മിഴിരണ്ടിലും… [Jack Sparrow] 138

ഇതെന്ത് മൈര്,ഞാൻ എന്തിനാ ഇങ്ങനെ കിടന്ന് ടെൻഷനടിക്കുന്നെ?എന്തായാലും ഇവന്മാരോട് പറയണ്ടതല്ലേ?

“ദേ ഡാ ലക്ഷ്മി വരുന്നു”

മുകളിലേക്കുള്ള പടികൾ കയറിവരുന്ന ലക്ഷ്മിയെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു…
അത് കേട്ടതും നികേഷ് ചാടി എഴുന്നേറ്റ് ക്ലാസ്സിനു പുറത്തേക്ക് ഓടി…
അത് സംഭവം വേറോന്നുവല്ല,കാര്യം നമ്മുടെ ചങ്ക് ചെറിയ ഒരു കോഴിയാണെങ്കിലും ഇവളുടെ കാര്യത്തിൽ കക്ഷി നല്ല ഉത്സാഹത്തിൽ ആണ്,എന്ന് വെച്ചാൽ അസ്ഥിക്ക് പിടിച്ചെന്നോക്കെ പറയില്ലേ,അതന്നേ…

ഇനി ലക്ഷ്മിയെ കുറിച്ച് പറയുവാണെങ്കിൽ,നല്ല വെളുത്ത നിറം ആവശ്യത്തിന് പൊക്കം അതിനൊത്ത വണ്ണം,വട്ടമുഖത്തിൽ കറുത്ത കൺമഷി എഴുതിയ കണ്ണുകൾ,ആവശ്യത്തിനുള്ള മുടി അത് രണ്ടായി ഇരുവശത്തേക്കും മെടഞ്ഞിട്ടിരിക്കുന്നു…
വെള്ള ചുരിദാർ ടോപ്പും അതിനോട് ചേർന്നുള്ള നീല പാൻ്റും, ഷോളും കൂടിയ യൂണിഫോമിൽ അവളെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു…

“ഹായ് സിദ്ധുവേട്ടാ, ഇന്ന് നേരെത്തെയാണല്ലോ?

ജനലിനടുതുള്ള എന്നെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു…

“ഞാൻ മാത്രവല്ല അവനും നേരെത്തെയാണ്”

വരാന്തയോട് കൂടെയുള്ള മതിലിനോട് ചേർന്ന് നിൽക്കുന്ന നികേഷിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിരിയോടെ ഞാൻ പറഞ്ഞു..

ഞാൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് അവൾ കുറച്ച് നേരം നോക്കി നിന്നു.അവനും അവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…ഞാൻ നോക്കുമ്പോൾ പെണ്ണിൻ്റെ മുഖമാകെ ചുവന്നുതുടുത്തിരിക്കുകയാണ്…അവൾ മെല്ലെ നാണത്തോടെ ക്ലാസ്സിലേക്ക് നടന്നു…അവൻ്റെ മുൻപിലെത്തിയപ്പോൾ അവളറിയാതെ തന്നെ അവനെ നോക്കിപ്പോയി, അപ്പൊൾ കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന നികേഷിനെയാണ്…!അവനെ നോക്കിക്കൊണ്ട് തന്നെ അവൾ 11 B യിലേക്ക് കയറിപ്പോയി…
നികേഷ് അവൻ്റെ ഇഷ്ടം പണ്ടേ അവളെ അറിയിച്ചതാണ്,അവൻ പറഞ്ഞതെല്ലാം ഒന്നു മൂളിക്കേട്ടു എന്നല്ലാതെ അവൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല,മൗനം സമ്മതമെന്നോണം അവൻ പിന്നീട് ഒന്നും ചോദിക്കാനും പോയില്ല,പക്ഷെ അവളുടെ നോട്ടത്തിലും ഭാവത്തിലും അവൾക്ക് അവനെ പെരുത്ത് ഇഷ്ടമാണെന്ന് കണ്ടുനിൽക്കുന്ന ആർക്കും മനസ്സിലാവും..!

“ഇത്രയൊക്കെയായിട്ടും അവൾക്ക് നിന്നോട് ഒന്ന് മിണ്ടാൻ പറ്റില്ലേ”

അവൾ പോയതിൻ്റെ പിന്നാലെ ക്ലാസ്സിലേക്ക് കയറിവന്ന നികേഷിനെ നോക്കി അരുൺ ചോദിച്ചു…

“എടാ അവൾടെയുള്ളിൽ എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം,നീ നോക്കിക്കോ ഒരു ദിവസം അവളത് എന്നോട് വന്ന് പറയും..!”

“അവൾക്ക് നിന്നെ ഇഷ്ടാണെന്നുള്ള കാര്യം ഞങ്ങൾക്കറിയാം,എന്നാലും അതൊന്ന് നിന്നോട് വന്ന് പറയാൻ അവൾക്ക് പറ്റില്ലേ?”

പലവട്ടം എൻ്റെ മനസ്സിൽ തോന്നിയ ആ സംശയം അരുൺ നേരിട്ട് അവനോട് ചോദിച്ചപ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു അവൻ്റെ മറുപടി…!

22 Comments

  1. Superb.

    1. Thanks Shahana?

  2. നിധീഷ്

    ????

    1. ♥️?

