മാറണം ഈ ചിന്താഗതി [Nikila] 2282

“അതിപ്പോ എനിക്കു പകരം മേഡമാണ് അവിടെ നിൽക്കുന്നതെങ്കിൽ ഞാനോട്ട് വണ്ടിയുമായി വന്ന് ലിഫ്റ്റ് വേണോന്ന് ചോദിച്ചാൽ മേഡം എന്നെക്കുറിച്ച് എന്തു വിചാരിക്കും ?”

ആ ചോദ്യം അവർക്ക് കൊള്ളേണ്ട പോലെ കൊണ്ടു. ഇത്തിരി നേരത്തേക്ക് അവര് ഉത്തരം പറയാതിരുന്നത് അതിന്റെ തെളിവായിരുന്നു.

“അത്…. അത് പിന്നെ, ഇങ്ങോട്ട് വന്ന് ലിഫ്റ്റ് വേണോന്ന് ചോദിച്ചാൽ സംശയിച്ചു പോവില്ലേ. പെണ്ണുങ്ങള് സാധാരണ അങ്ങനെയല്ലേ ചിന്തിക്കാറ്” അവരെങ്ങനെയോ ആ മറുപടി പറഞ്ഞൊപ്പിച്ചു.

“മേഡം, മാറണം ഈ ചിന്താഗതി. ലോകം മാറും നമ്മൾ മാറാൻ തുടങ്ങുമ്പോൾ?”

അവര് നേരെത്തെ എന്നോട് പറഞ്ഞ അതേ ഡയലോഗ് തന്നെ ഞാൻ അവരുടെ നേരെ തിരിച്ചടിച്ചു. അതോടെ അടുത്തതായി ഉത്തരം മുട്ടിയത് അവർക്കായിരുന്നു. അല്ല പിന്നെ, നമ്മളോടാ കളി ?.

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ റോഡരികിലുള്ള എന്റെ വീട് കണ്ടപ്പോൾ ഞാനവരോട് നിർത്താൻ പറഞ്ഞു. അവരെന്റെ വീടിന്റെ മുൻപിൽ തന്നെ നിർത്തി. വീട്ടു പടിക്കൽ എന്നെയും കാത്ത് എന്റെ അമ്മയും അനിയത്തിയും ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ലിഫ്റ്റ് തന്നായാൾക്ക് താങ്ക്സ് പറഞ്ഞു വീട്ടിലേക്ക് കേറി. അവര് അവരുടെ വഴിക്കും പോയി. ഈ പോക്കിലിനി അവര് ആർക്കും ലിഫ്റ്റ് കൊടുക്കില്ലെന്നും ആരോടും ലിഫ്റ്റ് ചോദിക്കില്ലെന്നും എനിക്കുറപ്പായിരുന്നു. വീടിനകത്തേക്ക് കേറിയതും അമ്മ ;

“നീയിത്ര നേരം എവിടെ പോയി കിടക്കായിരുന്നെടാ. ഞങ്ങളിവിടെ കുറേ നേരമായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. വൈകുന്നുണ്ടേൽ നിനക്കൊന്ന് ഫോൺ ചെയ്തു പറഞ്ഞാലെന്താടാ”

തുടങ്ങീ അമ്മയുടെ പരാതിക്കെട്ടഴിക്കല്.

“സോറി അമ്മേ, ഞാനെവിടെയും കിടക്കല്ലായിരുന്നു. ബസ്സ് കിട്ടാഞ്ഞിട്ട് നടുറോഡില് നിൽക്കായിരുന്നു. പിന്നെ എന്റെ ഫോണും ഓഫായായിപ്പോയി. അതാ തിരിച്ചു വിളിക്കാൻ പറ്റാത്തിരുന്നേ”

“അതൊക്കെ പോട്ടേ, നിന്നെയിവിടെ കൊണ്ടുവിട്ട പെണ്ണ് ആരാടാ ?”

