മാഡ് മാഡം 4 [vishnu] 319

Views : 25842

“ഓ..നല്ല അളിഞ്ഞ കോമഡി….ഇത് നീ ഒരു പേപ്പറിൽ എഴുതി വെച്ചേക്ക്….ഞാൻ ഫ്രഷ് ആയിട്ട് വന്ന് വായിച്ചു ചിരിച്ചോളം…. ഏതു….”

“ഓ..എഴുതി വെച്ചേക്കാം….സാർ ചെന്ന് ഫ്രഷ് ആക് ഇപ്പൊ..”

“ഒരാൾക്ക് ഉള്ള കോഫിയേയേയ്….” എന്ന് രമണൻ സ്റ്റൈലിൽ വിളിച്ചു പറഞ്ഞു അവൻ കേറി പോയി….

കോഫിക്കു വെള്ളം വെച്ചിട്ട് ഞാൻ ലിവിംഗ് റൂമിൽ വന്നു ഇരുന്നു….ഇനി സ്വല്പം മൂസിക് കേൾക്കാം….. ടിവയും ഓൺ ആക്കി സൂര്യ മ്യൂസിക് വെച്ചു…….

ആഹാ നല്ല പാട്ട്…..മൂഡ് പോയി മൂഡ് പോയി….

“പറയാതെയെന്തിനും കൂടെ നിന്നവൾ
മൊഴി മറന്നു പോയോ”

“ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾകഥ മറന്നു പോയോ”

“കരി വളകൾ അവളണിയും അവളുടെ കാൽപാടുമായി ഈ വഴികൾ മറയും”

“അലിയുമൊരു പാട്ടിൻ മധുകണമായി
ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും”

“അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ……”

“ഒരു നോക്കു കാണുവാൻ കാത്തിരുന്നവൾ മിഴിയകന്നു പോയോ”

“ഒരു കാറ്റുപോലെയെൻ കൂടെ വന്നവൾവഴി മറന്നുപോയോ”

“ഒരു കഥയായി അവളകലും അവളുടെതേൻ ചിന്തുകൾ നോവുകളായി പടരും”

“അലയുമൊരു കാറ്റിൻ ഇതളുകളായി…………

 

കുറച്ചു നേരം എന്തോ ഈ പാട്ടിലും വരികളിലും  ശ്രദ്ധിച്ചു നിന്നു…

എപ്പോ ഈ പാട്ട് കേട്ടാലും മനസ്സ് റിവേഴ്സ് ഗിയറിൽ പോകും….

ചിതലരിക്കാത്ത ഓർമകൾ എന്ന് എല്ലാവരും പൊതുവേ പറയും…പക്ഷേ ചില ഓർമകൾ ചിതലരിച്ചു നശിച്ചു പോകണം…..
അങ്ങനെ നശിപ്പിക്കാൻ ശ്രമിക്കും തോറും അത് നമ്മളെ കൂടുതൽ കൂടുതൽ ശക്തിയിൽ പഴയ കാലത്തെ ഓർമകളുടെ തീ ചൂളയിലേക്ക്  ഇതുപോലെ ഏതേലും പാട്ടിൻ്റെയോ ആളുകളുടെയോ രൂപത്തിൽ തളളി വിട്ടു കൊണ്ടേ ഇരിക്കും…. ..

നേരത്തെ നമ്മൾ നല്ല ഫീലിൽ ആസ്വദിച്ച ചില പാട്ടുകൾ ഇപ്പോ കേൾക്കുമ്പോൾ അത് ഒരു വിങ്ങലായി തോന്നാറുണ്ട്……

അല്ലെങ്കിൽ തന്നെ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണല്ലോ നമ്മൾ ഏറ്റവും കൂടുതൽ ഓർക്കുന്നത്……..എന്തായാലും പാസ്റ്റ് ഇസ് പാസ്റ്റ്…അല്ലെങ്കിൽ തന്നെ ആരോട് പറയാൻ ആരു കേൾക്കാൻ…

നമുക്ക് ഇങ്ങനെയൊക്കെ എൻജോയ് ചെയ്തു അങ്ങ് പോയാൽ മതി ഇനി എന്ന് സ്വയം പറഞ്ഞു ആശ്വാസം ഇല്ലാത്ത ഒരു ആശ്വാസത്താൽ സ്വയം ആശ്വസിച്ചു….

ബൈ ദ ബൈ സ്വല്പം മൂസിക് കേൾക്കാൻ വന്ന നമ്മൾ ഇപ്പൊ അതിർത്തി മാറി വേറേ ഏതോ ജില്ലയിൽ എത്തിയിരിക്കുന്നു….. സിവനേ ഇത് ഇത് ജില്ല….

വേഗം തന്നെ ചാനൽ മാറ്റി സ്റ്റാർ സ്പോർട്സ് വെച്ചു…….പഴയ കളിയുടെ ഹൈ ലൈറ്റ്സും
കണ്ടിരുന്നു….

കുറച്ച് നേരം ടിവി കണ്ടിട്ട്  കോഫിയും റെഡി ആക്കി  സോഫയിൽ  ഇരുന്നപ്പോൾ അജയിയും വന്നു….

“അളിയാ സിനിമ എങ്ങനെ ഉണ്ട്”

Recent Stories

The Author

vishnu

9 Comments

  1. ❤❤❤❤❤❤

  2. Harshan chatho??? Aparachithan writer??

    1. Athoru jinnan bhai. Kathirunnu marakkumbo veendum adutha part ethum . Chila episode kalkkidayil 8,10 months vare Gap varum. Pinne veroru karyam kalam ethra kayinjhalum kadha marakkilla . Oru movie pole bhavanayil kand vayikkunnond scene illa. 🥰

  3. matte site nte പേര് ഇവിടെ പറഞ്ഞാ ban ആക്കും….. 😂

    പ്ര തി ലി പി app

  4. മറ്റേ സൈറ്റ് ഏതാ…. ബ്രോ പേജ് കൂട്ടി എഴുതുന്ന നെക്സ്റ്റ് പാർട്ടി പെട്ടെന്ന്

  5. 🦋 നിതീഷേട്ടൻ 🦋

    Varuninu ഒര് മാസ്സ് എൻ്ററി ഒക്കെ ആവാം

  6. matte sitel 13 part vare vannittu ivide ippozhano 4 th 🙄😏

  7. ഇഷ്ട്ടപെട്ടു. ഇൗ താമസം ഇല്ലാതെ അടുത്ത ഭാഗം തരാൻ പറ്റുമോ??

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com