മിഴിരണ്ടിലും..2 [Jack Sparrow] 211

“എടി ദേവി നീയൊന്ന് പതുക്കെപറയ് ആളുകൾ ശ്രദ്ധിക്കുന്നു..”

അവളുടെ കൂടെയുള്ളയൊരുത്തി പറഞ്ഞതും,ഞാൻ ചുറ്റുമൊക്കെയൊന്ന് നോക്കിയപ്പോൾ ആളുകൾ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു..കൂടാതെ അതിലെ പോയവരെല്ലാം കാര്യമെന്തെന്നറിയാൻ ഞങ്ങൾക്ക് ചുറ്റുമായി തടിച്ചുകൂടാനും തുടങ്ങിയിരുന്നു..
പക്ഷേ അതിനേക്കാളുമുപരി ഞാൻ ശ്രദ്ധിച്ചതവളുടെ പേരായിരുന്നു…’ദേവി’ അവളുടെ പേര് പിടികിട്ടിയതും എനിക്ക് ചെറിയൊരു സന്തോഷമൊക്കെ വന്നു.. എന്നാലതിന് ഷട്ടറിടുന്നതായിരുന്നു അവളുടെ വായിൽ നിന്നുമടുത്തതായി വീണത്..

“എന്ത് പതുക്കെപറയാൻ..?ഇപ്പൊ അവന്മാര് പറഞ്ഞപോലെതന്നെ ചെയ്തില്ലേ..?അത് തന്നെയല്ല, വന്നാപ്പോതൊട്ട് ഇയാളെൻ്റെ പിന്നാലെയിണ്ട്..പിന്നെ ഞാനും കണ്ടതാ ആ ക്ലാസ്സിൽ നിന്നുമിറങ്ങിപോയപ്പോൾ ഇയാളുടെ കയ്യിൽ ആ ബാഗുണ്ടായിരുന്നു.. പക്ഷെ ഞനതത്രയ്ക്ക് ശ്രദ്ധിച്ചില്ല.. ഇവളുപറഞ്ഞപ്പോഴാ ഞാനുമതോർത്തത്..”

അവൾ പറഞ്ഞുനിർത്തിയപ്പോഴാണ് എനിക്ക് കാര്യങ്ങളുടെ കിടപ്പേകദേശം പിടികിട്ടിയത്..
ഞങ്ങൾ വിദ്യയെ കണ്ടിറങ്ങുമ്പോൾ എൻ്റെ കയ്യിലുണ്ടായിരുന്ന ജ്യോതിയുടെ കോസ്റ്റ്യുമടങ്ങിയ ബാഗിൻ്റെ കാര്യമാണിവൾ പറയുന്നത്..ഓ അങ്ങനെ… ആ ബാഗും ഇവളും തമ്മിലെന്താ ബന്ധം? അല്ലാ വേറെയാരുടെയൊക്കെയോ കാര്യം പറയണ്ടായില്ലോ? അതെന്താ സംഭവം?

“എടോ താനാ ബാഗെടുത്തുകൊണ്ട് പോണത് എല്ലാവരും കണ്ടതാ..അതോണ്ട് മര്യാദയ്ക്ക് പറഞ്ഞോ അത് എന്തോ ചെയ്തെന്ന്..”

എന്നെ ചിന്തയിൽ നിന്നുമുണർത്തി കൂട്ടത്തിലോരുത്തിയങ്ങനെ ചോദിച്ചപ്പോൾ അരുണാണതിന് മറുപടി പറഞ്ഞത്…

“നിങ്ങളിതെന്തൊക്കെയായി പറയുന്നേ..?, ഏത് ബാഗ്? എവിടത്തെ ബാഗ്?

“തൻ്റെ കൂട്ടുകാരൻ എടുത്തോണ്ട് പോയ ബാഗ്..!”

ദേവി പറഞ്ഞു..

“ദേ വെറുതെയനാവശ്യം പറയരുത്…ഞങ്ങളാരുടെയും ബാഗൊന്നും എടുത്തിട്ടില്ല..നിങ്ങളുടെയെന്തെങ്കിലും കാണാതെപോയിട്ടുണ്ടെങ്കിൽ അത് വേറെയെവിടേലും പോയന്വേഷിക്ക്.അല്ലാതെ ഞങ്ങടെ മെക്കിട്ട് കേറിട്ട് ഒരു കാര്യോമില്ല..”

അരുൺ തീർത്തു പറഞ്ഞു..

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!??

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!?

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you ?

  7. നിധീഷ്

    ????

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro ??

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?

  11. നന്നായിട്ടുണ്ട്

    1. Thanks Bro

    1. Thank you ?

    1. ♥️?

Comments are closed.