മാറണം ഈ ചിന്താഗതി [Nikila] 2282

മാറണം ഈ ചിന്താഗതി

Author : Nikila

 


 

ദൈവമേ വലഞ്ഞല്ലോ! ഇപ്പോ സമയം രാത്രി ഒൻപതു മണിയായി. ഇനിയെപ്പോ വീട്ടിലെത്താനാ. ഫോൺ വിളിക്കുന്ന നേരത്തും കൂടി അമ്മ പറഞ്ഞതാ തിരക്കു പിടിച്ചു വരണ്ട നാളെ രാവിലെ സാവകാശം വീട്ടിലേക്ക് വന്നാൽ മതിയെന്നൊക്കെ. പക്ഷെ ഞാനുണ്ടോ കേൾക്കുന്നു. ജോലി കഴിഞ്ഞതും നേരെ കിട്ടിയ ബസ്സിൽ കേറി ഇങ്ങോട്ട് വച്ചു പിടിച്ചു. ബസ്സ് നിർത്തിയതാണെങ്കിലോ ആളനക്കമില്ലാത്തൊരു സ്ഥലത്ത്. ഇവിടുന്ന് പിന്നെ ആ ബസ്സ് എന്റെ വീട്ടിലേക്കുള്ള റൂട്ടിലേക്കല്ല പോവുന്നത്. എന്നിട്ടിപ്പോ ഞാൻ രാത്രി നേരത്ത് ആളനക്കം പോലുമില്ലാത്ത ഒരു ഇടവഴിയിൽ അതും ഒരു ബസ് സ്റ്റോപ്പിൽ ബാഗും തോളിൽ തൂക്കിയിട്ട് നിൽക്കുന്നു. ഇവിടെ സ്ട്രീറ്റ് ലാമ്പിന്റേ വെളിച്ചമുള്ളത് തന്നെ ഭാഗ്യം.

 

എന്റെ നാട് തൃശ്ശൂരാണെങ്കിലും ഞാൻ ജോലി ചെയ്യുന്നത് എറണാകുളത്താണ്. ഒരു മാസമായി വീട്ടിൽ നിന്ന് മാറി താമസിക്കുന്നതിന്റെ ഒരു മനപ്രയാസം ഇപ്പോഴുമുണ്ട്. ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം ജോലി തീർത്തു പോരുന്നതിനിടയ്ക്കാണ് ഇനി ഒരാഴ്ച്ചത്തേക്ക് ഓഫീസ് അവധിയായിരിക്കുമെന്ന സന്തോഷവാർത്തയറിയുന്നത്. എന്താണ് കാരണമെന്നൊന്നും തിരക്കാൻ നിന്നില്ല. നേരെ വേഗം വീട്ടിലേക്കുള്ള ബസ്സിൽ കേറി. അല്ലെങ്കിലും ഒരവധി കിട്ടാൻ കാത്തിരിക്കുന്ന നമ്മളൊക്കെ എന്തിന് കാരണമന്വേഷിക്കണം. പക്ഷെ ഇത്ര വൈകി ഇറങ്ങിയാൽ ഇതുപോലെ വഴിയിൽ വച്ചു പെട്ടു പോവുമെന്ന് അന്നേരം ഓർത്തില്ല. വീട്ടിലേക്ക് വരുമെന്ന് അമ്മയോട് ഫോൺ വിളിച്ചു പറഞ്ഞു പോയി. ഇനി ബസ്സ് സ്റ്റോപ്പിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേക്ക്. എന്നാൽ തോളിൽ കനമുള്ള ബാഗുള്ളതുക്കൊണ്ട് നടത്തം എളുപ്പമല്ല.

 

