മാറ്റകല്യാണം 3?⚡️ [MR WITCHER] 247

“വരുൺ മൈൻഡ് യുവർ വേർഡ്‌സ് ”

“നിർത്തേടോ ഞാൻ പറഞ്ഞു കഴിയട്ടെ.. താൻ നടന്ന കാര്യം എന്താന്ന് എന്ന് അന്നെഷിച്ചോ.. അല്ലാതെ വല്ല അലവലാതികളും പറയുന്ന കേട്ടു കുടന്നു ഉണ്ടാക്കാതെ ”

ഞാൻ ആര്യയെ നോക്കി ആണു അത്രയും പറഞ്ഞത്.. അത് അവൾക്ക് മനസ്സിലായി..

“പിന്നെ താൻ എന്നെ ഡിസ്സ്മിസ്സ് ചെയ്യും എന്ന് പറയുന്നത്.. അത് വെറും സ്വപ്നം മാത്രം ആണു തന്റെ.. തനിക്കു അത് കഴിയില്ല….. ഞാൻ വിചാരിച്ചാൽ തന്നെ നാളെ തന്നെ തന്റെ ജോലി ഇല്ലാതാകും.. കാണണോ.. തനിക്കു V.K ഗ്രൂപ്പിനെ കുറിച്ച് അറിയില്ല ”

ഞാൻ പറയുന്ന കേട്ടു അയാൾ ഒന്നു വല്ലാതെ ആയി.. ഞാൻ അങ്ങനെ പ്രതികരിക്കും എന്ന് അങ്ങേര് കരുതിയില്ല… അയാൾ എന്റെ മുഖത്തു തന്നെ നോക്കി…
ഞാൻ പിന്നെയും തുടർന്നു…

 

“പിന്നെ പോലീസ് കേസ് അത് കൊടുത്താലും എനിക്കു ഒന്നും സംഭവിക്കില്ല… കേസ് കൊടുത്താൽ ഇവളുടെ അനിയൻ എന്ന് പറയുന്ന ആ നാറി തന്നെ അകത്താകും.. അല്ലേൽ ഞാൻ അകത്താക്കും… ”

ഞാൻ പറയുന്ന കേട്ടു രണ്ടുപേരും ഒന്നു ഞെട്ടി.. അവർ എന്നെ തന്നെ നോക്കി.. ഞാൻ അപ്പോൾ നേരെ നടന്നു പുറത്തു നിന്ന അച്ചുവിനെ വിളിച്ചു അകത്തു കയറ്റി… അപ്പോഴാണ് ആര്യ അവളെ കാണുന്നത്.. അവളുടെ മുഖം കണ്ടു ആര്യയുടെ മുഖത്തു സംശയങ്ങൾ മിന്നി മറഞ്ഞു….. പ്രിൻസിപ്പളും ഇപ്പോഴാണ് എല്ലാം കാണുന്നത്..

“താൻ ഇവളുടെ മുഖത്തു നോക്ക്… ഇവൾക്ക് വേണ്ടി ആണു ഞാൻ അവനെ അടിച്ചത്.. ഇനിയും ആരെ വേണോ ഞാൻ അടിക്കും.. ഇവൾ ഒരു കംപ്ലയിന്റ് കൊടുത്താൽ തീരും എല്ലാം.. കേട്ടൊടോ ”

ഞാൻ അയാളെ നോക്കി ദേഷ്യപ്പെട്ടു… അയാൾ ഒന്നും മിണ്ടാൻ കഴിയാതെ ഇരുന്നു.. ആര്യയുടെ മുഖത്തു നോക്കിയപ്പോൾ അവളുടെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞു…
ഞാൻ അച്ചുവിനെ കൂട്ടി അവിടന്ന് ഇറങ്ങാൻ ഒരുങ്ങി.. നടന്നു വാതിലിൽ എത്തിയ ഞാൻ പിന്നെയും തിരിച്ചു വന്നു….

ഞാൻ പ്രിൻസിപ്പലിനെ നോക്കി പോക്കറ്റിൽ കിടന്ന ഐഡി കാർഡ് എടുത്തു അങ്ങരുടെ മുഖത്തു എറിഞ്ഞു.. അയാൾ അത്ഭുതത്തോടെ എന്നെ നോക്കി.. എന്താണ് എന്ന് അയാൾക്കു മനസ്സിലായില്ല. അച്ചുവും ആര്യയും അത് പോലെ എന്നെ നോക്കി…

“താൻ എന്നെ പുറത്താക്കണ്ട… ഞാൻ തന്നെ ഈ വൃത്തികെട്ട കോളേജിൽ നിന്നു.. പൊക്കോളാം… തന്നെ പോലെ ഉള്ള രണ്ടുംകെട്ടവർ ഉള്ള ഇവിടെ പഠിക്കുന്നതിനും നല്ലത്.. പഠിക്കാതെ ഇരിക്കുന്നതാ.. ”

എല്ലാവരും എന്നെ വല്ലാതെ നോക്കി.. പ്രിൻസിപ്പൽ ഞാൻ പറന്നത് കേട്ടു.. നവനങ്ങാതെ നിന്നു.. എനിക്കു അത്ര ദേഷ്യം ഉണ്ടായിരുന്നു.. അച്ചു വല്ലാതെ എന്നെ നോക്കി എന്റെ കയ്യിൽ ചുറ്റി പിടിച്ചു നിന്നു..

“ഇവൾ എന്റെ എല്ലാം ആണു… ഞാൻ ഇവിടെ ഇല്ലന്ന് കരുതി ഇവൾക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടായാൽ പിന്നെ വരുൺ ആരാണെന്നു താൻ അറിയും… ”

ഞാൻ അവിടെ നിന്നു അത്രയും പറഞ്ഞു. അവളെയും കൊണ്ട് പുറത്തു പോയി.. ഞാൻ പോകുന്നവഴി ആര്യയെ നോക്കി.. അവളുടെ മുഖം ഇപ്പോൾ ദേഷ്യം അല്ല. എന്നാൽ എന്തോ നിർവചിക്കാൻ പറ്റാത്ത ഭാവം..

17 Comments

  1. Bro next part enna??

  2. Munb njan ee sitile sthiram vayanakaran ayirunnu…pinne entho..varunna kadhakalonum ishtapedathe aayi..athinte karanam onum ariyilla…..angane irikumbolaanu bro de ee story kanunne..perilulla oru kauthukam vech vayikan thudangiyatha…ippo valare sandosham thonunnu,,

    Waiting for climax…?

  3. ദശമൂലം ദാമു

    അങ്ങനെ പറഞ്ഞാൽ പറ്റില്ല ഞാൻ അമിതമായി പ്രതീക്ഷിക്കും.

  4. അടിപൊളി

    1. ബ്രോ…. കുമ്പിടി ബ്രോ ?❤️

    1. മണവാളൻ ❤️?❤️

  5. Adipoli bro, smooth writing style. Waiting for next part

    1. ❤️?❤️?❤️

  6. Aakamshabarithan….✌

    1. ❤️❤️❤️??

  7. Adipoli
    Next part vegam aakkane

    1. 14 nu varum

  8. ❤❤❤❤❤

    1. ❤️❤️

  9. ❤️❤️❤️❤️

    1. Saran bro❤️?❤️

Comments are closed.