മാറണം ഈ ചിന്താഗതി
Author : Nikila
ദൈവമേ വലഞ്ഞല്ലോ! ഇപ്പോ സമയം രാത്രി ഒൻപതു മണിയായി. ഇനിയെപ്പോ വീട്ടിലെത്താനാ. ഫോൺ വിളിക്കുന്ന നേരത്തും കൂടി അമ്മ പറഞ്ഞതാ തിരക്കു പിടിച്ചു വരണ്ട നാളെ രാവിലെ സാവകാശം വീട്ടിലേക്ക് വന്നാൽ മതിയെന്നൊക്കെ. പക്ഷെ ഞാനുണ്ടോ കേൾക്കുന്നു. ജോലി കഴിഞ്ഞതും നേരെ കിട്ടിയ ബസ്സിൽ കേറി ഇങ്ങോട്ട് വച്ചു പിടിച്ചു. ബസ്സ് നിർത്തിയതാണെങ്കിലോ ആളനക്കമില്ലാത്തൊരു സ്ഥലത്ത്. ഇവിടുന്ന് പിന്നെ ആ ബസ്സ് എന്റെ വീട്ടിലേക്കുള്ള റൂട്ടിലേക്കല്ല പോവുന്നത്. എന്നിട്ടിപ്പോ ഞാൻ രാത്രി നേരത്ത് ആളനക്കം പോലുമില്ലാത്ത ഒരു ഇടവഴിയിൽ അതും ഒരു ബസ് സ്റ്റോപ്പിൽ ബാഗും തോളിൽ തൂക്കിയിട്ട് നിൽക്കുന്നു. ഇവിടെ സ്ട്രീറ്റ് ലാമ്പിന്റേ വെളിച്ചമുള്ളത് തന്നെ ഭാഗ്യം.
എന്റെ നാട് തൃശ്ശൂരാണെങ്കിലും ഞാൻ ജോലി ചെയ്യുന്നത് എറണാകുളത്താണ്. ഒരു മാസമായി വീട്ടിൽ നിന്ന് മാറി താമസിക്കുന്നതിന്റെ ഒരു മനപ്രയാസം ഇപ്പോഴുമുണ്ട്. ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം ജോലി തീർത്തു പോരുന്നതിനിടയ്ക്കാണ് ഇനി ഒരാഴ്ച്ചത്തേക്ക് ഓഫീസ് അവധിയായിരിക്കുമെന്ന സന്തോഷവാർത്തയറിയുന്നത്. എന്താണ് കാരണമെന്നൊന്നും തിരക്കാൻ നിന്നില്ല. നേരെ വേഗം വീട്ടിലേക്കുള്ള ബസ്സിൽ കേറി. അല്ലെങ്കിലും ഒരവധി കിട്ടാൻ കാത്തിരിക്കുന്ന നമ്മളൊക്കെ എന്തിന് കാരണമന്വേഷിക്കണം. പക്ഷെ ഇത്ര വൈകി ഇറങ്ങിയാൽ ഇതുപോലെ വഴിയിൽ വച്ചു പെട്ടു പോവുമെന്ന് അന്നേരം ഓർത്തില്ല. വീട്ടിലേക്ക് വരുമെന്ന് അമ്മയോട് ഫോൺ വിളിച്ചു പറഞ്ഞു പോയി. ഇനി ബസ്സ് സ്റ്റോപ്പിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേക്ക്. എന്നാൽ തോളിൽ കനമുള്ള ബാഗുള്ളതുക്കൊണ്ട് നടത്തം എളുപ്പമല്ല.
ഇനിയീ സ്റ്റോപ്പിൽ നിന്നും ബസ്സ് കിട്ടുമെന്ന് തോന്നുന്നില്ല. ഈ ഭാഗത്താണെങ്കിൽ ഒരു മനുഷ്യജീവി പോലുമില്ല. പോരാത്തതിന് ഇരുട്ടും. ആണായിരുന്നിട്ടുകൂടി എനിക്കു നല്ല പേടി തോന്നി. അവസാനം ഒരു തീരുമാനമെടുത്തു. കിട്ടുന്ന വണ്ടിക്ക് ലിഫ്റ്റ് ചോദിക്കാം. അങ്ങനെ ഞാൻ ആ വഴിയിലൂടെ ഇടയ്ക്കിടെ വരുന്ന കാറുകളുടെ നേരെ കൈ നീട്ടി ലിഫ്റ്റ് ചോദിക്കാൻ തുടങ്ങി. ആരും നിർത്തിയില്ല. അവസാനം ഒരു ബുള്ളറ്റ് ബൈക്ക് വരുന്നത് കണ്ടു. ആ വണ്ടിയുടെ നേരെയും കൈ നീട്ടി. ആ ബുള്ളറ്റ് ഇത്തിരി മുന്നോട്ടു നീങ്ങിയ ശേഷം നിർത്തി. ഒരു ഓവർക്കോട്ടായിരുന്നു ബുള്ളറ്റ് ഓടിച്ചിരുന്നയാൾ ധരിച്ചിരുന്നത്. ആളുടെ തലയിലൊരു ഹെൽമെറ്റും ഉണ്ടായിരുന്നു. വണ്ടി നിർത്തിയതും ആള് തലയിൽ നിന്നും ഹെൽമെറ്റൂരി. അപ്പോഴാണ് ബുള്ളറ്റ് ഓടിച്ചിരുന്നയാൾ ഒരു പെണ്ണാണെന്ന് മനസിലായത്.
