മിഴിരണ്ടിലും..2 [Jack Sparrow] 211

ഞാൻ പറയാൻ തുടങ്ങിയതും ക്ലാസ്സിലേക്ക് ടീച്ചർ വന്നു..പിന്നെ പറയാൻ വന്നതവിടെ വച്ച് ബ്രേക്കായി..
ആ പിരിയഡ് കെമിസ്ട്രി ആയതുകൊണ്ട് എനിക്കുവല്ല്യ താൽപര്യം തോന്നിയില്ല..
എനിക്കെങ്ങനെയെങ്കിലും ഒന്നും ബെല്ലടിച്ച് ഇൻ്റർവെൽ ആയാൽ മതിയായിരുന്നു..അവളെ ഒരുനോക്ക് കാണാനായി എൻ്റെ ഉള്ളം തുടിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു..
ശെരിയാണ്, അന്നൊരു തെറ്റിദ്ധാരണയുടെ പുറത്തങ്ങനെയൊക്കെ സംഭവിച്ചുപോയി..!
അവളുടെ ഭാഗത്താണ് മുഴുവൻ തെറ്റും..
എന്നുകരുതി ഞാനെന്തിനു എൻ്റെയിഷ്ടം വേണ്ടെന്നുവയ്ക്കാൻ വീണ്ടും തയ്യാറാകണം..?
ഇവിടെ വീണ്ടുമവളെ കണ്ടായാനിമിഷം മനസ്സ് കയ്യിൽ നിന്നുംപോയതാണ്.. അപ്പോഴതിൻ്റെയൊക്കെയർഥം എനിക്കാവളോടിപ്പോഴും ഇഷ്ടമുണ്ടെന്നല്ലേ..?
പോരാത്തതിന് ഇന്നുരാവിലെ അവളെന്നെ കണ്ടപ്പോൾ അന്നെനിക്ക്നേരെ സംസാരിച്ചപ്പോളുണ്ടായിരുന്ന ആ കത്തുന്ന മുഖഭാവമല്ലായിരുന്നു അവൾക്കപ്പോൾ..!!
അങ്ങനെയോരോന്നാലോചിച്ച് പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ്, വീണ്ടും വരാന്തയിലൂടെ അവള് നടന്നുവരുന്നത് കണ്ടത്..
ഞാൻ പരമാവധിയവളെ ഏന്തിവലിഞ്ഞ് നോക്കാൻ ശ്രമിച്ചു..പക്ഷെ അവന്മാരുടെ രണ്ടിൻ്റെയും നടുക്കിരിക്കുന്നത്കൊണ്ട് ജസ്റ്റ് ഒന്ന് കാണാനല്ലാതെ എനിക്കതിന് കഴിഞ്ഞില്ല..
എന്നിരുന്നാലും തൊട്ട് സൈഡിലുള്ള ജനാലയിലേക്ക് ഞാൻ നോട്ടമിട്ടിരുന്നു..തൊട്ടടുത്ത നിമിഷം അവളതിലെ കടന്നുപോയതും,എൻ്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ട് അവളെന്നെ നോക്കി ചിരിച്ചു..ഒട്ടും പ്രതീക്ഷിക്കാത്തൊരു നീക്കമായതിനാൽ തിരിച്ച് വെറുതെയൊന്ന് നോക്കിനിൽക്കാനല്ലാതെ മുഖത്ത് ഒരു റെഡിമെയ്ഡ് ചിരി വരുത്താൻ പോലുമെനിക്ക് കഴിഞ്ഞില്ല..
അവളുപോയികഴിഞ്ഞ് നേരെയിരുന്നതും,രണ്ടവന്മാരും നല്ല ഇളിയാണ്..പക്ഷെ ഫ്രൻ്റിൽ നിന്നുനോക്കിയാൽ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്നതായെ പറയൂ..! ഹോ..! എന്താ അഭിനയം..! രണ്ടിനും ഓസ്കാർ കൊടുക്കണം..
ഞാനത് വല്ല്യ മൈൻഡ് ആക്കാതെ വരാനിരിക്കുന്ന ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ സ്വപ്നം കാണാൻ തുടങ്ങി..മോനേ സിദ്ധാർഥെ അത്രയ്ക്കങ്ങ് വേണോടാ..മനസ്സിൽ നിന്നുമാ നെഗറ്റീവ് മൈരൻ എന്നെ നിരുത്സാഹപെടുത്താൻ നോക്കിയെങ്കിലും,അതിന് വിലകൊടുക്കാതെ ഞാൻ വരാനിരിക്കുന്ന നല്ല നാളുകളെയോർത്തിരുന്നു…
എന്തായാലും പഴയതൊന്നും മനസ്സിൽ വച്ചല്ല അവളാ ചിരി ച്ചിരിച്ചത് എന്നെനിക്കുറപ്പാ..!അപ്പോ അതെന്തായാലും എനിക്കുള്ള പോസിറ്റീവ് സിഗ്നൽ തന്നെ..ഇനിയെങ്ങനെയെങ്കിലും എൻ്റെ ഇഷ്ടമവളെ അറിയിക്കണം.. പക്ഷേ അവളൊന്നു ചിരിച്ചെന്ന് വച്ച് അവൾക്ക് നിന്നെ ഇഷ്ടമാവണമെന്നുണ്ടോ? നെഗറ്റീവ് മൈരൻ വീണ്ടുമെന്നെ തളർത്തിയപ്പോൾ എൻ്റെ മനസ്സൊന്നു പതറി..അതിലും ചെറിയൊരു കാര്യമില്ലാതില്ല..എന്തായാലും അവളിവിടെ തന്നെയുണ്ടല്ലോ…ബാക്കി വരുന്നിടത്ത് വച്ച് നോക്കാമെന്നൊക്കെ വിചാരിച്ച് ഞാനങ്ങനെയിരുന്നു അടുത്ത ഇൻ്റർവെല്ലാവാൻ കാത്ത്…

തുടരും..

ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ അറിയിക്കണേ…?

 

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!??

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!?

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you ?

  7. നിധീഷ്

    ????

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro ??

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?

  11. നന്നായിട്ടുണ്ട്

    1. Thanks Bro

    1. Thank you ?

    1. ♥️?

Comments are closed.