ഇനിയീ സ്റ്റോപ്പിൽ നിന്നും ബസ്സ് കിട്ടുമെന്ന് തോന്നുന്നില്ല. ഈ ഭാഗത്താണെങ്കിൽ ഒരു മനുഷ്യജീവി പോലുമില്ല. പോരാത്തതിന് ഇരുട്ടും. ആണായിരുന്നിട്ടുകൂടി എനിക്കു നല്ല പേടി തോന്നി. അവസാനം ഒരു തീരുമാനമെടുത്തു. കിട്ടുന്ന വണ്ടിക്ക് ലിഫ്റ്റ് ചോദിക്കാം. അങ്ങനെ ഞാൻ ആ വഴിയിലൂടെ ഇടയ്ക്കിടെ വരുന്ന കാറുകളുടെ നേരെ കൈ നീട്ടി ലിഫ്റ്റ് ചോദിക്കാൻ തുടങ്ങി. ആരും നിർത്തിയില്ല. അവസാനം ഒരു ബുള്ളറ്റ് ബൈക്ക് വരുന്നത് കണ്ടു. ആ വണ്ടിയുടെ നേരെയും കൈ നീട്ടി. ആ ബുള്ളറ്റ് ഇത്തിരി മുന്നോട്ടു നീങ്ങിയ ശേഷം നിർത്തി. ഒരു ഓവർക്കോട്ടായിരുന്നു ബുള്ളറ്റ് ഓടിച്ചിരുന്നയാൾ ധരിച്ചിരുന്നത്. ആളുടെ തലയിലൊരു ഹെൽമെറ്റും ഉണ്ടായിരുന്നു. വണ്ടി നിർത്തിയതും ആള് തലയിൽ നിന്നും ഹെൽമെറ്റൂരി. അപ്പോഴാണ് ബുള്ളറ്റ് ഓടിച്ചിരുന്നയാൾ ഒരു പെണ്ണാണെന്ന് മനസിലായത്.

 

“യെസ്, എന്താ ?” അവരെന്നോട് ചോദിച്ചു.

 

“ഒന്നുല്ല, നോ താങ്ക്സ്”.

58 Comments

  1. ജെയ്മി ലാനിസ്റ്റർl

    ഞാനും എപ്പഴും ചോദിക്കണമെന്ന് കരുതുന്ന ഒരു ചോദ്യമാണ് നിഖില കഥയിൽ ചോദിച്ചത്..

  2. Sthree oru no paranhaa theeravunna prashname ee nattilullu…. apm muthal right choice avale thedi vannolum…. so start never fear say no for no….
    Nikkiiii nhn koovum?✌

    1. സത്യമാണ്, പക്ഷെ അത് പറയുന്ന രീതിയേയും ആശ്രയിച്ചിരിക്കും

  3. ആദ്യം കുറച്ച് പേജ് വായിച്ചപ്പോൾ ഇതെന്തോന്ന് പരസ്യം കട്ട് എഴുതി വച്ചേക്കുവാണോ എന്ന് തോന്നി… ബാക്കി കൂടെ വായിച്ചോണ്ട് മിസ്സ്‌ ആയില്ല ?… അടിപൊളി… സത്യത്തിൽ ആളുകളുടെ മനസ്സിൽ സ്ത്രീ ദുർബല ആണെന്നുള്ള ചിന്തഗതി ഉള്ളത് കൊണ്ടാണ് ഇമ്മാതിരി പരസ്യം… സ്ത്രീ ശക്തികരണം എന്നാൽ രാത്രി വണ്ടി ഓടിക്കുന്ന ഒന്നാണ് എന്ന് നമ്മുടെ സമൂഹത്തിന് എന്തോ മിഥ്യ ധാരണ ഉണ്ടെന്ന് തോന്നുന്നു… യഥാർത്ഥ ശാക്തികരണം തുല്യമായ അവസരങ്ങളും വേതനവും ജീവിത സാഹചര്യവും ഒത്തു വരുന്നതാണ് എന്ന് chindikunnilla… Anyway അടിപൊളി എഴുത്ത് ❤️

    1. സ്ത്രീകൾ ഒരുപാട് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞിട്ട് പലരും ഇപ്പോൾ ‘left side thinkers’ ചിന്തരീതിയിലുള്ളവരാണ്. പക്ഷെ സൂക്ഷിച്ചു നോക്കിയാൽ ഒരു കാര്യം മനസിലാവും ബുദ്ധിമുട്ടെന്നത് ഇരു സൈഡിലുള്ളവരും അനുഭവിക്കുന്നുണ്ട്

  4. നിധീഷ്

    ????❤❤♥♥

  5. ༒☬SULTHAN☬༒

    ❤❤❤❤❤❤

  6. Kollam…. Pakse..

    Njaan koovum….

    ?
    KOOOOOOOI….
    KOOOOOOOI….
    KOOOOOOOI….

    ???

  7. കാലം സാക്ഷി

    മാറണം ഈ ചിന്താഗതി, ഒരു പെൺകുട്ടി രാത്രി ഒരു വെയ്റ്റിങ് ഷെഡിൽ നിന്നാൽ മറ്റെന്തെങ്കിലും ചിന്തിക്കും എന്ന ചിന്താഗതി മാറണം ???

