മീനാക്ഷി കല്യാണം 2 [നരഭോജി] 464

Views : 31459

മീനാക്ഷി കല്യാണം – 2 (Trouble begins)

Author :നരഭോജി

[ Previous Part ]

 

ഗ്രൈൻഡിങ് മെഷീനിൽ നിന്ന് ഷോക്കടിച്ച ബംഗാളിയുടെ തലയിൽ  സിമെൻറ് കട്ടകൂടി വീണ അവസ്ഥയിൽ ഞാൻ ഇരുന്നു.

ഒന്നാമതെ കല്യാണ വേഷത്തിൽ, കല്യാണത്തിന്റെ അന്നു രാവിലെ തന്നെ 650 കിലോമീറ്റെർ ദൂരം ഒറ്റക്കു സഞ്ചരിച്ചു ഇവിടെ വന്നു എന്ന് തന്നെ എനിക്ക് ദഹിച്ചു വരുന്നേ ഉണ്ടയിരുന്നുള്ളു അപ്പോഴേക്കും അവൾ അടുത്ത ബോംബ് എടുത്ത് മേശപ്പുറത്തു വച്ചു.

മീനാക്ഷിക്കൊരു കാമുകൻ, അതും ഹൈടെക്,

ഇവടെ സ്റ്റെല്ല മേരീസ്ൽ അസിസ്റ്റന്റ് പ്രൊഫെസർ .ഇപ്പോ സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രബന്ധം അവതരിപ്പിക്കാൻ പോയിരിക്കാണ്. അതവന്റെ കൊല്ലങ്ങൾ ആയുള്ള അഗ്രഹം ആയതുകൊണ്ട്. കല്യാണത്തിന്റെ പ്രശ്നങ്ങൾ ഒന്നും പുള്ളിയെ അറിയിച്ചിട്ടില്ല.

Barbour Graham jacket ൻറെ പരസ്യം മൊബൈലിൽ മോളിൽ വന്നു കിടപ്പുണ്ട് , ഞാൻ പരസ്യം വന്നു കിടക്കുന്നു എന്ന് പറഞ്ഞു അവളെ കാണിച്ചു , Barbour Graham ന്നൊക്കെ പറയണത് ജെയിംസ് ബോണ്ട് ഇടണ സ്യൂട്ട് ആണേ , ഇതിനെക്കെ എന്തിനാവോ നമ്മട നാട്ടിൽ പരസ്യം . ഞാൻ ജീവിതകാലം മൊത്തം വാങ്ങണ ഷർട്ടിൻറെ കാശു വരും ആ ഒരൊറ്റ കോട്ടിന് .

: അതാണ് ഞാൻ പറഞ്ഞ കക്ഷി , മീനാക്ഷി എന്നെ ഒന്ന് തറപ്പിച്ചു നോക്കി പറഞ്ഞു .

ഞാൻ ഫോട്ടോയും അവളെയും മാറി മാറി നോക്കി, അവൾ വേറെന്തോ ശ്രദ്ധിച്ച്‌ ഇരുപ്പാണ്.

(ൻറെ പള്ളി, ഈ വിദേശമോഡലിനെ ആണ് അവള് കാമുകനെന്ന് പറയണത്, ഞാൻ ഒന്നൂടി സൂക്ഷിച്ചു നോക്കി ചെറിയൊരു മലയാളി ലുക്ക് ഉണ്ട്. അടിപൊളി ഇമ്മാതിരി ലുക്കുള്ള നായ്ക്കളൊക്കെ ഇപ്പൊ പഠിച്ചും തൊടങ്ങി, ഒരു തരത്തിലും നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല എന്നുള്ള ഒരിതാണ് , ഞാൻ അത്ഭുതം പൊറത്തു കാണിക്കാതെ ഫോൺ തിരിച്ചു കൊടുത്തു )

ഞാൻ പല്ലേച്ചിട്ട് വരാ പറഞ്ഞു ഓടി പോയി കണ്ണാടിയിൽ മുഖം ഒന്ന് ശ്രദ്ധിച്ച നോക്കി, താടി ഉഴിഞ്ഞു., ഉണ്ട് ലുക്ക് ഉണ്ട്, പിന്നെ കോട്ട് …, അത് ഇല്ലാത്തതു നമ്മള് പാവങ്ങൾ ആയതോണ്ടല്ലേ.