അടിപൊളി, സ്വന്തം മോൻ വേറൊരു നാട്ടീന്നു പണിയെടുത്തു ഇവിടേക്ക് വന്നപ്പോ അമ്മ ആദ്യം ചോദിച്ച ചോദ്യം ?. അമ്മയെ പറഞ്ഞിട്ട് കാര്യമില്ല. വണ്ടിയിവിടെ നിർത്തിയ നേരത്ത് ഹെൽമെറ്റ്‌ തലയീന്ന് ഊരേണ്ട കാര്യമുണ്ടായിരുന്നോ അവർക്ക്?. ഇതിന്റെ ബാക്കി ഇനി ഞാനനുഭവിക്കണം.

58 Comments

  1. ചിന്താഗതികൾ എല്ലാം മാറ്റി എടുക്കേണ്ടതുണ്ട്.. അതിന് അറുപതുകളിൽ കുടുങ്ങി കിടക്കുന്ന വിദ്യാഭ്യാസ രീതി ആദ്യം മാറണം..
    പുറമെ കൂടുതലും, സ്ത്രീ പുരുഷൻ എന്നൊരു ചിന്തയില്ല.. അവിടെ എല്ലാവരും മനുഷ്യർ ആണ്.. മാർകെറ്റിൽ നിന്നും വാങ്ങിയ വസ്തുക്കൾ ഭാരം കൂടിയത് ആണെങ്കിലും ട്രക്കിൽ നിന്നും സ്വയം ഇറക്കുന്ന സ്ത്രീകൾ യൂറോപ്പിൽ ഒക്കെ സ്ഥിര കാഴ്ചയാണ്.. അവിടെ “ആയോ പാവം ഞാൻ പോയി സഹായിക്കട്ടെ.” എന്ന് ഒരു പുരുഷനും ചിന്തിക്കില്ല.. കാരണം എല്ലാവരും ഒരുപോലെ ആണ്.. ആ ഒരുമ ആണ് ഇവിടെ വരേണ്ടത്..
    അതുപോലെ ഒരു ആണ് പെണ്ണിനെ ഒപ്പം നടന്നാൽ ഉടനെ അത് മറ്റേതു ആണെന്നുള്ള ചിന്തകൾ കൂടെ മാറേണ്ടതുണ്ട്..
    നല്ലൊരു വിഷമായാണ്.. ഗുഡ് വൺ.. ✌️

    1. ഇതു ശരിക്കും ഒരു വനിതാ മാഗസിന് വേണ്ടിയുണ്ടാക്കിയ പരസ്യത്തിൽ നിന്നും കടമെടുത്തതാണ്. ആ പരസ്യത്തിൽ കണ്ട പ്രധാന പോരായ്മ ഈയൊരു സംഭവം സ്ത്രീയുടെ ഭാഗത്തു നിന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നതാ. ഈയൊരു കാര്യം രണ്ടു കൂട്ടരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ വേറെ വേറെ അർത്ഥങ്ങൾ കിട്ടും. സത്യത്തിൽ നമ്മൾ ചിന്തിക്കുന്ന രീതിയാണ് മാറേണ്ടത്

  2. ജെയ്മി ലാനിസ്റ്റർ

    ഞാനും എപ്പഴും ചോദിക്കണമെന്ന് കരുതുന്ന ഒരു ചോദ്യമാണ് നിഖില കഥയിൽ ചോദിച്ചത്..
    സ്ത്രീയും പുരുഷനും സമം ആണ്, പുരുഷന് കിട്ടുന്ന അതേ പ്രിവിലേജസ് സ്ത്രീക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല എന്നാർത്തു വിളിക്കുന്നവർ തന്നെ ഒരു പുരുഷൻ സഹായമനസ്കതയോടെ, സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുക്കാൻ ( ഒരുദാഹരണം മാത്രം ) നിർത്തിയാൽ അവനെ സ്ത്രീ ലമ്പടൻ ആക്കാൻ തിരക്ക് കൂട്ടും..!!
    സ്ത്രീയും പുരുഷനും സമം ആണെന്നുണ്ടെങ്കിൽ ആ വാദത്തിനു പ്രസക്തിയുണ്ടോ…?!!
    അപ്പോൾ പുരുഷനും സ്ത്രീയും സമമല്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.. അത് കഥയിലെ പെണ്ണിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാവും..