“യെസ്, എന്താ ?” അവരെന്നോട് ചോദിച്ചു.
“ഒന്നുല്ല, നോ താങ്ക്സ്”.
ചിന്താഗതികൾ എല്ലാം മാറ്റി എടുക്കേണ്ടതുണ്ട്.. അതിന് അറുപതുകളിൽ കുടുങ്ങി കിടക്കുന്ന വിദ്യാഭ്യാസ രീതി ആദ്യം മാറണം..
പുറമെ കൂടുതലും, സ്ത്രീ പുരുഷൻ എന്നൊരു ചിന്തയില്ല.. അവിടെ എല്ലാവരും മനുഷ്യർ ആണ്.. മാർകെറ്റിൽ നിന്നും വാങ്ങിയ വസ്തുക്കൾ ഭാരം കൂടിയത് ആണെങ്കിലും ട്രക്കിൽ നിന്നും സ്വയം ഇറക്കുന്ന സ്ത്രീകൾ യൂറോപ്പിൽ ഒക്കെ സ്ഥിര കാഴ്ചയാണ്.. അവിടെ “ആയോ പാവം ഞാൻ പോയി സഹായിക്കട്ടെ.” എന്ന് ഒരു പുരുഷനും ചിന്തിക്കില്ല.. കാരണം എല്ലാവരും ഒരുപോലെ ആണ്.. ആ ഒരുമ ആണ് ഇവിടെ വരേണ്ടത്..
അതുപോലെ ഒരു ആണ് പെണ്ണിനെ ഒപ്പം നടന്നാൽ ഉടനെ അത് മറ്റേതു ആണെന്നുള്ള ചിന്തകൾ കൂടെ മാറേണ്ടതുണ്ട്..
നല്ലൊരു വിഷമായാണ്.. ഗുഡ് വൺ.. ✌️
ഇതു ശരിക്കും ഒരു വനിതാ മാഗസിന് വേണ്ടിയുണ്ടാക്കിയ പരസ്യത്തിൽ നിന്നും കടമെടുത്തതാണ്. ആ പരസ്യത്തിൽ കണ്ട പ്രധാന പോരായ്മ ഈയൊരു സംഭവം സ്ത്രീയുടെ ഭാഗത്തു നിന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നതാ. ഈയൊരു കാര്യം രണ്ടു കൂട്ടരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ വേറെ വേറെ അർത്ഥങ്ങൾ കിട്ടും. സത്യത്തിൽ നമ്മൾ ചിന്തിക്കുന്ന രീതിയാണ് മാറേണ്ടത്
ഞാനും എപ്പഴും ചോദിക്കണമെന്ന് കരുതുന്ന ഒരു ചോദ്യമാണ് നിഖില കഥയിൽ ചോദിച്ചത്..
സ്ത്രീയും പുരുഷനും സമം ആണ്, പുരുഷന് കിട്ടുന്ന അതേ പ്രിവിലേജസ് സ്ത്രീക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല എന്നാർത്തു വിളിക്കുന്നവർ തന്നെ ഒരു പുരുഷൻ സഹായമനസ്കതയോടെ, സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുക്കാൻ ( ഒരുദാഹരണം മാത്രം ) നിർത്തിയാൽ അവനെ സ്ത്രീ ലമ്പടൻ ആക്കാൻ തിരക്ക് കൂട്ടും..!!
സ്ത്രീയും പുരുഷനും സമം ആണെന്നുണ്ടെങ്കിൽ ആ വാദത്തിനു പ്രസക്തിയുണ്ടോ…?!!
അപ്പോൾ പുരുഷനും സ്ത്രീയും സമമല്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.. അത് കഥയിലെ പെണ്ണിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാവും..
സ്ത്രീക്കും പുരുഷനും അവരുടേതായ മേന്മകളും കോട്ടങ്ങളും ഉണ്ട്.. അത് മനസിലാക്കുന്നിടത്താണ് വിജയം..
അമ്മയാവുക എന്നത് സ്ത്രീയ്ക്ക് മാത്രമേ സാധിക്കൂ എന്നത് പോലെ അച്ഛനാവാൻ പുരുഷനല്ലാതെ വേറെയാർക്കും സാധിക്കില്ല..!!
കഥ പറഞ്ഞ രീതി, പ്രയോഗങ്ങൾ പ്രയോഗിച്ച കോലം എന്നിവയിൽ എനിക്കഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രതിപാദ്യ വിഷയം ഗംഭീരമായി.. ?
അതിനിടയ്ക്ക് ഹാസ്യം ചേർത്ത കയ്യടക്കവും അപാരം.. ?
അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു..
നമ്മുടെ നാട്ടിൽ ‘left side thinkers’ ന്റെ എണ്ണം കൂടുതലാണ്. പലരുടെയും വിചാരം ഇതൊരു എന്തോ വലിയ ലിബറലായ കാര്യമാണെന്നാ. സത്യത്തിൽ അതും ആളുകളുടെ പൊള്ളത്തരമാണ്.
കഥ പറഞ്ഞ രീതി അത്ര പോരായിരുന്നു എന്ന കാര്യത്തിൽ ഞാനും യോജിക്കുന്നു. അടുത്ത തവണ ശ്രദ്ധിക്കാം. അഭിപ്രായത്തിന് നന്ദി ?