മാറ്റകല്യാണം 3?⚡️ [MR WITCHER] 247

ഫുഡ്‌ കഴിച്ചു പോകാൻ ഇറങ്ങി.. മണിക്കുട്ടിക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലായിരുന്നു.. ഞാൻ അവളോട്‌ ആദ്യമായി മറച്ചു വച്ച കാര്യം ആര്യ ആയിരുന്നു…. എന്നാൽ ഇന്ന് എല്ലാം സെറ്റ് ആയിട്ട് അവളോട്‌ പറയണം എന്ന് ഞാൻ തീരുമാനിച്ചു… ഞാൻ ഇന്ന് കാർ ആണ് എടുത്തത്… നേരെ കോളേജിൽ പോയി… കാറിൽ നല്ല റൊമാന്റിക് പാട്ടൊക്കെ ഇട്ടാണ് ഞാൻ പോയത്.. ജീവിതത്തിലെ ആദ്യ പ്രണയം ഞാൻ നന്നായി എൻജോയ് ചെയ്തു..

ഞാൻ ആദ്യം ഒരു ജുവാലറിയിൽ കയറി ഒരു കല്ലുവച്ച സ്വർണ മോതിരം വാങ്ങി…. ഞാൻ അതിൽ നോക്കി നല്ല ഭംഗി… ഇന്ന് അവളെ ഇത് അണിയിച്ചു വേണം ജീവിതത്തിലോട്ടു സ്വാഗതം ചെയ്യാൻ എന്ന് ഞാൻ ഉറപ്പിച്ചു…. ഞാൻ അവിടന്ന് നേരെ കോളേജിൽ കാർ കൊണ്ട് കയറ്റി… കാർ പാർക്ക്‌ ചെയ്തു നിന്നപ്പോൾ എന്നെ നോക്കി അച്ചു അവിടെ ഉണ്ടായിരുന്നു..

ഞാൻ അവളെയും കൂട്ടി ക്ലാസ് ലക്ഷ്യം ആക്കി നടന്നു.. അവൾ എന്റെ കയ്യിൽ തൂങ്ങി വന്നു… ഞാൻ നേരെ ക്ലാസ്സിൽ പോയി… അവൾ അവളുടെ സീറ്റിൽ പോയി ഇരുന്നു.. എനിക്കു ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല എത്രയും പെട്ടന്ന് ഉച്ച ആയാൽ മതിയായിരുന്നു എന്നാണ് ചിന്ത.. അങ്ങനെ അന്നത്തെ ക്ലാസ്സ്‌ തുടങ്ങി..

ആര്യ ആയിരുന്നു ആദ്യം.. അവൾ ക്ലാസ്സിൽ വന്നു.. എന്റെ പോന്നു മോനെ ദേവതകൾ തോൽക്കുന്ന സൗന്ദര്യം… ഞാൻ കണ്ണ് മിഴിച്ചു പോയി.. ഒരു നീല കളർ സാരി ഉടത്തു.. കണ്ണുകൾ എല്ലാം നന്നായി എഴുതി.. നെറ്റിയിൽ ഒരു കൊച്ചു പൊട്ടും.. അതിനു മുകളിൽ ഒരു ചന്ദന കുറിയും.. കാതിൽ ഒരു ജിമിക്കിയും… മുടിയിൽ മുല്ലപ്പൂവും ചൂടി അവൾ വന്നു.. ദൈവമെ കണ്ണെടുക്കാൻ തോന്നിയില്ല… ഞാൻ അവളെ തന്നെ നോക്കിയിരുന്നു.. എന്താണ് ഇത് ഞാൻ സ്വർഗത്തിൽ ആണോ എന്ന് ചിന്തിച്ചു..

ഞാൻ വായുംപൊളിച്ചു നോക്കി ഇരുന്നു.. അവൾ അതു കണ്ടു ചെറിയ നാണം ഒക്കെ വന്നു… അത് കണ്ടപ്പോൾ ഞാൻ നോട്ടം മാറ്റി… എനിക്ക് വല്ലാത്ത പറവേഷം വരാൻ തുടങ്ങി….

അന്ന് എനിക്കു ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. ഞാൻ അവളുടെ വശ്യതയിൽ ലയിച്ചു പോയിരുന്നു.. അവളും ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുക ആയിരുന്നു… ഇടയ്ക്കു ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ കോർക്കും.. എന്നാൽ ചിരിച്ചിട്ട് പെട്ടന്ന് തന്നെ നോട്ടം മാറ്റും….