    സ്ത്രീക്കും പുരുഷനും അവരുടേതായ മേന്മകളും കോട്ടങ്ങളും ഉണ്ട്.. അത് മനസിലാക്കുന്നിടത്താണ് വിജയം..

    അമ്മയാവുക എന്നത് സ്ത്രീയ്ക്ക് മാത്രമേ സാധിക്കൂ എന്നത് പോലെ അച്ഛനാവാൻ പുരുഷനല്ലാതെ വേറെയാർക്കും സാധിക്കില്ല..!!

    കഥ പറഞ്ഞ രീതി, പ്രയോഗങ്ങൾ പ്രയോഗിച്ച കോലം എന്നിവയിൽ എനിക്കഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രതിപാദ്യ വിഷയം ഗംഭീരമായി.. ?
    അതിനിടയ്ക്ക് ഹാസ്യം ചേർത്ത കയ്യടക്കവും അപാരം.. ?
    അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു..

    1. നമ്മുടെ നാട്ടിൽ ‘left side thinkers’ ന്റെ എണ്ണം കൂടുതലാണ്. പലരുടെയും വിചാരം ഇതൊരു എന്തോ വലിയ ലിബറലായ കാര്യമാണെന്നാ. സത്യത്തിൽ അതും ആളുകളുടെ പൊള്ളത്തരമാണ്.

      കഥ പറഞ്ഞ രീതി അത്ര പോരായിരുന്നു എന്ന കാര്യത്തിൽ ഞാനും യോജിക്കുന്നു. അടുത്ത തവണ ശ്രദ്ധിക്കാം. അഭിപ്രായത്തിന് നന്ദി ?

  3. ജെയ്മി ലാനിസ്റ്റർ

    ഞാനും എപ്പഴും ചോദിക്കണമെന്ന് കരുതുന്ന ഒരു ചോദ്യമാണ് നിഖില കഥയിൽ ചോദിച്ചത്..
    സ്ത്രീയും പുരുഷനും സമം ആണ്, പുരുഷന് കിട്ടുന്ന അതേ പ്രിവിലേജസ് സ്ത്രീക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല എന്നാർത്തു വിളിക്കുന്നവർ തന്നെ ഒരു പുരുഷൻ സഹായമനസ്കതയോടെ, സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുക്കാൻ ( ഒരുദാഹരണം മാത്രം ) നിർത്തിയാൽ അവനെ സ്ത്രീ ലമ്പടൻ ആക്കാൻ തിരക്ക് കൂട്ടും..!!
    സ്ത്രീയും പുരുഷനും സമം ആണെന്നുണ്ടെങ്കിൽ ആ വാദത്തിനു പ്രസക്തിയുണ്ടോ…?!!
    അപ്പോൾ പുരുഷനും സ്ത്രീയും സമമല്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.. അത് കഥയിലെ പെണ്ണിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാവും..

    സ്ത്രീക്കും പുരുഷനും അവരുടേതായ മേന്മകളും കോട്ടങ്ങളും ഉണ്ട്.. അത് മനസിലാക്കുന്നിടത്താണ് വിജയം..

    അമ്മയാവുക എന്നത് സ്ത്രീയ്ക്ക് മാത്രമേ സാധിക്കൂ എന്നത് പോലെ അച്ഛനാവാൻ പുരുഷനല്ലാതെ വേറെയാർക്കും സാധിക്കില്ല..!!

    കഥ പറഞ്ഞ രീതി, പ്രയോഗങ്ങൾ പ്രയോഗിച്ച കോലം എന്നിവയിൽ എനിക്കഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രതിപാദ്യ വിഷയം ഗംഭീരമായി.. ?
    അതിനിടയ്ക്ക് ഹാസ്യം ചേർത്ത കയ്യടക്കവും അപാരം.. ?
    അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു..

Comments are closed.