്ടിൽ പോകുന്നത്… ഒരാൾക്കു അപകടം പറ്റിയാൽ എങ്കിലും പഠിക്കണ്ടേ… മരണ സീൻ എല്ലാം അടിപൊളി… ആദ്യത്തെ ചെക്കന്റെയും ലിന്റയുടേം lonayudem.. പക്ഷെ ലോണയെ കൊല്ലണ്ടാരുന്നു… അടുത്ത ഭാഗം വേഗം പോരട്ടെ… പിന്നെ പിക്സ് എല്ലാം നന്നായിരുന്നു… താങ്കളുടെ ബാക്കി സ്റ്റോറീസ് കണ്ടു… തുടർകഥ ആയോണ്ട് പിന്നെ vaikkam എന്ന് വച്ചു… സമയം കുറവാണ് ❤️

    1. എല്ലാത്തിനേം കൊല്ലാൻ ഒരു റീസൺ ഉണ്ട് ബ്രോ. നെക്സ്റ്റ് പാർട്ടോടെ അത് ക്ലിയർ ആകും. നെക്സ്റ്റ് പാർട്ട്‌ വളരെ ക്രൂഷ്യൽ ആണ്. കഥ ഫുൾ മറ്റൊരു മോഡിലേക്ക് ഡൈവേർട്ട് ആകും. കൂടുതൽ പറയുന്നില്ല.

  6. ❣️❣️❣️

  7. ❣️

Comments are closed.