മാറണം ഈ ചിന്താഗതി [Nikila] 2282

“അത് അമ്മേ, ഞാൻ കുറേ നേരമായി റോഡിൽ നിൽക്കുന്ന കണ്ടപ്പോൾ എനിക്കു ലിഫ്റ്റ് തന്നതാ”

 

അമ്മയെന്നെ തുറിച്ചു നോക്കാൻ തുടങ്ങി. സപ്പോർട്ടിന് അനിയത്തിയും അമ്മയുടെ കൂടെ കൂടി.

 

“സത്യമായിട്ടും അതാണ് സംഭവിച്ചത് അമ്മേ”

 

“പക്ഷെ വിശ്വാസമാവണില്ലല്ലോ?” അനിയത്തി.

 

അടിപൊളി, ഇവളെനിക്ക് എവിടെയും പാരയാവാണല്ലോ.

 

“നിനക്ക് സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. എനിക്കിനി കൂടുതലൊന്നും പറയാനില്ല”

 

“പക്ഷെ ഏട്ടാ, ഇതെങ്ങാനും വേറാരെങ്കിലും കണ്ടിരുന്നെങ്കിൽ അവരത് വിശ്വസിക്കുമെന്ന് തോന്നുണുണ്ടോ ?” അവൾ.

 

“ആ പറഞ്ഞത് ശരിയാ മോനേ, നാട്ടുക്കാരൊക്കെ ചിന്തിച്ചു കൂട്ടുന്നത് തന്നെ വേറെ ചിലതായിരിക്കും” അമ്മ.

 

ദൈവമേ, ഇവരോടിനി പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നുന്നു. ഞാനധികമൊന്നും അവരോട് മിണ്ടാൻ പോയില്ല. ആകെക്കൂടി ചെയ്തത് അവർക്കു നേരെ തിരിഞ്ഞു നിന്ന് ചേർന്ന് നിന്ന അവരുടെ തോളിൽ ഓരോ കൈ വീതം വച്ചു. എന്നിട്ടു പറഞ്ഞു ;

 

“മാറണം ഈ ചിന്താഗതി. ലോകം മാറും നമ്മൾ മാറാൻ തുടങ്ങുമ്പോൾ”

 

എന്റെയീ മറുപടി കേട്ടതും രണ്ടു പേരും നിന്ന നിൽപ്പിൽ വാ പൊളിച്ചു പോയി. സാഹചര്യം അനുകൂലമാണെങ്കിൽ ഒരേ ഡയലോഗ് എത്ര തവണ വേണമെങ്കിലും പ്രയോഗിക്കാം.

 

ഞാൻ പറയാൻ വന്ന കാര്യം ഇതാണ്. ഇനിയെഴുതിക്കൊണ്ടിരിക്കുന്ന കഥയിൽ ഒരേ ഡയലോഗ് തന്നെ വീണ്ടും ആവർത്തിച്ചു വന്നേക്കാം. ദയവു ചെയ്തു ആരും കൂവരുത് പ്ലീസ് ?. 

58 Comments

  1. ചിന്താഗതികൾ എല്ലാം മാറ്റി എടുക്കേണ്ടതുണ്ട്.. അതിന് അറുപതുകളിൽ കുടുങ്ങി കിടക്കുന്ന വിദ്യാഭ്യാസ രീതി ആദ്യം മാറണം..
    പുറമെ കൂടുതലും, സ്ത്രീ പുരുഷൻ എന്നൊരു ചിന്തയില്ല.. അവിടെ എല്ലാവരും മനുഷ്യർ ആണ്.. മാർകെറ്റിൽ നിന്നും വാങ്ങിയ വസ്തുക്കൾ ഭാരം കൂടിയത് ആണെങ്കിലും ട്രക്കിൽ നിന്നും സ്വയം ഇറക്കുന്ന സ്ത്രീകൾ യൂറോപ്പിൽ ഒക്കെ സ്ഥിര കാഴ്ചയാണ്.. അവിടെ “ആയോ പാവം ഞാൻ പോയി സഹായിക്കട്ടെ.” എന്ന് ഒരു പുരുഷനും ചിന്തിക്കില്ല.. കാരണം എല്ലാവരും ഒരുപോലെ ആണ്.. ആ ഒരുമ ആണ് ഇവിടെ വരേണ്ടത്..
    അതുപോലെ ഒരു ആണ് പെണ്ണിനെ ഒപ്പം നടന്നാൽ ഉടനെ അത് മറ്റേതു ആണെന്നുള്ള ചിന്തകൾ കൂടെ മാറേണ്ടതുണ്ട്..
    നല്ലൊരു വിഷമായാണ്.. ഗുഡ് വൺ.. ✌️

    1. ഇതു ശരിക്കും ഒരു വനിതാ മാഗസിന് വേണ്ടിയുണ്ടാക്കിയ പരസ്യത്തിൽ നിന്നും കടമെടുത്തതാണ്. ആ പരസ്യത്തിൽ കണ്ട പ്രധാന പോരായ്മ ഈയൊരു സംഭവം സ്ത്രീയുടെ ഭാഗത്തു നിന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നതാ. ഈയൊരു കാര്യം രണ്ടു കൂട്ടരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ വേറെ വേറെ അർത്ഥങ്ങൾ കിട്ടും. സത്യത്തിൽ നമ്മൾ ചിന്തിക്കുന്ന രീതിയാണ് മാറേണ്ടത്

