ഒരാളെയാലോചിച്ച്, അതും ഒരു പെണ്ണിനെ ആലോചിച്ച് ഉറക്കം പോലും വരാതെ കിടന്ന് സമയം തള്ളി നീക്കിയിട്ടുണ്ടെങ്കിൽ അതെന്തായിരിക്കും കാരണം എന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ…!
നാളുകൾക്കിപ്പുറം അവളെ വീണ്ടും ഇവിടെ കണ്ടപ്പോൾ, ആദ്യമായി അവളെ കണ്ട ആ ദിവസത്തിലെ പോലെ തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷവാനായിരുന്നു ഞാൻ..! എന്നാലാ ദിവസം തന്നെ നടന്ന മറ്റു ചിലതൊക്കെയോർത്തതും ആ സന്തോഷമെല്ലാം എന്നിൽ നിന്നെവിടെക്കോ പോയി…
മറക്കാൻ പലപ്പോഴും ശ്രമിച്ചുകൊണ്ടിരുന്ന ആ ദിവസത്തെ വീണ്ടുമോർമിപ്പിച്ചു കൊണ്ടവൾ വന്നപ്പോൾ,പണ്ടെങ്ങോ മനസ്സിൽ കുഴിച്ചിട്ട ജീവിത്തിലെ ആദ്യ പ്രണയം ഞാൻ പോലുമറിയാതെ എന്നെ പുൽകുകയായിരുന്നു…!
ടീച്ചർ തകൃതിയായി ക്ലാസ്സ് എടുക്കുന്നുണ്ടെങ്കിലും അത് വക വയ്ക്കാതെ എൻ്റെ മനസ്സ് ഭൂതകാല സ്മൃതികളെ ആവാഹിക്കാൻ വെമ്പൽ കൊള്ളുകയായിരുവെന്നത് ഒരു നേർത്ത പുഞ്ചിരിയോടെ ഞാൻ മനസ്സിലാക്കി… മറുത്തൊന്നും ചിന്തിക്കാതെ മുൻപിലെ ഡെസ്കിലേക്ക് തലവച്ചു കിടക്കുന്നതിനിടയിൽ നികേഷ് പറഞ്ഞയാ ദിവസത്തെ തന്നെ ഞാൻ കോർത്തുപിടിച്ചു…!!
കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം ഒരു സെപ്റ്റംബർ മാസം, അന്നായിരുന്നു ആ വർഷത്തെ ജില്ലാ സ്കൂൾ കലോത്സവം..മറ്റു സ്കൂളുകളിലെ പോലെ കലോത്സവത്തിൻ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ഉണ്ടായിരുന്നു,അതിൻ്റേതായ റിഹേഴ്സലും, പ്രാക്ടീസുമെല്ലാം…അതിൻ്റേതായ എല്ലാ ആവേശവും വിദ്യാർഥികളിലും,ടീച്ചേഴ്സിലും ഉണ്ടായിരുന്നു.പണ്ടുതൊട്ടേ ആർട്സിനോട് വല്ല്യ താല്പര്യമില്ലാത്തത്കൊണ്ടാവാം ഞാനും അവന്മാരും ഒന്നിനും തന്നെ പങ്കെടുത്തിരുന്നില്ല…എന്നിരുന്നാലും അതിനോടനുബന്ധിച്ച് എന്ത്കാര്യം ചെയ്യേണ്ടി വന്നാലും അത് അതിൻ്റേതായ ഉത്തരവാദിത്തത്തിൽ ഞങ്ങൾ ചെയ്തുകൊടുത്തിരുന്നു…അങ്ങനെയിരിക്കെ ഞങ്ങളുടെ കൂടെ തന്നെ അഞ്ചാം ക്ലാസ് തൊട്ട് പഠിക്കുന്നതും സർവ്വോപരി ഞങ്ങളുടെ ചങ്കത്തിയുമായ ജ്യോതിയുടെ പ്രോഗ്രാം കാണാനായി ഞങ്ങൾ മൂന്നുപേരും കൂടി കാർമൽ സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചത്.അന്നൊരു വെള്ളിയാഴ്ചയായിരുന്നു… പോകേണ്ടായിരുന്നുവെന്ന് പിന്നീടൊരായിരം വട്ടം തോന്നിപ്പിച്ചയാ ദിവസം..!!
“ഹലോ ആൻ്റി ഞാൻ നികേഷാ.., സിദ്ധൂനൊന്നു ഫോൺ കൊടുക്കോ?”
“അവനിപ്പോ എഴുന്നേറ്റിട്ടുള്ളൂടാ… ഇന്നലെ പാതിരാത്രി വരെ ആ കുന്ത്രാണ്ടത്തിലേതോ ഇംഗ്ലീഷ് പടോം കണ്ട്കഴിഞ്ഞ് ഇന്ന് വെളുപ്പിനാ എന്റെ പുന്നാരമോനൊന്നുറങ്ങിയത്..!”
ബ്രഷ് ചെയ്തു കഴിഞ്ഞ് വാഷ്റൂമിൽ നിന്നിറങ്ങിയതും അമ്മയുടെ ആക്കിയുള്ള വർത്താനമാണ് കേട്ടത്…
ഇതാരാപ്പോ എന്നെ തേയ്ക്കാൻ രാവിലെ തന്നെ അമ്മയ്ക്ക് കമ്പനി കൊടുക്കുന്നതെന്നാലോചിച്ച് കിച്ചണിലേക്ക് ചെന്നതും ഫോണിലാണ് കത്തിവെപ്പ്..!!
അപ്പോഴേ മനസ്സിലായി അവന്മാരാരെങ്കിലുമായിരിക്കുന്ന്…
“ആ ദേ അവൻ വരുന്നുണ്ട്.. ഞാൻ കൊടുക്കാം..” എന്നും പറഞ്ഞുകൊണ്ട് അമ്മ ഫോൺ എന്നിക്കു നേരെ നീട്ടി..
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?