മാറണം ഈ ചിന്താഗതി [Nikila] 2282

അവര് പെണ്ണാണെന്ന് മനസിലായതുക്കൊണ്ടാകാം. അവരുടെ ബുള്ളറ്റിന്റെ പിന്നിൽ കേറാനൊരു മടി.

 

“ലിഫ്റ്റ് വേണമല്ലേ ?”

 

കാര്യമെന്താണെന്ന് അവരെന്നോട് ഇങ്ങോട്ട് ചോദിച്ചപ്പോൾ ഞാൻ മടിച്ചുക്കൊണ്ട് തലയാട്ടി സമ്മതിച്ചു.

 

“എന്നാ കേറിക്കോ, ഇവിടേക്കിനി ഒരു വണ്ടി പോലും വരാൻ പോണില്ല”

 

അവരതു പറഞ്ഞപ്പോൾ ഞാൻ മനസിലാമനസ്സോടെ അവരുടെ വണ്ടിയിൽ വണ്ടിയിൽ കേറി. അൽപ്പം അകലം പാലിച്ചു തന്നെ അവരുടെ പുറകിൽ ഞാനിരുന്നു.

 

“എവിടെയാ ഇറങ്ങേണ്ടേ, ഇവിടെ അടുത്താണോ ?” അവര്.

 

“ഏകദേശം അഞ്ചു കിലോമീറ്ററുണ്ട്. ഇതുപോലെ നേരെയങ്ങ് പോയാൽ മതി. സ്ഥലമെത്തുമ്പോൾ പറയാം”

 

“ഉം”

 

പിന്നെ ഒരു മിനിറ്റു നേരത്തേക്ക് അവരൊന്നും മിണ്ടിയില്ല. ഇവരെ കണ്ടിട്ട് ഒരു റൈഡറാണെന്ന് തോന്നുന്നു. കാരണം കയ്യില് ബൈക്കൊക്ക ഓടിക്കുമ്പോൾ ധരിക്കാറുള്ള ഗ്ലൗസണിഞ്ഞിട്ടുണ്ട്.

 

“താൻ ദൂരെ നിന്നാണോ വരുന്നേ ?” അവര് വീണ്ടും ചോദിച്ചു

 

“അതെ. ജോലി ചെയ്യുന്നത് ദൂരെയാ. വീട് ഇവിടെയാ. ഇന്ന് ലീവ് കിട്ടിയിട്ട് വന്നതാ. പക്ഷെ നേരം വൈകി”

 

പിന്നെയും ഒരു നിമിഷം മൗനം. അതിനു ശേഷം ;

 

“അതേയ്, തന്നോടൊരു കാര്യം ചോദിച്ചോട്ടെ ?” അവര്.

58 Comments

  1. ചിന്താഗതികൾ എല്ലാം മാറ്റി എടുക്കേണ്ടതുണ്ട്.. അതിന് അറുപതുകളിൽ കുടുങ്ങി കിടക്കുന്ന വിദ്യാഭ്യാസ രീതി ആദ്യം മാറണം..
    പുറമെ കൂടുതലും, സ്ത്രീ പുരുഷൻ എന്നൊരു ചിന്തയില്ല.. അവിടെ എല്ലാവരും മനുഷ്യർ ആണ്.. മാർകെറ്റിൽ നിന്നും വാങ്ങിയ വസ്തുക്കൾ ഭാരം കൂടിയത് ആണെങ്കിലും ട്രക്കിൽ നിന്നും സ്വയം ഇറക്കുന്ന സ്ത്രീകൾ യൂറോപ്പിൽ ഒക്കെ സ്ഥിര കാഴ്ചയാണ്.. അവിടെ “ആയോ പാവം ഞാൻ പോയി സഹായിക്കട്ടെ.” എന്ന് ഒരു പുരുഷനും ചിന്തിക്കില്ല.. കാരണം എല്ലാവരും ഒരുപോലെ ആണ്.. ആ ഒരുമ ആണ് ഇവിടെ വരേണ്ടത്..
    അതുപോലെ ഒരു ആണ് പെണ്ണിനെ ഒപ്പം നടന്നാൽ ഉടനെ അത് മറ്റേതു ആണെന്നുള്ള ചിന്തകൾ കൂടെ മാറേണ്ടതുണ്ട്..
    നല്ലൊരു വിഷമായാണ്.. ഗുഡ് വൺ.. ✌️

    1. ഇതു ശരിക്കും ഒരു വനിതാ മാഗസിന് വേണ്ടിയുണ്ടാക്കിയ പരസ്യത്തിൽ നിന്നും കടമെടുത്തതാണ്. ആ പരസ്യത്തിൽ കണ്ട പ്രധാന പോരായ്മ ഈയൊരു സംഭവം സ്ത്രീയുടെ ഭാഗത്തു നിന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നതാ. ഈയൊരു കാര്യം രണ്ടു കൂട്ടരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ വേറെ വേറെ അർത്ഥങ്ങൾ കിട്ടും. സത്യത്തിൽ നമ്മൾ ചിന്തിക്കുന്ന രീതിയാണ് മാറേണ്ടത്

