മാഡ് മാഡം 4 [vishnu] 319

Views : 25783

നന്ദിത ആണ്..അവൾക്ക് ഈ ഇടയായി ചൊറിച്ചിൽ കുറച്ചു കൂടുതൽ ആണ്…

“എടീ പെണ്ണേ……ഞാനും ഇവനും തമ്മിൽ പലതും പറയും അതിൻ്റെ ഇടയിൽ കേറി വെറുതെ ഡയലോഗ് അടിക്കാൻ വരല്ലേ കേട്ടോ….ഞാൻ എന്താടി നിൻ്റെയൊക്കെ കളിപ്പുള്ള ആണോ…. വിളച്ചിൽ എടുക്കരുത് കേട്ടോ “…….എന്ന് കുറച്ചു കാര്യമായിട്ടും കുറച്ചു തമാശ ആയിട്ടും ഞാൻ പറഞ്ഞു…….

“മലേടെ കഥ ഞാൻ നിനക്ക് മീറ്റിംഗ് കഴിഞ്ഞിട്ട് പറഞ്ഞു തരാം…ഇപ്പൊ ഇങ്ങോട്ട് വാ”….

അജയ് അവളെയും എന്നെയും വിളിച്ചോണ്ട് വെളിയിലേക്ക് ഇറങ്ങി….

ക്ലൈൻ്റ് മീറ്റിങ്ങ് നടക്കുന്ന മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിലേക്ക് എത്താൻ ഇവിടുന്ന് ഒരു അര മണിക്കൂർ എടുക്കും…. ഞങ്ങൾ പുറത്തിറങ്ങിയപ്പോ മാഡം അവളുടെ ബ്ലാക്ക് പോളോയും കൊണ്ട് വന്നു…..നന്ദിത മുൻപിലും ഞങൾ മൂന്നും ബാക്കിലും കേറി…..

പോകുന്ന പോക്കിൽ കൊടുമ്പിരി കൊണ്ട ചർച്ച ആരുന്നു ഇവരെല്ലാം….

എന്തൊക്കെ ആണേലും നമ്മുടെ മാഡം ഒരു മപ്പു റൈഡർ തന്നെയാ….ബ്ലോക്കിലൂടെ പറപ്പിച്ചു അവള് 20 മിനിട്ട് കൊണ്ട് തന്നെ മാരിയറ്റിൽ എത്തി…..

കോൺഫറൻസ് ഹാളിൽ എത്തി അവിടെ ഞങ്ങൾക്ക് വേണ്ടി അറേഞ്ച് ചെയ്ത സീറ്റിൽ ഇരുന്നു ശ്രേയയുടെ നേതൃത്വത്തിൽ ഫൈനൽ പ്രെപ്രേഷൻസ് എല്ലാം ചെയ്തു…..

കുറച്ചു കഴിഞ്ഞപ്പോൾ ബാക്കി കമ്പനികളിൽ നിന്നും ആൾക്കാർ എല്ലാം എത്തി….മൊത്തം ഞങ്ങളെയും കൂടെ കൂട്ടി 4 ടീംസ് ഉണ്ട്……

“എടാ അജയ് ടൈറ്റ് കോമ്പറ്റീഷൻ ആണല്ലോ… ടെൻഷൻ ഉണ്ടോ..?”

“ചെറുതായിട്ട് ഇല്ലാതില്ല..”

“എന്നാൽ ഒരു ചെറുത് അടിച്ചാലോ?…”

“ഒന്നു മിണ്ടാതിരിക്കെട മലരേ”…….

പിന്നെ ഞാൻ കൂടുതൽ ചൊറിയാൻ പോയില്ല….എന്തായാലും നമ്മുടെ ചെക്കൻ അല്ലേ….