    നിങ്ങൾ കുറച്ചു എഴുത്ത്ക്കാരും പരസ്യക്കാരും മാത്രമേ ഇപ്പഴും ഇത്തരം ചിന്താഗതി ഒക്കെയായി നടക്കുന്നുള്ളു. ????

    പിന്നെ ലിഫ്റ്റ് തരുന്നത് പെൺകുട്ടിയാണെങ്കിൽ ചാടിക്കേറുന്ന ഞാനുൾപ്പെടെയുള്ള യുവതലമുറ ഇവിടെയുണ്ട്. ????

    നാട്ടുകാർ എന്ത് വിചാരിക്കും എന്ന് പറയുന്നത് വെറും ഞായീകരണമാണ്. നമ്മുടെ വികലമായ ആശയത്തിന് ഒരു താങ്ങ്. നമ്മളെപ്പോലെ നാട്ടുകാർക്കും വിവരമുണ്ട് എന്ന സത്യം അംഗീകരിച്ചാൽ പ്രശ്നം തീരും.

    പിന്നെ എവിടെയും കിടന്നു ഞ്ഞുളയുന്ന ചില പുഴുക്കളുണ്ടാകും. അത് എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഞ്ഞുളക്കും അപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.

    എന്താലും കഥ സൂപ്പർ ❤❤❤❤

    1. ഇതിപ്പോ പോസിറ്റീവ് കമെന്റ് ആണോ നെഗറ്റീവ് കമെന്റ് ആണോ എന്നൊരു സംശയം?. എന്തായാലും അവസാനം ഇട്ട വാക്കുകൾ ഓർക്കുന്നു ?

      1. കാലം സാക്ഷി

        നെഗറ്റീവ് കമന്റ്‌ അല്ല! ചേച്ചി എല്ലാർക്കിട്ടും ട്രോള്ളിയപ്പോൾ, ഒരു ചെറിയ ട്രോൾ തിരിച്ച്.????

  8. ആൽക്കെമിസ്റ്റ്

    നിഖില എന്ന പേര് കണ്ടാൽ പിന്നെ വായിക്കാതിരിക്കാൻ പറ്റില്ലല്ലോ. ആ ചിന്താഗതി ഇപ്പോൾ മാറ്റുന്നില്ല കേട്ടോ. ആദ്യം കണ്ടപ്പോൾ മുമ്പ് വായിച്ച കഥയാണല്ലോ എന്നു തോന്നി. ബാക്കി വായിച്ചപ്പോൾ ആ ചിന്താഗതിയും മാറേണ്ടതുണ്ട് മനസ്സിലായി. പതിവുപോലെ വലിയൊരു കാര്യം വളരെ സിമ്പിൾ ആയി പറഞ്ഞു.

  9. °~?അശ്വിൻ?~°

    ???

  10. Fake account ലെങ്കിലും വരാൻ nikila sechi/settan
    മന്നസ് കാണിക്കണം???

    1. ഇതു തന്നെ ഒരു ഫേക്ക് ആണ് ?

    2. ഇതു തന്നെ ഒരു ഫേക്ക് ആണ് ?

  11. Super.

  12. Manassilayi enikum pattalinde….ninga poli aane

  13. Mmmm??? മാറും

    1. Ishtappettu
      Please write more

      1. താങ്ക്സ്. ഇനി wonder എന്ന സ്റ്റോറിയുടെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യണം ?

          1. ഈ മാസം വരും. വേണമെങ്കിൽ ഒരു ചെറിയ ടീസർ ഇടാം ?

  14. മാറണം ചിന്താഗതി
    പഠിച്ചു കൊണ്ടിരിക്കുമ്പോൾ ചോദ്യം
    “ജയിക്കോ”
    പഠിച്ചു കഴിയുമ്പോൾ
    “ജോലി ആയില്ലേ”
    ജോലി കിട്ടി കഴിഞ്ഞാൽ
    “കല്യണമൊന്നും ആയില്ലേ”
    കല്യാണം കഴിഞ്ഞാൽ
    “വിശേഷം ഒന്ന്മായില്ലെ”
    മടുത്തു…
    മാറണം മാറണം ഈ ചിന്താഗതി
    ??????

    1. ഈ പ്രശ്നം വേറൊരു സ്റ്റോറിയില് ചർച്ച ചെയ്തിരുന്നു ?. പക്ഷെ വേറെ രീതിയിലാ അവതരിപ്പിച്ചതെന്ന് മാത്രം

  15. ആരും തെറ്റു ധരിക്കരുത്. ഒന്ന് സെൽഫ് റിവ്യൂ ഇട്ടതാണ്?. ഇപ്പോ പഴയതു പോലെ റീച്ച് കിട്ടുന്നില്ല ?

