പിന്നെ ഞാൻ നിന്നെ കാണുന്നത് ഇവിടത്തെ ബഹളം കേട്ടിട്ടാണ്…”
വിദ്യ പറഞ്ഞു നിർത്തിയതും.. നിർവികാരതയോടെ അവളെന്നെ നോക്കി,കൂടെ മറ്റുള്ളവരും… തെറ്റുപറ്റിപോയതിൻ്റെ ജാള്യതയോടെ അവർ പരസ്പരം നോക്കുമ്പോഴും, ഒന്നു നോക്കി ചിരിച്ചെന്നുവരുത്തി ഞാൻ തിരിഞ്ഞ് നടന്നു..
അവിടെയെല്ലാം പറഞ്ഞവസാനിപ്പിക്കുമ്പോഴും എൻ്റെ മനസ്സിലവൾ കോരിയിട്ട കനലുകൾ മാത്രം കെട്ടടങ്ങിയില്ല..
പിന്നെയധികനേരമവിടെ നിക്കാതെ നേരെ വീട്ടിലേക്കുള്ള ബസ്സ് പിടിക്കുകയായിരുന്നു.. മനസ്സ് മരവിച്ചുപോയിരുന്നു..!അതുകൊണ്ടാണ് ജ്യോതിയുടെ പ്രോഗ്രാം കാണാൻ നിക്കാതെ ഞാനിറങ്ങിപോന്നതും… കൂടെയരുണുമുണ്ടായിരുന്നു..അവിടെനിന്നും വീട്ടിലേക്കുള്ള യാത്രയിൽ ഞങ്ങളിരുവരും ഒരക്ഷരം പോലും മിണ്ടിയില്ല…എൻ്റെ മനസ്സുമുഴുവൻ അവളെ കണ്ടതുമുതലുള്ള ഓരോ സംഭവങ്ങളും ഒരു സ്ലൈഡ് ഷോ പോലെ മിന്നിമറയുകയായിരുന്നു… പിന്നെയവസാനത്തെ ആ കള്ളനെന്നുള്ള വിളിയും..! അതോർക്കുംതോറും എൻ്റെ മനസ്സെന്തെന്നില്ലാതെ വിങ്ങാൻ തുടങ്ങി… അൽപം മുൻപവളൊന്നു വന്ന് മിണ്ടിയിരുന്നെങ്കിൽ എന്നാശിച്ചപ്പോൾ, അതിങ്ങനെയൊന്നായി തീരുമെന്നൊരിക്കലും വിചാരിച്ചില്ല…! കണ്ണു നിറയുമെന്ന് തോന്നിയതും ഞാൻ രണ്ടുകൈകൊണ്ടും മുഖം മറച്ചു… എന്നാലാ സമയവും ഞാനാലോചിച്ചത് ഇത്രയൊക്കെ സങ്കടപ്പെടാൻ മാത്രം ഈ ചുരുങ്ങിയ സമയംകൊണ്ട് ഞാനവളെ അത്രയേറെ സ്നേഹിച്ചിരുന്നോയെന്നാണ്…
ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങളോട് കൂടിയാണ് ഇതുവരെ വളർന്നത്… ഇപ്പോഴും അങ്ങനെതന്നെയാണ്… ജനിച്ചതിന് ശേഷം ഒന്നിനും ഒരു കുറവുമുണ്ടായിട്ടില്ല.. ഉണ്ടാവാൻ അച്ഛനും അമ്മയുമിടവരുത്തിയിട്ടില്ല എന്നതാണ് ശരി..ഒരാളിൽ നിന്നും പരിഹാസവും കുറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടയവസരമുണ്ടാക്കിയിട്ടില്ല… എന്നിട്ടിപ്പോ മനസാവാചാ അറിയാത്ത കാര്യത്തിന് പഴികേൾക്കേണ്ടിവന്നിരിക്കുന്നു…
എനിക്കെന്നോട്തന്നെ പുച്ഛം തോന്നി…
ജീവിതത്തിലാദ്യമായി ഒരു പെണ്ണിനോടിഷ്ടം തോന്നിയപ്പോൾ, അതിങ്ങനെയൊന്നായി തീരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..! അങ്ങനെയോരോന്ന് ആലോചിച്ചിരിക്കെ, അരുൺ വന്നെൻ്റെ തൊട്ടടുത്തായിരുന്നു.. എന്നിട്ടെൻ്റെ കയ്യിൽ പിടിച്ചാശ്വസിപിച്ചു..ഞാനവനെ നോക്കിയൊന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല…ഏകദേശം എൻ്റെ സ്റ്റോപ്പെത്താറായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് അവനോട് യാത്രയുംപറഞ്ഞ്, സ്റ്റോപ്പെത്തിയപ്പോളിറങ്ങി…വീട്ടിലേക്ക് നടക്കുമ്പോഴും ഇന്നത്തെ സംഭവങ്ങൾ മാത്രമായിരുന്നു മനസ്സുനിറയെ..വഴിയിലൂടെപോയ അയൽപക്കത്തെ ഗോപിച്ചേട്ടൻ എന്തോ ചോദിച്ചെങ്കിലും,അതിനൊന്നുമൂളിയതല്ലാതെ വേറെയൊന്നും പറഞ്ഞില്ല…അങ്ങനെ നടന്നു വീട്ടിലെത്തിയതും,ഉമ്മറത്ത് തന്നെ അമ്മയും മാളുവുമുണ്ടായിരുന്നു..
എന്താ നേരെത്തെയെത്തിയെ?, ഇത്രപെട്ടന്നു പരുപാടിയൊക്കെ കഴിഞ്ഞോ തുടങ്ങിയുള്ള ചോദ്യങ്ങൾക്ക് ഒരു ചിരി വരുത്തി ഞാൻ നേരെ മുകളിലേക്ക് കയറിപ്പോയി.. റൂമിൽ ചെന്ന് ഡോറടച്ചതും നേരെ ബെഡിലേക്കൊറ്റ വീഴ്ചയായിരുന്നു…
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?