  2. ജെയ്മി ലാനിസ്റ്റർ

    ഞാനും എപ്പഴും ചോദിക്കണമെന്ന് കരുതുന്ന ഒരു ചോദ്യമാണ് നിഖില കഥയിൽ ചോദിച്ചത്..
    സ്ത്രീയും പുരുഷനും സമം ആണ്, പുരുഷന് കിട്ടുന്ന അതേ പ്രിവിലേജസ് സ്ത്രീക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല എന്നാർത്തു വിളിക്കുന്നവർ തന്നെ ഒരു പുരുഷൻ സഹായമനസ്കതയോടെ, സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുക്കാൻ ( ഒരുദാഹരണം മാത്രം ) നിർത്തിയാൽ അവനെ സ്ത്രീ ലമ്പടൻ ആക്കാൻ തിരക്ക് കൂട്ടും..!!
    സ്ത്രീയും പുരുഷനും സമം ആണെന്നുണ്ടെങ്കിൽ ആ വാദത്തിനു പ്രസക്തിയുണ്ടോ…?!!
    അപ്പോൾ പുരുഷനും സ്ത്രീയും സമമല്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.. അത് കഥയിലെ പെണ്ണിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാവും..

    സ്ത്രീക്കും പുരുഷനും അവരുടേതായ മേന്മകളും കോട്ടങ്ങളും ഉണ്ട്.. അത് മനസിലാക്കുന്നിടത്താണ് വിജയം..

    അമ്മയാവുക എന്നത് സ്ത്രീയ്ക്ക് മാത്രമേ സാധിക്കൂ എന്നത് പോലെ അച്ഛനാവാൻ പുരുഷനല്ലാതെ വേറെയാർക്കും സാധിക്കില്ല..!!

    കഥ പറഞ്ഞ രീതി, പ്രയോഗങ്ങൾ പ്രയോഗിച്ച കോലം എന്നിവയിൽ എനിക്കഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രതിപാദ്യ വിഷയം ഗംഭീരമായി.. ?
    അതിനിടയ്ക്ക് ഹാസ്യം ചേർത്ത കയ്യടക്കവും അപാരം.. ?
    അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു..

    1. നമ്മുടെ നാട്ടിൽ ‘left side thinkers’ ന്റെ എണ്ണം കൂടുതലാണ്. പലരുടെയും വിചാരം ഇതൊരു എന്തോ വലിയ ലിബറലായ കാര്യമാണെന്നാ. സത്യത്തിൽ അതും ആളുകളുടെ പൊള്ളത്തരമാണ്.

      കഥ പറഞ്ഞ രീതി അത്ര പോരായിരുന്നു എന്ന കാര്യത്തിൽ ഞാനും യോജിക്കുന്നു. അടുത്ത തവണ ശ്രദ്ധിക്കാം. അഭിപ്രായത്തിന് നന്ദി ?

  3. ജെയ്മി ലാനിസ്റ്റർ

    ഞാനും എപ്പഴും ചോദിക്കണമെന്ന് കരുതുന്ന ഒരു ചോദ്യമാണ് നിഖില കഥയിൽ ചോദിച്ചത്..
    സ്ത്രീയും പുരുഷനും സമം ആണ്, പുരുഷന് കിട്ടുന്ന അതേ പ്രിവിലേജസ് സ്ത്രീക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല എന്നാർത്തു വിളിക്കുന്നവർ തന്നെ ഒരു പുരുഷൻ സഹായമനസ്കതയോടെ, സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുക്കാൻ ( ഒരുദാഹരണം മാത്രം ) നിർത്തിയാൽ അവനെ സ്ത്രീ ലമ്പടൻ ആക്കാൻ തിരക്ക് കൂട്ടും..!!
    സ്ത്രീയും പുരുഷനും സമം ആണെന്നുണ്ടെങ്കിൽ ആ വാദത്തിനു പ്രസക്തിയുണ്ടോ…?!!
    അപ്പോൾ പുരുഷനും സ്ത്രീയും സമമല്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.. അത് കഥയിലെ പെണ്ണിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാവും..

    സ്ത്രീക്കും പുരുഷനും അവരുടേതായ മേന്മകളും കോട്ടങ്ങളും ഉണ്ട്.. അത് മനസിലാക്കുന്നിടത്താണ് വിജയം..

    അമ്മയാവുക എന്നത് സ്ത്രീയ്ക്ക് മാത്രമേ സാധിക്കൂ എന്നത് പോലെ അച്ഛനാവാൻ പുരുഷനല്ലാതെ വേറെയാർക്കും സാധിക്കില്ല..!!

    കഥ പറഞ്ഞ രീതി, പ്രയോഗങ്ങൾ പ്രയോഗിച്ച കോലം എന്നിവയിൽ എനിക്കഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രതിപാദ്യ വിഷയം ഗംഭീരമായി.. ?
    അതിനിടയ്ക്ക് ഹാസ്യം ചേർത്ത കയ്യടക്കവും അപാരം.. ?
    അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു..

Comments are closed.