  3. നന്നായിട്ടുണ്ട് ബ്രോ തുടരുക ഒരു തുടക്കക്കാരൻ എഴുതിയതാണെന്ന് പറയില്ല❤️❤️❤️???

    പിന്നെ അവൻ്റെ ക്ലാസ് ആദ്യം 10 ആണെന്ന പറഞ്ഞു പിന്നെ 12 ആണെന്നും അവളുടെ ക്ലാസ് ആദ്യം 9c ആണെന്ന് പറഞ്ഞു പിന്നെ 11c ആണെന്നും ????പിന്നെ തെറി വിളിക്കുന്നത് നേരിട്ട് എഴുതല്ലെ എന്നൊരു അപേക്ഷ ഉണ്ട് അവിടെ ആദ്യത്തെ അക്ഷരതിന് ശേഷം @@&& ഇത് വല്ലതും ഇട്ടാൽ മതി.ഇതൊക്കെ ബ്രോയുടെ ശ്രദ്ധയിൽ പെടുത്തി എന്ന് മാത്രം,കുറ്റം പറഞ്ഞതൊന്നും അല്ല കേട്ടോ. അടുത്ത ഭാഗങ്ങൾ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️❤️❤️❤️❤️

    1. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് ഞാൻ ഒരിക്കലും ഒരു നെഗറ്റീവ് ആയി കാണുന്നില്ല ബ്രോ… സത്യത്തിൽ താഴെ ഒരു സുഹൃത്ത് അത് മെൻഷൻ ചെയ്തപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്,വരുന്ന ഭാഗങ്ങളിൽ അത്തരം തെറ്റുകൾ വരാതിരിക്കാൻ പരമാവധി ശ്രമിക്കാം ബ്രോ…
      പിന്നെ കഥ ശെരിക്കും നടക്കുന്നത് അവരുടെ പ്ലസ് ടൂ കാലഘട്ടത്തിലാണ്ട്ടോ?…
      അടുത്ത ഭാഗങ്ങൾ നേരെത്തെ തരാൻ ശ്രമിക്കാം ബ്രോ…കഥ ഇഷ്ടമായെന്നറി ഞ്ഞതിൽ ഒരുപാട് സന്തോഷം…

  4. നന്നായിട്ടുണ്ട് ??

    1. Thanks bro ♥️

  5. കൈലാസനാഥൻ

    തുടക്കക്കാരൻ എന്ന് തോന്നില്ല കാരണം കഥയാണെങ്കിലും ലേഖനമാണെങ്കിലും ഖണ്ഡിക തിരിച്ച് അകലമിട്ട് എഴുതുക എന്നതാണ് ആദ്യത്തെ കാര്യം അത് കൃത്യമായി ചെയ്തിട്ടുണ്ട്. അക്ഷരത്തെറ്റുകൾ ഇല്ല എന്ന് തന്നെ പറയാം. അവതരണെ ലിയിലും കാര്യമായ പ്രശ്നം തോന്നുന്നില്ല തുടരുക ആശംസകൾ .

    1. കൈലാസനാഥൻ

      അവതരണ ശൈലി എന്ന് തിരുത്ത് ( അവരണൈലി)

    2. തുടക്കക്കാരൻ തന്നെയാണ് ബ്രോ?…പിന്നെ മനസ്സിൽ വരുന്നത് അതുപോലെയെഴുതുന്നു..പേരഗ്രഫ് തിരിച്ചെഴുതുന്നത്,കുറച്ചുകൂടി ക്ലാരിറ്റി ഉണ്ടായിക്കൊട്ടെ എന്നുവച്ചാണ്…അവതരണവും ഇഷടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

  6. Cls ന്റെ ചെറിയ പ്രേശ്നമൊഷിച്ചു ബാക്കി അടിപൊളി ആയിരുന്നു.
    ?❤

    1. അത് നോട്ട് ചെയ്തട്ടുണ്ട് ബ്രോ?,ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം♥️…

  7. Nice bro

    1. Thanks bro♥️

  8. തുടക്കം കൊള്ളാം തുടക്കക്കാരന്റെ ?.10th +1 ആയതു ഒഴിച്ച് നിർത്തിയാൽ നന്നായി എഴുതി

    1. Thanks bro, എഴുതി വന്നതിൻ്റെ ഇടയിൽ വന്നൊരു മിസ്റ്റേക്ക് ആണ്,ശരിക്കും പ്ലസ് ടു ആണ് ഉദ്ദേശിച്ചത്??.തെറ്റ് ചൂണ്ടിക്കാട്ടിയതിൽ ഒരുപാട് സന്തോഷം ബ്രോ…

  9. Thudakathil 10 th ne paranj3 half ne shesham plus 2 aayo…

    1. അത് എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ വന്നൊരു മിസ്റ്റേക്കാണെന്ന് തോന്നുന്നു ബ്രോ… ഞാനുമതിപ്പോഴാണ് ശ്രദ്ധിച്ചത്?. ശരിക്കും കഥ നടക്കുന്നത് അവരുടെ പ്ലസ് ടൂ കാലഘട്ടത്തിലാണ്… തെറ്റു ചൂണ്ടിക്കാണിച്ചതിനൊരുപാട് നന്ദി ബ്രോ.. കഥയിഷ്ടായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം?

      1. Stry kollam bro

  10. ❤️❤️❤️

    1. ♥️♥️♥️

Comments are closed.