മാഡ് മാഡം 4 [vishnu] 364

എൻ്റെ കയ്യിന്നു കോഫി കപ്പും വാങ്ങി അവൻ ചോദിച്ചു…

“സിനിമയൊക്കെ കൊള്ളാരുന്നൂ…..പിന്നെ ഒരു സംഭവം ഉണ്ടായി……”

ചെറിയ ചമ്മലോടെ ഞാൻ പറഞ്ഞു….ഈ തെണ്ടി ഇന്നെന്നെ കളിയാക്കി കൊല്ലും……

തീയേറ്ററിൽ ഇന്നുണ്ടായ സംഭവ ബഹുലമായ കര്യങ്ങൾ ഞാൻ പറഞ്ഞു അവൻ്റെ മറുപടിക്കായി മുഖത്തേക്ക് നോക്കി ഇരുന്നു….

“എടാ വരുണേ…
ഒരു മിനിട്ട് ഞാനെൻ്റെ അച്ഛനെ ഒന്ന് വിളിക്കട്ടെ”…….

എന്ന് പറഞ്ഞു അവൻ ഫോൺ എടുത്തു…..

“ഇപ്പൊ എന്തിനാ നീ അച്ഛനെ വിളിക്കുന്നത്”

“എടാ അത് നീ വൈകുന്നേരം ഒരു മാരുത്വാ മല കൊടുത്തു വിട്ടില്ലാരുന്നോ എൻ്റെ അച്ഛൻ്റെ കയ്യിൽ…..

അതീന്ന് നിൻ്റെ  വേദനക്കുള്ള മരുന്ന് എടുത്തു നിൻ്റെ അച്ചൻ്റെ കയ്യിൽ കൊടുത്തിട്ടു ഇങ്ങോട്ട് തിരിച്ചു പറപ്പിക്കാൻ  പറയാനാരുന്നു……”

എന്നും പറഞ്ഞു അവൻ തൊലിഞ്ഞ ചിരി ചിരിച്ചു…….

അവൻ്റെ പരട്ട ഡയലോഗ് കേട്ടിട്ട് എനിക്കും ചിരി വന്നെങ്കിലും അവനെ മൈൻഡ് ആക്കതെ ഞാൻ ടിവിയിൽ നോക്കി ഇരുന്നു……
അല്ലെങ്കിൽ തന്നെ ഒരു അത്യാവശ്യ കാര്യം പറയുമ്പോഴാ അവൻ്റെ മറ്റെടെത്തെ ഒരു തമാശ……

“അയ്യോട…..എന്താ സെഡ് ആയോ നീ…”

“നീ പോ മലരേ”….എന്നും പറഞ്ഞു ഞാൻ ടിവിയിൽ തന്നെ നോക്കി ഇരുന്നു…..

“എടാ വരുണേ എന്താ നിൻ്റെ പ്രശ്നം….നിനക്ക് ഇപ്പൊ ശ്രേയ മാഡത്തിനിട്ട് തിരിച്ചു ഒരു പണി കൊടുക്കണം അത്ര അല്ലേ ഉള്ളൂ…”

” അതേട….അവള് കുറെ ആയി എന്നെ ഇട്ടു വാരുന്നു…….”

പെട്ടന്ന് അവൻ്റെ ഫോൺ അടിച്ചു….ദിവ്യ ആരിക്കും രണ്ടും കൂടെ സിനിമ കാണാൻ പോകുവാണല്ലോ….ഇനി നാളെ നോക്കിയാൽ മതി ഇവനെ

“ഞാൻ ഇറങ്ങിയെടി ഇപ്പൊ എത്തും”…..എന്നും പറഞ്ഞു  ഫോണും വെച്ച് ബാഗും എടുത്തു ഇറങ്ങാൻ ഡോറിൻ്റെ അടുത്ത് എത്തിയപ്പോൾ തിരിഞ്ഞു നോക്കി അവൻ പറഞ്ഞു…..

“അളിയാ വരുണേ…നീ എന്ത് ചെയ്താലും കൂടെ ഞാൻ ഉണ്ടാകും”

“അത് എനിക്ക് അറിയാടാ മുത്തെ….”

“അമ്പട പുളുസൂ….നോക്കി ഇരുന്നാൽ മതി….പണിക്കും പോകാതെ കറങ്ങി നടന്നിട്ട് അവൻ ആ പാവം മാഡത്തിന് പണി കൊടുക്കാൻ ഇറങ്ങിയേക്കുന്നു….നാളെ പ്രസൻ്റേഷൻ ഉള്ളതാ……ഉള്ള പണി പോകാതെ നോക്കിക്കോ മലരേ നീ….”

എന്നും പറഞ്ഞ് ആ തെണ്ടി പോയി …….

“അല്ലേലും നിൻ്റെ ഒന്നും സഹായം എനിക്ക് വേണ്ടെട” എന്നും പറഞ്ഞു ഞാൻ കുറച്ചു നേരം കൂടെ ടിവിയും ഫോണും എല്ലാം നോക്കി ഫുഡും ഓർഡർ ചെയ്തു കഴിച്ചു……

നാളെ അവൻ പറഞ്ഞത് പോലെ പ്രസൻ്റേഷൻ ഉള്ളതാ…വെറുതെ ലേറ്റ് ആവേണ്ടന്ന് വെച്ച് നേരത്തെ കിടന്നു………..

 

രാവിലെ നേരത്തെ തന്നെ റെഡി ആയി ഓഫീസിലേക്ക് വിട്ടു…….ഇനി ബ്ലോക്ക് കാരണം ലേറ്റ് ആകണ്ട…

അങ്ങനെ ഓഫീസ് ടൈമിലും നേരത്തെ തന്നെ ഞാൻ ഓഫീസിൽ എത്തി…ഇല്ലെങ്കിൽ ഇനി ലേറ്റ് ആയൽ അത് മതി മാഡത്തിന് എൻ്റെ തലയിൽ കേറാൻ…..

മാഡം പോയിട്ട് നമ്മുടെ ടീമിലെ ആൾക്കാര് പോലും വന്നിട്ടില്ല…. അങ്ങനെ ക്യാബിനിൽ കേറി റീല്‌സും കണ്ടോട് ഇരുന്നപ്പോൾ കുറച്ചു കഴിഞ്ഞു നമ്മുടെ ചങ്കും ദിവ്യയും വന്നു……

Updated: November 15, 2022 — 9:44 pm

9 Comments

  1. ❤❤❤❤❤❤

  2. Harshan chatho??? Aparachithan writer??

    1. Athoru jinnan bhai. Kathirunnu marakkumbo veendum adutha part ethum . Chila episode kalkkidayil 8,10 months vare Gap varum. Pinne veroru karyam kalam ethra kayinjhalum kadha marakkilla . Oru movie pole bhavanayil kand vayikkunnond scene illa. ?

  3. matte site nte പേര് ഇവിടെ പറഞ്ഞാ ban ആക്കും….. ?

    പ്ര തി ലി പി app

  4. മറ്റേ സൈറ്റ് ഏതാ…. ബ്രോ പേജ് കൂട്ടി എഴുതുന്ന നെക്സ്റ്റ് പാർട്ടി പെട്ടെന്ന്

  5. ? നിതീഷേട്ടൻ ?

    Varuninu ഒര് മാസ്സ് എൻ്ററി ഒക്കെ ആവാം

  6. matte sitel 13 part vare vannittu ivide ippozhano 4 th ??

  7. ഇഷ്ട്ടപെട്ടു. ഇൗ താമസം ഇല്ലാതെ അടുത്ത ഭാഗം തരാൻ പറ്റുമോ??

Comments are closed.