മിഴിരണ്ടിലും..2 [Jack Sparrow] 211

അവനങ്ങനെ പറഞ്ഞെങ്കിലും ഏറെനേരത്തെ എൻ്റെ ശല്യംചെയ്യൽ സഹിയ്ക്കവയ്യാതെ അവനെൻ്റെകുടെ വന്നു..
ഞങ്ങളവർപോയ ഭാഗത്തേക്ക് നടന്നു..അവിടെ ചെന്നതും തൊട്ടുമുൻപിലേക്ക് അവർ കടന്നുവന്നു.. ഞങ്ങളെ മറികടന്നുപോയെങ്കിലും ഞാൻ പിന്നോട്ട് തിരിഞ്ഞ് നോക്കിയിരുന്നു..അത് പ്രതീക്ഷിച്ചെന്നോണം,അവൾടെ കുടെയുള്ളയാ കുരിപ്പ് കറക്ട് ടൈമിൽ തിരിഞ്ഞ് നോക്കി… ഞാനവളുടെ സുഹൃത്തിനെയാണ് നോക്കുന്നതെന്ന് മനസ്സിലായതും അവളെന്നെയൊന്നു നോക്കിക്കൊണ്ട് മറ്റവളുടെ ചെവിയിലെന്തോ പറഞ്ഞു…
പറഞ്ഞുതീരേണ്ട താമസം,അടുത്ത സെക്കൻഡിൽ തന്നെ വെട്ടിതിരിഞ്ഞവളെന്നെ നോക്കി…
ഹോ.!എൻ്റെ നെഞ്ചൊന്ന് കാളിപോയി…ഒട്ടുംപ്രതീക്കാതെയുള്ള അവളുടെയാ നോട്ടം..! എന്നലാനിമിഷവും എന്നെ തെല്ലൊന്നത്ഭുതപ്പെടുത്തിയത്,മറ്റവൾ നോക്കിയത്പോലെയിവൾ തുറിച്ചുനോക്കിയില്ലായെന്നാണ്..!
ആ നേരമെൻ്റെ നെഞ്ച് പടപടായെന്നിടിക്കുന്നത് ഞാനറിഞ്ഞു…എന്താനെനിക്കിവളെ കാണുമ്പോളിങ്ങനെയൊക്കെ സംഭവിക്കുന്നത്? ഇന്നേവരെയൊരു പെണ്ണിനോടും തോന്നത്തതൊക്കെ ഇവളെ കാണുമ്പോൾ മാത്രം തോന്നുന്നതെന്താ? ഇനിയെനിക്കിവളോട് പ്രേമമാണോ? അതെ ഇതൊക്കെയതിന്റെ ലക്ഷണങ്ങൾ തന്നെയാണ് മോനേ സിദ്ധൂ.. എന്റെ മനസ്സ് എന്നോട് പറഞ്ഞു.. ഇനിയല്ലെങ്കിൽ കൂടിയെനിക്കങ്ങനെ വിശ്വസിക്കാനാണിഷ്ടം..! കാരണമീ ചുരുങ്ങിയ മിനുട്ടുകൾ കൊണ്ട് തന്നെ ഞാനവളെയൊരുപാടിഷ്ടപ്പെട്ടുപോയി… കൺ വെട്ടത്ത്നിന്നും ഒരു മിനുട്ടവളൊന്ന്മാറിയപ്പോൾ ഒന്നു കാണാനെന്റെ നെഞ്ചുപിടച്ചിട്ടുണ്ടെങ്കിൽ അതിന്റെയൊക്കെയർത്ഥമെന്താ? എനിക്കവളോട് തോന്നുന്നത് യഥാർത്ഥ പ്രണയമാണെന്ന് തിരിച്ചറിയാൻ അവളുടെയായൊരു നോട്ടം മാത്രം മതിയായിരുന്നു… ആ ഒരു നോട്ടം എൻ്റെ ശരീരത്തിലും മനസ്സിലുമുണ്ടാക്കിയ മാറ്റങ്ങൾ തന്നെ എന്നേയവളിലേക്ക് കൂടുതൽ കുടുതലടുപ്പിച്ചുകൊണ്ടിരുന്നു…
അവളോടൊന്ന് മിണ്ടാൻ പറ്റിയെങ്കിൽ എന്ന് ഞാനാശിച്ചുപോയി..
പിന്നീടങ്ങോട്ട് കുറച്ച്നേരം ഞങ്ങളവളുടെ പുറകെതന്നെയായിരുന്നു..ഓരോരോ കാരണങ്ങൾ പറഞ്ഞ് ഞാൻ അരുണിനെയും കൊണ്ടവളെ ചുറ്റിപറ്റി തന്നെ കൂടി..ഇതിനിടയിൽ അവൾടെ ആ കൂട്ടുകാരി എന്നെതന്നെ ശ്രദ്ധിക്കുന്നതും ഞാൻ കണ്ടു…അങ്ങനെ നടക്കുമ്പോഴാണ് ജ്യോതി ഞങ്ങളെ അന്വേഷിച്ച് അങ്ങോട്ടേക്ക് വരുന്നത്…

“എടാ ഒരു ഹെൽപ് ചെയ്യാമോ?”

അവളടുത്തേക്ക് വന്നുകണ്ട് ചോദിച്ചു..

“എന്ത് പറ്റിടീ?”

അരുൺ ചോദിച്ചു…

“എടാ നേരെത്തെ എൻ്റെ കോസ്റ്റ്യുമിൻ്റെ കാര്യം പറഞ്ഞില്ലേ, അതൊന്ന്പോയി എടുത്തിട്ടുവരണം..”

“എവിടെപ്പോയി എടുക്കുന്ന കാര്യാ നീ പറയണേ?”

ഞാൻ ചോദിച്ചു.

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!??

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!?

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you ?

  7. നിധീഷ്

    ????

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro ??

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?

  11. നന്നായിട്ടുണ്ട്

    1. Thanks Bro

    1. Thank you ?

    1. ♥️?

Comments are closed.