മാറ്റകല്യാണം 3?⚡️ [MR WITCHER] 247

അതിനു ശേഷം അവളുടെ കയ്യും പിടിച്ചു എന്റെ വട്ടം അഗ്നിയെ വലം വച്ചു.. അവൾ പൂർണമായും എന്റെ ഭാര്യ ആയിരുന്നു.. ഞാൻ അപ്പോൾ തന്നെ മനസ്സ്സിൽ ചില കാര്യങ്ങൾ കണക്കു കൂട്ടി.. അവളെ ഞാൻ കാരണം കരയിക്കാൻ പാടില്ല എന്ന്.. അവളുടെ മനസ്സ് എനിക്കു അറിയില്ലല്ലോ.. അവൾക്കു എന്നോട് വെറുപ്പ്‌ ഉണ്ടേലും അതു മാറി സ്നേഹം ഉണ്ടാകാതെ ഇരിക്കില്ലല്ലോ അതുവരെ ഞാൻ അവൾക്കു വേണ്ടി കാത്തിരിക്കും…

വലം വച്ചു കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹം ഒക്കെ വാങ്ങി….

അത് കഴിഞ്ഞ് 15 മിനിറ്റ് കഴുഞ്ഞു മണിക്കുട്ടിയുടെ കല്യാണത്തിന്റെ ചടങ്ങുകൾ തുടങ്ങി.. അവളുടെ അച്ഛൻ തന്നെ ആകാശിനെ പിടിച്ചു എല്ലാരേയും അനുഗ്രഹം വാങ്ങിപ്പിച്ചു.. എന്റെ അടുത്ത് വന്നപ്പോൾ ഞാൻ അവനെ കാലിൽ വീഴാൻ സമ്മതിക്കാതെ കെട്ടിപിടിച്ചു….. എനിക്കു അവനെ വല്ലാതെ ബോധിച്ചിരുന്നു.. അവൻ കതിര്മണ്ഡപത്തിൽ കയറി ഇരുന്നു..ഞാനും ആര്യയും ഒരുമിച്ചു തന്നെ ആണ് നിന്നത്.. എന്നാലും ഞങ്ങൾ പരസ്പരം നോക്കുന്നില്ല..

കുറച്ചു കഴിഞ്ഞപ്പോൾ തലപൊലിയോട് കൂടി അച്ഛന്റെ കയ്യും പിടിച്ചു എന്റെ ദേവത.. മണിക്കുട്ടി വരുന്നു.. അവൾ ശെരിക്കും സുന്ദരി ആയിരുന്നു.. എനിക്കു അവളെ കല്യാണ വേഷത്തിൽ കാണുമ്പോൾ കണ്ണ് നിറഞ്ഞു.. അവൾ എല്ലാവരെയും തൊഴുതു അനുഗ്രഹം വാങ്ങി… എന്റെയും ആര്യയുടെയും കാലുകളിൽ ഒരുമിച്ചു വീണു… ഞാൻ അവളെ പിടിച്ചു ഉയർത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….. എല്ലാരേയും ഒന്നു കൂടി തൊഴുതു അവൾ മണ്ഡപത്തിൽ കയറി ഇരുന്നു… ആകാശും അവളും പരസ്പരം നോക്കി ചിരിച്ചു…

സമയം ആയപ്പോൾ നാധസ്വാരം വായന കേട്ടു… ആകാശിന്റ അച്ഛൻ താലി എടുത്തു കൊടുത്തു.. അവൻ മണിക്കൂട്ടോയുടെ കഴുത്തിൽ താലി കെട്ടി.. ആര്യ ആണ് താലികെട്ടാൻ മുടി ഒതുക്കി കൊടുത്തത്.. മണിക്കുട്ടിയുടെ കഴുത്തിൽ താലി വീണു.. അവൾ മറ്റൊരാളുടെ ആയി.. എനിക്കു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഞാൻ അത് തുടച്ചു മാറ്റി.. എന്നാൽ ആര്യ ഇതെല്ലാം നോക്കുണ്ടായിരുന്നു…

അങ്ങനെ എല്ലാ ചടങ്ങുകളും പെട്ടന്ന് തീർന്നു.. ബന്ധുക്കൾ ഓരോരുത്തരായി വന്നു ഫോട്ടോ ഒക്കെ എടുത്തു കൊണ്ടിരുന്നു..
പിന്നെ ഫോട്ടോഗ്രാഫർ സിന്റെ പതിവുപോലെ ഉള്ള വെറുപ്പിക്കൽ തുടർന്നു കൊണ്ടിരുന്നു.. ഞാൻ ഇതെല്ലാം സഹിച്ചു നിന്നു.. എന്നാൽ മറ്റുള്ളവരെ കാണിക്കാൻ ഞാൻ എല്ലാത്തിനും സഹകരിച്ചു.. എല്ലാവർക്കും വലിയ സന്തോഷം ആയിരുന്നു.. ജാതക ദോഷം കാരണം മുടങ്ങി കൊണ്ടിരുന്ന മണിക്കുട്ടിയുടെ കല്യാണവും ഒപ്പം എന്റെ കല്യാണവും എല്ലാം ഒരുമിച്ചു നടന്ന സന്തോഷം അവർ എല്ലാം പ്രകടിപ്പിച്ചു..

അച്ചു എന്നെയും മണിക്കുട്ടിയെയും ചുറ്റി പറ്റി തന്നെ അങ്ങനെ നടന്നു.. ഞാൻ വാങ്ങി കൊടുത്ത നീല സാരിയിൽ അവൾ സുന്ദരി ആയിരുന്നു… അവൾക്കും വലിയ സന്തോഷം ആയിരുന്നു.. എന്നാൽ എന്റയും ആര്യയുടെയും കാര്യത്തിൽ അവൾക്കു ആശങ്ക ഉണ്ടായിരുന്നു.. അവൾ എന്നോട് എല്ലാം മറന്നു എല്ലാത്തിനോടും പൊരുത്ത പെടാനും ആര്യയോട് സംസാരിച്ചു എല്ലാം ശെരിയാക്കാനും പറഞ്ഞു..

എന്നാൽ എന്നിൽ ഇപ്പോഴും കൂടെ ഉള്ളത് ഈഗോ എന്നെ വിട്ടു പോയിരുന്നില്ല… അത് അത് ഞാൻ വരുന്നപോലെ ചെയ്യാം എന്ന് കരുതി..

17 Comments

  1. Bro next part enna??

  2. Munb njan ee sitile sthiram vayanakaran ayirunnu…pinne entho..varunna kadhakalonum ishtapedathe aayi..athinte karanam onum ariyilla…..angane irikumbolaanu bro de ee story kanunne..perilulla oru kauthukam vech vayikan thudangiyatha…ippo valare sandosham thonunnu,,

    Waiting for climax…?

  3. ദശമൂലം ദാമു

    അങ്ങനെ പറഞ്ഞാൽ പറ്റില്ല ഞാൻ അമിതമായി പ്രതീക്ഷിക്കും.

  4. അടിപൊളി

    1. ബ്രോ…. കുമ്പിടി ബ്രോ ?❤️

    1. മണവാളൻ ❤️?❤️

  5. Adipoli bro, smooth writing style. Waiting for next part

    1. ❤️?❤️?❤️

  6. Aakamshabarithan….✌

    1. ❤️❤️❤️??

  7. Adipoli
    Next part vegam aakkane

    1. 14 nu varum

  8. ❤❤❤❤❤

    1. ❤️❤️

  9. ❤️❤️❤️❤️

    1. Saran bro❤️?❤️

Comments are closed.