അങ്ങനെ ആ ഹൗർ കഴിയുന്നവരെ ഞാൻ എന്തോ വീർപ്പുമുട്ടൽ പോലെ തോന്നി… ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോൾ അവൾ എന്നെ ഒന്നു നോക്കി ചിരിച്ചു… ഞാൻ ആണേൽ കിളി എല്ലാം പോയ അവസ്ഥ…..

എനിക്ക് അന്ന് വലിയ വീർപ്പുമുട്ടൽ ആയിരുന്നു.. എങ്ങനെ എങ്കിലും ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞാൽ മതി എന്നാണ് എന്റെ ആഗ്രഹം….
അങ്ങനെ അടുത്ത ഹൗർ കഴിഞ്ഞു ലഞ്ച് ടൈം ആയി… ഞാൻ അച്ചുനെ വിളിച്ചു ക്യാന്റീനിൽ പോകാൻ വരാൻ പറഞ്ഞു.. അവൾ ബാഗ് എന്റെൽ തന്നിട്ട് ടോയ്‌ലെറ്റിൽ പോയിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി.. ഞാൻ നേരെ ക്യാന്റീനിൽ പോയി അവൾക്കായി കാത്തിരുന്നു.. എന്നാൽ എന്റെ മനസ്സ് മുഴുവൻ ആര്യ ആയിരുന്നു.. അവൾ ഇന്ന് എന്റേത് ആകും എന്ന് എനിക്കു ഉറപ്പായി..

അവൾ ഇന്ന് എനിക്കു വേണ്ടി ആണ് ഇങ്ങനെ ഒരുങ്ങി വന്നത് എന്ന് എനിക്കു മനസ്സിലായി.. ഞാൻ അവിടെ ടേബിളിൽ ഇരുന്നു ആലോചിച്ചു കൊണ്ടിരുന്നു…..
..
.
..
.

.
..
.

ഞാൻ അച്ചുവിനെ നോക്കി അങ്ങനെ ഇരുന്നു.. കുറെ നേരം ആയിട്ടും അവളെ കണ്ടില്ല.. ഞാൻ അക്ഷമാനായി അവിടെ ഇരുന്നു… എന്നാൽ അവളെ കണ്ടില്ല.. ഞാൻ നോക്കി ഇരുന്നു..

നോക്കുമ്പോൾ ഗോപിക ഓടിപിടിച്ചു വരുന്നു..ഇവൾ എന്റിനാണ് ഇങ്ങനെ ഓടിപിടിച്ചു വരുന്നേ എന്ന് ഞാൻ ആലോചിച്ചു…. അവൾ ഓടി എന്റെ അടുത്ത് വന്നു… അവൾ നന്നായി കിതച്ചു കൊണ്ട് നിന്നു.. ഞാൻ അവളെ നോക്കി എണിറ്റു.. അവൾ എന്നെ ചാരി കിതാപ്പ് മാറ്റി…

“എന്താ.. ഗോപികേ… നീ എന്തിനാ ഇങ്ങനെ ഓടി പിടിച്ചു വരുന്നേ.. എന്തുപറ്റി “

17 Comments

  1. Bro next part enna??

  2. Munb njan ee sitile sthiram vayanakaran ayirunnu…pinne entho..varunna kadhakalonum ishtapedathe aayi..athinte karanam onum ariyilla…..angane irikumbolaanu bro de ee story kanunne..perilulla oru kauthukam vech vayikan thudangiyatha…ippo valare sandosham thonunnu,,

    Waiting for climax…?

  3. ദശമൂലം ദാമു

    അങ്ങനെ പറഞ്ഞാൽ പറ്റില്ല ഞാൻ അമിതമായി പ്രതീക്ഷിക്കും.

  4. അടിപൊളി

    1. ബ്രോ…. കുമ്പിടി ബ്രോ ?❤️

    1. മണവാളൻ ❤️?❤️

  5. Adipoli bro, smooth writing style. Waiting for next part

    1. ❤️?❤️?❤️

  6. Aakamshabarithan….✌

    1. ❤️❤️❤️??

  7. Adipoli
    Next part vegam aakkane

    1. 14 nu varum

  8. ❤❤❤❤❤

    1. ❤️❤️

  9. ❤️❤️❤️❤️

    1. Saran bro❤️?❤️

Comments are closed.