മാഡ് മാഡം 4 [vishnu] 364

“എടാ അജയ് നല്ല ഫ്രഷ് മോട്ടിവേഷൻ ക്ലാസ്സ്…..ആദ്യം അവളോട് കണ്ണീര് തുടച്ചു കളഞ്ഞിട്ട്  ക്ലാസ്സ് എടുക്കാൻ പറ…” അവൻ്റെ ചെവിയിൽ അത് പയ്യെ പറഞ്ഞു കഴിഞ്ഞപ്പോൾ ശ്രേയ പെട്ടന്ന് തിരിഞ്ഞു നോക്കി….

ദൈവമേ…പറഞ്ഞത് ഇവൾ കേട്ടോ ഇനി ….കേൾക്കാൻ സാധ്യത ഇല്ല പയ്യെ ആണല്ലോ പറഞ്ഞത്….

“മിണ്ടാതെ ഇരി മലരേ…ബാക്കി ഓഫീസിൽ പോയിട്ട് ഉണ്ടാക്കാം…”

അജയ് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല…..അങ്ങനെ ഓഫീസിൽ എത്തി എല്ലാവരും കാറിൽ നിന്നും ഇറങ്ങി…..

മാഡം അവളുടെ ക്യാബിനിൽ കേറി പോയി….ഞങ്ങളും സീറ്റിൽ വന്നിരുന്നു…ബാക്കി മൂന്നും ഒന്നും മിണ്ടുന്നില്ല….ഇനി ഇവരുടെ പ്രോജക്ട് എങ്ങനും അപ്പ്രൂവ് ആയിരുന്നെങ്കിൽ എല്ലാം കൂടി എൻ്റെ തലയിൽ കേറി പൊങ്കാല ഇട്ടെനെ ഇപ്പൊ….

” നിങ്ങടെയൊക്കെ മുഖം കാണുമ്പോൾ ഇപ്പൊ ഒരു പാട്ട് ഓർമ വരുന്നു…. പടാട്ടെട അജയ്…ഇല്ലേൽ വേണ്ട ഈ പാട്ട് ഞാൻ ചൊറിയൻ പുഴുവിനേക്കളും ചൊറിച്ചിൽ ഉള്ള നന്ദിതക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു…..

“വാജി വാജി വാജി നീ എൻ ശിവാജി…..
ഊമ്പാവാ ആമ്പൽ ആമ്പൽ….പുന്നകയാ മൊവ്വൽ മൊവ്വൽ”

“മതിയെട നിർത്ത് നിർത്ത് ……പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്ന് വെക്കും ഈ അജയ്….

“അതിനു പൊരുതാൻ ഉള്ള ചാൻസ് പോലും കിട്ടിയില്ലല്ലോടാ നിനക്ക്……. നിന്നോടോക്കെ ഞാൻ അപ്പോഴേ പറഞ്ഞതാ ഇത് അടപടലം ആകുമെന്ന്….അപ്പോ ഞാൻ വെറും മണ്ടൻ നീയൊക്കെ വെല്യ ഫുധിമാൻമാർ…..”

“അടുത്ത തവണ നീ തന്നെ എല്ലാം ചെയ്തോ…..നമുക്ക് കാണാലോ എന്താകുമെന്ന് നന്ദിത പറഞ്ഞപ്പോ

“അത് എങ്ങനെ ശരിയാകും ഇവന് ഇങ്ങനെ ഡയലോഗ് അടിക്കൻ അല്ലാതെ പണി എടുക്കാൻ അറിയത്തില്ലല്ലോ…..എന്ന് ദിവ്യേടെ സപ്പോർട്ട്…..

“അതേടി ഞാൻ ഒരു സൂപ്പർ ഡയലോഗ് പഠിച്ചൊണ്ടാ ഇന്ന് വന്നത്….അത് പറയാൻ ഇത് വരെ ഒരു അവസരം കിട്ടിയില്ല…അവസരം കിട്ടുമ്പോ പറയാം കേട്ടോ……”

“എന്താണ് നിങ്ങടെ ഡിസ്കഷൻ ഇത് വരെ തീർന്നില്ലേ” എന്നും ചോദിച്ചു കൊണ്ട് ശ്രേയ മാഡം വന്നു…..

“മാഡം അടുത്ത പ്രോജക്ട് വരുൺ ലീഡ് ചെയ്തോളാമെന്ന് പറയുവാരുന്നു “…അജയ് എന്നെ നോക്കി അവളോട് പറഞ്ഞു…..

Updated: November 15, 2022 — 9:44 pm

9 Comments

  1. ❤❤❤❤❤❤

  2. Harshan chatho??? Aparachithan writer??

    1. Athoru jinnan bhai. Kathirunnu marakkumbo veendum adutha part ethum . Chila episode kalkkidayil 8,10 months vare Gap varum. Pinne veroru karyam kalam ethra kayinjhalum kadha marakkilla . Oru movie pole bhavanayil kand vayikkunnond scene illa. ?

  3. matte site nte പേര് ഇവിടെ പറഞ്ഞാ ban ആക്കും….. ?

    പ്ര തി ലി പി app

  4. മറ്റേ സൈറ്റ് ഏതാ…. ബ്രോ പേജ് കൂട്ടി എഴുതുന്ന നെക്സ്റ്റ് പാർട്ടി പെട്ടെന്ന്

  5. ? നിതീഷേട്ടൻ ?

    Varuninu ഒര് മാസ്സ് എൻ്ററി ഒക്കെ ആവാം

  6. matte sitel 13 part vare vannittu ivide ippozhano 4 th ??

  7. ഇഷ്ട്ടപെട്ടു. ഇൗ താമസം ഇല്ലാതെ അടുത്ത ഭാഗം തരാൻ പറ്റുമോ??

Comments are closed.