മാറ്റകല്യാണം 3🥰⚡️ [MR WITCHER] 243

Views : 18847

ഞങ്ങളെ ക്ലാസ്സിൽ കണ്ടതും അവർ എല്ലാം നോക്കി… ജൂനിയർസ് സീനിയർസിന്റെ ക്ലാസ്സിൽ കയറിയ സംഭവം ആണ്…. അതിൽ ഒരുത്തൻ ഞങ്ങളുടെ മുന്നിൽ വന്നു..

“നിനക്കൊക്കെ എന്താടാ ഞങ്ങളുടെ ക്ലാസ്സിൽ കാര്യം… ഇറങ്ങേടാ പുറത്തു.. ”

അവൻ അതും പറഞ്ഞു ചൂടായി.. ദേഷ്യത്തിൽ നിൽക്കുന്ന എനിക്കു അത് കേട്ടപ്പോൾ പിന്നെയും ദേഷ്യം കൂടി… ഞാൻ അവനെ കാത്തുന്ന കണ്ണുകളും ആയി നോക്കി.. അവൻ എന്റെ മുഖം കണ്ടു ഒന്നു ചെറുതായി ഒന്നു പേടിച്ചു പിന്നോട്ട് പോയി..
ഞാൻ അവന്റെ കോളറിൽ പിടിച്ചു തൂക്കി…

“നീ ആണോടാ അരവിന്ദ്…. ആണോടാ ”

ഞാൻ അവനെ പിടിച്ചു അലറി… അവൻ ഒന്നു പേടിച്ചു പോയി.. അവൻ വല്ലാതെ ആയിട്ടുണ്ട്.. എന്റെ മട്ടും ഭാവവും എല്ലാം കണ്ടു ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം പേടിച്ചു.. അപ്പോൾ പുറകിലെ ചെയറിൽ നിന്നു ഒരുത്തൻ ഇറങ്ങി എന്റെ അടുത്ത് വന്നു… ഞാൻ മറ്റവനെ ആങ്ങോട്ട് മാറ്റി വിട്ടു

”ഞാൻ ആണെടാ അരവിന്ദ്… എന്താടാ.. നീ ഒക്കെ ക്ലാസ്സിൽ കയറി ഷോ കാണിക്കുന്നോ.. ”

അവൻ എന്നോട് ചോദിച്ചു..എനിക്കു നന്നായി ദേഷ്യം വന്നു.. എന്നാലും ഞാൻ ഇപ്പോൾ എന്തേലും ചെയ്താൽ അവൻ തീരും.. കാരണം എനിക്ക് അത്ര ദേഷ്യം ഉണ്ടായിരുന്നു…

“നീ ആണോടാ ഇവളുടെ ദേഹത്തു തൊട്ടത്…”

“അതെ.. ഞാൻ തന്നയ അതിനു നിനക്ക് എന്ത്.. വേണം.. എന്താ നിനക്ക് മാത്രമേ അവളെ തൊടാൻ പാടുള്ളു… ഞങ്ങക്ക് ഒന്നു തൊടാൻ പറ്റില്ലേ… വേണമെങ്കിൽ ഇനിയും തോടും…. കാണാനോ…”

അവൻ അതും പറഞ്ഞു എന്നെ നോക്കി എന്നിട്ട് എന്റെ അടുത്ത് നിൽക്കുന്ന അച്ചുവിനെ തൊടാൻ കൈ നീട്ടി.. എന്റെ എല്ലാ കണ്ട്രോളും നഷ്ടം ആയി…
അവൻ കൈ നീട്ടിയത് മാത്രമേ അവനു ഓർമ്മയുള്ളു.. പെട്ടന്ന് ഞാൻ ആ കയ്യിൽ കയറി പിടിച്ചു… എന്നിട്ടു വലതു കൈ കൊണ്ട് അവന്റ കയ്യിൽ അഞ്ചാടിച്ചു…. എല്ലുപൊട്ടുന്ന സൗണ്ട് അവിടെ കേട്ടു.. കൂടാതെ അവന്റെ നിലവിളിയും.. കൂടി നിന്നവർ എല്ലാരും പേടിച്ചു… അച്ചു ആ സൗണ്ട് കേട്ടു ഞെട്ടി വിറച്ചു….. എല്ലാരും നിശബ്ധം.. അവന്റ കരച്ചിൽ മാത്രം അവിടെ കേൾക്കാം..

എന്നാലും ഞാൻ അടങ്ങിയില്ല… കൈ പിടിച്ചു നിന്ന അവനെ മുക്ക് നോക്കി ഒരണ്ണം കൊടുത്തു… അവന്റ മുക്കിൽ നിന്നും ധാര ധാരയായി ബ്ലഡ്‌ വരാൻ തുടങ്ങി… അടുത്ത് ഞാൻ നന്നായി അവന്റ നെഞ്ചിൽ ഒരു ചവിട്ടു കൊടുത്തു… അവൻ തെറിച്ചു ചെന്ന് ചുമരിൽ ഇടിച്ചു വീണു… അവന്റെ നിലവിളി അവിടെ നിറഞ്ഞു നിന്നു.. എന്നാലും ഞാൻ അടങ്ങിയില്ല.. അവനെ അടിക്കാനായി മുന്നോട്ടു പോകാൻ ഒരുങ്ങി.. ഉടനെ തന്നെ അച്ചു വന്നു എന്നെ കെട്ടിപിടിച്ചു…..

 

അവൾ നന്നായി കരഞ്ഞു തളർന്നു.. അവൾ എന്നെ മുറിക്കി പിടിച്ചു.. അവൾ എന്നെ അനങ്ങാൻ സമ്മതിച്ചില്ല… ഞാൻ ഒരു നിമിഷം ശാന്തനായി അവളെ നോക്കി…

“മതി ചേട്ട… ഇനി തല്ലണ്ട.. എനിക്കു പേടിയാകുന്നു.. മതി പോകാം വാ പ്ലീസ്…. അവൻ ഇനി തല്ലിയാൽ ചത്തു പോകും വാ പോകാം “

Recent Stories

The Author

MR WITCHER

17 Comments

  1. Bro next part enna??

  2. Munb njan ee sitile sthiram vayanakaran ayirunnu…pinne entho..varunna kadhakalonum ishtapedathe aayi..athinte karanam onum ariyilla…..angane irikumbolaanu bro de ee story kanunne..perilulla oru kauthukam vech vayikan thudangiyatha…ippo valare sandosham thonunnu,,

    Waiting for climax…😇

  3. ദശമൂലം ദാമു

    അങ്ങനെ പറഞ്ഞാൽ പറ്റില്ല ഞാൻ അമിതമായി പ്രതീക്ഷിക്കും.

  4. അടിപൊളി

    1. ബ്രോ…. കുമ്പിടി ബ്രോ 🥰❤️

    1. മണവാളൻ ❤️🥰❤️

  5. Adipoli bro, smooth writing style. Waiting for next part

    1. ❤️🥰❤️🥰❤️

  6. Aakamshabarithan….✌

    1. ❤️❤️❤️🥰🥰

  7. Adipoli
    Next part vegam aakkane

    1. 14 nu varum

  8. ❤❤❤❤❤

    1. ❤️❤️

  9. ❤️❤️❤️❤️

    1. Saran bro❤️🥰❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com