മാറ്റകല്യാണം 3?⚡️ [MR WITCHER] 243

ഞാൻ അച്ചുവിനെയും കൊണ്ട് നേരെ ക്ലാസയിൽ പോയി.. എന്റെ ബാഗും എടുത്ത്.. ക്യാന്റീനിൽ ഇരുന്ന അച്ചുവിന്റെ ബാഗും എടുത്തു ഞാൻ അവളെയും കൊണ്ട് കാറിൽ കയറി കോളേജിൽ നിന്നു പോയി…
.
.
.
.
.
.

പോകുന്ന വഴി മുഴുവൻ അവൾ നിശബ്ദം ആയിരുന്നു.. അവളുടെ മുഖത്തു വിഷമം ഉണ്ടായിരുന്നു.. എന്നാൽ കരയുന്നില്ല.. ഞാൻ അവളുടെ തലയിൽ തലോടി അവൾ എന്നെ നോക്കി എന്റെ തോളിൽ ചാരി ഇരുന്നു…

“വേദന ഉണ്ടോ അച്ചു… നമുക്ക് ഹോസ്പിറ്റലിൽ പോണോ?”

 

ഞാൻ നിശബ്ദത ഒഴിവാക്കാൻ ആയി ചോദിച്ചു.. അവൾ എന്നെ നോക്കി..

“ഉണ്ട്.. ചേട്ടായി.. എന്നാൽ ശരീരത്തിൽ അല്ല.. മനസ്സിൽ ആണു..”

അവൾ എന്നെ നോക്കി പറഞ്ഞു.. എന്നാൽ എനിക്കു അത് മനസ്സിലായില്ല.. ഞാൻ അവളെ നോക്കി….. അത് മനസ്സിലാക്കിയ അവൾ എന്നെ നോക്കി..

“അവൻ എന്നെയും എന്റെ ചേട്ടനെയും കൂട്ടി ആണു അനാവശ്യം പറഞ്ഞത്… അതാണ് എനിക്കു സങ്കടം ആയത് ”

അവൾ പറഞ്ഞു പിന്നെയും കരയാൻ തുടങ്ങി.. എനിക്കും അത് കേട്ടപ്പോൾ വിഷമം ആയി… കൊച്ചുകിട്ടുകളെ പോലെ ആണു അച്ചു.. അവളുടെ പിഞ്ചു മനസ്സിൽ അവൻ വല്ലാതെ മുറിവേൽപ്പിച്ചു…. എനിക്കു അവനോട് പിന്നെയും ദേഷ്യം വന്നു…
ഞാൻ അവളെ സമാധാനിപ്പിച്ചു.. അവൾക്കു നല്ല വിഷമം ഉണ്ടായിരുന്നു..

ഞാൻ നേരെ അവളെ വീട്ടിൽ ആക്കി.. അവളുടെ അച്ഛനെയും അമ്മയെയും കാര്യം പറഞ്ഞു മനസ്സിലാക്കി.. അവർ ഒന്നും പറഞ്ഞില്ല.. അവൾ ഞാൻ ഇനി കോളേജിൽ പോകാത്തൊണ്ടു അവളും പോകുന്നില്ല എന്ന് പറഞ്ഞു.. എന്നാൽ ഞാൻ അവളെ എല്ലാം പറഞ്ഞു മനസ്സിലാക്കി… കുറെ കഴിഞ്ഞാണ് ഞാൻ അവിടെ നിന്നു ഇറങ്ങിയതു.. വരുന്ന വഴിയിൽ അനൂപ് വിളിച്ചു അവനോടു കാര്യം എല്ലാം പറഞ്ഞു…

 

 

ഞാൻ വീട്ടിലും എല്ലാ കാര്യവും പറഞ്ഞു.. അവർ ഒന്നും പറഞ്ഞില്ല.. അച്ചുവിന്റെ കാര്യം ആയതു കൊണ്ട് ആരും ഒന്നും മിണ്ടിയില്ല…. മണിക്കുട്ടിയോടും എല്ലാം പറഞ്ഞു.. ആര്യയുടെ കാര്യം ഉൾപ്പെടെ.. അവൾക്കു പ്രേതെകിച്ചു ഒന്നും ഇല്ല…… എന്നാൽ എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു.. ജീവിതത്തിൽ ആദ്യമായി ആണു ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നത്.. അത് പറയാനും കഴിഞ്ഞില്ല.. ഞാൻ എന്റെ കയ്യിൽ അവൾക്കായി വാങ്ങിയ റിങ് ഇൽ നോക്കി…. ഇന്ന് ഇങ്ങനെ ഒന്നും ഉണ്ടായില്ല എങ്കിൽ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ളത് ദിവസ്സം ആയേനെ… ഞാൻ ആ മോതിരം അടങ്ങിയ ബോക്സ്‌ അലമാരയിൽ സൂക്ഷിച്ചു വച്ചു……..

17 Comments

  1. Bro next part enna??

  2. Munb njan ee sitile sthiram vayanakaran ayirunnu…pinne entho..varunna kadhakalonum ishtapedathe aayi..athinte karanam onum ariyilla…..angane irikumbolaanu bro de ee story kanunne..perilulla oru kauthukam vech vayikan thudangiyatha…ippo valare sandosham thonunnu,,

    Waiting for climax…?

  3. ദശമൂലം ദാമു

    അങ്ങനെ പറഞ്ഞാൽ പറ്റില്ല ഞാൻ അമിതമായി പ്രതീക്ഷിക്കും.

  4. അടിപൊളി

    1. ബ്രോ…. കുമ്പിടി ബ്രോ ?❤️

    1. മണവാളൻ ❤️?❤️

  5. Adipoli bro, smooth writing style. Waiting for next part

    1. ❤️?❤️?❤️

  6. Aakamshabarithan….✌

    1. ❤️❤️❤️??

  7. Adipoli
    Next part vegam aakkane

    1. 14 nu varum

  8. ❤❤❤❤❤

    1. ❤️❤️

  9. ❤️❤️❤️❤️

    1. Saran bro❤️?❤️

Comments are closed.