മാറ്റകല്യാണം 3?⚡️ [MR WITCHER] 247

അങ്ങനെ കുറേനേരത്തെ ഫോട്ടോ സേഷൻ കഴിഞ്ഞു എല്ലാരും ഫുഡ് കഴിക്കാൻ പോയി.. നല്ലത് കിടിലൻ സദ്യ തന്നെ ആയിരുന്നു രണ്ടു വീട്ടുകാരും ചേർന്ന് ഒരുക്കിയത്.. 5 കൂട്ടം പായസം ഒക്കെ ഉള്ളത് ഒരു കിടു സദ്യ.. എന്നാൽ എനിക്കു അത് അതികം ആസ്വദിക്കാൻ പറ്റിയില്ല.. ടെൻഷൻ കാരണം അധികം കഴിക്കാതെ ഞാൻ മതിയാക്കി.. ആര്യയും അങ്ങനെ തന്നെ ആയിരുന്നു….

പിന്നെയും കുറെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു.. 2 മണി ഒക്കെ ആയപ്പോൾ പോകാൻ ഇറങ്ങി.. ബന്ധുക്കൾ എല്ലാരും അപ്പോഴും ഹാളിൽ തന്നെ ഉണ്ടായിരുന്നു… ഇനി രണ്ടു വീട്ടിലോട്ടു മടങ്ങി പിന്നെയും ഒരുങ്ങി തിരിച്ചു വരും വൈകുന്നേരം റിസപ്ഷൻ ഉണ്ട്..
ഞങ്ങൾ മണിക്കുട്ടിക്കായി ഒരു ബെൻസ് കാർ ആണ് വാങ്ങി കൊടുത്തത്.. അത് എന്റെ സേവിങ്സ്സിൽ നിന്നും ആണ്.. അത് എന്റെ ഒരു ആഗ്രഹം ആയിരുന്നു…. അവൾക്കു അത് സന്തോഷം ആയി…

ആര്യക്കായി അവളുടെ അച്ഛൻ ഒരു മിനികൂപ്പർ ആണ് നൽകിയത്.. എനിക്കും അത് ഇഷ്ടം ആയി….. അവൾക്കും അത് ഇഷ്ടം ആയിരിക്കണം അതാകും ആ കാർ തന്നെ വാങ്ങിയത്…

 

പോകാൻ നേരം മണിക്കുട്ടി എന്നെ കെട്ടിപിടിച്ചു എന്നാൽ കരഞ്ഞില്ല… കുറച്ചു കഴിഞ്ഞാൽ വീണ്ടും കാണണം അല്ലോ.. അപ്പോൾ കരഞ്ഞില്ല.. എന്നാൽ റിസപ്ഷൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഒരു കരച്ചിൽ ഞാൻ പ്രതീക്ഷിക്കുന്നു… ഒന്നല്ല രണ്ടു കരച്ചിൽ… ?
റീസെപ്ഷനും ഞങ്ങൾ ഒരുമിച്ചു നടത്താൻ തന്നെ ആയിരുന്നു തീരുമാനം… അവർക്കു എല്ലാവർക്കും അത് സമ്മതം ആയിരുന്നു…
.
.
.
അങ്ങനെ അവിടത്തെ എല്ലാ പരിപാടികളും കഴിഞ്ഞു വീടുകളിൽ പോകാൻ ആയി തിരിച്ചു… മണിക്കുട്ടിയും ആകാശും ഞാൻ കൊടുത്ത ബെൻസിൽ തന്നെ ആണ് തിരിച്ചു പോയത്….. ഞങ്ങൾ മിനിയിലും…..

അങ്ങനെ കേട്ടല്ലാം കഴിഞ്ഞു വീട്ടിൽ എത്തി.. അമ്മമാർ ഞങ്ങൾക്ക് മുന്നേ വീട്ടിൽ എത്തിയിരുന്നു… അവർ വീടിന്റെ മുന്നിൽ വിളക്കും ആരതിയുമായി ഞങ്ങളെ കാത്ത് നിന്നു…..

17 Comments

  1. Bro next part enna??

  2. Munb njan ee sitile sthiram vayanakaran ayirunnu…pinne entho..varunna kadhakalonum ishtapedathe aayi..athinte karanam onum ariyilla…..angane irikumbolaanu bro de ee story kanunne..perilulla oru kauthukam vech vayikan thudangiyatha…ippo valare sandosham thonunnu,,

    Waiting for climax…?

  3. ദശമൂലം ദാമു

    അങ്ങനെ പറഞ്ഞാൽ പറ്റില്ല ഞാൻ അമിതമായി പ്രതീക്ഷിക്കും.

  4. അടിപൊളി

    1. ബ്രോ…. കുമ്പിടി ബ്രോ ?❤️

    1. മണവാളൻ ❤️?❤️

  5. Adipoli bro, smooth writing style. Waiting for next part

    1. ❤️?❤️?❤️

  6. Aakamshabarithan….✌

    1. ❤️❤️❤️??

  7. Adipoli
    Next part vegam aakkane

    1. 14 nu varum

  8. ❤❤❤❤❤

    1. ❤️❤️

  9. ❤️❤️❤️❤️

    1. Saran bro❤️?❤️

Comments are closed.