മിഴിരണ്ടിലും..2 [Jack Sparrow] 211

“എന്നാലിനി വൈകിക്കണ്ടടാ നിങ്ങള് ചെല്ല്..വേഗം കോസ്റ്റ്യൂം കൊണ്ട്കൊടുക്ക്… ഞാനും അങ്ങോട്ടേക്ക് പോവാണ്.. നമുക്ക് കാണാം..”

തൊട്ടടുത്തുള്ള സ്റ്റേജിൻ്റെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടവൾ പറഞ്ഞു…

എന്നാലങ്ങനെയാവട്ടെയെന്നവളോട് പറഞ്ഞ് ഞങ്ങളാ ക്ലാസിൻ്റെ പുറത്തേക്കിറങ്ങി ഇടത്തോട്ട് തിരിഞ്ഞ്നടന്നതും, അവളും ക്ലാസിൽ നിന്നുമിറങ്ങിപോയി… ധൃതിയിൽ ജ്യോതിയുടെ ക്ലാസ്സ് ലക്ഷ്യം വച്ച് നടക്കവേ, ദേ വരുന്നു അവളുമാർ രണ്ടും..!കൂടെ വേറെകുറച്ച് പിള്ളേരുകൂടിയുണ്ട്…അവളെ കണ്ടതും വീണ്ടുമെൻ്റെ മനസ്സ് കൈവിട്ടുപോകുന്നപോലെ തോന്നി..അവളെന്നെ ശ്രദ്ധിക്കുന്നില്ലായെന്ന് മാത്രമല്ല, അവൾടെയാ കൂട്ടുകാരി കുരിപ്പ് എന്നെ കണ്ടതും തുറിച്ച് നോക്കാൻ തുടങ്ങി..ഞാൻ അതുവല്ല്യ മൈൻഡ് ആക്കാതെ എൻ്റെ സുന്ദരിക്കുട്ടിയെയും നോക്കിയങ്ങനെ നടന്നു.. അവർ ഞങ്ങളെ കടന്നു പോയതും,ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഞങ്ങളിറങ്ങിവന്ന ക്ലാസിലേക്കാണവർ കേറിപോവുന്നകണ്ടത്..പിന്നേയധികം ലാഗാക്കാതെ ഞങ്ങൾ മുകളിലേക്ക് പോയി ജ്യോതിയെ ബാഗേൽപിച്ച് അതുതന്നെയല്ലെയെന്ന് നോക്കാൻ പറഞ്ഞു..അവളതുതന്നെയാണെന്ന് പറഞ്ഞപ്പോൾ എന്തെന്നില്ലാത്തൊരാശ്വാസം കിട്ടി, ഇനിയതല്ലെങ്കിൽ രണ്ടാമതതിനു വേണ്ടിയോടണ്ടല്ലോ എന്നോർത്തത് കൊണ്ടാവാം..!

പിന്നെയവിടെ കൂടുതൽ ചുറ്റിപറ്റിനിൽക്കാതെ ഞാനവനെയും വലിച്ചുകൊണ്ട് വേഗം താഴേക്കിറങ്ങി..
നീയിതെവിടെക്കാ ഓടണെയെന്നൊക്കെയവൻ ചോദിക്കുന്നുണ്ടെങ്കിലും,ഞനതൊന്നും വകവയ്ക്കാതെ താഴെക്കൊറ്റയോട്ടമായിരുന്നു…
അവിടെച്ചെന്നതും അവനെന്നെയൊന്നിരുത്തി നോക്കി…ഞാനതിന് വെറുതെയൊന്ന് ചിരിച്ചുകാട്ടിയത്തും അവൻ കൂളായി… നമ്മുടെയുദ്ധേശമെന്താണെന്ന് നമുക്കല്ലേയറിയൂ..!
അങ്ങനെ കുറച്ചുനേരമവിടെതന്നെ നിന്ന്തിരിഞ്ഞപ്പോൾ, ഞങ്ങൾ വിദ്യയെ കണ്ടിറങ്ങിവന്ന ക്ലാസ്സിൽ നിന്നുമവളും,അവളുടെ നേരെത്തെകണ്ട കൂട്ടുകാരികളും കൂടി പുറത്തേക്കിറങ്ങിവന്നു..കൂടെ കണ്ടാൽ ടീച്ചറാണെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു…അവരെല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ പറയുന്നുണ്ട്..ഒപ്പമാ ടീച്ചറും അവളോട് കാര്യമായിട്ട് മാറ്റിനിർത്തിയെന്തൊക്കെയോ ചോദിക്കുന്നു..
അവർ പറയുന്നതെനിക്ക് കേൾക്കാൻ പറ്റില്ലെങ്കിലും, സംഭവമെന്തായാലും അത്ര പന്തിയല്ലെന്നെനിക്കവരുടെ മുഖഭാവത്തിൽനിന്നും മനസ്സിലായി…ഞാൻ നമ്മുടെ സുന്ദരിക്കുട്ടിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ടെൻഷനടിച്ച് നിൽക്കുന്നതാണ് കണ്ടത്…ഇതിനിടയിൽ അവളുടെ കൂട്ടുകാരിയെന്ന് പറയുന്നവൾ ഞാനവരെ നോക്കിനിൽക്കുന്നത് കണ്ടു… പെട്ടന്നവളുടെ മുഖഭാവം മാറി.. കുറച്ച്നേരമെന്തോ ആലോചിച്ചിട്ട് അവൾ ആ ടീച്ചർടെയടുത്തേക്ക്

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!??

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!?

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you ?

  7. നിധീഷ്

    ????

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro ??

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?

  11. നന്നായിട്ടുണ്ട്

    1. Thanks Bro

    1. Thank you ?

    1. ♥️?

Comments are closed.