മിഴിരണ്ടിലും..2 [Jack Sparrow] 211

“അങ്ങനെ താനും തൻ്റെ കൂട്ടുകാരനും വല്ല്യ പുണ്യാളൻ ചമയൊന്നും വേണ്ട.. ഈ കള്ളൻ എൻ്റെ ബാഗെടുത്ത്കൊണ്ട്പോവുന്നത് ഇവരെല്ലാവരും കണ്ടതാ..എനിക്കറിയാം ഇതൊക്കെ അവന്മാര് പറഞ്ഞിട്ടാ നിങ്ങൾ ചെയ്യുന്നേന്ന്… കണ്ടാലെന്താ മാന്യൻ..! പക്ഷേ കയ്യിലിരിപ്പിതാണെന്ന് കണ്ടാൽ പറയോ..?”

അത്രയുംനേരം അവളോരോന്നൊക്കെ പറഞ്ഞിട്ടും, അതെല്ലാമവളുടെ തെറ്റുധാരണയാണെന്ന് മനസ്സിലായിട്ടും,എല്ലാം സമാധാനത്തോടെയവളോട് പറയാമെന്ന് കരുതിയാണ് ഞാനപ്പോഴൊന്നും മിണ്ടാതിരുന്നത്… എന്നലെൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടവളത്രയുംപേരുടെ മുന്നിൽ വച്ചെന്നെ കള്ളനെന്ന് വിളിച്ചപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി…!കുറച്ച്നേരമുന്നേ ഉള്ളിൽ കയറിക്കൂടിയവളുടെ വായിൽനിന്നുമങ്ങനെ കേട്ടതും, ഒരു ദയനീയ ഭാവത്തോടെയവളെ നോക്കാനല്ലാതെ മറുതൊരക്ഷരം പറയാനെനിക്ക് കഴിഞ്ഞില്ല…
ആ ആൾക്കൂട്ടത്തിനുനടുക്ക് തീർത്തും ഒറ്റപ്പെട്ടവനെപോലെ തോന്നിയെനിക്ക്..ഒന്ന് തലയുയർത്തി നോക്കുമ്പോൾ എല്ലാവരും എന്നെത്തന്നെ നോക്കുന്നു..അതിലെന്നെ തെല്ലൊന്നതിശയിപിച്ചത് ആ കൂട്ടത്തിൽ നികേഷും ലക്ഷ്മിയുമുണ്ടായിരുന്നുയെന്നതാണ്… ഞാനങ്ങോട്ട് നോക്കുന്നത് കണ്ടപ്പോൾ അരുണും അങ്ങോട്ടേക്ക് നോക്കി.. അപ്പോഴാണ് അവനും നികേഷിനെ കാണുന്നത്.അവൻ്റെ മുഖഭാവം കണ്ടാലറിയാം എല്ലാം കേട്ടിട്ടുണ്ടെന്ന്..അവനപ്പോൾതന്നെ ആളുകളെ വകഞ്ഞുമാറ്റിയെൻ്റെ വലതുഭാഗത്തായി നിന്നു..

“ദേ മര്യാദയ്ക്ക് സംസാരിക്കണം..! ക്ഷമിക്കുന്നതിനൊക്കെയൊരു പരിധിയുണ്ട്… പെണ്ണാണെന്ന് കരുതിയെന്ത് തോന്ന്യാസവും പറയാമെന്ന് വിചാരിക്കേണ്ട..! നിൻ്റെയൊന്നും ഒരു കോപ്പും ഞങ്ങളെടുതിട്ടില്ല..അല്ലെങ്കിലും ഞങ്ങൾക്കെന്തായതിൻ്റെയാവശ്യം..?”

എന്നെ ഞെട്ടിച്ചുകൊണ്ട് നികേഷ് പറഞ്ഞു…

കാര്യമാവനാ നേരത്താണ് വന്നതെങ്കിലും, അവളുപറയുന്നത്കേട്ട് കാര്യങ്ങളുടെകിടപ്പവന് മനസ്സിലായത്കൊണ്ടോ,ഞങ്ങളമ്മാതിരി ചെറ്റത്തരം കാണിക്കില്ലെന്നറിയാവുന്നത്കൊണ്ടോ ആയിരിക്കണമവനങ്ങനെ പറഞ്ഞത്…

“താനൊന്നും എത്ര നുണ പറഞ്ഞിട്ടും ഒരു കാര്യോമില്ല… തൻ്റെ കൂട്ടുകാരനാ ബാഗെടുത്തോണ്ട് പോണത് കണ്ടവരുണ്ട്..അതുകൊണ്ട് പറയാതെ നിങ്ങൾക്ക് വേറെയൊരു വഴീമില്ല..!”

ദേവി പറഞ്ഞു..

അവളിൽ നിന്നുമുയരുന്ന ഓരോ വാക്കുകളും,ആയിരം മുള്ളുകൾ കുത്തിയിറങ്ങുന്ന വേദനയോടെയാണ് ഞാൻ കേട്ടത്..ഉള്ളിലൊരു നെരിപ്പോട് നീറിപുകയുന്നുണ്ടെങ്കിലും അത്പരമാവധി പുറത്ത്കണക്കാതെ ഞാൻ നിന്നു.. പക്ഷേയവളങ്ങനെയൊക്കെ പറയുമ്പോഴും അവളുടെ മുഖത്തുമൊരു ദയനീയ ഭാവമില്ലെയെന്നേനിക്ക് തോന്നിപോയി.. ആ ബാഗവൾക്കത്രയും വേണ്ടപെട്ടതാണോ.?ഞാനറിയാതെ ചിന്തിച്ചുപോയി…

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!??

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!?

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you ?

  7. നിധീഷ്

    ????

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro ??

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?

  11. നന്നായിട്ടുണ്ട്

    1. Thanks Bro

    1. Thank you ?

    1. ♥️?

Comments are closed.