മിഴിരണ്ടിലും..2 [Jack Sparrow] 211

അന്നത്തെ ദിവസം മനസ്സിന് വല്ലാത്ത മടുപ്പ് തോന്നിയെങ്കിലും,വീട്ടിൽ പ്രത്യേകിച്ച് ചേച്ചിയറിയാതെയിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു..പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം പഴയതുപോലെയായെങ്കിലും,അവളുടെ മുഖം ഓർമ്മ വരുമ്പോൾ ഞാനറിയാതെതന്നെ ഡൗൺ ആയിപോവും…
ആ സംഭവത്തിന് ശേഷം ഞാൻ കാർമലിലേക്കെന്നല്ല, ആ കലോത്സവത്തിന് പോലും പോയില്ല…അതിനാൽ അന്നുകണ്ടത്തിൽ പിന്നെ ഞാനവളെ പിന്നീടൊരിക്കലും കണ്ടിട്ടില്ല..
ദിവസങ്ങളോരോന്നായി കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നെങ്കിലും,അവളെൻ്റെ മനസ്സിൽ നിന്നും മാഞ്ഞുപോയിരുന്നില്ല..
പിന്നീട് അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലായെന്ന് സ്വയം മനസ്സിനെപറഞ്ഞ് പാകപ്പെടുത്തുന്നതിനൊപ്പം, ഒരൊറ്റ ദിവസം മാത്രമായുസ്സുള്ള എൻ്റെ ആദ്യ പ്രണയത്തെയും മനസ്സിൽ നിന്നും പടിയിറക്കിവിടുകയായിരുന്നു…
അങ്ങനെയെല്ലാം മറന്ന് പഴയപോലെ പോവുമ്പോഴാണ്, അവളുടെയിങ്ങോട്ടേക്കുള്ള വരവ്..!!

“എടാ മോനേ എഴുന്നേക്ക്, മതി സ്വപ്നം കണ്ടത്..!”

അരുണെന്നെ തട്ടിവിളിച്ചുകൊണ്ട് പറഞ്ഞു…
ഒന്നു തലപൊക്കി നോക്കിയതും,ക്ലാസ്സിൽ ടീച്ചറില്ല..!
പരസ്പരം വർത്താനം പറഞ്ഞിരിക്കുന്ന പിള്ളേരെ മാത്രമാണ്കണ്ടത്.. അപ്പോഴാണെനിക്കോർമ്മ വന്നത്,ഞാനിത്രയും ഇവിടെയെങ്ങുമല്ലായിരുന്നുവെന്ന്…

“ടീച്ചർ പോയോ?”

ഞാനരുണിനെ നോക്കി ചോദിച്ചു…

“ടീച്ചറൊക്കെ പോയിട്ട് നേരം കുറേയായി.. അല്ലാ നീയാരെ സ്വപ്നം കണ്ട് കിടക്കായിരുന്നു..?”

അവൻ ചോയ്ച്ചതിന് ഒന്നിളിച്ച്കാട്ടിയതല്ലാതെ ഞാനൊന്നും പറഞ്ഞില്ല..

“ഓ കാമുകിയുമായുള്ള പഴയകാല സല്ലാപങ്ങൾ ഓർത്ത്കിടന്നതാവും…അല്ലേ?”

 

“അയിനിവന് ഓർക്കാൻമാത്രമെന്താ അന്നുണ്ടായേ?”

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!??

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!?

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you ?

  7. നിധീഷ്

    ????

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro ??

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?

  11. നന്നായിട്ടുണ്ട്

    1. Thanks Bro

    1. Thank you ?

    1. ♥️?

Comments are closed.