“സില്ലി ഹ്യൂമൻസ്….”
അതും പറഞ്ഞു ചിരിച്ചുകൊണ്ട് കണക്കു കയ്യിലുള്ള പുസ്തകത്തിലേക്കു നോക്കി…
***
ഭിത്തിയിൽ ഇരിക്കുന്ന ഒരു ഇയലിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു പല്ലി ആയിട്ടായിരുന്നു ഇത്തവണ സുകുവിന്റെ ജന്മം…
“ഇത് താൻ മരിക്കുന്നതിന് മുൻപിലത്തെ ദിവസം കൊന്ന പല്ലി അല്ലെ….”
സുകു മനസ്സിൽ ഓർത്തു.
അടുത്ത നിമിഷം തന്നേ ചുലിന്റെ അടികൊണ്ടു താഴെ വീണ സുകു. അതിനിടയിൽ വാലു മുറിച്ചിട്ട് രക്ഷപ്പെടാൻ നോക്കി. എന്നാലും ചൂരലു കൊണ്ട് അടിയേറ്റു പല്ലി സുകു നിര്യാതനാകുക തന്നേ ചെയ്തു.
അടുത്ത നിമിഷം തന്നേ സുകു കണ്ണ് തുറന്നു. ബുക്കിലെ അവസാനത്തെ ടിക്കുമിട്ട് കഴിഞ്ഞു കണക്കു ആ ബുക്കെടുത്തു വലിച്ചെറിഞ്ഞു അത് വായുവിൽ അലിഞ്ഞു ഇല്ലാണ്ടായി.
ഇതിനിടയിൽ സുകു ഒൻപതിനായിരത്തി എഴുന്നുറ്റി ഇരുപത്തി മൂന്ന് പ്രാവശ്യം കൊതുകും പന്ത്രണ്ടായിരത്തിയഞ്ഞൂറു പ്രാവശ്യം ഉറുമ്പും മുന്നൂറ്റിയെഴുപത്തിനാല് പ്രാവശ്യം പാറ്റയും ഇരുപതിമൂന്ന് പല്ലിയും പതിനേഴു എലിയും രണ്ടു ചേരപ്പാമ്പുമായി മാറി സുകു മനുഷ്യന്റെ കയ്യിൽ നിന്നു വീരചരമമണഞ്ഞിരുന്നു.
“തീർന്നു അല്ലെ ഇനി എന്താ???”
രണ്ടു കയ്യും മുട്ടിൽ കുത്തി നിന്നു അണച്ചുകൊണ്ട് സുകു ചോദിച്ചു.
“ഇനി നിനക്ക് രണ്ടു ഓപ്ഷൻ തരാം ഒന്ന് എന്നെപ്പോലെ ഒരു കണക്കപ്പിള്ള ആകാം… ദാ ഈ പോർട്ടലിൽ കയറിയാൽ മതി…”
സുകുവിന്റെ മുന്നിൽ ഒരു പോർട്ടൽ അപ്പോളേക്കും ഓപ്പണായി.
“അല്ലെങ്കിൽ തനിക്കു വീണ്ടും ഒരു മനുഷ്യജന്മമെടുത്തു തിരിച്ചു ഭൂമിയിലേക്ക് പോയി ജനിക്കാം….”
കണക്കു രണ്ടു കയ്യും കെട്ടിക്കൊണ്ട് അവനോടു അത് പറഞ്ഞു.
“എനിക്ക് കണക്കപ്പിള്ള ആയാൽ മതിയേ….”
എന്നുപറഞ്ഞു സുകു ഓടി പോർട്ടലിൽ കയറി.
വർഷങ്ങൾക്കു മുൻപ് താനും ഇതേപോലെ ഓടി കയറിയത് ഓർത്തു കണക്കപ്പിള്ള പിറ്റിചിരിച്ചുകൊണ്ട് പോർട്ടലിനുള്ളിലേക്ക് കയറി.
~അവസാനിച്ചു~
എന്റെ കാര്യത്തിൽ ആയിരങ്ങളുടെ കണക്ക് ഉണ്ടാവില്ല… ലക്ഷങ്ങളും അതുക്കും മേലെയും.. ??
കഥ ഇഷ്ടായി ❤️❤️
Ee കിടാണു നെ കൊന്ന കിടാണു ആവുമോ ?
എന്റെ അവസ്ഥ എന്തായിരിക്കും ????
Truly interesting 🙂
കൊള്ളാം ബ്രോ ???
?? അടിപൊളി ?
കൊള്ളാം പൊളി ??
????
?? അടിപൊളി ?