രണ്ടു ടീമുകൾ അവരുടെ പ്രോജക്ട് അവതരിപ്പിച്ചു…..രണ്ടും ഒന്നിനൊന്നു മെച്ചം…അത് കണ്ടപ്പോൾ തന്നെ നമ്മുടെ മാഡത്തിൻ്റെ മുഖമെല്ലാം മാറി….

ശരിക്കും പറഞ്ഞാല് പൊട്ടാസ് പോലും ഇല്ലാത്ത പൊട്ടാസ് തോക്കും കൊണ്ട് എകെ 47 ൻ്റെ മുന്നിൽ പെട്ട അവസ്ഥ….ഒരു എകെ 47 അല്ല 3 എണ്ണം…….

അടുത്തതായി നമ്മുടെ അജയിയും പോയി പ്രെസെൻ്റ് ചെയ്തു…..അവൻ നന്നായി തന്നെ ഉള്ള പൊട്ടാസ് തോക്കും വെച്ച് വെടി വെച്ചിട്ടുണ്ട്…….

അവസാനത്തെ ടീമും പ്രെസെൻ്റ് ചെയ്തപ്പോ ഒരു കാര്യം ഉറപ്പായി…നമ്മുടേത് വെറൈറ്റി ആണെങ്കിൽ ബാക്കി ഉള്ളവരുടേത് വെറൈറ്റി യുടെ വെറൈറ്റി ആരുന്നു……സായിപ്പിൻ്റെ ഓർഡർ പോയിട്ട് പച്ചവെള്ളം പോലും ഇവിടുന്ന് കിട്ടത്തില്ലന്ന് മനസ്സിലായി….

എന്തൊക്കെ ആയിരുന്നു ഇവരുടെ അഹങ്കാരം…..എന്തായാലും പരിപാടി കഴിഞ്ഞു ഓർഡർ കിട്ടിയ കമ്പനിയുടെ ടീം മെമ്പേർസിനെ എല്ലാവരും അഭിനന്ദിക്കുന്ന കൂട്ടത്തിൽ ഞങ്ങളും കൂടി…..

അവസാനം എല്ലാം കഴിഞ്ഞു കാറിൽ കേറിയപ്പോൾ മാഡം പറഞ്ഞു….

“see guys…its ok..no problem… അടുത്ത പ്രോജക്ടിൽ നമ്മുക്ക് ഇതിലും നന്നായി പെർഫോം ചെയ്യാൻ പറ്റും…ഇപ്പൊ ഉണ്ടായ mistake എല്ലാം നാളത്തെ സക്സസ്സ് ആണ് ” എന്നും പറഞ്ഞ് മോട്ടിവേഷൻ ക്ലാസ്സും എടുത്തു അവള് വണ്ടി എടുത്തു……

Recent Stories

The Author

vishnu

9 Comments

  1. ❤❤❤❤❤❤

  2. Harshan chatho??? Aparachithan writer??

    1. Athoru jinnan bhai. Kathirunnu marakkumbo veendum adutha part ethum . Chila episode kalkkidayil 8,10 months vare Gap varum. Pinne veroru karyam kalam ethra kayinjhalum kadha marakkilla . Oru movie pole bhavanayil kand vayikkunnond scene illa. 🥰

  3. matte site nte പേര് ഇവിടെ പറഞ്ഞാ ban ആക്കും….. 😂

    പ്ര തി ലി പി app

  4. മറ്റേ സൈറ്റ് ഏതാ…. ബ്രോ പേജ് കൂട്ടി എഴുതുന്ന നെക്സ്റ്റ് പാർട്ടി പെട്ടെന്ന്

  5. 🦋 നിതീഷേട്ടൻ 🦋

    Varuninu ഒര് മാസ്സ് എൻ്ററി ഒക്കെ ആവാം

  6. matte sitel 13 part vare vannittu ivide ippozhano 4 th 🙄😏

  7. ഇഷ്ട്ടപെട്ടു. ഇൗ താമസം ഇല്ലാതെ അടുത്ത ഭാഗം തരാൻ പറ്റുമോ??

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com