മിഴിരണ്ടിലും… [Jack Sparrow] 136

പറഞ്ഞു വന്നത് പൂർത്തികരിക്കാനാവാതെ പുറത്തേക്ക് നോക്കി നിന്ന എന്നെ ഒരുനിമിഷം നോക്കിയിട്ടവരും തിരിഞ്ഞു പുറത്തേക്ക് നോക്കി…

പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയത്ത്,വലതു കയ്യിൽ കുടയും,ഇടത് തോളിൽ മാത്രമായി ബാഗുമിട്ട് മുകളിലേക്കുള്ള സ്റ്റെയറിനെ ലക്ഷ്യമാക്കി വരുന്ന അവളെ കണ്ടതും ഞാനൊരു നിമിഷം അനങ്ങാതെ നിന്നുപോയി…! വെള്ളയും നീലയും നിറത്തിലുള്ള ചുരിദാർ മോഡൽ യൂണിഫോമിൽ അവൾ പതിവിലും സുന്ദരിയായിരുന്നു…മുഖത്തേക്ക് നോക്കിയാൽ ആരും നോക്കിപോവുന്ന നുണകുഴികളും അതിലേറെ എന്നെയാകർഷിച്ച ആ കൺമഷിയെഴുതിയ കരിനീലക്കണ്ണുകളും നെറ്റിയിൽ തൊട്ടിട്ടുള്ള ചന്ദനക്കുറിയും അതിന് താഴെയുള്ള കറുത്ത കുഞ്ഞിപൊട്ടും പതിവ്പോലെ എൻ്റെ ഹൃദയമിടിപ്പ് കൂട്ടി…!ഇടതൂർന്ന മുടിയിഴകൾ ഇരുവശത്തേക്കുമായി പിന്നിയിട്ടിരിക്കുന്നു,മഴയത്ത് വന്നതിനാൽ അവിടിവിടെയായി അല്പം മഴത്തുള്ളികൾ അവളുടെ കയ്യിലും മുഖത്തുമൊക്കെ ഇരിക്കുന്നതല്ലാതെ സാധാരണയിൽ നിന്നും വേറെ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല…

സത്യത്തിൽ ആ ഒരവസ്ഥയിലും പരിസരം മറന്ന് ഇമവെട്ടാതെ ഞാൻ അവളെത്തന്നെ നോക്കിനിന്നത് അവമാർ രണ്ടും കണ്ടുകാണുമോ എന്നുപോലും ഞാൻ ആലോചിച്ചില്ല..!
സ്റ്റെയർ കയറി മുകളിലേക്ക് വന്നതും കയ്യിലെ കുടയും ചുരുക്കി വലത്തോട്ട് തിരിയാനൊരുങ്ങവെ അവളെത്തന്നെ നോക്കി നിൽക്കുന്നയെന്നെയാണവൾ കണ്ടത്…!
ഒന്ന് നോക്കിയതല്ലാതെ വേറെ പ്രത്യേകിച്ച് ഭാവങ്ങളൊന്നും ഞാൻ കണ്ടില്ല.വലത്തോട്ട് തിരിഞ്ഞ് വരാന്തയിലൂടെ അവൾ നടന്നകലുമ്പോഴും അവളുടെ മേലുള്ളയാ നോട്ടമവസാനിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നില്ല…!
അവൾ പോകുന്നതും നോക്കി നിന്നയെന്നെ ഞെട്ടിച്ചുകൊണ്ട്, ക്ലാസിൻ്റെ മുന്നിലെത്തിയതും ബ്രേക്കിട്ടപോലെ അവളവിടെ നിന്നു…

22 Comments

  1. Superb.

    1. Thanks Shahana?

  2. നിധീഷ്

    ????

    1. ♥️?

  3. നന്നായിട്ടുണ്ട് ബ്രോ തുടരുക ഒരു തുടക്കക്കാരൻ എഴുതിയതാണെന്ന് പറയില്ല❤️❤️❤️???

