മാഡ് മാഡം 4 [vishnu] 367

“എടാ പുല്ലേ നീയൊക്കെ എന്താടാ ഹണിമൂണിന് പോയതാണോ?……കറക്റ്റ് സമയത്ത് നിനക്കൊക്കെ ജോലിക്ക് വന്നാൽ എന്താ ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാത്ത കൊറേ ആൾക്കാര് ഉണ്ട് ഇവിടെ….”

ആദ്യമായിട്ട് നേരത്തെ ഓഫീസില് വന്നതിൻ്റെ സകല അഹങ്കാരവും പുറത്ത് എടുത്തു കൊണ്ട് ഞാൻ അവനോടു പുച്ഛത്തോടെ ചോദിച്ചു…….

“അതെ അതെ ഉത്തരവാദിത്വം കൂടുതലുള്ള ചില ആൾക്കാരൊക്കെ ഇവിടെ ഉണ്ട്…..പണിയും ചെയ്യാതെ സിനിമയും കണ്ടു നടക്കുന്നവർ…..

“അത് ഞങ്ങൾ സ്കിൽഡ് ലേബേഴ്സ് അങ്ങനെ ചത്തുകിടന്നു പണിയാറില്ല……ഞങ്ങടെ ഐഡിയക്ക് ആണ് കാശ്……മാഡം തന്നെ ഇന്നലെ തീയേറ്ററിൽ ഉണ്ടരുന്നല്ലോ…ഞങൾ എല്ലാം ഒരേ വേവ് ലെങ്ക്താ….”

“മാഡത്തിൻ്റെ കാര്യത്തിൽ അത് ഓക്കെ …….ഈ ഞങ്ങള് എന്ന് ഉദ്ദശിച്ചത് ആരെയാ നീ….”

കേറി വന്നപാടെ ഡയലോഗും അടിച്ചു ചിരിച്ചോണ്ട് നന്ദിത ചോദിച്ചു…..

“ഇന്ന് പ്രസൻ്റേഷൻ ചെയ്യേണ്ടതല്ലേ ….മോള് തൽകാലം അതിൻ്റെ പണി നോക്ക് കേട്ടോ….”

എന്നും പറഞ്ഞു എതിർ ടീമിൽ ആളു കൂടിയസ്ഥിതിക്ക്  തൽകാലം സൈഡ് ആയേക്കാമെന്ന് വെച്ച് ഞാൻ സീറ്റിൽ പോയി ഇരുന്നു……

“ഗുഡ് മോണിംഗ് ഗയിസ്”

“എവിടെ വരെ ആയി നമ്മുടെ കാര്യങ്ങൾ… എല്ലാം ഓക്കെ അല്ലേ? “……എന്നും ചോദിച്ചു കൊണ്ട് മാഡം കേറി വന്നു….

“അതെ മാഡം….എല്ലാം പ്ലാൻ ചെയ്തിട്ടുണ്ട്….ഇനി പ്രെസെൻ്റ് ചെയ്താൽ മതി…” എന്നു  അജയ് മാഡത്തിനെ നോക്കി പറഞ്ഞു ……

“ഗുഡ്…അജയ് താൻ തന്നെ പ്രെസെൻ്റ് ചെയ്താൽ മതി….നമുക്ക് ഇപ്പൊ തന്നെ ഇറങ്ങാം… ക്ലൈൻ്റ് മീറ്റിങ് 11.ന് ആണ് ….ബട്ട്  കുറച്ചു നേരത്തെ ഇറങ്ങാം…”

“ഓക്കെ മാഡം” …എന്ന് എല്ലാവരും കോറസ് പാടി…..

“ഓ…i forget it….. തൻ്റെ തലവേദനയൊക്കെ പോയോ ??”….

സകലമാന പുച്ഛവും വാരി വിതറിയ അവളുടെ ചോദ്യത്തിന് കുറച്ചു ചമ്മലോടെ ആണേലും ഞാൻ മറുപടി പറഞ്ഞു….

“യെസ് മാഡം…..ഇപ്പൊ ഓക്കെ ആണ് വേദന എല്ലാം പോയി…”

“ഒരു ദിവസം കൊണ്ട് തന്നെ എല്ലാം മാറി അല്ലേ അപ്പോൾ”

അവളുടെ ആ ചോദ്യത്തിന് മറുപടി പറയാൻ തുടങ്ങുമ്പോൾ തന്നെ അജയ് കേറി പറഞ്ഞു….

“മാഡം വരുണിൻ്റെ ഫാദർ ഒരു മലയിൽ നിന്നും ഇന്നലെ ഒറ്റമൂലി കൊണ്ട് വന്നിരുന്നു….ഇപ്പൊ അവൻ ഫുൾ ഓകെ ആണ്… അല്ലേടാ….”

“അ..അതെ അതെ  “……എന്നും പറഞ്ഞു അവനെ ഞാൻ ഒന്ന് നോക്കി….സ്വതസിദ്ധമായ ആക്കിയ നോട്ടത്തിൽ അവനും ഇളിച്ച് കാണിച്ചു…

“ഒക്കെ ഒക്കെ……ഞാൻ കാർ എടുത്തിട്ട് വരാം…നിങ്ങൾ പുറത്തേക്ക് വാ….” എന്നും പറഞ്ഞു അവള് പോയി…….

“എടാ വരുണെ ഏതു മലയിൽ നിന്നടാ മരുന്ന് കിട്ടിയത് “

Updated: November 15, 2022 — 9:44 pm

9 Comments

  1. ❤❤❤❤❤❤

  2. Harshan chatho??? Aparachithan writer??

    1. Athoru jinnan bhai. Kathirunnu marakkumbo veendum adutha part ethum . Chila episode kalkkidayil 8,10 months vare Gap varum. Pinne veroru karyam kalam ethra kayinjhalum kadha marakkilla . Oru movie pole bhavanayil kand vayikkunnond scene illa. ?

  3. matte site nte പേര് ഇവിടെ പറഞ്ഞാ ban ആക്കും….. ?

    പ്ര തി ലി പി app

  4. മറ്റേ സൈറ്റ് ഏതാ…. ബ്രോ പേജ് കൂട്ടി എഴുതുന്ന നെക്സ്റ്റ് പാർട്ടി പെട്ടെന്ന്

  5. ? നിതീഷേട്ടൻ ?

    Varuninu ഒര് മാസ്സ് എൻ്ററി ഒക്കെ ആവാം

  6. matte sitel 13 part vare vannittu ivide ippozhano 4 th ??

  7. ഇഷ്ട്ടപെട്ടു. ഇൗ താമസം ഇല്ലാതെ അടുത്ത ഭാഗം തരാൻ പറ്റുമോ??

Comments are closed.