ഡോണ്ട് യു ഡെയർ കാൾ അസ് ബെഗേഴ്‌സ് , ഐ വിൽ പുൾ ഔട്ട് യുവർ ടങ് ആൻഡ് ..( പെട്ടന്ന് മനസ്സിൽ അങ്ങാടിയിലെ ജയൻ വന്നു, ഞാൻ ജയനെ നൈസ് ആയിട്ടു സമാധാനിപ്പിച്ചു )

കോൺഫിഡൻസ് കോൺഫിഡൻസ്  ,,,,

തിരിച്ചു ഇറങ്ങി വന്നപ്പോ കണ്ട കാഴ്ച്ചയിൽ എന്റെ സകല കോൺഫിഡൻസും പോയി , റൂമിൽ മുഴുവൻ ചിതറി കിടക്കുന്ന വസ്ത്രങ്ങളിലും നോക്കി നിൽപ്പാണ് മീനാക്ഷി , അതിൽ അലീനയുടെ ഷാളും കിടപ്പുണ്ട് , ഇറങ്ങി വന്ന എന്നെ കത്തുന്ന ഒരു നോട്ടം നോക്കി . ഞാൻ അങ്ങട് ഇല്ലാണ്ടായി ….

അവൾ അവിടെ നിന്ന് പുറത്തേക്കു നടന്നു , ഞാൻ ഓടി പിന്നാലെ ചെന്ന് : “മീനക്ഷി അത് ”

ഉണ്ണിയേട്ടൻ ഇത്ര ചീപ് ആണെന്ന് വിചാരിച്ചില്ല , ഞാൻ വല്ല ഓട്ടോ വിളിചു പോയ മതിയാരുന്നു. എന്റെ കഷ്ടകാലത്തിനു ഇവിടെ കേറി .

മീനാക്ഷി അത് ഒന്നും എന്റെ അല്ല , (ഞാൻ നെഞ്ചിൽ കൈ വച്ച് ആത്മാർത്ഥം ആയി പറഞ്ഞു തൊടങ്ങി) എല്ലാം കൂട്ടുകാരുടെ സാധനങ്ങളാ , എനിക്കും അതിനും യാതൊരു വിധ ബന്ധവും ഇല്ല . ( ഞാൻ നിന്ന് ഉരുകി )

മീനാക്ഷി (ചിരിച്ചു ): അല്ലെങ്കിലും അതൊക്കെ അരവിന്ദേട്ടന്റെ പേർസണൽ കാര്യങ്ങൾ അല്ലേ , ഞാൻ എന്തിനാ അതിലൊക്കെ ഇടപെടണെ .

അവൾ അത് വിശ്വസിച്ചില്ല എന്നതിനേക്കാൾ ഉണ്ണിയേട്ടൻ എന്ന വിളിപോയി എന്നതാണ് എന്നെ വളരെ വിഷമിപ്പിച്ചത്

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല, ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി .

Recent Stories

The Author

നരഭോജി

22 Comments

  1. നരഭോജി

    എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.

      1. ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ

    1. Tharavadu mns what

      1. ഇരുട്ട്

        തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand

  2. ജിന്ന്💚

    മോനുസേ അടുത്ത പാർട്ട്‌ എന്തിയെ 🧐

  3. നരഭോജി,
    എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…

  4. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  5. Machu poli waiting for next part

  6. ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.

    1. തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .

  7. Avalkk vere aale ishttaan nammal pinnil pokunnath sheriaano🤔…

    Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte

    1. Ath writer theerumanikkum

      1. Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath

  8. ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .

  9. Adipoli story..super❣️❣️❣️❣️❣️❣️

  10. Super story ❤️❤️❤️❤️

  11. Ith repost ano

  12. കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️

  13. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com