    പിന്നെ അവൻ്റെ ക്ലാസ് ആദ്യം 10 ആണെന്ന പറഞ്ഞു പിന്നെ 12 ആണെന്നും അവളുടെ ക്ലാസ് ആദ്യം 9c ആണെന്ന് പറഞ്ഞു പിന്നെ 11c ആണെന്നും ????പിന്നെ തെറി വിളിക്കുന്നത് നേരിട്ട് എഴുതല്ലെ എന്നൊരു അപേക്ഷ ഉണ്ട് അവിടെ ആദ്യത്തെ അക്ഷരതിന് ശേഷം @@&& ഇത് വല്ലതും ഇട്ടാൽ മതി.ഇതൊക്കെ ബ്രോയുടെ ശ്രദ്ധയിൽ പെടുത്തി എന്ന് മാത്രം,കുറ്റം പറഞ്ഞതൊന്നും അല്ല കേട്ടോ. അടുത്ത ഭാഗങ്ങൾ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️❤️❤️❤️❤️

    1. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് ഞാൻ ഒരിക്കലും ഒരു നെഗറ്റീവ് ആയി കാണുന്നില്ല ബ്രോ… സത്യത്തിൽ താഴെ ഒരു സുഹൃത്ത് അത് മെൻഷൻ ചെയ്തപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്,വരുന്ന ഭാഗങ്ങളിൽ അത്തരം തെറ്റുകൾ വരാതിരിക്കാൻ പരമാവധി ശ്രമിക്കാം ബ്രോ…
      പിന്നെ കഥ ശെരിക്കും നടക്കുന്നത് അവരുടെ പ്ലസ് ടൂ കാലഘട്ടത്തിലാണ്ട്ടോ?…
      അടുത്ത ഭാഗങ്ങൾ നേരെത്തെ തരാൻ ശ്രമിക്കാം ബ്രോ…കഥ ഇഷ്ടമായെന്നറി ഞ്ഞതിൽ ഒരുപാട് സന്തോഷം…

  4. നന്നായിട്ടുണ്ട് ??

    1. Thanks bro ♥️

  5. കൈലാസനാഥൻ

    തുടക്കക്കാരൻ എന്ന് തോന്നില്ല കാരണം കഥയാണെങ്കിലും ലേഖനമാണെങ്കിലും ഖണ്ഡിക തിരിച്ച് അകലമിട്ട് എഴുതുക എന്നതാണ് ആദ്യത്തെ കാര്യം അത് കൃത്യമായി ചെയ്തിട്ടുണ്ട്. അക്ഷരത്തെറ്റുകൾ ഇല്ല എന്ന് തന്നെ പറയാം. അവതരണെ ലിയിലും കാര്യമായ പ്രശ്നം തോന്നുന്നില്ല തുടരുക ആശംസകൾ .

    1. കൈലാസനാഥൻ

      അവതരണ ശൈലി എന്ന് തിരുത്ത് ( അവരണൈലി)

    2. തുടക്കക്കാരൻ തന്നെയാണ് ബ്രോ?…പിന്നെ മനസ്സിൽ വരുന്നത് അതുപോലെയെഴുതുന്നു..പേരഗ്രഫ് തിരിച്ചെഴുതുന്നത്,കുറച്ചുകൂടി ക്ലാരിറ്റി ഉണ്ടായിക്കൊട്ടെ എന്നുവച്ചാണ്…അവതരണവും ഇഷടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

  6. Cls ന്റെ ചെറിയ പ്രേശ്നമൊഷിച്ചു ബാക്കി അടിപൊളി ആയിരുന്നു.
    ?❤

    1. അത് നോട്ട് ചെയ്തട്ടുണ്ട് ബ്രോ?,ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം♥️…

  7. Nice bro

    1. Thanks bro♥️

  8. തുടക്കം കൊള്ളാം തുടക്കക്കാരന്റെ ?.10th +1 ആയതു ഒഴിച്ച് നിർത്തിയാൽ നന്നായി എഴുതി

    1. Thanks bro, എഴുതി വന്നതിൻ്റെ ഇടയിൽ വന്നൊരു മിസ്റ്റേക്ക് ആണ്,ശരിക്കും പ്ലസ് ടു ആണ് ഉദ്ദേശിച്ചത്??.തെറ്റ് ചൂണ്ടിക്കാട്ടിയതിൽ ഒരുപാട് സന്തോഷം ബ്രോ…

  9. Thudakathil 10 th ne paranj3 half ne shesham plus 2 aayo…

    1. അത് എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ വന്നൊരു മിസ്റ്റേക്കാണെന്ന് തോന്നുന്നു ബ്രോ… ഞാനുമതിപ്പോഴാണ് ശ്രദ്ധിച്ചത്?. ശരിക്കും കഥ നടക്കുന്നത് അവരുടെ പ്ലസ് ടൂ കാലഘട്ടത്തിലാണ്… തെറ്റു ചൂണ്ടിക്കാണിച്ചതിനൊരുപാട് നന്ദി ബ്രോ.. കഥയിഷ്ടായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം?

      1. Stry kollam bro

  10. ❤️❤️❤️

    1. ♥️♥️♥️

Comments are closed.