  2. ജെയ്മി ലാനിസ്റ്റർ

    ഞാനും എപ്പഴും ചോദിക്കണമെന്ന് കരുതുന്ന ഒരു ചോദ്യമാണ് നിഖില കഥയിൽ ചോദിച്ചത്..
    സ്ത്രീയും പുരുഷനും സമം ആണ്, പുരുഷന് കിട്ടുന്ന അതേ പ്രിവിലേജസ് സ്ത്രീക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല എന്നാർത്തു വിളിക്കുന്നവർ തന്നെ ഒരു പുരുഷൻ സഹായമനസ്കതയോടെ, സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുക്കാൻ ( ഒരുദാഹരണം മാത്രം ) നിർത്തിയാൽ അവനെ സ്ത്രീ ലമ്പടൻ ആക്കാൻ തിരക്ക് കൂട്ടും..!!
    സ്ത്രീയും പുരുഷനും സമം ആണെന്നുണ്ടെങ്കിൽ ആ വാദത്തിനു പ്രസക്തിയുണ്ടോ…?!!
    അപ്പോൾ പുരുഷനും സ്ത്രീയും സമമല്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.. അത് കഥയിലെ പെണ്ണിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാവും..

    സ്ത്രീക്കും പുരുഷനും അവരുടേതായ മേന്മകളും കോട്ടങ്ങളും ഉണ്ട്.. അത് മനസിലാക്കുന്നിടത്താണ് വിജയം..

    അമ്മയാവുക എന്നത് സ്ത്രീയ്ക്ക് മാത്രമേ സാധിക്കൂ എന്നത് പോലെ അച്ഛനാവാൻ പുരുഷനല്ലാതെ വേറെയാർക്കും സാധിക്കില്ല..!!

    കഥ പറഞ്ഞ രീതി, പ്രയോഗങ്ങൾ പ്രയോഗിച്ച കോലം എന്നിവയിൽ എനിക്കഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രതിപാദ്യ വിഷയം ഗംഭീരമായി.. ?
    അതിനിടയ്ക്ക് ഹാസ്യം ചേർത്ത കയ്യടക്കവും അപാരം.. ?
    അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു..

    1. നമ്മുടെ നാട്ടിൽ ‘left side thinkers’ ന്റെ എണ്ണം കൂടുതലാണ്. പലരുടെയും വിചാരം ഇതൊരു എന്തോ വലിയ ലിബറലായ കാര്യമാണെന്നാ. സത്യത്തിൽ അതും ആളുകളുടെ പൊള്ളത്തരമാണ്.

      കഥ പറഞ്ഞ രീതി അത്ര പോരായിരുന്നു എന്ന കാര്യത്തിൽ ഞാനും യോജിക്കുന്നു. അടുത്ത തവണ ശ്രദ്ധിക്കാം. അഭിപ്രായത്തിന് നന്ദി ?

  3. ജെയ്മി ലാനിസ്റ്റർ

    ഞാനും എപ്പഴും ചോദിക്കണമെന്ന് കരുതുന്ന ഒരു ചോദ്യമാണ് നിഖില കഥയിൽ ചോദിച്ചത്..
    സ്ത്രീയും പുരുഷനും സമം ആണ്, പുരുഷന് കിട്ടുന്ന അതേ പ്രിവിലേജസ് സ്ത്രീക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല എന്നാർത്തു വിളിക്കുന്നവർ തന്നെ ഒരു പുരുഷൻ സഹായമനസ്കതയോടെ, സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുക്കാൻ ( ഒരുദാഹരണം മാത്രം ) നിർത്തിയാൽ അവനെ സ്ത്രീ ലമ്പടൻ ആക്കാൻ തിരക്ക് കൂട്ടും..!!
    സ്ത്രീയും പുരുഷനും സമം ആണെന്നുണ്ടെങ്കിൽ ആ വാദത്തിനു പ്രസക്തിയുണ്ടോ…?!!
    അപ്പോൾ പുരുഷനും സ്ത്രീയും സമമല്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.. അത് കഥയിലെ പെണ്ണിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാവും..

    സ്ത്രീക്കും പുരുഷനും അവരുടേതായ മേന്മകളും കോട്ടങ്ങളും ഉണ്ട്.. അത് മനസിലാക്കുന്നിടത്താണ് വിജയം..

    അമ്മയാവുക എന്നത് സ്ത്രീയ്ക്ക് മാത്രമേ സാധിക്കൂ എന്നത് പോലെ അച്ഛനാവാൻ പുരുഷനല്ലാതെ വേറെയാർക്കും സാധിക്കില്ല..!!

    കഥ പറഞ്ഞ രീതി, പ്രയോഗങ്ങൾ പ്രയോഗിച്ച കോലം എന്നിവയിൽ എനിക്കഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രതിപാദ്യ വിഷയം ഗംഭീരമായി.. ?
    അതിനിടയ്ക്ക് ഹാസ്യം ചേർത്ത കയ്യടക്കവും അപാരം.. ?
    അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു..

Comments are closed.