മഞ്ചാടിക്കുന്ന് പി ഓ [കഥാകാരൻ] 98

Views : 3183

മഞ്ചാടിക്കുന്ന് പി ഓ

Author : കഥാകാരൻ

 

കനക മൈലാഞ്ചി നിറയെ തേച്ചന്റെ വിരല് ചുവപ്പിച്ചു ഞാൻ… അരികിൽ …നീ വന്നു കവരുമെന്ന് എൻറെ …കരളിലാശിച്ചു ഞാൻ…. തെളി നിലാവിൻറെ ചിറകിൽ വന്ന് എൻറെ പിറകിൽ നിൽക്കുന്നതായി. …കുതറുവാനുട്ടുമിടതരാൻറെ മിഴികൾ …പൊത്തുന്നതായി കനവിൽ ആശിച്ചു ഞാൻ…..

ദേ…വേണ്ട കണ്ണേട്ടാ…. കളിക്കല്ലേ…. ആരെങ്കിലും കാണൂട്ടോ….. ഹേയ്.. കണ്ണേട്ടാ…. ദേ ഞാൻ അമ്മായിയോട് പറഞ്ഞു കൊടുക്കുമേ….. പ്ലീസ് കണ്ണേട്ടാ….. ദേ ഈയിടെയായി കുസൃതി ഇച്ചിരി കൂടുന്നുണ്ട്… കണ്ണേട്ടാ………

 

മുതലമേട്… മുതലമേട്… ആൾ ഇറങ്ങാൻ ഉണ്ടോ….

ഒരു ഇരമ്പലോടെ വണ്ടി ബ്രേക്ക് ചവിട്ടി നിർത്തി.. പെട്ടെന്ന് അവൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു..

കുതറുവാൻ ഒട്ടും ഇട തരാതെ മിഴികൾ പൊത്തുന്നത്….

വേഗത്തിൽ അവൻറെ ചെവിയിൽ ഇരുന്ന് പാടുന്ന ഇയർഫോൺ ഊരിവെച്ചു. കുറെ നേരമായി ഉറക്കമായിരുന്നതിനാൽ സ്ഥലകാലബോധം വരാൻ അവന് അല്പസമയം വേണ്ടിവന്നു.

മുതലമേട്,, ആൾ ഇറങ്ങാൻ ഉള്ളവരെല്ലാം ഇറങ്ങിക്കേ…കണ്ടക്ടർ വീണ്ടും വിളിച്ചു പറഞ്ഞു.

അവൻ തല ഒന്ന് കുടഞ്ഞു പുറത്തേക്ക് നോക്കി. മുതലമേട്. ജംഗ്ഷൻ.

ഹൈറേഞ്ച് കാടിനു നടുവിലെ ചെറിയൊരു മുക്ക്. ഒരു മാർക്കറ്റും ചെറിയൊരു ചായക്കടയും ഒരു മെഡിക്കൽ സ്റ്റോറും പിന്നെ ചെറിയ ചെറിയ കച്ചവടക്കാരും, ഇതാണ് മുതലമേട്.

..അതേ വണ്ടി പത്തുമിനിറ്റ് കഴിഞ്ഞേ പോകൂ. കഴിക്കാൻ ഉള്ളവര് ഇറങ്ങിക്കോളൂ. കണ്ടക്ടർ വിളിച്ചുപറഞ്ഞു.

എല്ലാവരും വെളിയിലേക്ക് ഇറങ്ങി. കണ്ണൻ ഒരു നിമിഷം ഇറങ്ങണോ വേണ്ടയോ എന്ന് ആലോചിച്ചു.

ഇം. ഇറങ്ങാം അല്ലെങ്കിൽ തന്നെ നാലഞ്ചു മണിക്കൂർ ആയുള്ള ഇരുത്തമല്ലേ. നടുവെങ്കിലും നിവർത്താമല്ലോ… അവൻ തന്റെ മടിയിലിരുന്ന് ബാഗ് എടുത്ത് തോളിലോട്ടിട്ട് വെളിയിലേക്ക് ഇറങ്ങി.

നേരം സന്ധ്യയോടടുത്തു. സൂര്യൻ താഴാനായി കാത്തുനിൽക്കുന്നത് പോലെ. ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നു. അവൻ ഒന്നു മൂരി നിവർന്നു. ബസ്സിൽ നിന്നിറങ്ങിയ ആളുകൾ ഓരോരുത്തരായി ചായക്കടയുടെ ഉള്ളിലേക്ക് കയറിപ്പോയി. ചിലർ  ചായയുമായി വെളിയിൽ ഇട്ടിരിക്കുന്ന ബെഞ്ചിലും മറ്റുമായി ഇരിക്കുന്നു. അവൻ ചുറ്റിനും ഒന്നു കണ്ണോടിച്ചു.

14 വർഷമായി ഇങ്ങോട്ട് വന്നിട്ട് ഒന്ന് രണ്ട് കടകൾ അധികം വന്നത് ഒഴിച്ചാൽ പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. അവൻറെ നോട്ടം അടുത്തുള്ള പച്ചക്കറി കടയിലേക്ക് പോയി. നീറ്റുന്ന ഓർമ്മകൾ മനസ്സിലേക്ക് കടന്നു വന്നപ്പോൾ അവൻ അവിടുന്ന് നോട്ടം മാറ്റി.

Recent Stories

The Author

കഥാകാരൻ

5 Comments

  1. ♥️♥️♥️♥️

  2. കലക്കി, പേജ് കൂട്ടി അടുത്ത പാർട്ട്‌ പെട്ടന്നു തരണേ

  3. 🦋 നിതീഷേട്ടൻ 🦋

    Nice da 😊💗

  4. Starting looks good..

  5. കൊള്ളാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com