“ടിർർർർർർ”
ലോങ്ങ്ബെല്ല് അടിച്ചതും വരാന്തയിലും കോമ്പൗണ്ടിലും മറ്റും നിന്നവരെല്ലാം ക്ലാസ്സിലേക്ക് കയറിപ്പോയി…
“ഫസ്റ്റ് പിരിയഡ് ബിജി ടീച്ചറല്ലെ?”
എൻ്റെ വലതു വശത്ത് പിന്നിലായിരിക്കുന്ന രാഹുൽ എന്നോട് ചോദിച്ചു…
“അതെടാ”
അവനെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…
പ്ലസ് ടൂവിലാണ് ഞാനും നികേഷും അരുണും പഠിക്കുന്നത്.അഞ്ചാം ക്ലാസ്സ് മുതൽ കൂടെകൂടിയതാണ് ഇവർ രണ്ടും എൻ്റെ കൂടെ… അന്ന് മുതൽ ഇന്ന് വരെ എല്ലാ ഉഡായിപ്പുകൾക്കും മറ്റുകാര്യങ്ങൾക്കും ഞങൾ ഒരുമിച്ചാണ്…ക്ലാസ്സിലെ മറ്റു പിള്ളേരൊക്കെയായിട്ട് കമ്പനി ഉണ്ടെങ്കിലും,ഇവർ രണ്ടും ആണ് എൻ്റെ ചങ്കുകൾ..!അവർക്കും അത് അങ്ങനെ തന്നെയാണ്…!
അങ്ങനെ ഒരോന്നോക്കെ മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോൾ ഈശ്വര പ്രാർത്ഥനയ്ക്കുള്ള ബെൽ അടിച്ചു..എല്ലാവരും എഴുന്നേറ്റ് നിന്ന് ഈശ്വര പ്രാർത്ഥനയ്ക്കായി കാതോർക്കുമ്പോൾ ഞാൻ മാത്രം താഴെ ഹൈ സ്കൂൾ ബിൽഡിംഗ്ൻ്റെ മുൻപിലുള്ള മെയിൻ എൻട്രൻസിലേക്ക് കണ്ണുംനട്ടിരിക്കുവായിരുന്നു…
ഈശ്വര പ്രാർത്ഥന കഴിഞ്ഞതും നിരാശയോടെ ഞാൻ ബെഞ്ചിലേക്കിരുന്നു. ശ്ശേ..!ഇത്ര നേരമായിട്ടുമെന്താ വരാത്തെ? സാധാരണ നേരെത്തെ വരുന്നതാണല്ലോ..!
ഇനി ഇന്ന് ലീവ് ആയിരിക്കോ?അങ്ങനെ പലവിധ ചിന്തകളും മനസ്സിലൂടെ കടന്നു പോകുമ്പോഴാണ് ഇടത് വശത്തിരുന്ന നികേഷ് എന്നെ തട്ടി വിളിക്കുന്നത് ഞാൻ അറിഞ്ഞത്..!
“ഡാ അറ്റെന്റൻസ് പറയട കോപ്പേ”
അപ്പോഴാണ് ഞാൻ ക്ലാസ്സിൽ ടീച്ചർ വന്നതും, അറ്റെന്റൻസ് എടുക്കുന്നതാണെന്നും ഒക്കെ അറിയുന്നത്..!
Superb.
Thanks Shahana?
????
♥️?
നന്നായിട്ടുണ്ട് ബ്രോ തുടരുക ഒരു തുടക്കക്കാരൻ എഴുതിയതാണെന്ന് പറയില്ല❤️❤️❤️???