    1. സത്യം പറ, നിങ്ങൾക്ക് ഇവിടെ ഫേക്ക് ഐഡി ഇല്ലേ

    2. ?✨P????????????_P?✨❤️

      Psycho niki……?

      1. എഴുത്തുക്കറിയുടെ കഥയിൽ പുള്ളി തന്നെ കൈ കടത്താറുണ്ടെന്ന് തോന്നുന്നു. അൾട്ടിമേറ്റ് സൈക്കൊ

        1. ആൽക്കെമിസ്റ്റ്

          എഴുത്തുകാരി അല്ല കാരൻ 🙂

    3. Onnum parayanda manassilayi……Vere mail id indale

      1. Vere email id onnum alla. Same thanneyanu

        1. ചിലപ്പോ ആളെ വട്ടു കളിപ്പിക്കാൻ ചെയ്യുന്നതാണോ

  16. പാലാക്കാരൻ

    Adhyam onnu thettidharichu pinne twist kandapolaa ningalu pazhaya alu thanne ennu manasilayath. Wonderful nikhila

    1. നമ്മള് പഴയ ആള് തന്നെയാണ്

  17. ബാഹുബലി

    അത് മാറി കഴിയുമ്പോ അടുത്ത ചിന്താഗതി വന്നു അതും മാറ്റും എല്ലാത്തിനെയും കുറിച് ചിന്തിച് പ്രവർത്തിക്കുക നമ്മുടെ ബൈസിക് ഐഡന്റിറ്റി ആർക്കുവേണ്ടിയും മാറ്റാറ്റാതിരിക്കുക മോശമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ മാറ്റുന്നതിൽ കുഴപ്പമില്ല ???

  18. ?മൊഞ്ചത്തിയുടെ ഖൽബി?

    മാറ്റി ഈ ചിന്താഗതി…??

  19. Yes we have to change our mind set is right

  20. വണ്ടർ കിട്ടുമോ ഈ ഇടക്ക്?
    Anyway nice concept?

  21. Maranam e chindhagathi cleashe marum nammal mattumbol

    1. ചില ക്ലിഷേകൾ ഒരിക്കലും മാറാതിരിക്കുന്നതാ നല്ലത്. ഉദാഹരണം, അമ്മയുടെ സ്നേഹം ?

      1. Adhorikalum cleashe aakillallo…….chilorde stry le idke aaklinde

        1. Adhum cleashe aaklundoo chila stry le life le ithine cleashe illallo

  22. കൈലാസനാഥൻ

    ഒരു മുൻകൂർ ജാമ്യമെടുക്കൽ ആണ് ഈ കഥ എന്ന് പറഞ്ഞത് നന്നായി. സംഗതി ഇഷ്ടമായി, പക്ഷേ ഇതിന്റെ പകുതി വരെയുള്ളത് ഒരു പരസ്യചിത്രം അത് റ്റിവിയിൽ കണ്ടതായി തോന്നി. എന്തായാലും വ്യവസ്ഥിതി നിങ്ങൾ പറഞ്ഞത് തന്നെ ആണായാലും പെണ്ണായാലും അത് മാറണം. മാറണമെങ്കിൽ ഓരോ കുടുംബത്ത് നിന്നും മാറ്റണം. ചെറുപ്പം മുതലേ വേർതിരിവ് പഠിപ്പിക്കുന്ന രീതി തന്നെ മാറണം .

    1. പറഞ്ഞത് ശരിയാണ്. ഈ സ്റ്റോറി തന്നെ ആ പരസ്യം കണ്ടപ്പോൾ തോന്നിയതാണ്. പക്ഷെ അതിൽ പെണ്ണിന്റെ ഭാഗത്തു നിന്നുള്ള ചിന്ത മാത്രമേ കാണിക്കുന്നുള്ളൂ. പെണ്ണിനെക്കുറിച്ച് ആണിനും ആണിനെക്കുറിച്ച് പെണ്ണിനും ചില തെറ്റിദ്ധാരണകളുണ്ട്. അതെല്ലാം മാറേണ്ടത് തന്നെയാണ് ?

  23. മാറണം ഈ ചിന്താഗതി ❤❤
    തുടക്കം വായിച്ചപ്പോൾ will you maary mee പോലെ ഇരുന്നു പിന്നെ മനസിലായി.
    എന്റെ ചിന്താഗതി ആണ് മാറ്റേണ്ടത് എന്ന് ????

  24. First ❤

Comments are closed.