പിന്നെ അവൻ്റെ ക്ലാസ് ആദ്യം 10 ആണെന്ന പറഞ്ഞു പിന്നെ 12 ആണെന്നും അവളുടെ ക്ലാസ് ആദ്യം 9c ആണെന്ന് പറഞ്ഞു പിന്നെ 11c ആണെന്നും ????പിന്നെ തെറി വിളിക്കുന്നത് നേരിട്ട് എഴുതല്ലെ എന്നൊരു അപേക്ഷ ഉണ്ട് അവിടെ ആദ്യത്തെ അക്ഷരതിന് ശേഷം @@&& ഇത് വല്ലതും ഇട്ടാൽ മതി.ഇതൊക്കെ ബ്രോയുടെ ശ്രദ്ധയിൽ പെടുത്തി എന്ന് മാത്രം,കുറ്റം പറഞ്ഞതൊന്നും അല്ല കേട്ടോ. അടുത്ത ഭാഗങ്ങൾ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️❤️❤️❤️❤️
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് ഞാൻ ഒരിക്കലും ഒരു നെഗറ്റീവ് ആയി കാണുന്നില്ല ബ്രോ… സത്യത്തിൽ താഴെ ഒരു സുഹൃത്ത് അത് മെൻഷൻ ചെയ്തപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്,വരുന്ന ഭാഗങ്ങളിൽ അത്തരം തെറ്റുകൾ വരാതിരിക്കാൻ പരമാവധി ശ്രമിക്കാം ബ്രോ…
പിന്നെ കഥ ശെരിക്കും നടക്കുന്നത് അവരുടെ പ്ലസ് ടൂ കാലഘട്ടത്തിലാണ്ട്ടോ?…
അടുത്ത ഭാഗങ്ങൾ നേരെത്തെ തരാൻ ശ്രമിക്കാം ബ്രോ…കഥ ഇഷ്ടമായെന്നറി ഞ്ഞതിൽ ഒരുപാട് സന്തോഷം…
നന്നായിട്ടുണ്ട് ??
Thanks bro ♥️
തുടക്കക്കാരൻ എന്ന് തോന്നില്ല കാരണം കഥയാണെങ്കിലും ലേഖനമാണെങ്കിലും ഖണ്ഡിക തിരിച്ച് അകലമിട്ട് എഴുതുക എന്നതാണ് ആദ്യത്തെ കാര്യം അത് കൃത്യമായി ചെയ്തിട്ടുണ്ട്. അക്ഷരത്തെറ്റുകൾ ഇല്ല എന്ന് തന്നെ പറയാം. അവതരണെ ലിയിലും കാര്യമായ പ്രശ്നം തോന്നുന്നില്ല തുടരുക ആശംസകൾ .
അവതരണ ശൈലി എന്ന് തിരുത്ത് ( അവരണൈലി)
തുടക്കക്കാരൻ തന്നെയാണ് ബ്രോ?…പിന്നെ മനസ്സിൽ വരുന്നത് അതുപോലെയെഴുതുന്നു..പേരഗ്രഫ് തിരിച്ചെഴുതുന്നത്,കുറച്ചുകൂടി ക്ലാരിറ്റി ഉണ്ടായിക്കൊട്ടെ എന്നുവച്ചാണ്…അവതരണവും ഇഷടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…
Cls ന്റെ ചെറിയ പ്രേശ്നമൊഷിച്ചു ബാക്കി അടിപൊളി ആയിരുന്നു.
?❤
അത് നോട്ട് ചെയ്തട്ടുണ്ട് ബ്രോ?,ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം♥️…
Nice bro
Thanks bro♥️
തുടക്കം കൊള്ളാം തുടക്കക്കാരന്റെ ?.10th +1 ആയതു ഒഴിച്ച് നിർത്തിയാൽ നന്നായി എഴുതി
Thanks bro, എഴുതി വന്നതിൻ്റെ ഇടയിൽ വന്നൊരു മിസ്റ്റേക്ക് ആണ്,ശരിക്കും പ്ലസ് ടു ആണ് ഉദ്ദേശിച്ചത്??.തെറ്റ് ചൂണ്ടിക്കാട്ടിയതിൽ ഒരുപാട് സന്തോഷം ബ്രോ…
Thudakathil 10 th ne paranj3 half ne shesham plus 2 aayo…
അത് എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ വന്നൊരു മിസ്റ്റേക്കാണെന്ന് തോന്നുന്നു ബ്രോ… ഞാനുമതിപ്പോഴാണ് ശ്രദ്ധിച്ചത്?. ശരിക്കും കഥ നടക്കുന്നത് അവരുടെ പ്ലസ് ടൂ കാലഘട്ടത്തിലാണ്… തെറ്റു ചൂണ്ടിക്കാണിച്ചതിനൊരുപാട് നന്ദി ബ്രോ.. കഥയിഷ്ടായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം?
Stry kollam bro
❤️❤️❤️
♥️♥️♥️